Activate your premium subscription today
കൊച്ചി ∙ ബ്രഹ്മപുരത്തു ഭാരത് പെട്രോളിയം കോർപറേഷന്റെ (ബിപിസിഎൽ) കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം. സ്വച്ഛ് ഭാരത് മിഷൻ പത്താം വാർഷികത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ പദ്ധതികൾക്കൊപ്പം സിബിജി പ്ലാന്റിനും
കൊച്ചി∙ തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം ഒഴുകിയെത്താൻ കാരണമെന്തെന്നും എങ്ങനെ നീക്കം ചെയ്യുമെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. റെയിൽവേയും കലക്ടറും തിരുവനന്തപുരം കോർപറേഷനും ആർക്കാണ് ഉത്തരവാദിത്തമെന്നു വ്യക്തമാക്കണം. ഹർജി 26ന് വീണ്ടും പരിഗണിക്കും.
ബ്രഹ്മപുരം∙ മെംബർ ജംക്ഷനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മലയ്ക്ക് തീപിടിച്ചിട്ട് 8 ദിവസം പിന്നിട്ടു. ഇപ്പോഴും തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തുടരുകയാണ്. എന്നാൽ സ്വകാര്യ സ്ഥലത്ത് വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യം
കൊച്ചി∙ബ്രഹ്മപുരം മാലിന്യപ്ലാന്റ് ഹൈക്കോടതി ജഡ്ജിമാര്‍ സന്ദർശിച്ചു. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്,പി. ഗോപിനാഥ് എന്നിവരാണ് ഇന്നു പ്ലാന്റിൽ പരിശോധന നടത്തിയത്. മാലിന്യ സംസ്കരണം, സുരക്ഷാ കാര്യങ്ങൾ തുടങ്ങിയവയും ജഡ്ജിമാരുടെ സംഘം വിലയിരുത്തി.ബ്രഹ്മപുരത്തെ ബിപിസിഎൽ മാലിന്യ പ്ലാന്റിന്റെ നിർമാണ
കൊച്ചി ∙ ബ്രഹ്മപുരത്തെ തീപിടിത്തം കൊച്ചി നഗരത്തെ വിഷപ്പുകയിൽ മുക്കിയിട്ട് ഒരു വർഷം. കഴിഞ്ഞ വർഷം മാർച്ച് രണ്ടിനായിരുന്നു തീപിടിത്തത്തിന്റെ തുടക്കം. ആദ്യം മെല്ലെയാണു കത്തിയതെങ്കിൽ പിന്നീടു പടർന്നു പിടിച്ചു. 13 ദിവസത്തിനു ശേഷമാണു തീ പൂർണമായും അണച്ചത്. തുടർന്നു കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാനുള്ള
കൊച്ചി ∙ ബ്രഹ്മപുരത്തു ജൈവ മാലിന്യത്തിൽ നിന്നു കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) ഉൽപാദിപ്പിക്കാനുള്ള പ്ലാന്റിന്റെ നിർമാണം ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) ഈ മാസം ആരംഭിക്കും. ഒരാഴ്ചയ്ക്കകം പദ്ധതി നടത്തിപ്പിനുള്ള കരാർ നൽകുമെന്നു ബിപിസിഎൽ ചീഫ് ജനറൽ മാനേജർ എസ്. ശ്രീറാം കോർപറേഷൻ കൗൺസിൽ യോഗത്തിൽ
കാക്കനാട്∙ ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിലെ അഗ്നി പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ വിലയിരുത്തി. ഒരു വർഷം മുൻപുണ്ടായ തീ പിടിത്തം ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനായിരുന്നു യോഗം. ചൂടു കൂടി വരുന്നതിനാൽ പ്ലാന്റിലെ സുരക്ഷ ശക്തമാക്കി. പ്ലാന്റിനകത്തെ ഏതു ഭാഗത്തേക്കും
കൊച്ചി ∙ ചൂടു കൂടുന്ന സാഹചര്യത്തിൽ ബ്രഹ്മപുരം പ്ലാന്റിൽ കൃത്യമായ ഇടവേളകളിൽ നനയ്ക്കാൻ സംവിധാനം ഒരുക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പ്ലാന്റിലെ നിലവിലെ സാഹചര്യവും അഗ്നി സുരക്ഷയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള ജോലികളുടെ പുരോഗതിയും വിലയിരുത്താൻ കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും കോർപറേഷൻ സെക്രട്ടറി വി.ചെൽസാസിനിയുടെയും നേതൃത്വത്തിലുള്ള സംഘം ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദർശിച്ചു. കോർപറേഷന്റെ നേതൃത്വത്തിൽ പ്ലാന്റിൽ നിയമിച്ച ഫയർ വാച്ചർമാരുടെ പ്രവർത്തനവും വിലയിരുത്തി.
കാക്കനാട്∙ മാലിന്യം കയറ്റി ബ്രഹ്മപുരത്തേക്ക് പോകുന്ന കൊച്ചി കോർപറേഷന്റെ ലോറികളിൽ നിന്ന് മലിന ജലം സീപോർട്ട് റോഡിലേക്ക് ഒഴുകി ഇരുപതോളം ഇരുചക്ര വാഹനങ്ങൾ തെന്നി വീണു.തൃക്കാക്കര നഗരസഭാ ജീവനക്കാരൻ ഉൾപ്പെടെ 6 പേർ ആശുപത്രിയിൽ ചികിത്സ തേടി. തെന്നി നിയന്ത്രണം വിട്ട ബൈക്കിടിച്ചു ഒരു കാൽനടക്കാരനും പരുക്കേറ്റു.
കൊച്ചി ∙ കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റായി ലഭിക്കുന്ന കോടികളുടെ ഫണ്ട് സംസ്ഥാനത്തെ കോർപറേഷനുകൾ പാഴാക്കുന്നു. 2022–23 ൽ കേന്ദ്രഗ്രാന്റായി ലഭിച്ച 373.71 കോടി രൂപയിൽ ചെലവഴിച്ചത് 120.53 കോടി രൂപ മാത്രം (32%). 253.18 കോടി രൂപയാണു നഷ്ടപ്പെടുത്തിയത്. കോർപറേഷനു സമീപമുള്ള നഗരസഭകളെ കൂടി ഉൾപ്പെടുത്തി നഗര സഞ്ചയങ്ങൾക്കുള്ള ഗ്രാന്റായി മാലിന്യ സംസ്കരണം, ശുചീകരണം, ശുദ്ധജല വിതരണം എന്നീ മേഖലകളിൽ ചെലവഴിക്കേണ്ട തുകയാണു വിനിയോഗിക്കാതെ നഷ്ടപ്പെടുത്തുന്നത്. മാലിന്യപ്രശ്നം രൂക്ഷമായ നഗരങ്ങളിൽ പോലും ഈ ഫണ്ട് പ്രയോജനപ്പെടുത്തുന്നില്ല.
ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും വാർത്തകളും കേരളത്തിന് സമ്മാനിച്ച് 2023 വിടവാങ്ങുകയാണ്. വിവാദങ്ങൾക്കും വിടവാങ്ങലുകൾക്കും ഇൗ വർഷവും കുറവുണ്ടായില്ല. ഉമ്മൻചാണ്ടി, കാനം രാജേന്ദ്രൻ എന്നിവരുടെ വേർപാടും കേരളത്തിന്റെ വന്ദേഭാരതും അരിക്കൊമ്പനും ബ്രഹ്മപുരത്തെ തീപിടത്തവും കുസാറ്റിലെ അപകടവും കളമശ്ശേരി
തലശേരി∙ കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിനു ശാശ്വത പരിഹാരമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ബിപിസിഎല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ് പര്യടനത്തിനിടെ തലശേരിയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ബ്രഹ്മപുരം മാലിന്യ സംസ്കരണ
കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു കോർപറേഷനിലെ ഫയലുകളെല്ലാം വിജിലൻസിന്റെ കൈവശമാണെന്നു വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു വിവരാവകാശ പ്രവർത്തകൻ വി.ആർ. സുരേഷ്കുമാറിന്റെ ചോദ്യത്തിനാണു ഫയലുകൾ അന്വേഷണത്തിനായി വിജിലൻസിനു കൈമാറിയിരിക്കുകയാണെന്നു
കൊച്ചി നഗരത്തിന്റെ മാലിന്യ സംസ്കരണ ശാലയായ ബ്രഹ്മപുരത്തുള്ളത് മാലിന്യമലയാണോ? കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) തയാറാക്കിയ റിപ്പോർട്ട് വായിക്കുന്ന ആർക്കും ഒരു സംശയം തോന്നാം. ഇതു മാലിന്യമലയാണോ അതോ അഴിമതി മലയാണോ ? അഴിമതി സമൂഹത്തിലെ മാലിന്യമാണെങ്കിൽ മാലിന്യമല എന്നു പറയുന്നതിൽ തെറ്റില്ലതാനും. അത്രയേറെ അഴിമതികളാണ് നഗര തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട സിഎജി തയാറാക്കിയ റിപ്പോർട്ടിലുള്ളത്. ബ്രഹ്മപുരം സംബന്ധിച്ച സാധാരണക്കാരന്റെ മനസിലുള്ള എല്ലാ ചോദ്യങ്ങൾക്കും സിഎജി ഉത്തരം നൽകുന്നു. ബ്രഹ്മപുരത്തെ മാലിന്യം തള്ളലിന്റെ മറവിൽ വൻതോതിലുള്ള ക്രമക്കേടും അഴിമതികളും നടക്കുന്നുണ്ടെന്നു നേരത്തേ തന്നെ ആരോപണമുണ്ട്. ഈ ആരോപണങ്ങളെ റിപ്പോർട്ട് ശരി വയ്ക്കുന്നു.
കൊച്ചി ∙ ബ്രഹ്മപുരത്തു നിർമിക്കുന്ന മാലിന്യത്തിൽ നിന്നു കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ഉൽപാദിപ്പിക്കുന്ന പ്ലാന്റിന്റെ വിശദ പദ്ധതി രേഖ (ഡിപിആർ) ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) അടുത്ത മാസം ഒന്നിന് സംസ്ഥാന സർക്കാരിനു സമർപ്പിക്കും. കൊച്ചിക്കു പുറമേ സംസ്ഥാനത്തെ 2 നഗരങ്ങളിൽ കൂടി സമാനമായ പദ്ധതി
കൊച്ചി ∙ ബ്രഹ്മപുരത്തെ തീ കെടുത്താൻ പൊതു ഖജനാവിൽ നിന്നു ചെലവായത് 1.14 കോടി രൂപ. വിവിധ വകുപ്പുകൾക്കു ചെലവായ തുക ദുരന്ത നിവാരണ അതോറിറ്റി ജില്ലാ കലക്ടർ മുഖേന അനുവദിച്ചു. കൊച്ചി കോർപറേഷനു ചെലവായത് 75 ലക്ഷം രൂപ. നേരത്തേ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾക്കായി ആരോഗ്യവിഭാഗം 28.88 ലക്ഷം രൂപ ചെലവഴിച്ചതായി
കൊച്ചി ∙ പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്ന കുറ്റം ആവർത്തിക്കുന്നവർക്കു തടവ് ഉൾപ്പെടെ ശിക്ഷ നൽകാൻ നിയമത്തിൽ ഭേദഗതി വരുത്താനാകുമോയെന്നു ഹൈക്കോടതി ആരാഞ്ഞു. അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവരെ തടയുന്ന ഉത്തരവാദിത്തം ഭാഗികമായി പൊലീസിനെ ഏൽപിക്കുന്നതു പരിശോധിക്കാനും ഹൈക്കോടതി നിർദേശിച്ചു. ബ്രഹ്മപുരം വിഷപ്പുകയെത്തുടർന്നു ഹൈക്കോടതി സ്വമേധയായെടുത്ത കേസാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
വളരെ പണ്ട് കടമ്പ്രയാറിന്റെ തീരത്തുള്ള ഒരു കാടായിരുന്നത്രേ ബ്രഹ്മപുരം. അന്ന് അവിടെ ‘ബ്രഹ്മൻ’ എന്നു പേരുള്ള ഒരു രാക്ഷസനുണ്ടായിരുന്നു. ബ്രഹ്മൻ താമസിച്ചിരുന്ന സ്ഥലമായതുകൊണ്ടു ബ്രഹ്മപുരം എന്ന പേരു വന്നുവെന്നാണ് ഒരു കഥ. എന്നാല്‍ ബ്രഹ്മപുരത്ത് ഇന്നുള്ള രാക്ഷസന്റെ പേര് മാലിന്യം എന്നാണ്. ആ മാലിന്യരാക്ഷസൻ ഇടയ്ക്ക് തീ തുപ്പും, ജനത്തെ ശ്വാസംമുട്ടിക്കും... എവിടെനിന്നാണ് ബ്രഹ്മപുരത്ത് ഇത്രയേറെ മാലിന്യം വന്നു ചേർന്നത്? എങ്ങനെയാണ് ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം ജനത്തിന് ദുരിതമാകുന്നത്? കൊച്ചി കോർപറേഷന്റെ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ബ്രഹ്മപുരത്ത് ദിവസവും തള്ളുന്ന മാലിന്യത്തിൽ പകുതിയോളം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യമാണ്. ഇന്നത് ‘ലെഗസി വേസ്റ്റ്’ ആയി മാറിയിരിക്കുന്നു. വിവിധയിടങ്ങളിൽനിന്നു ശേഖരിക്കുന്ന മാലിന്യം ഒരേ സ്ഥലത്തുതന്നെ വർഷങ്ങളോളം കൂട്ടിയിടുമ്പോൾ രൂപപ്പെടുന്ന മാലിന്യക്കൂമ്പാരത്തെയാണ് ലെഗസി വേസ്റ്റ് എന്നു വിശേഷിപ്പിക്കുന്നത്. ഇത് ബയോ മൈനിങ് നടത്തി സംസ്കരിക്കാനുള്ള കരാർ കഴിഞ്ഞ ദിവസം കൊച്ചി കോർപറേഷൻ പുണെ ആസ്ഥാനമായുള്ള ഭൂമി ഗ്രീൻ എനർജി കമ്പനിക്കു നൽകാൻ തീരുമാനിച്ചിരുന്നു.
അഞ്ചാലുംമൂട് ∙ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് 50 കിലോ മത്സ്യവിപണത്തിനായി ലഭിച്ച അനുമതിയുടെ മറവിൽ സ്വകാര്യ മാർക്കറ്റിന് അനുമതി നൽകാൻ കോർപറേഷൻ നീക്കം. കോർപറേഷൻ അധികൃതർ തന്നെ പൂട്ടിച്ച സ്വകാര്യ മാർക്കറ്റ് വീണ്ടും തുറക്കാനുള്ള നീക്കം രാഷ്ട്രീയ ഗൂഡാലോചനയെന്ന് സമീപവാസികൾ. മാർക്കറ്റ് നടത്തിപ്പിനായി
കൊച്ചി ∙ പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്! ‘സന്ദേശം’ എന്ന സിനിമയിലെ ഈ ഡയലോഗ് കേട്ടാൽ ഇപ്പോഴും ചിരി വരും. കൊച്ചി കോർപറേഷനിലാണെങ്കിൽ ഡയലോഗ് അൽപം മാറ്റിപ്പിടിക്കണം– ‘ബ്രഹ്മപുരത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് !’. ബ്രഹ്മപുരം മാലിന്യ പ്ലാന്റിനെക്കുറിച്ചു വിവരാവകാശ പ്രവർത്തകൻ വി.ആർ.സുരേഷ്കുമാർ
തിരുവനന്തപുരം∙ ബ്രഹ്മപുരം മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീപിടിത്തം നിയന്ത്രിക്കാൻ സഹായിച്ച ഫയർഫോഴ്സിലെ സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക് 5000രൂപവീതം സമ്മാനം നൽകാൻ തീരുമാനം. 410 സേനാംഗങ്ങൾക്ക് സെപ്റ്റംബർ അഞ്ചിന് തുക കൈമാറും. ഫയർഫോഴ്സിനെ സഹായിക്കാനായി ഓരോ സ്റ്റേഷനിലും തിരഞ്ഞെടുക്കുന്ന സന്നദ്ധ
കളമശേരി ∙ 2024 മാർച്ചിൽ ബ്രഹ്മപുരത്ത് ബിപിസിഎല്ലിന്റെ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുമെന്നു മന്ത്രി എംബി.രാജേഷ് അറിയിച്ചു. ഒക്ടോബർ ഒന്നിന് ഡിപിആർ സമർപ്പിക്കും. 180 ടൺ മാലിന്യം സംസ്കരിച്ച് പ്രകൃതി വാതകം ഉണ്ടാക്കാൻ ശേഷിയുള്ള പ്ലാന്റാണു നിർമിക്കുന്നത്. കേരളത്തിലെ 10 ജില്ലകളിലും വൻകിട
കൊച്ചി ∙ ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താൻ കരാർ നൽകുന്നതിനു മുന്നോടിയായി ടെൻഡറിൽ കുറഞ്ഞ തുക ക്വോട്ട് ചെയ്ത സ്വകാര്യ ഏജൻസി പുണെയിൽ ബയോമൈനിങ് നടത്തുന്ന സ്ഥലം കോർപറേഷനിൽ നിന്നുള്ള പ്രതിനിധി സംഘം സന്ദർശിച്ചു. ബയോമൈനിങ് നടത്താനുള്ള സാങ്കേതിക ശേഷി പുണെ കേന്ദ്രമായ ഭൂമി ഗ്രീൻ എനർജി എന്ന കമ്പനിക്കുണ്ടോയെന്നു
കൊച്ചി ∙ ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താനായി കമ്പനിയുമായി ചർച്ച നടത്തി നിരക്ക് കുറയ്ക്കുന്ന കാര്യം പരിശോധിക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. ബയോമൈനിങ് നിരക്ക് കൂടുതലാണെന്ന കൗൺസിലർമാരുടെ അഭിപ്രായം കണക്കിലെടുത്താണു തീരുമാനം. ബയോമൈനിങ് നടത്താനുള്ള കമ്പനിയുടെ ശേഷി വിലയിരുത്താനായി സാങ്കേതിക വിദഗ്ധ
കൊച്ചി ∙ ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താൻ കോർപറേഷൻ സ്വകാര്യ ഏജൻസിക്കു കരാർ നൽകുന്നതു രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ. ടണ്ണിന് 1680 രൂപ നിരക്കിൽ പുണെ കേന്ദ്രമായ കമ്പനിക്കു ബയോമൈനിങ് കരാർ നൽകാനാണു കോർപറേഷനിലെ ആരോഗ്യകാര്യ സ്ഥിരസമിതി തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മറ്റു കോർപറേഷനുകളിലെ
കൊച്ചി ∙ ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിയ ചാരം ജലാശയത്തിൽ കലരാതിരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ചെലവാക്കിയത് 1.41 കോടി രൂപ. ബ്രഹ്മപുരത്തെ മാലിന്യമലയ്ക്കു മുകളിൽ ടാർപോളിൻ വിരിക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾക്കായി പരിസ്ഥിതി സംരക്ഷണ ഫണ്ടിൽ നിന്നു ലഭ്യമാക്കിയ തുകയുപയോഗിച്ചു കോർപറേഷനാണു പണികൾ
കൊച്ചി ∙ ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് താൽക്കാലിക പ്ലാന്റ് സ്ഥാപിക്കാൻ കൊച്ചി കോർപറേഷൻ കൗൺസിൽ ഈ മാസം 15നു മുൻപ് അനുമതി നൽകുമെന്നു ഹൈക്കോടതിയിൽ അറിയിച്ചു. പട്ടാള പുഴു ഉപയോഗിച്ചുള്ള പദ്ധതിയാണിതെന്നു കോർപറേഷൻ വിശദീകരിച്ചു. ബ്രഹ്മപുരത്തെ
കൊച്ചി ∙ നഗരത്തിലെ ജൈവ മാലിന്യം കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ആക്കി മാറ്റുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കാൻ ബിപിസിഎല്ലിനു ബ്രഹ്മപുരത്തു സ്ഥലം അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭ അനുമതി നൽകി. വൈദ്യുതി, വെള്ളം എന്നിവയും ലഭ്യമാക്കും. ബ്രഹ്മപുരത്തു നിന്ന് ബിപിസിഎൽ പ്ലാന്റിലേക്കു പൈപ്പുകൾ സ്ഥാപിക്കാനും അനുമതി
കൊച്ചി ∙ ബ്രഹ്മപുരത്ത് ജൈവ മാലിന്യം സംസ്കരിക്കാൻ കറുത്ത പട്ടാളം ഇറങ്ങുമോ? പട്ടാളപ്പുഴുക്കൾ എന്നറിയപ്പെടുന്ന ‘ബ്ലാക്ക് സോൾജ്യർ ഫ്ലൈ’ ജൈവ മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്ന കാര്യം കോർപറേഷൻ പരിഗണിക്കുന്നുണ്ട്. ബ്രഹ്മപുരത്ത് ഏതെങ്കിലും നൂതന
ചിത്രപ്പുഴയും കടമ്പ്രയാറും അരികു ചേർന്നുകിടക്കുന്ന ബ്രഹ്മപുരത്തെ ഇൗ 100 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതു കൊച്ചി നഗരം പത്തു വർഷത്തിലേറെയായി പുറന്തള്ളിയ പ്ലാസ്റ്റിക്, ജൈവ മാലിന്യത്തിന്റെ അവശേഷിപ്പാണ്. കഴിഞ്ഞ മാർച്ചിൽ 13 ദിവസം തുടർച്ചയായി മാലിന്യം കത്തി. വിഷപ്പുക കൊച്ചിക്കു മേൽ കരിമ്പടം തീർത്തു. അന്നു
കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തെപ്പറി സർക്കാർ തീരുമാനം നീണ്ടുപോകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചു ഹൈക്കോടതി. ഇപ്പോൾ നടപടിയെടുത്തില്ലെങ്കിൽ ബ്രഹ്മപുരം വീണ്ടും ആവർത്തിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ്.വി.എൻ.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പു നൽകി. ഇത്തവണ പരിഹാരനടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടാൽ പിന്നൊരിക്കലും ശരിയാക്കാനാവില്ല. നടപടികളിൽ പുരോഗതിയില്ലെന്നു പറയാനാവില്ല. എന്നാൽ ജാഗ്രത പിൻവലിച്ചാൽ 20 വർഷം പിന്നോട്ടുപോകുമെന്നും കോടതി പറഞ്ഞു. ബ്രഹ്മപുരത്തു മാലിന്യങ്ങൾക്ക് തീപിടിച്ചു വിഷപ്പുകയുണ്ടായ സംഭവത്തെത്തുടർന്ന് സ്വമേധയായെടുത്ത ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സർക്കാർ ബയോ സിഎൻജി പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ടെന്നും എന്നാൽ ഇതിനു ടെൻഡറിലൂടെ കൺസോർഷ്യത്തിനു കരാർ നൽകണോ അതോ ബിപിസിഎൽ വഴി
കൊച്ചി ∙ ബ്രഹ്മപുരത്ത് ജൈവ മാലിന്യം സംസ്കരിക്കാൻ കറുത്ത പട്ടാളം ഇറങ്ങുമോ? പട്ടാളപ്പുഴുക്കൾ എന്നറിയപ്പെടുന്ന ‘ബ്ലാക്ക് സോൾജ്യർ ഫ്ലൈ’ ജൈവ മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്ന കാര്യം കോർപറേഷൻ പരിഗണിക്കുന്നു. ബ്രഹ്മപുരത്ത് ഏതെങ്കിലും നൂതന സാങ്കേതികവിദ്യകൾ വഴി താൽക്കാലിക മാലിന്യ സംസ്കരണ
കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നു നീക്കാനുള്ളത് 7 ലക്ഷം ടൺ മാലിന്യം. കെട്ടിക്കിടക്കുന്ന ഈ മാലിന്യം ബയോമൈനിങ് നടത്തി നീക്കം ചെയ്യാനായി കൊച്ചി കോർപറേഷൻ വീണ്ടും ടെൻഡർ വിളിച്ചു. 70 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. 16 മാസമാണു പദ്ധതി കാലയളവ്. ബ്രഹ്മപുരത്തു നേരത്തേ ബയോമൈനിങ് നടത്തി ശേഖരിച്ച
കൊച്ചി ∙ ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന മാലിന്യം കോർപറേഷൻ വീണ്ടും അളക്കും. മാലിന്യം ബയോമൈനിങ് നടത്തി നീക്കം െചയ്യാനായി ടെൻഡർ ക്ഷണിക്കുന്നതിനു മുന്നോടിയായാണു മാലിന്യത്തിന്റെ അളവെടുക്കുന്നത്. ഡ്രോൺ സർവേയുൾപ്പെടെ നടത്തി മാലിന്യത്തിന്റെ അളവ് കണക്കാക്കാനുള്ള ചുമതല എൻഐടി കാലിക്കറ്റിനെ ഏൽപിക്കും. ഇതു
കൊച്ചി ∙ നഗരത്തിലെ മാലിന്യപ്രശ്നത്തിൽ പൂർണതോതിലുള്ള പരിഹാരം വൈകുമെന്ന് എറണാകുളം ജില്ലാ കലക്ടർ. ജൈവമാലിന്യം രണ്ടുമാസത്തേക്കു കൂടി ബ്രഹ്മപുരത്തേക്ക്
കൊച്ചി ∙ ബ്രഹ്മപുരം മാലിന്യപ്ലാന്റിന് തീ പിടിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി കോര്പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപരോധസമരത്തില്‍ പ്രസംഗിച്ച കെപിസിസി പ്രസിഡന്റ്
കൊച്ചി ∙ ഇടുക്കി ചിന്നക്കനാലിൽ വനാതിർത്തിയിൽ കുഴിയിൽ തള്ളിയ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കാട്ടാനകൾ തിന്നുന്ന കാഴ്ചയിൽ ഹൈക്കോടതി ഞെട്ടൽ രേഖപ്പെടുത്തി. ചീഫ് ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കോടതിയിൽ ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടിരുന്നു. ദൈവമേ, പ്ലാസ്റ്റിക് ആണല്ലോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ബ്രഹ്മപുരത്തെ വിഷപ്പുകയെ തുടർന്നു സ്വമേധയാ എടുത്ത ഹർജി ഉൾപ്പെടെ പരിഗണിക്കുന്നതിനിടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഭിഭാഷകയാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്. വനാതിർത്തിയോട് ചേർന്നാണ് മാലിന്യം തള്ളിയിരിക്കുന്നതെന്ന് അഭിഭാഷക വിശദീകരിച്ചു.
കൊച്ചി ∙ നഗരത്തിലെ ജൈവ മാലിന്യം ഭാഗികമായി ബ്രഹ്മപുരത്തേക്കു കൊണ്ടു പോകും. മന്ത്രിമാരായ പി. രാജീവിന്റെയും എം.ബി. രാജേഷിന്റെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണു തീരുമാനം സ്വകാര്യ ഏജൻസികൾക്കു ജൈവ മാലിന്യം കൈമാറുന്നതു തുടരും. അവർക്കു കൊണ്ടു പോകാൻ കഴിയാതെ ബാക്കി വരുന്ന മാലിന്യമാണു താൽക്കാലികമായി
കൊച്ചി∙ തീപിടിത്തമുണ്ടായ കൊച്ചി കോർപറേഷന്റെ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് വീണ്ടും മാലിന്യമെത്തിക്കുന്നു. ലോറികൾ മാലിന്യവുമായി ബ്രഹ്മപുരത്തേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നഗരസഭയുടെ ലോറികളിലാണ് മാലിന്യം നീക്കുന്നത്. ഇന്നു മുതൽ എജൻസികൾ മാലിന്യം നീക്കുമെന്ന മേയറുടെ പ്രഖ്യാപനം പാളിയതോടെയാണു നടപടിയെന്നാണു വിവരം.
കൊച്ചി∙ ബ്രഹ്മപുരത്തെ ബയോമൈനിങ്ങിൽ നിന്നു സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കി. മേയർ എം.അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിലാണു തീരുമാനം. ബയോമൈനിങ്ങിൽ വീഴ്ച വരുത്തിയെന്നു കാണിച്ചു കോർപറേഷൻ നൽകിയ നോട്ടിസിനു സോണ്ട നൽകിയ മറുപടി തൃപ്തികരമല്ലെന്നു കാണിച്ചാണു നടപടി. സോണ്ടയെ
തിരുവനന്തപുരം ∙ ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മാലിന്യസംസ്കരണം ഉറപ്പാക്കാനുള്ള ഹൈക്കോടതി നിർദേശങ്ങളുടെ പരിശോധനയ്ക്കായി ജൂൺ 12 മുതൽ സംസ്ഥാനത്ത് ജനകീയ ഓഡിറ്റ്. ‘മാലിന്യ മുക്തം നവകേരളം’ പ്രചാരണത്തിന്റെ
കൊച്ചി∙ മാലിന്യങ്ങളുമായി ബ്രഹ്മപുരത്തേക്ക് പോയ നഗരസഭയുടെ ലോറി ചെമ്പുമുക്കില്‍ തടഞ്ഞു. തൃക്കാക്കര നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം
കൊച്ചി ∙ ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താൻ സോണ്ട ഇൻഫ്രാടെക്കിനു നൽകിയ കരാർ സർക്കാർ റദ്ദാക്കും. അടിയന്തരമായി ബയോമൈനിങ് നടത്താൻ റീടെൻഡർ വിളിക്കും. നിലവിലുള്ള കരാർ അവസാനിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും രണ്ടര മാസത്തിനകം പുതിയ കരാർ നൽകുമെന്നും തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ദേശീയ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു. ബ്രഹ്മപുരത്തുണ്ടായ തീപിടിത്തത്തെ തുടർന്നു നടത്തിയ പരിശോധനയിൽ ബയോമൈനിങ് ശരിയായ രീതിയിലല്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി.
കാക്കനാട്∙ വൻ അഗ്നിബാധയുണ്ടായ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നു കണ്ടെടുത്ത പെട്രോൾ അടങ്ങിയ കുപ്പിയെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം. മാലിന്യം കുന്നുകൂടി കിടക്കുന്ന സെക്ടർ 7ൽ നിന്നാണ് രണ്ടാഴ്ച മുൻപ് പൊലീസിന് പെട്രോൾ കുപ്പി ലഭിച്ചത്. ചെറിയ അളവിൽ മാത്രമേ പെട്രോളുണ്ടായിരുന്നുള്ളു. ഒരു
കേരള–തമിഴ്നാട് അതിർത്തിയിലെ തെങ്കാശിയിൽനിന്ന് ആലംകുളത്തിനടുത്തു കറുമ്പന്നൂർ ഗ്രാമത്തിലേക്കു 28 കിലോമീറ്റർ ദൂരമുണ്ട്. കരിമ്പനകൾ തലയുയർത്തി നിൽക്കുന്ന ഗ്രാമത്തിൽ പലപ്പോഴും പനയുടെ ഉയരത്തിലാണു
കാക്കനാട്∙ ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിലുണ്ടായ വൻ അഗ്നിബാധ അണയ്ക്കാനും അനുബന്ധ കാര്യങ്ങൾക്കുമായി 1,14,00,000 രൂപ ചെലവായതായി ജില്ലാ ഭരണകൂടം. കൊച്ചി കോർപറേഷൻ മാത്രം 90 ലക്ഷത്തോളം രൂപ ചെലവഴിച്ചു. മണ്ണുമാന്തി യന്ത്രങ്ങളുടെയും ഫ്ലോട്ടിങ് മെഷീനുകളുടെയും മോട്ടർ പമ്പ് സെറ്റുകളുടെയും ഇന്ധന
ബ്രഹ്മപുരം ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യത്തിനു വീണ്ടും തീപിടിച്ചു. ഇന്നലെ വൈകിട്ട് മൂന്നിനാണു കടമ്പ്രയാറിനു സമീപം പമ്പ് ഹൗസിനോടു ചേർന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനു തീപിടിച്ചത്. ബ്രഹ്മപുരത്തു ക്യാംപ് ചെയ്തിരുന്ന അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പെട്ടെന്നു
കൊച്ചി ∙ കാലവർഷം ആരംഭിക്കുന്നതോടെ ബ്രഹ്മപുരത്തു ജൈവ മാലിന്യം തള്ളുന്നതു നിർത്തും. നിലവിൽ നഗരത്തിൽ നിന്ന് ശേഖരിക്കുന്ന ജൈവ മാലിന്യം ബ്രഹ്മപുരത്താണു തള്ളുന്നത്. ഒരു വർഷത്തിനകം ബ്രഹ്മപുരത്തു പുതിയ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്നും അതുവരെ വികേന്ദ്രീകൃതമായി ജൈവ മാലിന്യ സംസ്കരണം
കൊച്ചി ∙ ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് കത്തിയ വിഷവസ്തുക്കളടങ്ങിയ ചാരമുൾപ്പെടെയുള്ള മാലിന്യം നാലാഴ്ചയ്ക്കുള്ളിൽ നീക്കിയില്ലെങ്കിൽ തീപിടിത്തത്തേക്കാൾ വലിയ അപകടമുണ്ടാകുമെന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മുന്നറിയിപ്പ്. ബ്രഹ്മപുരത്തു തീപിടിത്തത്തിന്റെ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം നീക്കാൻ സ്വീകരിച്ച
കൊച്ചി/ഡൽഹി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഏകദേശം 12,800– 13,000 ടൺ ചാരമുണ്ടായിട്ടുണ്ടാകാമെന്നു പഠന റിപ്പോർട്ട്. തീപിടിച്ച മാലിന്യക്കൂമ്പാരത്തിൽ ഏകദേശം 95,932 ടൺ ചാരം കലർന്ന മണ്ണ് കിടക്കുന്നുണ്ട്. 8151 ടൺ മാലിന്യം (3.9%) പാതി കത്തിയ നിലയിലാണ്. തീപിടിച്ച
കൊച്ചി∙ ബ്രഹ്മപുരത്തെ മാലിന്യത്തിന്റെ പേരിൽ നടന്ന അഴിമതി സിബിഐയും ഇഡിയും അന്വേഷിക്കണമെന്നു ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. വിവിധ സംസ്ഥാനങ്ങളിൽ വേരുകളുള്ള അഴിമതിയെന്നതിനാലാണു കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടുന്നത്. നിയമലംഘനം നടത്തിയിട്ടും സോണ്ട കമ്പനിക്കെതിരെ സർക്കാർ എന്തുകൊണ്ടു
മാനംമുട്ടിനിന്ന പുക. കൈയകലത്തിൽ നിൽക്കുന്ന മനുഷ്യനെ വരെ മറച്ചു പിടിച്ച പുകപടലം. കൊച്ചിയെ ശ്വാസംമുട്ടിച്ച് ബ്രഹ്മപുരം. ദിവസങ്ങൾ കഴിഞ്ഞിട്ടും ബ്രഹ്മപുരം കാഴ്ചകൾ മനസ്സിൽനിന്നു മായുന്നില്ല. ഏവർക്കും പ്രാർഥന ഒന്നു മാത്രം. ഇനിയും വരല്ലേ ഒരു ബ്രഹ്മപുരം കൂടി. ആ പുകച്ചുരുകളോട് പോരാടിയ ഒരു കൂട്ടം പേർ നമുക്കു ചുറ്റുമുണ്ട്. അത്ര മേൽ കഷ്ടപ്പെട്ടിട്ടാണ്, അഗ്നിപർവതമായി മാറിയ ബ്രഹ്മപുരത്തെ തളച്ചത്. തീയണച്ചത്. ബ്രഹ്മപുരം തീപിടുത്തത്തിന്റെ വിവിധ ദൃശ്യങ്ങൾ വീണ്ടും കാണാം. മലയാള മനോരമയുടെ ഫൊട്ടോഗ്രാഫർമാർ പല ദിവസങ്ങളായി പകർത്തിയതാണിവ. ഈ ദൃശ്യങ്ങൾ നമുക്കൊരു മുന്നറിയിപ്പാണ്. മനോരമ പിക്ചർ എഡിറ്റർമാരായ ഇ.വി. ശ്രീകുമാർ, ടോണി ഡൊമിനിക്, ചീഫ് ഫൊട്ടോഗ്രാഫർമാരായ റോബർട്ട് വിനോദ്, ജോസ് കുട്ടി പനയ്ക്കൽ എന്നിവരാണു ചിത്രങ്ങൾ പകര്‍ത്തിയത്. പുക വകഞ്ഞു മാറ്റിയും തീക്കാറ്റിൽ മുഖം തിരിക്കാതെയുമാണ് ഈ പൊള്ളുന്ന കാഴ്ചകൾ ക്യാമറയിൽ എത്തിയത്. ആ കാഴ്ചകളിലൂടെ...
കൊച്ചി ∙ കൊച്ചി കോർപറേഷൻ ഒഴികെ ജില്ലയിലെ മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ജൈവമാലിന്യം 30 വരെ മാത്രമേ ബ്രഹ്മപുരത്തേക്കു കൊണ്ടു വരാൻ അനുവദിക്കൂ. 30നകം തദ്ദേശ സ്ഥാപനങ്ങൾ സ്വന്തംനിലയിൽ ബദൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സജ്ജമാക്കണമെന്നു മന്ത്രിമാരായ എം.ബി. രാജേഷിന്റെയും പി. രാജീവിന്റെയും നേതൃത്വത്തിൽ
ബ്രഹ്മപുരം ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് കേരളം മുക്തി നേടുന്ന സമയത്താണ് സിദ്ധാർഥ ഹാൻഡേ ജി 20 വർക്കിങ് ഗ്രൂപ്പ് യോഗത്തിന് കുമരകത്ത് എത്തിയത്. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം ജി20യിലെ താരമായി. ഒരു പക്ഷേ സിദ്ധാർഥ് ഹാൻഡേ എന്ന പേരിനേക്കാളും കബാഡിവാല എന്ന പേരായിരിക്കും കൂടുതൽ പരിചിതം. ലോകത്തിന് മാലിന്യ സംസ്കരണത്തിന് മാതൃക കാണിച്ച സ്റ്റാർട്ടപ് ഉടമയാണ് സിദ്ധാർഥ് ഹാൻഡേ. മാലിന്യ സംസ്കരണം കീറാമുട്ടിയായി ലോകത്തെ പലരാജ്യങ്ങളെയും വലയ്ക്കുമ്പോൾ അതിന്റെ സാധ്യതകളെക്കുറിച്ചാണ് സിദ്ധാർഥ് ഹാൻഡേ പറയുന്നത്. കൈനിറയെ കാശ് വാരാനുള്ള അവസരമാണ് മാലിന്യ സംസ്കരണ രംഗമെന്ന് ലോകത്തോടു വിളിച്ചു പറയുകയാണ് അദ്ദേഹം. ജി20 ഡവലപ്മെന്റൽ വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ ഉപസമ്മേളനങ്ങളിൽ സിദ്ധാർഥ് ചെയ്ത മുഖ്യപ്രഭാഷണവും ഏറെ ശ്രദ്ധേയമായി. ജി20 പോലുള്ള വേദിയിൽ സിദ്ധാർഥിന് പ്രസംഗിക്കാൻ കിട്ടിയ അവസരം ഈ വിഷയത്തിന്റെ പ്രാധാന്യവും പരിഹാരത്തിനായി ലോകം എത്ര ആഗ്രഹിക്കുന്നു എന്നതിന്റെ പ്രതിഫലനവുമായി. മാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന കബാഡിവാലാ കണക്ടിന്റെ സ്ഥാപക സിഇഒയായ സിദ്ധാർഥ് (35) ഇതിനോടകം വിവിധ രാജ്യങ്ങൾക്കും ഇന്ത്യയിലെ പ്രധാന പട്ടണങ്ങൾക്കും വേണ്ടി മാലിന്യ സംസ്കരണത്തിന്റെ ഡേറ്റ മാപ്പിങ് തയാറാക്കി നൽകിയിട്ടുണ്ട്. 2016ൽ 33 ലക്ഷം രൂപയുടെ ഗ്രാൻഡുമായി ആരംഭിച്ച സ്റ്റാർട്ടപ്പ് കമ്പനിയായ കബാഡിവാലാ കണക്ട് ഈ വർഷം 8 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ബ്രഹ്മപുരത്ത് തീപിടുത്തം ഉണ്ടായ സംഭവം ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണെന്ന് പറഞ്ഞ അദ്ദേഹം മാലിന്യ സംസ്കരണം സംബന്ധിച്ച് കേരളത്തിന് ഡേറ്റ മാപ്പിങ് തയാറാക്കി നൽകാൻ സന്നദ്ധനാണെന്നും വ്യക്തമാക്കി. ശരിയായ ഡേറ്റ ഉണ്ടാകുന്നത് പ്രശ്നപരിഹാരത്തിന് നയരൂപീകരണം നടത്താനും സാമ്പത്തിക നേട്ടം ഉണ്ടാക്കാനും സഹായിക്കുമെന്നും അദ്ദേഹം മലയാള മനോരമ പ്രീമിയത്തോടു പറഞ്ഞു. സിദ്ധാർഥിന്റെ വാക്കുകളിലേക്ക്...
കൊച്ചി∙ ബ്രഹ്മപുരം പ്ലാന്റിലേക്ക് കൊച്ചി കോർപറേഷൻ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് മാലിന്യം കൊണ്ടുവരുന്നതിന് നിരോധനം. തദ്ദേശ-വ്യവസായ മന്ത്രിമാരുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ജില്ലയിലെ നഗരസഭകളുടെ അവലോകന യോഗത്തിലാണ് തീരുമാനം. നിലവിലെ സംവിധാനം ഈ മാസം 30 വരെ മാത്രം തുടരാനും മറ്റു തദ്ദേശ സ്ഥാപനങ്ങൾ
കൊച്ചി ∙ ബ്രഹ്മപുരത്തു ബയോമൈനിങ് പൂർത്തിയാക്കാൻ യാഥാർഥ്യ ബോധത്തോടെയുള്ള സമയക്രമം നിശ്ചയിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനു ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശം. അത് എങ്ങനെ വേഗത്തിൽ പൂർത്തിയാക്കാമെന്നതു സംബന്ധിച്ചു നിർദേശങ്ങൾ നൽകണം. അതിനുമുൻപു കത്തിയ മാലിന്യവും കത്താത്ത മാലിന്യവും എത്രത്തോളമുണ്ടെന്നു
കൊച്ചി ∙ ബ്രഹ്മപുരത്തു ബയോമൈനിങ് പൂർത്തിയാക്കാൻ യാഥാർഥ്യ ബോധത്തോടെയുള്ള സമയക്രമം നിശ്ചയിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനു ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശം. അത് എങ്ങനെ വേഗത്തിൽ പൂർത്തിയാക്കാമെന്നതു സംബന്ധിച്ചു നിർദേശങ്ങൾ നൽകണം. അതിനുമുൻപു കത്തിയ മാലിന്യവും കത്താത്ത മാലിന്യവും എത്രത്തോളമുണ്ടെന്നു കണക്കാക്കണം.
കൊച്ചി∙ കൊച്ചി ∙ ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നു ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) കൊച്ചി കോർപറേഷന് ചുമത്തിയ 100 കോടി രൂപ പിഴയൊടുക്കാൻ ഹൈക്കോടതി 8 ആഴ്ചകൂടി സമയം അനുവദിച്ചു.
കൊച്ചി ∙ നഗരത്തിലെ മാലിന്യപ്രശ്നത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യക്കൂമ്പാരമായി. മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി
കൊച്ചി ∙ ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ച് കൊച്ചി കോര്പറേഷന്. 48.56 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. ജൈവമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍
കൊച്ചി ∙ ബ്രഹ്മപുരത്തു പ്രതിദിനം 150 ടൺ ജൈവ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന പുതിയ പ്ലാന്റ് സ്ഥാപിക്കാൻ കോർപറേഷൻ ടെൻഡർ ക്ഷണിച്ചു. 48.56 കോടി രൂപയാണു ചെലവ് കണക്കാക്കുന്നത്. രൂപകൽപന മുതൽ പ്ലാന്റ് നിർമിക്കുക, കമ്മിഷൻ ചെയ്യുക, 5 വർഷക്കാലം പ്ലാന്റ് പ്രവർത്തിപ്പിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുക
‘തീയില്ലാതെ പുകയില്ല’– പ്രശസ്തമായ പഴമൊഴിയാണിത്. കേരളത്തില്‍ ഇന്നോളം ഉയർന്ന പുകയിൽ ഏറ്റവും മാരകം ബ്രഹ്മപുരത്തെ വിഷപ്പുകയാണെന്ന് ആരും സമ്മതിക്കും. ബ്രഹ്മപുരം പുകയ്ക്കു പിന്നിലെ തീ നമ്മുടെ നെഞ്ചിലാണ്. ആ തീയിലുണ്ട് പല ചോദ്യങ്ങൾ. ഇന്ന് ബ്രഹ്മപുരമെങ്കിൽ നാളെ എവിടെ? ഇന്നാട്ടില് ജീവിക്കുന്ന നമ്മുടെ ശ്വാസകോശം വിഷംനിറഞ്ഞ സ്പോഞ്ചു പോലെയായിട്ടുണ്ടാകുമോ? വാസ്തവമാണ്. ബ്രഹ്മപുരത്തിനു മുന്‍പും പിൻപും കേരളത്തിന്റെ ചിന്ത രണ്ടു തരമാണ്. കുടിക്കുന്ന വെള്ളത്തെയും ശ്വസിക്കുന്ന വായുവിനെയും നാം ഭയന്നു തുടങ്ങി. സ്വന്തം ശ്വാസകോശത്തെ പോലും ഭയന്നു തുടങ്ങി. എന്തെങ്കിലും കത്തുമ്പോൾ ‘എന്താ പുക’ എന്നു പറഞ്ഞിരുന്നവർ പ്രാണൻകൊണ്ടു പായുന്നു. എല്ലാവരുടെയും മനസ്സിലെ ചോദ്യം ഇതാണ്. ബ്രഹ്മപുരം നമ്മളെ എന്തു പഠിപ്പിച്ചു– വ്യക്തിയെയും സമൂഹത്തെയും? ബ്രഹ്മപുരം അനാസ്ഥയുടെ അപകടമാകാം. എങ്കിലും ഇവിടെനിന്ന് ഏറെ പഠിക്കാനുണ്ട്. അതിലേറെ തിരുത്താനുണ്ട്. നമുക്കും നാടിനും. പല കോണിൽ നിന്നുയരുന്ന ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉത്തരം നൽകുകയാണ് ആരോഗ്യ വകുപ്പ് ബ്രഹ്മപുരത്തേക്ക് നിയോഗിച്ച നോഡൽ ഓഫിസർ ഡോ. പി.എസ്. ഷാജഹാൻ. അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ മുൻ സെക്രട്ടറിയും ആലപ്പുഴ ടി.ഡി.മെഡിക്കൽ കോളജ് പൾമനറി മെഡിസിൻ അഡിഷണൽ പ്രഫസറുമായ ഡോ.പി.എസ് ഷാജഹാൻ പ്രമുഖ ശ്വാസകോശ ചികിത്സാ വിദഗ്ധനാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...
കൊച്ചി∙ കൊച്ചി മുൻ മേയർ ടോണി ചമ്മണിക്കെതിരെ മാനനഷ്ടക്കേസുമായി സോണ്ട ഇൻഫ്രാടെക്ക്. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടിസ് അയച്ചു. മാധ്യമങ്ങളിലൂടെ നടത്തിയ അപവാദപ്രചാരണവും ആരോപണവും പിൻവലിച്ച് മാപ്പുപറയണമെന്നാണ് ആവശ്യം. അതേസമയം, സോണ്ടയെക്കുറിച്ച് വസ്തുതകൾ മാത്രമാണ് പറഞ്ഞതെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ടോണി ചമ്മണി പ്രതികരിച്ചു.
ബ്രഹ്മപുരത്തെ മാലിന്യമലകൾക്കു തീപിടിച്ച് പ്ലാസ്റ്റിക്കും ഇ മാലിന്യവും അടക്കമുള്ളവ രണ്ടാഴ്ച തുടർച്ചയായി കത്തിയതിന്റെ ഫലങ്ങൾ കൊച്ചിനിവാസികൾ ഇപ്പോഴും അനുഭവിക്കുകയാണ്. കൂടിയ അളവിലുള്ള, ഹാനികരമായ രാസസംയുക്തങ്ങളാണ് വിഷപ്പുകയിലൂടെ എറണാകുളത്തും സമീപ ജില്ലകളിലും പടർന്നത്. ഇതുമൂലം ധാരാളം പേർക്ക്
കൊച്ചി∙ ബ്രഹ്മപുരത്ത് തീയണയ്ക്കാൻ കഠിനാധ്വാനം ചെയ്ത അഗ്നിരക്ഷാ സേനാംഗങ്ങളെയും സിവിൽ ഡിഫൻസ് സേനാംഗങ്ങളെയും കൊച്ചിൻ തൊറാസിക് സൊസൈറ്റി (സിടിഎസ്) ആദരിച്ചു. ശ്വാസകോശ രോഗ പരിശോധന ക്യാംപും നടത്തി.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭക്ഷണത്തെക്കുറിച്ചോ വെള്ളത്തെക്കുറിച്ചോ ആലോചിക്കാതെ ജനങ്ങളുടെ ജീവൻ
തിരുവനന്തപുരം∙ കൊച്ചി ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ.റീന കണ്‍വീനറായ സമിതിയാണ് രൂപീകരിച്ചത്. ഇപ്പോഴുണ്ടായ
കൊച്ചി ∙ ബ്രഹ്മപുരത്ത് ഖരമാലിന്യം കൈകാര്യം ചെയ്യാനുള്ള കരാർ നൽകിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കോടതി നിയോഗിച്ച അമിക്കസ് ക്യൂറിക്കു കൈമാറാൻ ഹൈക്കോടതി നിർദേശം നൽകി. ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുകയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണു ജസ്റ്റിസ് എസ്.വി.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ നിർദേശം നൽകിയത്. സെക്രട്ടറി എല്ലാ രേഖകളും സ്കാൻ ചെയ്തു പകർപ്പിന്റെ സോഫ്റ്റ് കോപ്പി ഇന്നു വൈകിട്ടു തന്നെ നൽകണം.
കൊച്ചി ∙ പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മലിനീകരണ നിയന്ത്രണ ബോർഡിനു നിർദേശം നൽകി. ജലം, വായു മലിനീകരണം തടയൽ നിയമങ്ങൾ പ്രകാരമാണു നടപടി സ്വീകരിക്കേണ്ടത്. പിഴ ചുമത്തുമെന്നു വ്യക്തമാക്കി തദ്ദേശഭരണ സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകാൻ കോടതി നിർദേശിച്ചു.
കൊച്ചി∙ ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിലെ തീപിടിത്തം സ്വാഭാവിക കാരണങ്ങളാലെന്നു ഫൊറൻസിക് റിപ്പോർട്ട്. സംഭവത്തിൽ അട്ടിമറിയില്ലെന്നും കൂന കൂട്ടിയിട്ട പ്ലാസ്റ്റിക് അടക്കമുള്ള ഖര മാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടിൽ നിന്നാണു തീ ഉണ്ടായതെന്നുമാണു തൃശൂർ ഫൊറൻസിക് ലാബിന്റെ റിപ്പോർട്ട്. തീ കത്തിയ
കൊച്ചി∙ ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിലെ തീപിടിത്തം സ്വാഭാവിക കാരണങ്ങളാലെന്നു ഫൊറൻസിക് റിപ്പോർട്ട്. സംഭവത്തിൽ അട്ടിമറിയില്ലെന്നും കൂന കൂട്ടിയിട്ട പ്ലാസ്റ്റിക് അടക്കമുള്ള ഖര മാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടിൽ നിന്നാണു തീ ഉണ്ടായതെന്നുമാണു തൃശൂർ ഫൊറൻസിക് ലാബിന്റെ റിപ്പോർട്ട്.
കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായത് സ്വാഭാവിക തീപിടിത്തമെന്ന് ഫൊറൻസിക് റിപ്പോർട്ട്. മനഃപൂർവം തീയിട്ടതിന് തെളിവ് ലഭിച്ചില്ല. ചൂട് കൂടിയപ്പോൾ മാലിന്യക്കൂമ്പാരത്തിന്റെ അടിത്തട്ടിൽ
കൊച്ചി ∙ ബ്രഹ്മപുരത്ത് ബയോമൈനിങ് നടത്താൻ കരാർ ഒപ്പുവച്ചത് കൊച്ചി കോർപറേഷനും സോണ്ട ഇൻഫ്രാടെക്കും തമ്മിൽ; എന്നാൽ കരാർ കാലാവധി കഴിഞ്ഞോ എന്നു കോർപറേഷന് അറിയില്ല. സോണ്ടയുമായുള്ള കരാർ കാലാവധിയുടെ കാര്യത്തിൽ വ്യക്തത തേടി കോർപറേഷൻ സെക്രട്ടറി സർക്കാരിനു കത്തയച്ചു. കരാർ കാലാവധി സംബന്ധിച്ചു വിശദീകരണം തേടി
കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് ദുരന്ത നിവാരണ നിയമം പ്രയോഗിച്ച് ഏറ്റെടുക്കാൻ പറഞ്ഞ കാരണം സംസ്ഥാന സർക്കാരിനെ തന്നെ തിരിഞ്ഞു കൊത്തുന്നു. തീപിടിച്ചു ഗുരുതര സാഹചര്യമുണ്ടാകുന്നത് ഒഴിവാക്കാനാണു 3 വർഷം മുൻപു സംസ്ഥാന സർക്കാർ ബ്രഹ്മപുരം പ്ലാന്റ് ഏറ്റെടുത്തത്. എന്നാൽ, കെട്ടിക്കിടക്കുന്ന
കൊച്ചി ∙ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് പ്രത്യേക സംഘം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു പരിശോധന തുടങ്ങി. ബയോമൈനിങ്ങിന് കരാർ ഏറ്റെടുത്ത സോണ്ട ഇൻഫ്രാടെക്, ഉപകരാറെടുത്ത ആരഷ് മീനാക്ഷി എൻവയോ കെയർ എന്നിവരുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
കൊച്ചി∙ ബ്രഹ്മപുരത്തെ മാലിന്യക്കൂനകൾക്ക് ആരെങ്കിലും തീവച്ചതാണെന്നതിനു തെളിവുകൾ ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കമ്മിഷണറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ ഇന്നലെ രാത്രിയാണു ചീഫ് സെക്രട്ടറി വി. പി. ജോയിക്കു കൈമാറുന്നതിനായി ഡിജിപി അനിൽകാന്തിന് ഇ–മെയിലിൽ റിപ്പോർട്ട് സമർപ്പിച്ചത്.
കൊച്ചി ∙ ബ്രഹ്മപുരം തീപിടിത്ത കേസിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ ഇന്നു സർക്കാരിനു സമർപ്പിക്കും. ഈ മാസം രണ്ടിനുണ്ടായ തീപിടിത്തത്തിനു പിന്നിൽ സ്വാഭാവിക കാരണങ്ങളാണെന്നും അട്ടിമറിയില്ലെന്നുമാണാ അന്വേഷണത്തിന്റെ കണ്ടെത്തൽ എന്നറിയുന്നു.
കൊച്ചി ∙ തുടർച്ചയായി 13 ദിവസം നിന്നു കത്തിയതിന്റെ പുക അന്തരീക്ഷത്തിൽനിന്നു മാറുന്നതിനു മുൻപ് ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വീണ്ടും തീപിടിത്തം. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണു സംസ്കരണ കേന്ദ്രത്തിലെ ഏഴാമത്തെ സെക്ടറിൽ തീ പടർന്നത്. നേരത്തേ കത്താതെ കിടന്നിരുന്ന മാലിന്യത്തിനാണു തീപിടിച്ചത്.
കൊച്ചി ∙ എപ്പോൾ വേണമെങ്കിലും കത്തിപ്പടരാൻ കാത്തുകിടക്കുന്ന പ്ലാസ്റ്റിക് ബോംബ് പോലെയാണു ബ്രഹ്മപുരം. മാർച്ച് 2നു തുടങ്ങി 13 ദിവസം നീണ്ടുനിന്ന തീപിടിത്തത്തിൽ കുറെയേറെ പ്ലാസ്റ്റിക് മാലിന്യം കത്തിനശിച്ചു. അതിൽ നിന്നുയർന്ന വിഷപ്പുക കൊച്ചി നഗരത്തെയും പരിസരത്തെയും മുഴുവൻ മുക്കി. എന്നിട്ടും ബ്രഹ്മപുരം
കൊച്ചി∙ എറണാകുളം ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടുമുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. സെക്ടർ ഏഴിലെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചതെന്ന് എറണാകുളം കലക്ടർ എൻ.എസ്.കെ.ഉമേഷ് അറിയിച്ചു. ബ്രഹ്മപുരത്ത് തുടർന്നിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾക്കു പുറമേ കൂടുതൽ യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണമായി അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തിരുവനന്തപുരം ∙ ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച എംപവേര്‍ഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.ബി.രാജേഷ്. കമ്മിറ്റിക്ക്
കൊച്ചി ∙ ബ്രഹ്മപുരത്ത് ബയോമൈനിങ് നടത്താൻ സോണ്ട ഇൻഫ്രാടെക് നൽകിയ ഉപകരാറിൽ സാക്ഷിയായി ഒപ്പിട്ടിട്ടുള്ളതു കോൺഗ്രസ് നേതാവ് എൻ. വേണുഗോപാലിന്റെ മകൻ വി. വിഘ്നേഷ് എന്നു രേഖകൾ. എന്നാൽ മകൻ സാക്ഷിയായതിനെക്കുറിച്ച് അറിയില്ലെന്നു വേണുഗോപാൽ പ്രതികരിച്ചു. ബയോമൈനിങ് നടത്താൻ 55 കോടി രൂപയ്ക്കാണു കൊച്ചി കോർപറേഷൻ ബെംഗളൂരു കേന്ദ്രമായ സോണ്ട ഇൻഫ്രാടെക്കിനു കരാർ നൽകിയിരുന്നത്.
മാലിന്യസംസ്കരണ രംഗത്തു കേരളം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനും നാളെയിലേക്കുള്ള ശുചിത്വവഴികൾ കണ്ടെത്താനും മലയാള മനോരമ സംഘടിപ്പിച്ച ‘ലെറ്റ്സ് ക്ലീൻ കേരള’ സെമിനാർ ഉറപ്പിച്ചുപറഞ്ഞു: കേരളത്തിലെ മാലിന്യസംസ്കരണ പ്ലാന്റുകളുടെ നടത്തിപ്പിനു വിമാനത്താവളങ്ങളുടേതുപോലെ പ്രത്യേക കമ്പനി (സ്പെഷൽ പർപ്പസ് വെഹിക്കിൾ) ഉണ്ടാകണം. ആയിരക്കണക്കിനു ടൺ മാലിന്യം കത്തിയമർന്നു ദിവസങ്ങളോളം വിഷപ്പുക പരത്തിയ ബ്രഹ്മപുരം ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കൊച്ചിയിൽ ഇങ്ങനെയൊരു സെമിനാർ സംഘടിപ്പിച്ചത്. ചുരുക്കം ചില നല്ല മാതൃകകൾ വിസ്മരിക്കാനാകില്ലെങ്കിലും, മാലിന്യസംസ്കരണം കേരളത്തിൽ എത്ര അശാസ്ത്രീയമാണെന്നു നമുക്കറിയാം.
കോപ്പിറൈറ്റർ, മാധ്യമപ്രവർത്തക, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് റൈറ്റർ, അധ്യാപിക എന്നിവയൊക്കെയായ ഒരു സ്ത്രീ. അവർ കേരളത്തിലെ ആദ്യത്തെ സിവിൽ ഡിഫൻസ് ടീമിലെ അംഗം കൂടിയാണ്. എഴുത്തുകാരിയും ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ഫങ്ഷനൽ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ശ്രുതി കെ.എസിനെ കുറിച്ചാണ് പറയുന്നത്. നിഴൽചായങ്ങൾ...Women, Brahmapuram, Manorama News, Manorama Online, Malayalam news, Breaking News
കൊച്ചി∙ ബ്രഹ്മപുരം ബയോമൈനിങ്ങില്‍ ഉപകരാര്‍ നേടിയ കമ്പനിയുടെ സാക്ഷി കോണ്‍ഗ്രസ് നേതാവ് എന്‍.വേണുഗോപാലിന്റെ മകന്. കരാറുമായോ കമ്പനിയുമായോ ബന്ധമില്ലെന്നായിരുന്നു വേണുഗോപാലിന്റെ നേരത്തെയുള്ള വാദം. എന്നാല്‍ കരാറില്‍ കമ്പനിയുടെ സാക്ഷിയായി വേണുഗോപാലിന്റെ മകന് വി. വിഗ്നേഷ് ഒപ്പിട്ട രേഖകള്‍ പുറത്തുവന്നതോടെ
സംസ്ഥാനത്തെ മാലിന്യസംസ്കരണ രംഗത്തു മുന്നേറ്റമുണ്ടാകാൻ പൊതുജന പങ്കാളിത്തോടെയുള്ള ശ്രമങ്ങളുണ്ടാകണമെന്ന് മാലിന്യമുക്ത കേരളത്തിനായി ‘മലയാള മനോരമ’ സംഘടിപ്പിച്ച വിദഗ്ധചർച്ച. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കുമെന്നപോലെ ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കിന് ഏർപ്പെടുത്തിയ നിരോധനം ഫലപ്രദമാണോയെന്നും ചർച്ചയിൽ പങ്കെടുത്തവർ ആശങ്ക പ്രകടിപ്പിച്ചു.
തിരുവനന്തപുരം∙ ബ്രഹ്മപുരം കരാർ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങൾക്കു മുഖ്യമന്ത്രി മറുപടി പറയണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
തിരുവനന്തപുരം∙ ബ്രഹ്മപുരം മാലിന്യ നിർമാർജന പ്ലാന്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി സോണ്ട കമ്പനി വിദേശത്ത് ചർച്ച നടത്തിയ ശേഷം, മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് കമ്പനിക്ക് കരാർ കൊടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിന് ശേഷമാണ് കേരളത്തിലെ കോർപറേഷനുകളിൽ ഈ കമ്പനിക്ക്
തിരുവനന്തപുരം∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന് തീപിടിച്ച സംഭവത്തിൽ സർക്കാരിനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന് കരാർ എടുത്ത സോണ്ട ഇൻഫ്രാടെക് കമ്പനിയുമായി സിപിഎം നേതാക്കൾക്ക് എന്താണ് ബന്ധമെന്ന് അന്വേഷിക്കണമെന്നും, കരാറുകാരെ രക്ഷിക്കാൻ ശ്രമം നടക്കുക
കൊച്ചി ∙ ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്ന മാലിന്യം സംസ്കരിക്കാനായി ബയോമൈനിങ്ങിനു കരാറെടുത്ത സോണ്ട ഇൻഫ്രാടെക് പകുതിയിൽ താഴെ തുകയ്ക്കു മറ്റൊരു കമ്പനിക്കു കരാർ മറിച്ചു കൊടുത്തിരുന്നതായി കണ്ടെത്തി. സോണ്ട ഇൻഫ്രാടെക്ക് ഭുവനേശ്വർ കേന്ദ്രമായ ആരഷ് മീനാക്ഷി എൻവയോകെയർ എന്ന സ്ഥാപനത്തിനു വർക്ക് ഓർഡർ നൽകിയതിന്റെ
കൊച്ചി∙ ബ്രഹ്മപുരത്ത് തീപടരുന്ന സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് കലക്ടർ എൻ.എസ്.കെ. ഉമേഷ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണു തീപിടിത്ത സാധ്യതകൾ ഒഴിവാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ബയോമൈനിങ്ങിന് ഉപകരാറുള്ള കമ്പനിയെ കുറിച്ച് ഉയർന്ന ആരോപണങ്ങൾ പരിശോധിക്കും. നിലവിൽ
തിരുവനന്തപുരം ∙ ഭരണ–പ്രതിപക്ഷ സംഘർഷത്തിന് അയവില്ലാതെ വന്നതോടെ നിയമസഭാ സമ്മേളനം വളരെ നേരത്തെ പിരിഞ്ഞപ്പോൾ ലാഭനഷ്ടങ്ങൾ ആർക്ക്? രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആ ചർച്ച സജീവം. ഒരു പിടി വിവാദ വിഷയങ്ങൾ സഭയിൽ തിളച്ചുമറിയാൻ ഇടവരുന്നതിൽ നിന്നു രക്ഷപ്പെടാൻ കഴിഞ്ഞുവെന്നു സർക്കാരിനു കരുതാം. അതിനായി ബോധപൂർവം പ്രതിപക്ഷത്തിനു കെണി ഒരുക്കിയതാണെങ്കിൽ സർക്കാരിന് ഇതു നേട്ടമാണ്.
ന്യൂഡൽഹി∙ ബ്രഹ്മപുരം തീപിടിത്തത്തിനു പിന്നിലെ അട്ടിമറി അന്വേഷിക്കണമെന്ന് ബിജെപി. വൻ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ പറഞ്ഞു. 32 കോടി സോണ്ട കമ്പനി ഉപകരാറിലൂടെ അടിച്ചുമാറ്റി. ബ്രഹ്മപുരത്ത് ത്രിപുര മാതൃകയിൽ അഴിമതിക്കായി
ഇൻഡോറിലെ ദേവ്ഗുറാഡിയിലേക്കു മനോരമ സംഘമെത്തുമ്പോൾ അതൊരു പൂന്തോട്ടമാണെന്നാണു തോന്നിയത്. ഇൻഡോറിലെ മാലിന്യ സംസ്കരണ രംഗത്തു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ബേസിക്സ് മുനിസിപ്പൽ വേസ്റ്റ് വെഞ്ച്വേഴ്സ് ടീം ലീഡറായ ദിൽഷാദ് ഖാൻ പറഞ്ഞു– ‘മുൻപ് ഇതൊരു മലയായിരുന്നു; മാലിന്യമല’. കുറച്ചു വർഷങ്ങൾക്കു മുൻപ്
കൊച്ചി ∙ സംസ്ഥാനത്തു ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാൻ െഹെക്കോടതി സമയക്രമം പ്രഖ്യാപിച്ചു. ചട്ടങ്ങൾ നടപ്പാക്കുന്നതിനും അതിന്റെ പുരോഗതിക്കും കോടതി തന്നെ മേൽനോട്ടം വഹിക്കും. ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുകയുടെ പശ്ചാത്തലത്തിൽ
തിരുവനന്തപുരം∙ ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിൽ മാലിന്യ സംസ്കരണ പദ്ധതി ഊർജിതമാക്കും. ഇതിനു സഹായം നൽകുമെന്നു ലോകബാങ്ക് അറിയിച്ചു. ലോകബാങ്ക് അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം.
വിഷപ്പുക ബാധിച്ച പ്രദേശങ്ങളിലേക്ക് മമ്മൂട്ടി അയച്ച മൊബൈൽ നേത്ര ചികിത്സാ ക്യാംപ് തുടങ്ങി. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുമായി ചേർന്നാണ് പരിശോധന. ക്യാംപിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ്. ബ്രഹ്മപുരത്തിന്റെ
കൊച്ചി∙ ബ്രഹ്മപുരം വിഷയത്തില്‍ നൂറു കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയത് കോര്‍പറേഷന്റെ വാദം കേള്‍ക്കാതെയെന്ന് കൊച്ചി കോര്പറേഷന് അഭിഭാഷകന്. ‘‘എന്നെ ഒന്നും പറയാന്‍ അനുവദിച്ചില്ല. സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്
ന്യൂഡൽഹി ∙ സ്വച്ഛ് ഭാരത് അഭിയാൻ ഫലപ്രദമായി നടപ്പിലാക്കണമെന്നും ഖരമാലിന്യ സംസ്കരണം ശാസ്ത്രീയമാക്കണമെന്നും കെ.മുരളീധരൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. തോട്ടിപ്പണി തുടച്ചു നീക്കണം
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനത്തിൽ വരുത്തിയ വീഴ്ചകൾക്കു കൊച്ചി കോർപറേഷന്റെ മുഖത്തേറ്റ അടിയാണു ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ചുമത്തിയ 100 കോടി രൂപയുടെ പിഴ. 12 ദിവസം കൊച്ചി നഗരത്തെ മുഴുവൻ വിഷപ്പുകയിൽ മുക്കിയ കോർപറേഷന്റെ കെടുകാര്യസ്ഥത എണ്ണിയെണ്ണിപ്പറഞ്ഞാണു ട്രൈബ്യൂണൽ കടുത്ത നടപടിയെടുത്തത്.