Activate your premium subscription today
Tuesday, Apr 15, 2025
തിരുവനന്തപുരം∙ തൃശൂര്‍ അതിരപ്പിള്ളി വനമേഖലയിൽ ആദിവാസികളായ സതീഷ്, അംബിക എന്നിവര്‍ മരിച്ചത് കാട്ടാനയുടെ ആക്രമണത്തില്‍ ആണെന്നു സ്ഥിരീകരിക്കാതെ വനം വകുപ്പ്. അതിരപ്പിള്ളി പ്രദേശത്തും സമീപ പ്രദേശത്തും വനമേഖലയില്‍ ഉണ്ടായ അസാധാരണ മരണങ്ങള് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍ദേശം നൽകി.
തിരുവനന്തപുരം∙ രണ്ടു ദിവസത്തിനിടെ മൂന്നു ജീവൻ കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നെന്നും റിപ്പോർട്ട് തേടൽ മാത്രമല്ല വനം മന്ത്രിയുടെ ജോലിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടിയന്തര നടപടി സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ മന്ത്രി എന്തിനാണ് ആ സ്ഥാനത്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വനാതിർത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്നതാണ് സർക്കാർ സമീപനമെന്നും സതീശൻ കുറ്റപ്പെടുത്തി.
തൃശൂർ∙ അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കലി. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടു പേർ കാട്ടാനയാക്രമണത്തിൽ മരിച്ചു. വാഴച്ചാൽ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയതായിരുന്നു ഇവർ.
റാന്നിയുടെ ഭരണാധികാരിയായിരുന്ന റാന്നിയിൽ കർത്താവിന്റെ ഉടമസ്ഥതയില്‍ ഒരു ആനയുണ്ടായിരുന്നു. പ്രസിദ്ധ മാന്ത്രികനായിരുന്ന തേവലശ്ശേരി ദാമോദരൻ നമ്പി പറഞ്ഞതനുസരിച്ച് കർത്താവ് ഈ ആനയെ അച്ചൻകോവിൽ ശാസ്താവിനു വഴിപാടായി നടയ്ക്കിരുത്തി. കൊച്ചയ്യപ്പൻ എന്നു പേരും ഇട്ടു. കൊല്ലവർഷം 990ൽ ആയിരുന്നു ഇത്. അന്ന് ആനയ്ക്ക് പ്രായം വെറും ഏഴു വയസ്സ്. നടയ്ക്കിരുത്തിയപ്പോൾ ആന ദേവസ്വംവകയായിത്തീർന്നെങ്കിലും അവിടെ നിർത്തിയാൽ ആനയ്ക്ക് രക്ഷ മതിയാവുകയില്ലെന്ന് കർത്താവിനു തോന്നി. ഒപ്പം ആ ആനയോടുള്ള വാത്സല്യം കൂടിയായതോടെ കർത്താവ് അതിനെ അപ്പോൾത്തന്നെ ദേവസ്വക്കാരിൽനിന്ന് ഏറ്റുവാങ്ങി റാന്നിയിലേക്കു കൊണ്ടു വന്നു. അക്കാലത്തു കോന്നിയിൽ കൊച്ചയ്യപ്പനു ചങ്ങല ഇടുകയോ അവനെ തളയ്ക്കുകയോ ചെയ്തിരുന്നില്ല. അവനു കൊടുക്കുന്നതു തിന്നുകൊണ്ട് കർത്താവിന്റെ വാസസ്ഥലത്തുതന്നെ മുറ്റത്തും പറമ്പിലുമായി കളിച്ചുനടന്നാണ് വളർന്നത്. എന്നാലവൻ മനുഷ്യരെ ഉപദ്രവിക്കുകയോ പറമ്പിലുള്ള തെങ്ങിൻതൈ, വാഴ മുതലായവ നശിപ്പിക്കുകയോ യാതൊന്നും ചെയ്തിരുന്നില്ല. ആ വീട്ടിലെ അംഗമായ കുട്ടിയെ പോലെയായിരുന്നു കൊച്ചയ്യപ്പൻ അവിടെ താമസിച്ചിരുന്നത്. അവന് ആ വീട്ടിലുള്ള എല്ലാവരോടും വളരെ സ്നേഹവും കുട്ടികളോട് പ്രത്യേകം വാത്സല്യവുമായിരുന്നു. അവിടെയുള്ളവർക്കു കൊച്ചയ്യപ്പനോടുള്ള സ്നേഹവും അളവറ്റതായിരുന്നു. ആ കുടുംബാംഗങ്ങളിൽ ആരെങ്കിലും ‘കൊച്ചയ്യപ്പാ’ എന്നൊന്നു നീട്ടി വിളിച്ചാൽ മതി, അവൻ അപ്പോൾ അവിടേക്ക് പാഞ്ഞെത്തും. കർത്താവിന്റെ വീട്ടിലുള്ള കുട്ടികളെ കളിപ്പിക്കുന്നതിനു കൊച്ചയ്യപ്പനും കൊച്ചയ്യപ്പന്റെ അടുക്കൽച്ചെന്നു കളിക്കുന്നതിന് അവിടുത്തെ കുട്ടികൾക്കും ഏറെ സന്തോഷവും ഉത്സാഹവുമായിരുന്നു. കുട്ടികളെ കൊച്ചയ്യപ്പന്റെ അടുക്കലാക്കിയാൽ വേണ്ടതുപോലെ സൂക്ഷിച്ചുകൊള്ളുമെന്നുള്ള വിശ്വാസം അവിടെയുള്ള അമ്മമാർക്കും ഉണ്ടായിരുന്നു. അതിനാൽത്തന്നെ ആ വീട്ടിലെ നടക്കാറായ കുട്ടികളെല്ലാം കൊച്ചയ്യപ്പന്റെ അടുക്കൽ ചെന്നു കളിക്കുന്നതും പതിവായിരുന്നു. അതും യാതൊരു പേടിയും കൂടാതെ. ഇടവും വലവും പഠിപ്പിച്ച് ഇണക്കി, കൂട്ടിൽനിന്നിറക്കി കർത്താവിന്റെ വാസസ്ഥലത്തു കൊണ്ടുവന്ന ദിവസം മുതൽ കാരണവരു കർത്താവ് നെയ്യും പരിപ്പും കൂട്ടിക്കുഴച്ച് ഒരുരുളച്ചോറ് കൊച്ചയ്യപ്പനു കൊടുക്കാതെ ഊണു കഴിക്കാറില്ല. അതു കണ്ട് അവിടെയുള്ളവരെല്ലാവരും കൊച്ചയ്യപ്പന് ഒരുരുളച്ചോറുവീതം പതിവായി കൊടുത്തുതുടങ്ങി. എന്നാൽ കാരണവരു കർത്താവ് ഉരുള കൊടുക്കുന്നതിനു മുൻപ് ആരെങ്കിലും ഉരുള കൊണ്ടുചെന്നാൽ കൊച്ചയ്യപ്പൻ വാങ്ങുകയില്ല. കാരണവരു കർത്താവിന്റെ ഉരുള വാങ്ങിത്തിന്നുകഴിഞ്ഞാൽ പിന്നെ ആരു കൊണ്ടുചെന്നു കൊടുത്താലും അവൻ വാങ്ങിത്തിന്നുകയും ചെയ്യും. പിന്നെ നിർബന്ധമൊന്നുമില്ല. കൊച്ചയ്യപ്പൻ കർത്താവിന്റെ വീട്ടിൽ താമസിച്ചിരുന്ന സമയത്ത് അവന് ആനക്കാരന്മാരും ഉണ്ടായിരുന്നില്ല. തീറ്റിയോ തെങ്ങോലയോ വേണമെങ്കില്‍ ആരെക്കൊണ്ടെങ്കിലും കർത്താവു വെട്ടിച്ചുകൊടുക്കും. തീറ്റി കഴിഞ്ഞാൽ
തൃശൂർ∙ മലക്കപ്പാറയിൽ വനത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപതരയോടെ ഉന്നതിയിൽനിന്ന് അരകിലോമീറ്റർ അകലെയാണ് സംഭവം. കാട്ടിൽ തേൻ ശേഖരിക്കാൻ പോയതായിരുന്നു സെബാസ്റ്റ്യനും സംഘവും. ഇതിനിടെ കാട്ടാന
മുണ്ടൂർ∙ കാട്ടാന അലന്റെ ജീവൻ കവർന്നെടുത്ത ഏപ്രിൽ 6 അച്ഛന്റെയും അമ്മയുടെയും 25–ാം വിവാഹ വാർഷിക ദിനമായിരുന്നു. വീട്ടിലെത്തി കേക്ക് മുറിച്ചു സർപ്രൈസ് കൊടുക്കാമെന്ന സന്തോഷത്തിൽ അമ്മ വിജിക്കൊപ്പം വരുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായതും കൊല്ലപ്പെടുന്നതും.
ആനകളുടെ പരിണാമവഴിയിലെ പൂർവികരിൽ അറിയപ്പെടുന്ന ഏറ്റവും ആദ്യത്തെ ജീവി എറിത്തേറിയം ആണ്. മൊറോക്കോയിൽ നിന്നാണ് മൺമറഞ്ഞ ഈ ജീവിയുടെ ഫോസിലുകൾ കിട്ടിയിട്ടുള്ളത്. ആനകളുടെ പൂർവികരിൽ ഏറ്റവും ചെറിയ ജീവിയും എറിത്തേറിയം തന്നെ.
പാലക്കാട് ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവാവു കൊല്ലപ്പെട്ട ദിവസം ആനയിറങ്ങിയതായി വനം ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചില്ലെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ മന്ത്രിക്കു റിപ്പോർട്ട് നൽകി. ആന വന്നാൽ അറിയാനുള്ള ഓട്ടമാറ്റിക് സംവിധാനം ഇവിടെയില്ല. വനം ജീവനക്കാരോ പ്രദേശവാസികളോ ആണ് വിവരം അറിയിക്കാറ്.
രാജമല (മൂന്നാർ) ∙ ഇരവികുളം പാർക്കിനു സമീപം നേമക്കാട് ഷോലയിലെ തേയിലത്തോട്ടത്തിൽ കുട്ടിയാനയുൾപ്പെടുന്ന കാട്ടാനക്കൂട്ടം. മാട്ടുപ്പെട്ടിയെ വിറപ്പിക്കുന്ന പടയപ്പ ഉൾപ്പെടുന്ന കാട്ടാനക്കൂട്ടത്തിലെ രണ്ട് കാട്ടാനകളും ഒരു കുട്ടിയുമാണ് ജനവാസ മേഖലയിൽ നിലയുറപ്പിച്ചത്. ഷോല വനത്തിൽ കടുവയുടെ സാന്നിധ്യം കണ്ടതു മൂലം കുട്ടിയെ രക്ഷിക്കാനാണ് ആനക്കൂട്ടം തോട്ടത്തിലേക്കു മാറിയതെന്നാണ് സൂചനയെന്ന് വനപാലകർ പറയുന്നു. ഞായറാഴ്ച രാവിലെ തേയിലത്തോട്ടത്തിൽ എത്തിയ ആനക്കൂട്ടം ഇപ്പോഴും സ്ഥലത്തു തുടരുകയാണ്. കുട്ടിയാനയ്ക്ക് മൂന്നു മാസം പ്രായമുണ്ട്.
കോഴിക്കോട്∙ പാലക്കാട് മുണ്ടൂരിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. വീഴ്ച കണ്ടെത്തിയാൽ നടപടിയെടുക്കുന്നതിന് സർക്കാരിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്∙ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. നാളെ സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അലന്റെ അമ്മ വിജിയുടെ ചികിത്സച്ചെലവ് ഏറ്റെടുക്കാൻ വനംവകുപ്പ് തയാറാകുന്നത് വരെ അലന്റെ പോസ്റ്റ്മോർട്ടം നടത്താൻ സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കൾ. വിജിയുടെ തോളെല്ലിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ജില്ലാ ആശുപത്രിക്ക് മുന്നിൽ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധവുമായി എത്തിയിരുന്നു. ചികിത്സച്ചെലവ് ഏറ്റെടുക്കാമെന്ന്
മുണ്ടൂർ (പാലക്കാട്) ∙ വീട്ടിലേക്കു നടന്നു പോകുകയായിരുന്ന അമ്മയ്ക്കും മകനും നേരെ കാട്ടാനാക്രമണം. മകന് ദാരുണാന്ത്യം. അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. കയറംകോടം കണ്ണാടൻച്ചോല അത്താണിപ്പറമ്പിൽ കണ്ണാടൻച്ചോല കുളത്തിങ്കൽ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ്(23) ആണ് മരിച്ചത്. അലന്റെ അമ്മ വിജിക്ക് (46) ഗുരുതരമായി പരുക്കേറ്റു.
കോഴിക്കോട്∙ രാഷ്ട്രീയ പാർട്ടി രൂപീകരണം സജീവ പരിഗണനയിലെന്ന് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ സഭയ്ക്കുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും അതെല്ലാം പറഞ്ഞ് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ∙ മംഗലം ഡാം അയ്യപ്പൻപാടിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്ക്. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ അതിഥി തൊഴിലാളികളെയാണ് കാട്ടാന ആക്രമിച്ചത്.
തിരുവനന്തപുരം ∙ ജനവാസമേഖലകളിൽ കടന്നുകയറി ജീവനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകിയെന്നു ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന വിഷയത്തിൽ ഉരുണ്ടു കളിക്കുകയാണെന്ന് ആരോപണം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ ഇവയെ ഫലപ്രദമായി നിയന്ത്രിക്കാം. എന്നാൽ, കേന്ദ്രസർക്കാർ ഇതുവരെ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. ഈ ആവശ്യത്തിന് 3 തവണ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക്, സംസ്ഥാന വനം വകുപ്പ് നിവേദനം നൽകിയതാണ്.
പുരയിടക്കൃഷി ഇല്ലാതാകുന്നതിനെപ്പറ്റി കട്ടപ്പനക്കാരനായ സുഹൃത്തിനോടു ചോദിച്ചപ്പോൾ പുരയിടക്കൃഷിയോ, അതെന്താ എന്നു പുള്ളി തിരിച്ചുചോദിച്ചു. പുരയിടക്കൃഷി എന്നു പറഞ്ഞാൽ അതു ചെയ്യുന്നവർക്കുപോലും അറിയണമെന്നില്ല എന്ന് അതോടെ മനസ്സിലായി. പരിസ്ഥിതി എന്ന വാക്കുപോലെ ഇംഗ്ലിഷിൽനിന്നു പരിഭാഷയായി വന്ന ഒരു സാങ്കേതികപദം മാത്രമാകണം അത്. Homestead farming ആണ് അതിന്റെ ഇംഗ്ലിഷ്, ചുരുക്കി ഹോംസ്റ്റെഡിങ് എന്നും പറയുന്നുണ്ട്. താമസിക്കുന്ന വീടിനു ചുറ്റിലും സമീപപ്രദേശത്തുമായി പലതരം വിളകൾ കൃഷിചെയ്യുന്ന പരിപാടിയെന്നു ചുരുക്കിപ്പറയാം. അതിൽ കപ്പ, വാഴ മുതലുള്ള നിലനിൽപിനു സഹായിക്കുന്ന ഭക്ഷ്യവിളകൾ മുതൽ വിൽക്കാനുള്ള റബർ, കശുവണ്ടി, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ വരെയും പശു തുടങ്ങിയ വീട്ടുമൃഗങ്ങളും കാണും. വമ്പൻ പ്ലാന്റേഷനുകൾ കൂടാതെ കേരളത്തിൽ ഇപ്പോഴും വലിയ ഉൽപാദനം നിലനിൽക്കുന്ന കൃഷിരീതിയാണിതെന്നു മനസ്സിലായല്ലോ. ഐടി, ടൂറിസം, സാമ്പത്തികസേവനം, ലോട്ടറി, ബവ്റിജ് തുടങ്ങിയ സർവീസ് മേഖലകൾ പണമുണ്ടാക്കുമ്പോൾ അതുക്കും മേലെയാണ് ഈ കാർഷികമേഖലയുടെ സംഭാവന; കാരണം പണമല്ല
കൊച്ചി ∙ കണ്ണൂർ ആറളം ഫാമിലെ വന്യജീവി ആക്രമണം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. കഴിഞ്ഞ 2 തവണയായി നിർദേശിച്ച കാര്യങ്ങളൊന്നും തന്നെ പാലിച്ചില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവർ വിമർശനമുന്നയിച്ചത്. വിവിധ വകുപ്പുകളെ തമ്മില്‍ ഏകോപിപ്പിക്കുന്നതിനുള്ള ‘ഏകോപന സമിതി’ രൂപീകരിക്കണമെന്നും ഇതിന്റെ തലപ്പത്ത് ഉന്നത ഉദ്യോഗസ്ഥൻ ഉണ്ടാകണമെന്നും കഴിഞ്ഞ 2 തവണ കേസ് പരിഗണിച്ചപ്പോഴും കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇത്തരമൊരു സമിതി രൂപീകരിച്ചില്ല എന്നു മാത്രമല്ല, പ്രാദേശിക തലത്തിൽ രൂപീകരിച്ച സമിതിയുടെ നേതൃത്വം ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് നൽകിയതും കോടതിയെ ചൊടിപ്പിച്ചു.
ആഫ്രിക്കൻ ആനകളുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ടെന്ന് പുതിയ പഠനം. യുഎസിലെ കൊളറാഡോ സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്. കഴിഞ്ഞ 50 വർഷത്തെ സർവേ കണക്കുകൾ പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. 1325 സർവേകൾ ഇതിനായി ഗവേഷകർ പരിഗണിച്ചു
ഏനാത്ത് (പത്തനംതിട്ട) ∙ ഏറത്ത് വയലയിൽ കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്ക്. നെച്ചിറ താഴേക്കിൽ സാറാമ്മയ്ക്കാണ് (56) പരുക്കേറ്റത്.
കുമളി∙ മയക്കുവെടിവച്ചു പിടികൂടുന്നതിനുള്ള ശ്രമത്തിനിടെ അരണക്കല്ലിൽ കടുവ ചാകാൻ കാരണം തലയിൽ വെടിയേറ്റതാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. തലയിൽ 2 വെടിയേറ്റിരുന്നു. 14 വയസ്സുള്ള പെൺകടുവയാണ് ചത്തത്.കടുവയുടെ നെഞ്ചിന്റെ ഭാഗത്ത് ആഴത്തിൽ മുറിവുണ്ട്. ഇരപിടിക്കുന്നതിനിടെ പോത്തിന്റെയോ പശുവിന്റെയോ കൊമ്പുകൊണ്ടുള്ള കുത്തേറ്റതാകാം ഇതിനു കാരണമെന്നാണ് വിലയിരുത്തൽ.
മലപ്പുറം ∙ വന്യജീവികൾ നാട്ടിലിറങ്ങാതിരിക്കാൻ സുരക്ഷാവേലിയൊരുക്കാൻ മാത്രം എട്ടു വർഷത്തിനിടെ വനംവകുപ്പ് ചെലവിട്ടത് 74.83 കോടി രൂപ. എന്നിട്ടും 2016 മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ, കാടിറങ്ങിയ മൂന്ന് ഇനം വന്യജീവികളുടെ ആക്രമണത്തിൽ മാത്രം സംസ്ഥാനത്തു പൊലിഞ്ഞത് 260 ജീവനുകൾ. ഏറ്റവും കൂടുതൽ കാട്ടാനയുടെ ആക്രമണത്തിൽ തന്നെ–197 പേർ. കടുവയുടെ ആക്രമണത്തിൽ 10 പേർ മരിച്ചപ്പോൾ 53 പേരാണു കാട്ടുപന്നികൾ കാരണം മരിച്ചത്.
തൊട്ടിൽപാലം∙ പക്രംതളം ചുരത്തിൽ (കുറ്റ്യാടി ചുരം) കാർ യാത്രക്കാർക്കു നേരെ ചിന്നംവിളിച്ച് പാഞ്ഞടുത്ത് കാട്ടാന. ഇന്നു രാവിലെ ആറരയോടെയായിരുന്നു സംഭവം. വയനാട് സ്വദേശികളായ വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസും ബന്ധുക്കളുമാണ് കാറിലുണ്ടായിരുന്നത്. ഇവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
എരുമേലി ∙ ബൈക്കിൽ പോയ എൻജിനീയറിങ് വിദ്യാർഥിയെ പാഞ്ഞുവന്ന കാട്ടുപന്നി ഇടിച്ചു തെറിപ്പിച്ചു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ മന്ദിരംപടി കരോട്ടുപുതിയത്ത് സെബിൻ സജിയെ ആണ് കാട്ടുപന്നി ഇടിച്ചുതെറിപ്പിച്ചത്.
ബത്തേരി∙ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്. നൂൽപ്പുഴ മറുകര കാട്ടുനായ്ക്ക ഉന്നതിയിലെ നാരായണ(40)നാണ് പരുക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഉന്നതിക്കു സമീപം വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. നാരായണന്റെ അമ്മയും ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഇവർ ഓടി മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. നാരായണനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി∙ പെരുമ്പാവൂർ മേയ്ക്കപ്പാലയിൽ കാട്ടാന ആക്രമണം. ഇന്നു പുലർച്ചെ 6 മണിയോടെയാണ് പ്രദേശവാസിയായ ബൈക്ക് യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 17 കാട്ടാനകളാണ് കൂട്ടത്തിൽ ഉണ്ടായിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ബൈക്ക് ഉപേക്ഷിച്ച് ഇയാൾ ഓടി മാറിയതോടെയാണ് രക്ഷപ്പെട്ടത്. കാട്ടാനകൾ ബൈക്ക് പൂർണമായും തകർത്തു.
ഇരിട്ടി (കണ്ണൂർ) ∙ ആറളം ഫാമിൽ കാട്ടാനയാക്രമണത്തിൽ ചെത്തുതൊഴിലാളിക്ക് ഗുരുതര പരുക്ക്. സിപിഎം ചെടിക്കുളം ബ്രാഞ്ച് സെക്രട്ടറി അമ്പലക്കണ്ടിയിലെ തേക്കിലക്കാട്ടിൽ ടി.കെ.പ്രസാദ് (50) കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.
കോഴിക്കോട് ∙ പഞ്ചായത്ത് ഭരണസമിതി രേഖാമൂലം അറിയിച്ചാൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാമെന്ന് അറിയിച്ച് ഷൂട്ടർമാർ. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ചക്കിട്ടപാറ പഞ്ചായത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ഷൂട്ടർമാർ ഇക്കാര്യം അറിയിച്ചത്. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കടുവ, ആന ഉൾപ്പെടെ എല്ലാ വന്യമൃഗങ്ങളെയും വെടിവച്ചുകൊല്ലുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് പ്രത്യേക യോഗം ചേർന്നത്.
ഊട്ടി∙ വന്യമൃഗത്തിന്റെ ആക്രമണത്തിൽ യുവതി മരിച്ചു. പൊമ്മാൻ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജല (52) ആണ് മരിച്ചത്. തേയില തോട്ടത്തിനു സമീപം കുറ്റിക്കാട്ടിൽ നിന്നാണ് ശരീരഭാഗങ്ങൾ വന്യമൃഗം ഭക്ഷിച്ച നിലയിലുള്ള മൃതദേഹം ഇന്ന് കണ്ടെത്തിയത്.
ഇന്ത്യയിലെ തന്നെ വളരെ അപൂർവ പക്ഷിയിനങ്ങളിലൊന്നായ ബാണാസുര ചിലപ്പനെ സംരക്ഷിക്കാനാവുമോ? വയനാട് തുരങ്കപാത നിർമാണത്തിന് പരിസ്ഥിതി ആഘാത അനുമതി നൽകിയ സമിതിയുടെ പഠന റിപ്പോർട്ട് കഴിഞ്ഞയാഴ്ച ഏറെ ചർച്ചയായിരുന്നു. ബാണാസുര ചിലപ്പനെ സംരക്ഷിക്കണമെന്ന പരിസ്ഥിതി ആഘാത സമിതിയുടെ കർശന നിർദേശം വന്നപ്പോൾ ഈ പക്ഷിയുടെ പ്രത്യേകതകളെ കുറിച്ചുള്ള പ്രീമിയം വാർത്തയും ഏറെ പ്രാധാന്യത്തോടെ വായനക്കാർ സ്വീകരിച്ചു. അതിനിടെ, പോയവാരവും കേരളത്തിൽ വന്യജീവി ശല്യം ഏറെ ചർച്ചയായി. കാട്ടാനകളുടെ നാട്ടിലേക്കുള്ള വരവ് എങ്ങനെ തടയാം എന്നു ചിന്തിച്ചവർക്ക് തമിഴ്നാട് വനം വകുപ്പിന്റെ വിജയമന്ത്രം ഏറെ ഗുണകരമായി. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രിനിവാസ് റെഡ്ഡിയുമായുള്ള അഭിമുഖമാണ് മനോരമ ഓൺലൈൻ പ്രീമിയം നൽകിയത്. മലയോര മേഖല മാത്രമല്ല തീരപ്രദേശവും കടുത്ത ആശങ്കയിലാണ്. ഇവിടെ കേന്ദ്ര പദ്ധതിയായ കടൽ മണൽ ഖനനമാണ് ആശങ്ക തീർക്കുന്നത്. മണൽഖനനത്തിനു തിരഞ്ഞെടുത്ത കൊല്ലം ജില്ലയിലെ തീര മേഖലയുടെ ആശങ്കയും പ്രീമിയത്തിലൂടെ വായനക്കാരിലേക്ക് എത്തി. മത്സ്യവളർച്ചയ്ക്ക് ഏറെ സഹായകരമായ കൊല്ലം പരപ്പിന്റെ നാശത്തിനു മണൽഖനനം കാരണമാവും എന്നാണ് മത്സ്യത്തൊഴിലാളികൾ വിശ്വസിക്കുന്നത്.
മമ്പാട് ബൈക്ക് യാത്രക്കാരനു പുലിയുടെ ആക്രമണത്തിൽ പരുക്ക്. മമ്പാട് പുളിക്കൽ ഓടി സ്വദേശി പൂക്കോടൻ മുഹമ്മദലിക്കാണ് പരുക്കേറ്റത്. കഴിഞ്ഞദിവസം പ്രദേശത്ത് പുലി ഇറങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് വനപാലകർ പരിശോധനയ്ക്ക് എത്തിയിരുന്നുവെങ്കിലും പുലിയെ കണ്ടെത്തിയിരുന്നില്ല.
കാട്ടാന ആക്രമണം രൂക്ഷമായ കണ്ണൂർ ആറളം ഫാമിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാനുള്ള സംവിധാനമൊരുക്കണമെന്നു ഹൈക്കോടതി. വനംവകുപ്പ് സെക്രട്ടറിയെപ്പോലെ സീനിയർ ഉദ്യോഗസ്ഥരിലൊരാളുടെ നേതൃത്വത്തിലായിരിക്കണം സമിതിയെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ഇക്കാര്യത്തിൽ സർക്കാർ തിങ്കളാഴ്ച മറുപടി നൽകണം.
‘‘മൃഗശാലയിൽ കൊണ്ടുവിട്ട മനുഷ്യരെപ്പോലെയാണ് ഞങ്ങൾ. സർക്കാർ എന്തിനാണ് ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്നറിയില്ല. ഒരേക്കർ ഭൂമി തന്നു. പക്ഷേ മണ്ണ് തിന്ന് ജീവിക്കാൻ പറ്റില്ലല്ലോ?’’ ആറളം ഫാമിൽ ഒൻപതാം ബ്ലോക്കില്‍ താമസിക്കുന്ന ശാന്ത ഇതു പറയുമ്പോൾ ചേർത്തുവയ്ക്കാൻ ഇനിയുമുണ്ട് ഇവിടെ വിഷമങ്ങള്‍. ‘വല്ലാത്തൊരു ജീവിതാ ഞങ്ങടേത്’ ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖല ഏഴാം ബ്ലോക്കിലെ ലീലാ ഗോപാലൻ പറയുന്നതു കേട്ടാൽ ജീവിതത്തിൽ യാതൊന്നും ഇനി പ്രതീക്ഷിക്കാനില്ലെന്ന് വ്യക്തം. മുത്തങ്ങ സമരത്തിലുൾപ്പെടെ പങ്കെടുക്കുമ്പോൾ സ്വന്തമായി ഒരു തുണ്ടു ഭൂമിയായിരുന്നു ഇവരുടെ സ്വപ്നം. ഒടുവിൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടപ്പോൾ ലഭിച്ചതോ, നരകതുല്യമായ ജീവിതവും. ആദിവാസികളെ ആറളത്തേക്കു കൊണ്ടുവന്ന് തുറന്ന ജയിലിൽ ഇട്ടതു പോലെയായിരിക്കുന്നു കാര്യങ്ങൾ. അർധപ്പട്ടിണിയിലായിരുന്ന കുറേ മനുഷ്യർ വലിയ പ്രതീക്ഷയിലാണ് ആറളത്തേക്ക് എത്തിയത്. എന്നാൽ അവർ വന്നു വീണതാകട്ടെ മുഴുപ്പട്ടിണിയിലേക്കും മരണഭയത്തിലേക്കും. ആറളത്ത് ഒരേക്കർ ഭൂമി നൽകി പുനരധിവസിപ്പിച്ച ആദിവാസികളുടെ ഇന്നത്തെ അവസ്ഥയെ വിശേഷിപ്പിക്കാൻ ദയനീയം എന്ന വാക്ക് മതിയാകില്ല. വീട്ടിൽനിന്നു റേഷൻ കടയിൽ എത്തണമെങ്കിൽ അഞ്ച് കിലോമീറ്ററെങ്കിലും നടക്കണം. ആനയെ പേടിച്ചു മിക്ക ഓട്ടോക്കാരും ഈ വഴി വരാറില്ല. വരുന്നവർക്കാണെങ്കിൽ 400 രൂപയെങ്കിലും കൊടുക്കണം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം പണി കിട്ടുന്ന ഇവർ 400 രൂപ എങ്ങനെ നൽകാനാണ്. പിന്നെയുള്ളത് ഇടയ്ക്ക് വന്നുപോകുന്ന ഒരു കെഎസ്ആർടിസി ബസാണ്. ആദിവാസികളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമിട്ടു നടപ്പാക്കിയ ആറളം പുനരധിവാസ പദ്ധതിക്ക് യഥാർഥത്തിൽ എന്താണു സംഭവിച്ചത്? ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ഫാം നശിച്ചുകൊണ്ടിരിക്കുന്നതിനു പിന്നിൽ എന്താണ്?
പാനൂർ (കണ്ണൂർ) ∙ കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവു പുതുക്കുന്നതിനുള്ള അവകാശം പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കുണ്ടെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. മൊകേരി വള്ള്യായിയിൽ അരുണ്ടകിഴക്കയിൽ ശ്രീധരൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചതിനെത്തുടർന്ന്, ഉദ്യോഗസ്ഥ– ജനപ്രതിനിധി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കണ്ണൂർ ∙ കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു. വയനാട്ടിൽ നിന്നെത്തിയ വെറ്ററിനറി സംഘമാണ് ആനയെ മയക്കുവെടി വച്ചത്. വെറ്ററിനറി ഡോക്ടർ അജീഷ് മോഹൻദാസിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. ഗുരുതരമായി പരുക്കേറ്റ കുട്ടിയാനയെ പിടികൂടി വിദഗ്ധ ചികിത്സ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു.
കൊച്ചി ∙ ഇടക്കൊച്ചിയെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ ഇടഞ്ഞ ആനയെ തളച്ചു. ഇടക്കൊച്ചി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനു കൊണ്ടു വന്ന ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇന്നു വൈകുന്നേരം നാലരയോടെ ഇടഞ്ഞത്. രണ്ടു കാറുകളും രണ്ടു വാനുകളും ആനയെ തൃശൂരില്‍ നിന്നെത്തിച്ച ലോറിയും പത്തോളം ബൈക്കുകളും തകർത്ത ആനയെ വൈകിട്ട് ഏഴേകാലോടെയാണ് തളയ്ക്കാനായത്.
കോഴിക്കോട്∙ വന്യമൃഗ ആക്രമണത്തിനെതിരെ 20 വർഷത്തോളമായി നിലവിളിക്കുന്നതല്ലാതെ യാതൊരു പരിഹാരവുമില്ലാതെ വന്നതോടെയാണ് ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചതെന്ന് പ്രസിഡന്റ് കെ. സുനിൽ. ചക്കിട്ടപാറ പഞ്ചായത്തിലെ ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ ഈ മാസം 14 മുതൽ െവടിവച്ചുകൊല്ലുമെന്നും പ്രസിഡന്റ് കെ. സുനിൽ മനോരമ ഓൺലൈനോട് പറഞ്ഞു.
കണ്ണൂർ∙ അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിയിൽ ജനവാസ കേന്ദ്രത്തിൽ വഴിതെറ്റിയെത്തിയ കാട്ടാനയെ മയക്കുവെടി വയ്ക്കും. വെറ്ററിനറി ഡോക്ടറെത്തി ആനക്കുട്ടിയെ പരിശോധിച്ചു. ദൗത്യത്തിന് വയനാട്ടിൽനിന്ന് പ്രത്യേക സംഘമെത്തി.
ചക്കിട്ടപാറ (കോഴിക്കോട്) ∙ കടുവയാണെങ്കിലും ആനയാണെങ്കിലും നാട്ടിലിറങ്ങിയാൽ വെടിവച്ചു വീഴ്ത്തുമെന്ന് ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി. കാട്ടിൽ നിന്നു നാട്ടിലിറങ്ങുന്ന വന്യജീവികളെ കൊന്ന് ഇല്ലായ്മ ചെയ്യാൻ 20 പേരടങ്ങുന്ന എംപാനൽ ഷൂട്ടർമാരെ നിയോഗിക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു.
കണ്ണൂർ∙ വട്ടിപ്പുറം വെള്ളാനപൊയിലിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരുക്ക്. പ്ലസ്ടു വിദ്യാർഥിയായ വട്ടിപ്രത്തിനടുത്ത് മാണിക്കോത്ത് വയൽ സ്വദേശി മുഹമ്മദ് ശാദിലിനാണ് പരുക്കേറ്റത്. രാവിലെ പള്ളിയിൽനിന്ന് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ശാലിദിന്റെ ശരീരത്തിൽ പന്ത്രണ്ടോളം മുള്ളുകൾ തറച്ചിട്ടുണ്ട്.
തൃശൂർ ∙ അതിരപ്പിള്ളിയിലെ ജനവാസ കേന്ദ്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാനയ്ക്കു കാലിൽ പരുക്ക്. ആനയെ നിരീക്ഷിക്കാൻ ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ വനംവകുപ്പ് നിയോഗിച്ചു. ആനയുടെ കാലിനു ചെറിയ മുടന്തുള്ളതായി ഡോക്ടർമാർ പറഞ്ഞു.
കൊച്ചി ∙ കോതമംഗലം കോട്ടപ്പടിയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പൻ (70) ആണ് മരിച്ചത്. രാത്രി എട്ടരയോടെയാണ് സംഭവം. വീടിനു മുന്നിലെത്തിയ ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആന കുഞ്ഞപ്പനു നേരെ തിരിഞ്ഞു. ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് കുഴഞ്ഞുവീണത്.
കേരളത്തിലടക്കം മനുഷ്യ– വന്യജീവി സംഘർഷം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. 2025ൽത്തന്നെ ഒട്ടേറെ മനുഷ്യർക്കാണ് കാടിറങ്ങിയ ആനക്കലിയിൽ ജീവിതം നഷ്ടമായത്. കാട്ടുപന്നിയും ജീവനെടുക്കുന്ന കാലമാണിത്. കൊലയ്ക്കു കൂട്ടായി കടുവയും പുലിയുമുണ്ട് കൂടെ. ഇത്തരത്തിൽ വർധിച്ചു വരുന്ന മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ട്. ഒരിടയ്ക്ക്, അയൽസംസ്ഥാനമായ തമിഴ്നാട്ടിലും മനുഷ്യ – വന്യജീവി സംഘർഷം സ്ഥിരം വാർത്തയായിരുന്നു. നിരവധി പേർക്കാണ് വന്യജീവി ആക്രമണത്തിൽ തമിഴ്നാട്ടിൽ ജീവൻ നഷ്ടമായിക്കൊണ്ടിരുന്നത്. എന്നാൽ അടുത്തിടെയായി ആ വാർത്തകൾ കുറഞ്ഞുവരികയാണ്. എന്താണ് ഇതിനു കാരണം? കാടിറങ്ങുന്ന വന്യജീവികളെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനു നിരവധി ഉദാഹരണങ്ങളാണ് തമിഴ്നാട് വനംവകുപ്പിന്റേതായുള്ളത്. തമിഴ്നാട് വനംവകുപ്പ് തയാറാക്കി വിജയം കണ്ട പദ്ധതികൾ എന്തെല്ലാമാണ്? തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രിനിവാസ് റെഡ്ഡി ഐഎഫ്എസ് വിശദമാക്കുകയാണ് മനോരമ ഓൺലൈന്‍ പ്രീമിയം അഭിമുഖത്തിൽ.
പത്തനംതിട്ട∙ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ ആനവിരണ്ട് കൂട്ടാനയെ കുത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തിൽ പത്തു പേർക്ക് പരുക്കേറ്റു. ആന വിരണ്ടത് കണ്ട് ഓടിയവർക്കും ആനകൾക്കു മുകളിലിരുന്ന കീഴ്ശാന്തിമാര്‍ക്കുമാണ് പരുക്കേറ്റത്. ഉത്സവത്തോട് അനുബന്ധിച്ച് നടന്ന എഴുന്നള്ളത്തിന് എത്തിയ വേണാട്ടുമറ്റം ഉണ്ണിക്കുട്ടന് എന്ന ആന വിരണ്ട് ഒപ്പമുണ്ടായിരുന്ന തിരുവല്ല ദേവസ്വത്തിന്റെ ജയരാജൻ എന്ന ആനയെ കുത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
അട്ടപ്പാടി ∙ പാലൂർ ആനക്കട്ടി ഊരിൽ മേയാൻ വിട്ട കാളയെ കാട്ടാന കുത്തിക്കൊന്നു. പാലൂർ സ്വദേശി ബാലന്റെ കാളയെയാണ് കാട്ടാന ആക്രമിച്ചത്. ആറ് ആനകളുടെ കൂട്ടമാണ് ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്നതെന്നാണ് നിഗമനം. കാള ചത്തത് ആനയുടെ ആക്രമണത്തിലാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
കൊച്ചി ∙ എറണാകുളം വടക്കൻ പറവൂരിൽ ഇടഞ്ഞ ആന പാപ്പാനെയും മുകളിലിരുത്തി ഓടിയത് ഒന്നര മണിക്കൂർ. ടൗണും ദേശീയപാതയും ഗ്രാമങ്ങളുമെല്ലാം ഉൾപ്പെട്ട 5 കിലോമീറ്റർ ഓട്ടത്തിനൊടുവിൽ മൂത്തകുന്നം പത്മനാഭൻ എന്ന ആന എത്തിയത് സ്ഥിരം തളയ്ക്കുന്ന സ്ഥലത്തിനു സമീപം. തുടർന്ന് ആനയെ തളച്ചെങ്കിലും പാപ്പാന് താഴെയിറങ്ങാനായത് വീണ്ടും അര മണിക്കൂറിനു ശേഷം. ഇതിനിടെ ആനയുടെ പരാക്രമത്തിൽ മൂന്നു പേർക്ക് പരുക്കേൽക്കുകയും ഒരു ഓട്ടോ, പെട്ടി ഓട്ടോ, ബൈക്ക് എന്നിവ തകർക്കുകയും ചെയ്തു. രണ്ടു വർഷം മുൻപ് ഒന്നാം പാപ്പാനെ കൊലപ്പെടുത്തിയ ആനയാണ് ഇത്.
വനമില്ലാത്ത ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലുള്ള തോട്ടിലൂടെ ഒരു കാട്ടുപന്നി നീന്തിക്കളിച്ച കാഴ്ച പലർക്കും കൗതുകമായിരിക്കും. ഏതാണ്ട് 15 വർഷം മുൻപ് വരെ ഇതേ കൗതുകം തന്നെയായിരുന്നു കേരളത്തിലെ 13 ജില്ലകളിലുമുള്ള മലയോര ജനതയ്ക്കും. ആ കൗതുകം മാറി, അടുക്കളയിൽ വരെ കാട്ടുപന്നി ഓടിക്കയറുകയും കാട്ടാന വന്നു കതകിൽ തട്ടുകയും ചെയ്യുന്ന അവസ്ഥയിലേക്കെത്തി. മലയോരഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലേക്കു ആദ്യം എത്തിയത് കാട്ടുപന്നിയും കുരങ്ങും മാനുമൊക്കെയായിരുന്നു. പിന്നീട് കാട്ടാനയും കടുവയും പുലിയും വരെ എത്തി. രാത്രികാലങ്ങളിൽ മാത്രം കാടിറങ്ങി വന്നവർ പകൽ സമയത്തുപോലും ഗ്രാമത്തിലെ വഴിയിലൂടെ നടക്കാൻ തുടങ്ങി. ഇതോടെ പലയിടത്തും നൂറുകണക്കിനാളുകൾ വീടുപേക്ഷിച്ചു ജീവനുംകൊണ്ട് സ്ഥലം വിടുകയാണ്. കേരളത്തിൽ വന്യമൃഗ ശല്യം എന്നു കേൾക്കാൻ തുടങ്ങുന്നതിനു മുൻപുതന്നെ ഈ പ്രശ്നം അനുഭവിക്കാൻ തുടങ്ങിയവരാണ് വയനാടിന്റെ തൊട്ടടുത്ത തമിഴ്നാട് ജില്ലയായ നീലഗിരിയിലുള്ളവർ. ജില്ല തമിഴ്നാട്ടിൽ ആണെങ്കിലും ഇവിടെ പകുതിയിലധികം താമസക്കാരും മലയാളികളാണ്. കേരളത്തോട് ചേർക്കാമായിരുന്ന സ്ഥലമായിട്ടും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം തമിഴ്നാട്ടിലായിപ്പോയ സ്ഥലം. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലായി മുപ്പതിലധികം മലയാളം സ്കൂളുകളുമുണ്ടായിരുന്നു. ഇപ്പോൾ ഒരെണ്ണം പോലുമില്ല. പിന്നാലെ
വള്ളക്കടവ് (ഇടുക്കി) ∙ ജെയ്ജി പീറ്റർ ഫൗണ്ടേഷനും വനംവകുപ്പും ചേർന്നു നടത്തുന്ന പരിസ്ഥിതി സംവാദം ‘ഇക്കോലോഗ് 2025’ പ്രോജക്ട് ടൈഗർ ഫീൽഡ് ഡയറക്ടർ പി.പി.പ്രമോദ് ഉദ്ഘാടനം ചെയ്തു. 2011-12 മുതൽ ഇതുവരെ കേരളത്തിൽ 1531 പേരാണു വന്യജീവി ആക്രമണത്തിൽ മരിച്ചതെന്നും ഇതിൽ 1150 പേരും മരിച്ചതു പാമ്പുകടിയേറ്റാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടിൽ മാത്രം നടന്ന പാമ്പുകടികൊണ്ടു സംഭവിച്ചതല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. ആന ആക്രമണത്തിൽ 280 പേരും കാട്ടുപന്നി ആക്രമണത്തിൽ 63 പേരും കടുവയുടെ ആക്രമണത്തിൽ 11 പേരും മരിച്ചെന്നും പ്രമോദ് ചൂണ്ടിക്കാട്ടി.
മണ്ണിനോട് പൊരുതി ജീവിക്കുന്ന, കാടിനോട് ചേർന്നു താമസിക്കുന്ന, മലയോരങ്ങളിൽ വസിക്കുന്ന മനുഷ്യർ ഇന്ന് ഏറ്റവും കൂടുതൽ പേടിക്കുന്നത് ആനയെന്ന നാൽക്കാലിയെയാണ്. എപ്പോൾ വേണമെങ്കിലും ജീവനും ജീവിതവും ഒരു തുമ്പിക്കൈയിൽ, അടിച്ചുടയ്ക്കപ്പെടാമെന്ന ബോധ്യത്തോടെ മലയോരവാസികൾ ഒരു അസാധാരണ ജീവിതം നയിക്കാൻ തുടങ്ങിയിട്ടു നാളുകളേറെയായി. ഓരോ ദിവസവുമെന്ന വണ്ണം കാട്ടാനക്കലിയുടെ കഥകൾ നമുക്കു മുന്നിലെത്തുന്നു. പലരും സ്വന്തം വീടും നാടുംതന്നെ വിട്ടു പോകാൻ കാരണമായതും ഈ ആനക്കലിയാണ്. എവിടേക്കും പോകാനില്ലാത്തവരാകട്ടെ ഇരുട്ടിൽ തിളങ്ങുന്ന കണ്ണും കൊമ്പുമായി ഏതുനിമിഷവും മുന്നിലേക്കെത്താവുന്ന കൊമ്പനെ സ്വപ്നം കണ്ട് ഞെട്ടിയുണരുന്നു. പകൽ പോലും കാട്ടാനയെ പേടിച്ച് പുറത്തിറങ്ങാനാകാത്ത അവസ്ഥ. തുടർക്കഥയായ മനുഷ്യ–വന്യജീവി സംഘർഷത്തിൽ അടുത്ത കണ്ണിയാകുമെന്ന ഭയം നെഞ്ചുകളിൽ പേറുന്ന മനുഷ്യരാവുകയാണ് അവർ. ആ ഭയത്തെ ആളിക്കത്തിച്ച് ജീവനുകളെ ചവിട്ടിയരച്ചുകൊണ്ട് എന്തിനാണ് ആനകൾ കാടിറങ്ങുന്നത്? ഭക്ഷണവും വെള്ളവും തേടിയുള്ള അലച്ചിൽ മാത്രമാണോ ഇത്? സിനിമകളിൽ കണ്ടിരുന്ന സ്നേഹനിധിയായ, കുറുമ്പുകൾ കാട്ടുന്ന ‘വളർത്താനകൾ’ യാഥാർഥ്യമാണോ? അതോ അക്രമകാരിയായ, ഇണക്കിയെടുക്കാൻ സാധിക്കാത്ത വന്യജീവി മാത്രമാണോ ആന? ‘മൃഗങ്ങളെ അടുത്തറിയാം’ പരമ്പരയിൽ ആദ്യം ആനജീവിതത്തെക്കുറിച്ചാണ്. ശാസ്ത്ര ലേഖകന്‍ വിജയകുമാർ ബ്ലാത്തൂർ സംസാരിക്കുന്നു.
കണ്ണൂർ ∙ ആദിവാസികൾക്ക് ആദിവാസികൾ മാത്രമേ ഉണ്ടാകൂ. ആറളത്തെ ആദിവാസികളുടെ ദയനീയാവസ്ഥ എല്ലാ പാർട്ടിക്കാരോടും പറഞ്ഞു. എന്റെ പാർട്ടിക്കാരോടും പറഞ്ഞു. ഒരു കാര്യവുമുണ്ടായില്ല. മന്ത്രിയുടെ വാക്കുകൾ വിശ്വസിക്കുന്നു. ആ വാക്കും വെറുംവാക്കായാൽ ആദിവാസിയുടെ രോഷം എല്ലാവരും അറിയും; ആറളത്ത് ആന ചവിട്ടിക്കൊന്ന വെള്ളി–ലീല ദമ്പതികളുടെ മൃതദേഹം സാക്ഷിനിർത്തി മന്ത്രി എ.കെ.ശശീന്ദ്രനോട് തങ്ങളുടെ ദുരിതം അക്കമിട്ടു പറഞ്ഞ് ആദിവാസികളുടെ പ്രതിഷേധത്തിന്റെ പ്രതീകമായ ശ്യാമ ബബീഷിന്റെ (34) വാക്കുകൾ.
തിരുവനന്തപുരം∙ വന്യജീവി ആക്രമണ സാധ്യത കൂടിയതായി കണ്ടെത്തിയ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് സവിശേഷമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വന്യജീവി ആക്രമണം രൂക്ഷമായ 273 ഗ്രാമപഞ്ചായത്തുകളുണ്ട്. 75 നിയമസഭാ മണ്ഡലങ്ങളിലായാണ് ഈ പഞ്ചായത്തുകൾ സ്ഥിതിചെയ്യുന്നത്. വന്യജീവി സംരക്ഷണ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി വന്യജീവി സംഘർഷം കൂടുതലുളള പഞ്ചായത്തുകളിൽ / മുനിസിപ്പാലിറ്റികളിൽ സന്നദ്ധ പ്രവർത്തകരുടെ പ്രൈമറി റെസ്പോൺസ് ടീം രൂപീകരിക്കും.
ഒരുകൂട്ടം സിംഹങ്ങൾ ചേർന്ന് കാട്ടുപോത്തിനെ വേട്ടയാടുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ദക്ഷിണാഫ്രിക്കയിലെ എൻഗാല പ്രൈവറ്റ് ഗെയിം റിസർവിലാണ് സംഭവം. 23 സിംഹങ്ങളാണ് ഓടിരക്ഷപ്പെടാൻ ശ്രമിച്ച കാട്ടുപോത്തിനെ പിന്തുടർന്ന് പിടിച്ചത്
കൊച്ചി∙ വന്യമൃഗങ്ങളുണ്ടാക്കുന്ന മരണ ഭീതിയിൽ മലയോര നിവാസികൾക്കു ജീവിക്കേണ്ടി വരുന്നതു മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു ഹൈക്കോടതി. മനുഷ്യജീവൻ വിലപ്പെട്ടതാണെന്നും ആശ്വാസ വാക്കുകളോ ധനസഹായമോ ഒന്നും ഉറ്റവരുടെ മരണത്തിനു പകരമാകില്ലെന്നും കോടതി പറഞ്ഞു. കേന്ദ്ര വനം– പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, കേരള ലീഗൽ സർവീസസ് അതോറിറ്റി മെംബർ സെക്രട്ടറി എന്നിവരെ കേസിൽ സ്വമേധയാ കക്ഷിചേർത്ത കോടതി ജനങ്ങളുടെ പരാതികളും നിർദേശങ്ങളും സർവേ നടത്തി അറിയിക്കാൻ കേരള ലീഗൽ സർവീസസ് അതോറിറ്റിയെ (കെൽസ) ചുമതലപ്പെടുത്തുകയും ചെയ്തു.
കണ്ണൂർ ജില്ലയിലെ ആറളം ഫാം പുനരധിവാസ മേഖലയിൽ കശുവണ്ടി ശേഖരിച്ചു മടങ്ങുകയായിരുന്ന ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെത്തുടർന്നു കനത്ത പ്രതിഷേധമാണ് ഉയരുന്നത്. സുരക്ഷിത ജീവിതം എന്ന അടിസ്ഥാനാവശ്യത്തിനുവേണ്ടിയുള്ള ആ പ്രതിഷേധം കേരളത്തിന്റെയാകെ ശ്രദ്ധയിൽ നിറഞ്ഞുനിൽക്കുകയാണിപ്പോൾ.
കൊച്ചി ∙ സംസ്ഥാനത്തെ വന്യമൃഗ ആക്രമണങ്ങളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ‘‘കാട്ടാന ആക്രമിച്ചുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് പതിവായി കേൾക്കുന്നതു നിരാശാജനകമാണ്. ആശ്വാസ വാക്കുകളോ ധനസഹായമോ മരിച്ചവരുടെ ഉറ്റവർക്കുണ്ടാകുന്ന വലിയ നഷ്ടത്തിന് പരിഹാരമാവില്ല. വന്യമൃഗങ്ങളുടെ നിരന്തരമായ ഭീഷണി മൂലം ഹൈറേഞ്ചുകളിലും
തിരുവനന്തപുരം ∙ മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. 27ന് ഉച്ചയ്ക്കുശേഷം 3.30ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണു യോഗം.
ലക്നൗ∙ എരുമയെ വാങ്ങാൻ ആദ്യ വിവാഹം മറച്ചുവച്ചു രണ്ടാം വിവാഹത്തിനൊരുങ്ങി യുവതി. ഉത്തർപ്രദേശിലെ ഹസൻപൂരിലാണു സംഭവം. അസ്മ എന്ന യുവതിയാണ് ആനുകൂല്യങ്ങൾ ലഭിക്കാനായി സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന സമൂഹവിവാഹ പദ്ധതിയിൽ റജിസ്റ്റർ ചെയ്തത്.
കണ്ണൂർ ∙ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ മൃതദേഹങ്ങളുമായി നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിച്ചു. ആംബുലൻസിൽ മൃതദേഹങ്ങൾ വീട്ടിലേക്കു കൊണ്ടുപോയി. വനംമന്ത്രി എ.കെ.ശശീന്ദ്രൻ സ്ഥലത്തെത്താതെ മൃതദേഹങ്ങൾ കൊണ്ടുപോകാനാകില്ല എന്നായിരുന്നു സമരക്കാരുടെ നിലപാട്.
മഞ്ചേരി (മലപ്പുറം) ∙ ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്ന പാർട്ടി തൃണമൂൽ കോൺഗ്രസാണെന്നതിനു തിരഞ്ഞെടുപ്പു കണക്കുകൾ സാക്ഷ്യംപറയുമെന്നു രാജ്യസഭയിലെ കക്ഷി നേതാവ് ഡെറക് ഒബ്രയൻ എംപി.കേരളത്തിലെ വന്യജീവി പ്രശ്നം തൃണമൂൽ കോൺഗ്രസ് ഏറ്റെടുത്തെന്നും പാർട്ടി എംപിമാർ പാർലമെന്റിൽ വിഷയം ശക്തമായി ഉന്നയിക്കുമെന്നും ഡെറക് പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായുള്ള ‘ഭരണഘടനയും സംഘപരിവാറും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് എംഎൽഎമാരായ എൻ.ഷംസുദ്ദീൻ, യു.എ.ലത്തീഫ് എന്നിവരും സെമിനാറിൽ പങ്കെടുത്തു.
ഇരിട്ടി (കണ്ണൂർ) ∙ കാട്ടാനക്കലിയിൽ രണ്ടു ജീവനുകൾകൂടി പൊലിഞ്ഞു. ആറളം ഫാം പുനരധിവാസ മേഖലയിലെ 13–ാം ബ്ലോക്കിൽ കശുവണ്ടി ശേഖരിച്ചു മടങ്ങുകയായിരുന്ന ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. അമ്പലക്കണ്ടി പ്രദേശത്തെ പ്ലോട്ട് നമ്പർ 1542ൽ താമസിക്കുന്ന വെള്ളി (80), ഭാര്യ ലീല (75) എന്നിവരാണു കൊല്ലപ്പെട്ടത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ ചവിട്ടിയരച്ച നിലയിലാണ്. രാത്രി വൈകിയും ഇവിടെനിന്നു കാട്ടാനക്കൂട്ടം ഒഴിഞ്ഞുപോയിട്ടില്ല.
കാട്ടാന ആക്രമണത്തിൽ രണ്ട് ദമ്പതികൾ ദാരുണമായി കൊല്ലപ്പെട്ടതായിരുന്നു ഇന്നത്തെ പ്രധാനവാർത്ത. ഡൽഹിയുടെ ചരിത്രത്തിൽ മുഖ്യമന്ത്രിസ്ഥാനത്തും പ്രതിപക്ഷ നേതൃ സ്ഥാനത്തും വനിതകൾ എന്ന ചരിത്രത്തിനും ഇന്ന് തുടക്കമായി. വായിക്കാം പ്രധാനവാർത്തകൾ. ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം
കണ്ണൂർ ∙ ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം സ്വദേശി വെള്ളി, ഭാര്യ ലീല എന്നിവരാണു കൊല്ലപ്പെട്ടത്. ആറളം ഫാം ബ്ലോക്ക് 13ൽ ഓടച്ചാലിൽ കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് ഇവരെ കാട്ടാന ആക്രമിച്ചതെന്നു നാട്ടുകാർ പറഞ്ഞു. പുനരധിവാസ മേഖലയിൽ വൈകിട്ടോടെയാണു സംഭവം.
തൃശൂർ ∙ അതിരപ്പിള്ളിയിൽ നിന്നു കോടനാട്ടേക്കു മാറ്റിയ കാട്ടുകൊമ്പൻ ചരിയാൻ കാരണമായതു വനംവകുപ്പിന്റെ ഭാഗത്തെ നയപരമായ പിഴവുമെന്നു സൂചന. കാട്ടിൽനിന്ന് ആനയെ നാട്ടിലേക്കു പിടിച്ചുകൊണ്ടുപോയുള്ള രക്ഷാപ്രവർത്തനം വേണ്ടെന്ന(നോ മോർ ക്യാപ്റ്റിവിറ്റി)നയമാണു കൊമ്പനെ ആദ്യഘട്ടത്തിൽ തന്നെ കോടനാട്ടേക്കു മാറ്റാതിരിക്കാൻ കാരണമായത്.രക്ഷിച്ചെടുക്കാവുന്ന തരത്തിലുള്ള മുറിവു മാത്രമായിരുന്നു അപ്പോഴുണ്ടായിരുന്നതെങ്കിലും ഒരുമാസത്തോളം രക്ഷാപ്രവർത്തനം വൈകിയതോടെ മസ്തകത്തിലെ വ്രണം ഒരടിയോളം ആഴത്തിലേക്കു വ്യാപിച്ചു.
കടലിൽ ഖനനം നടത്തുന്ന പദ്ധതിയിൽ കേരളത്തിലെ കടൽത്തീരവും ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധത്തിനു സംയുക്ത വേദിയൊരുങ്ങും. എൽഡിഎഫ്–യുഡിഎഫ് സംയുക്ത പ്രക്ഷോഭം നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനാണ് വെളിപ്പെടുത്തിയത്. അതേസമയം പാതിവിലത്തട്ടിപ്പിൽ ഞെട്ടിയ കേരളത്തെ വീണ്ടും പിടിച്ചുകുലുക്കുകയാണ് ഇരിങ്ങാലക്കുടയിൽ നിന്നുള്ള 150 കോടിയുടെ നിക്ഷേപത്തട്ടിപ്പ്. അതേസമയം വന്യമൃഗശല്യത്താൽ പൊറുതിമുട്ടുന്ന മലയോരജനതയ്ക്കുള്ള ആശ്വാസ വാർത്തയാണ് എമർജൻസി ഓപറേഷൻ സെന്ററുകൾ തുടങ്ങുമെന്ന തീരുമാനം. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.
തിരുവനന്തപുരം∙ മനുഷ്യ–മൃഗ സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി വനംവകുപ്പിന് എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ 3.72 കോടി രൂപ അനുവദിച്ചു. സംസ്ഥാനതലത്തിലും 36 ഫോറസ്റ്റ് ഡിവിഷനുകളിലുമാണ് എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍ സജ്ജമാക്കുന്നത്. ഒറ്റത്തവണ ഗ്രാന്റ് ആയാണ് പണം അനുവദിച്ചത്. സെന്ററുകളുടെ പരിപാലനച്ചെലവിന്റെ ഉത്തരവാദിത്തം വനംവകുപ്പിനാണ്.
ജാർഖണ്ഡ് സ്വദേശികൾ എൻഐസിയുവിൽ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതും പി.എം.ആർഷോ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതുമായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. വായിക്കാം ഇന്നത്തെ പ്രധാന തലക്കെട്ടുകൾ വിശദമായി. ഡല്‍ഹിയില്‍ കേരള ഹൗസിനു പുറമേ പുതിയ കേരള ഭവന്
50 കിലോഗ്രാം പുല്ല്, ലീറ്റർ കണക്കിനു വെള്ളം! മസ്തകത്തിലെ ആഴത്തിലുള്ള മുറിവിൽ മരുന്നു നിറച്ചു, നേരിട്ടു മരുന്നു സ്പ്രേ ചെയ്തു, മരുന്നു കുത്തിവച്ചു...ബുധനാഴ്ച അതിരപ്പിള്ളി വനമേഖലയിൽ നിന്നു പിടികൂടി കോടനാട് അഭയാരണ്യത്തിൽ എത്തിച്ച കൊമ്പനെ തിരിച്ചുകൊണ്ടുവരാനായി ഡോക്ടർമാർ പല മാർഗങ്ങളും സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല
അതിരപ്പിള്ളി ∙ പ്രയത്നങ്ങൾ വിഫലം. മസ്തകത്തിൽ മുറിവേറ്റ അതിരപ്പിള്ളിയിലെ കൊമ്പൻ ചരിഞ്ഞു. മയക്കുവെടിവച്ച് പിടികൂടിയ കൊമ്പനെ കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ച് ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിൽ ചികിത്സ നടത്തി വരുകയായിരുന്നു. മസ്തകത്തിലെ വ്രണത്തിൽ പുഴുവരിക്കുന്ന നിലയിൽ അതിരപ്പിള്ളിയിൽ അലഞ്ഞുതിരിഞ്ഞ കൊമ്പനെ ബുധനാഴ്ചയാണ് മയക്കുവെടിവച്ച് പിടികൂടിയത്.
അതിരപ്പള്ളിയിൽ നിന്ന് മസ്തകത്തിൽ മുറിവേറ്റ് കോടനാട് എത്തിച്ച കാട്ടാനയുടെ മുറിവ് തുമ്പികൈയിലേക്കും വ്യാപിച്ചു. വ്യാഴാഴ്ച രാവിലെ ഡോക്ടർമാർ ആനയെ വിശദമായി പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. മസ്തകത്തിലെ മുറിവിലൂടെയാണ് ആന ശ്വാസം പുറത്തുവിടുന്നത്.
കോട്ടയം ∙ കോടനാട് അഭയാരണ്യത്തിൽ ചികിത്സ നൽകുന്ന അതിരപ്പിള്ളിയിലെ കാട്ടാനയുടെ നില മെച്ചപ്പെടുന്നതായി ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സഖറിയ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. ആന വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. മസ്തകത്തിലെ വ്രണത്തിൽ പുഴുവരിക്കുന്ന നിലയിൽ അതിരപ്പിള്ളിയിൽ അലഞ്ഞുതിരിഞ്ഞ കൊമ്പനെ കഴിഞ്ഞദിവസമാണു പിടികൂടി കോടനാട് ആനസങ്കേതത്തിൽ എത്തിച്ചത്.
കേരളത്തിന്റെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് വരുന്ന പ്രദേശങ്ങളിൽ സാധാരണ ജനങ്ങൾ ഇന്നു കഴിഞ്ഞു കൂടുന്നത് ഭയവിഹ്വലരായിട്ടാണ്. വനങ്ങൾക്കുള്ളിൽനിന്ന് മുന്‍പെങ്ങുമില്ലാത്ത രീതിയിൽ മൃഗങ്ങൾ നാട്ടിലിറങ്ങി കൃഷികൾ നശിപ്പിക്കുന്നു, വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നു. അതെല്ലാം ഒരു പടികൂടി കടന്ന് ഇപ്പോൾ മനുഷ്യജീവനുതന്നെ ഹാനി വരുത്തുന്നതും നിത്യസംഭവമായിക്കഴിഞ്ഞു. കേരളത്തിൽ കഴിഞ്ഞ 14 വർഷങ്ങളിൽ നടന്ന വന്യമൃഗാക്രമണങ്ങളിൽ 1500ലേറെ ജീവനുകളാണ് പൊലിഞ്ഞത്. പെരുവഴിയിലും കൃഷിയിടങ്ങളിലും വീട്ടുമുറ്റത്തുവച്ചുപോലുമാണ് ഈ അരുംകൊലകൾ നടന്നിട്ടുള്ളത്. 2024 ഡിസംബർ 14 മുതൽ ഫെബ്രുവരി 19 വരെ കേരളത്തിൽ 11 പേർ കാട്ടാനയുടെ ഇരകളായി. ഫെബ്രുവരി 11നു മാത്രം 24 മണിക്കൂറിനിടയിൽ 3 മനുഷ്യരെയാണ് കാട്ടാന കൊലപ്പെടുത്തിയത്. കടുവയുടെ ആക്രമണത്തിൽ വയനാട്ടിലെ രാധ കൊല്ലപ്പെട്ടിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. വന്യജീവി സംഘർഷം കലാപസമാനമായ സാഹചര്യങ്ങൾക്ക് കാരണമായിട്ടും താല്‍ക്കാലിക പരിഹാരങ്ങളാണ് അധികൃതർ മുന്നോട്ടു വയ്ക്കുന്നത്. നിയമസംവിധാനങ്ങളും ഇക്കാര്യത്തിൽ കുറ്റമറ്റതല്ല. നീതിപീഠങ്ങൾ ശാസ്ത്രീയതയ്ക്കു പകരം കാലികമായി പുനഃപരിശോധന നടന്നിട്ടില്ലാത്ത പരിസ്ഥിതി നിലപാടുകളെ പല സുപ്രധാന വിധികൾക്കും അടിസ്ഥാനമാക്കുന്നുവെന്നതാണ് അനുഭവം. ചുരുക്കിപ്പറഞ്ഞാൽ സമൂഹവും സർക്കാരും നിയമവൃത്തങ്ങളുമെല്ലാം ഇന്ന് ഒരു വിഷമസന്ധിയിലാണുള്ളത്. പക്ഷേ തീരുമാനങ്ങളും നടപടികളും വൈകിക്കൂടാ. നമ്മുടെ പരിസ്ഥിതി ബോധ്യങ്ങളെ പുതിയ അറിവുകളുമായി സമരസപ്പെടുത്തിയാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം സാധ്യമാവുകയുള്ളൂ. കേരളത്തിൽചുരുക്കി പറഞ്ഞാൽ സമൂഹവും സർക്കാരും നിയമവൃത്തങ്ങളുമെല്ലാം
നാദാപുരം (കോഴിക്കോട്)∙ വിലങ്ങാട് പാനോത്ത് പുല്ലുവാ പുഴയ്ക്ക് സമീപം കടുവയെ കണ്ടെന്നു പറഞ്ഞ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയിൽ കാൽപാടുകളോ മറ്റ് അടയാളങ്ങളോ കാണാത്തതിനാൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. ഇന്ന് രാവിലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയത്. നിലവിൽ പ്രദേശത്തു ക്യാമറ സ്ഥാപിക്കുന്നതിനോകൂടുവയ്ക്കുന്നതിനോ ഉള്ള സാഹചര്യമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ ചികിത്സിക്കുന്നതിനായി മയക്കുവെടിവയ്ക്കുകയും പ്രാഥമിക ചികിത്സയ്ക്കുശേഷം കോടനാട് അഭയാരണ്യത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആനയെ മയക്കുവെടി വയ്ക്കുമ്പോൾ സമീപത്ത് മറ്റൊരാനയും ഉണ്ടായിരുന്നു
മാനന്തവാടി∙ പിലാക്കാവിൽ കാടിന് തീയിട്ട സുധീഷ് കാട്ടാനകളെ മറയാക്കി രക്ഷപ്പെടാനുള്ള നീക്കം പൊളിച്ച് വനംവകുപ്പ്. ചൊവ്വാഴ്ച വൈകിട്ട് സാഹസികമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സുധീഷിനെ പിടികൂടിയത്. ഒരേ സ്ഥലത്ത് അടുത്തടുത്ത രണ്ട് ദിവസങ്ങളിൽ കാട്ടുതീ പടർന്നതോടെയാണ് ആരെങ്കിലും തീയിട്ടതാകാമെന്ന സംശയം വനംവകുപ്പിനുണ്ടായത്. ഇവിടെ സംശയകരമായി ആരെയെങ്കിലും കണ്ടാൽ അന്വേഷിക്കാൻ ഡിഎഫ്ഒ മാർട്ടൻ ലോവൽ കർശനനിർദേശം നൽകിയിരുന്നു.
അതിരപ്പിള്ളി ∙ മയക്കുവെടിയേറ്റ കൊമ്പനെ ലോറിയിൽ കോടനാട് കപ്രികോട് അഭയാരണ്യത്തിൽ എത്തിച്ചു. ആനയ്ക്ക് ഇവിടെ ചികിത്സ ആരംഭിച്ചു. അനിമൽ ആംബുലൻസിൽ തടിയും കയറും ഉപയോഗിച്ച് തയാറാക്കിയ കരുത്തുറ്റ കൂട്ടിലേക്കു കുങ്കിയാനകളെ സഹായത്തോടെയാണ് ആനയെ കയറ്റിയത്. ആരോഗ്യം വീണ്ടെടുത്ത ആന തലയും ചെവിയും ചെറുതായി ഇളക്കി അനുസരണയോടെയാണ് ലോറിയിൽ നിന്നത്. മസ്തകത്തിൽ മുറിവേറ്റ ആനയെ ചികിത്സിക്കാനാണു മയക്കുവെടി വച്ചത്.
കോഴിക്കോട് ∙ മനുഷ്യ – വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ രൂപീകരിച്ച ദ്രുതകർമസേനയെ (ആർആർടി) ശക്തിപ്പെടുത്താൻ അടിയന്തരമായി 3 കോടി രൂപ അനുവദിക്കാനുള്ള ശുപാർശ വനം വകുപ്പ് ദുരന്ത നിവാരണ അതോറിറ്റിക്കു സമർപ്പിച്ചു. വേണ്ടത്ര ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും കുറവു സേനയ്ക്കു പ്രശ്നമാകുന്നതായി പരാതിയുണ്ടായിരുന്നു. 28 ൽ 20 ആർആർടികളിലും ചുമതല വഹിക്കാൻ ഡപ്യൂട്ടി റേഞ്ചർമാർ ഇല്ലെന്നതിനു പുറമെയായിരുന്നു ഉപകരണക്ഷാമം.
വന്യജീവികളെ ഭയന്നു നാട്ടുകാരിൽ പലരും കുടിയൊഴിഞ്ഞുപോയ വയനാട് ബത്തേരിക്കടുത്തുള്ള വടക്കനാട് ഗ്രാമത്തിൽ ഇന്നലെ ഉത്സവമായിരുന്നു. വടക്കനാട് ഈറ്റക്കുന്ന് കാളിമല തമ്പുരാൻ ക്ഷേത്രത്തിൽ താലപ്പൊലിയെടുക്കാൻ അവർ വീണ്ടും ഒത്തുകൂടി. ചൂരക്കുനി ജയരാജൻ, നാരകക്കൊല്ലി രവീന്ദ്രൻ, കളത്തിൽക്കുടി വിജയൻ, പറയരുകുടി വിജയൻ, ലക്ഷ്മണൻ...അങ്ങനെ കുറെപ്പേർ. ഇവരെല്ലാം പലപ്പോഴായി ഗ്രാമത്തിൽനിന്നു കുടിയൊഴിഞ്ഞവർ. വയനാട് വന്യജീവി സങ്കേതത്താൽ ചുറ്റപ്പെട്ട കർഷകഗ്രാമമാണു വടക്കനാട്. കൃഷി മാത്രം വരുമാനമാർഗമായ 1600 കുടുംബങ്ങൾ ഇവിടെയുണ്ടായിരുന്നു. ആനയും കടുവയും മാനും കുരങ്ങുമെല്ലാം പ്രദേശത്തു തമ്പടിച്ചപ്പോൾ കൃഷി മാത്രമല്ല, മനുഷ്യവാസം തന്നെ അസാധ്യമായി. ഇക്കാലയളവിൽ നൂറോളം കുടുംബങ്ങളെങ്കിലും ഇവിടെനിന്നു കുടിയൊഴിഞ്ഞുപോയതായി വടക്കനാട് ഗ്രാമസംരക്ഷണസമിതി കൺവീനർ എം.കെ.കരുണാകരൻ പറയുന്നു. കാളിമല അമ്പലമുറ്റത്തുനിന്നുള്ള യാത്രയ്ക്കിടയിലാണ് പള്ളിവയൽ പത്മരാജനെ കണ്ടത്. മനോഹരമായ കൊത്തുപണികളുള്ള, 70 വർഷത്തിലധികം പഴക്കമുള്ള തറവാടും ഒന്നരയേക്കറും ഉപേക്ഷിച്ച് ഏഴു കിലോമീറ്റർ അകലെ പഴേരിയിലേക്കു പത്മരാജനും കുടുംബവും താമസം മാറിയിട്ട് 5 വർഷമായി. കാടും മൃഗങ്ങളും വീടും സ്ഥലവും കയ്യേറി. പത്മരാജനും സഹോദരങ്ങളും അവരുടെ കുട്ടികളുമെല്ലാം കളിച്ചുനടന്ന മുറ്റത്ത് ചൂടാറിയിട്ടില്ലാത്ത ആനപ്പിണ്ടം. കമ്പിവേലികളെല്ലാം കാട്ടാനകൾ പിഴുതെറിഞ്ഞു. പുരയിടത്തിലെ കാപ്പിയും കവുങ്ങുമെല്ലാം മറച്ച് അടിക്കാടുനിറഞ്ഞു. ‘‘ഒരുകാലത്ത് കൃഷികൊണ്ടു മാത്രം സുഭിക്ഷമായി ജീവിച്ചതാണ്. പിന്നീട് മൃഗങ്ങളെക്കൊണ്ട് രക്ഷയില്ലാതായി. ഇപ്പോൾ ബത്തേരി ടൗണിൽ ചുമട്ടുതൊഴിലെടുത്തു കഴിയുന്നു. ഒരിക്കൽ കാട്ടാന കുത്താൻ വന്നപ്പോൾ
കൊയിലാണ്ടി∙ കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് മരിച്ച വട്ടാങ്കണ്ടി ലീലയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്ന പരാതിയുമായി കുടുംബം. ലീല ധരിച്ച സ്വർണ മാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.
∙‘ആടുകളെ വിറ്റു. പുതിയ വീടു കിട്ടുന്നതുവരെ പശുക്കളെയും പോത്തിനെയും എസ്റ്റേറ്റിൽ വളർത്താൻ ശ്രമിക്കും. ഉപജീവനമാർഗം ഇതാണല്ലോ... ആടുകളെ കടുവയ്ക്കു കൊടുക്കാതിരിക്കാനാണു വിറ്റത്. ഇനി മക്കൾക്കു ഞാൻ മാത്രമല്ലേയുള്ളൂ. അവരുടെ സുരക്ഷയാണ് ഇനിയെല്ലാം. സംസാര, കേൾവി പ്രശ്നങ്ങളുള്ള മകളെ സംരക്ഷിക്കാൻ ഇനി ഞാൻ ഒപ്പമുണ്ടെങ്കിലേ കഴിയൂ’’ – കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി പെരുവന്താനം ചെന്നാപ്പാറ നെല്ലിവിള പുത്തൻവീട്ടിൽ സോഫിയയുടെ ഭർത്താവ് ഇസ്മയിലിന്റെ വാക്കുകൾ...
കൊച്ചി ∙ കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ് 3 പേർ മരിച്ച വിഷയത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ഇടഞ്ഞ ആനകളായ പീതാംബരന്റെയും ഗോകുലിന്റെയും ഉടമസ്ഥരായ ഗുരുവായൂർ ദേവസ്വത്തോടാണ് ആനകളുടെ പരിപാലനവും എഴുന്നെള്ളിപ്പും സംബന്ധിച്ച് കോടതിയുടെ ചോദ്യങ്ങൾ. ആനകള്‍ക്ക് പരുക്ക് പറ്റിയതില്‍ ഗുരുവായൂര്‍ ദേവസ്വം വെറ്ററിനറി സര്‍ജനും ആനകള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്നതില്‍ ലൈവ് സ്റ്റോക് ഇന്‍സ്പെക്ടറും റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
ഇടുക്കിയിൽ കാട്ടാനക്കലിയുടെ വാർത്തകൾ അവസാനിക്കുന്നില്ല. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും കാട്ടാനയാക്രമണമുണ്ടായി. ജില്ലയിൽ പകൽ ചൂടു കൂടുന്നത് ആനകളെ കാടുവിട്ടിറങ്ങാൻ പ്രേരിപ്പിക്കുന്നെന്നാണ് വിദഗ്ധരുടെ നിഗമനം.
തൃശൂർ∙ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയുടെ ചികിത്സാ ദൗത്യം ചൊവ്വാഴ്ച പുനരാരംഭിക്കും. മുറിവേറ്റ കൊമ്പനെ ഇന്നു രാവിലെ ഏഴാറ്റുമുഖം ഭാഗത്തു കണ്ടെത്തി. കൂട് നിർമിച്ചശേഷം മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ കോടനാടുള്ള അഭയാരിണ്യത്തിലേക്കു മാറ്റും.
കൽപറ്റ ∙ കേരളത്തിൽ വനംവകുപ്പും വനംമന്ത്രിയുമൊക്കെയുണ്ടാകുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപു തന്നെ വനത്തിലും വനത്തോടു ചേർന്നും ജീവിക്കുന്നവരാണ് ആദിവാസികൾ. രാവും പകലും കാട്ടിലൂടെ സഞ്ചരിക്കുകയും വനവിഭവങ്ങൾ ശേഖരിക്കുകയും കാടിനെയും അതിന്റെ ജീവിതത്തെയും സംരക്ഷിക്കുകയും ചെയ്തിരുന്നവർ. എല്ലാ അർഥത്തിലും കാടിന്റെ മക്കൾ.
ചങ്ങനാശേരി ∙ നമ്മുടെ ചെറുപ്പക്കാർക്കു പ്രത്യാശ കൊടുക്കാൻ പറ്റുന്ന നാടാണു കേരളമെന്നു പറയാൻ പറ്റുമോയെന്നു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ. മിടുക്കരായ മലയാളികൾ മറുദേശങ്ങളിൽ പോയി പരദേശിയായി പാർക്കുകയാണ്. അൽപം സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടി വിദേശിയുടെ മുൻപിൽ കൈനീട്ടി നിൽക്കുന്നു. അന്തസ്സായി കൃഷി ചെയ്തു ജീവിക്കാൻ വക ലഭിക്കുമെങ്കിൽ, മാന്യമായ തൊഴിൽ അവസരമുണ്ടെങ്കിൽ അവരാരെങ്കിലും സ്വന്തം വീടുവിട്ട് കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
‘ആളുകൾ കാട്ടിൽ കയറുന്നതാണ് പ്രശ്നം. അതെന്തിനാണെന്ന് നമുക്കറിയാമല്ലോ..’ ‘മദ്യലഹരിയിൽ ആനയുടെ സമീപത്തുപോയാൽ ആക്രമിക്കും. മദ്യമാണ് വില്ലൻ..’ ‘വനത്തോടു ചേർന്ന സ്ഥലങ്ങളിൽ ആന കഴിക്കുന്നതൊന്നും കൃഷി ചെയ്യരുത്..’ ‘സൗരോർജ വേലിയും തൂക്കുവേലിയുമൊക്കെ ഇടുന്നുണ്ട്, ആന നശിപ്പിക്കുകയാണ്..’ മനുഷ്യ–വന്യജീവി സംഘർഷങ്ങളിൽ ഇരയാകുന്ന, അതിന്റെ പേരിൽ നിസ്സഹായരായി പ്രതിഷേധിക്കുന്ന മലയോരത്തെ മനുഷ്യർക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ കാലങ്ങളായി നൽകുന്ന ഉപദേശങ്ങളാണ് ഇതൊക്കെ. ചില വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിസ്ഥിതി തീവ്രവാദം പണ്ടേ കുപ്രസിദ്ധമാണെങ്കിൽ അതിനെയും കവച്ചുവയ്ക്കുന്ന പ്രയോഗങ്ങളാണ് പതിറ്റാണ്ടുകൾ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുള്ള വനംമന്ത്രി എ.കെ. ശശീന്ദ്രനിൽനിന്ന് ഈയിടെയായി കേൾക്കുന്നത്. വന്യജീവി ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സ്ഥലത്തുവന്നും നിയമസഭയിൽപോയുമൊക്കെ ആധികാരികമായിത്തന്നെ മന്ത്രി നിരത്തുന്ന ന്യായങ്ങളുടെ സത്യാവസ്ഥയെന്താണ്? ഗുരുതര അനാസ്ഥ തെളിവു സഹിതം ബോധ്യപ്പെടുന്ന സംഭവങ്ങളിൽപ്പോലും നടപടിയെടുക്കാതെ മന്ത്രിയും വനംവകുപ്പും ആരെയാണ് സംരക്ഷിക്കുന്നത്?
വണ്ടൂർ ∙ മലപ്പുറം ജില്ലയിലെ കുറ്റിയിൽ അങ്ങാടിയിൽ കാട്ടുപന്നിക്കൂട്ടം ഫർണിച്ചർ കടയിലേക്കു പാഞ്ഞുകയറി ചില്ലു തകർത്തു. പന്നി ഇടിച്ചുവീഴ്ത്തിയ ബൈക്കിലെ യാത്രക്കാരന് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടൂർ മേഖലയിൽ പകൽ പോലും കാട്ടുപന്നി ആക്രമണം പതിവാകുന്നെന്നു നാട്ടുകാർ പറയുന്നു.
മൂന്നാർ ∙ ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു. തലകീഴായി മറിഞ്ഞ കാറിൽ നിന്നും തലനാരിഴയ്ക്കാണ് വിദേശ സഞ്ചാരികൾ രക്ഷപ്പെട്ടത്. സമീപത്ത് മേഞ്ഞിരുന്ന പശുവിനെ ആന ആക്രമിച്ചു കൊന്നു. ദ്രുതകർമസംഘം ആനയെ തുരത്തിയോടിച്ചു. മൂന്നാറിൽ നിന്ന് തേക്കടിയിലേക്ക് സഞ്ചരിക്കുകയായിരുന്നു
പട്ടാപ്പകൽ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നിന്ന് അക്രമി 15 ലക്ഷം രൂപ കവർന്നതായിരുന്നു ഇന്നത്തെ പ്രധാന വാർത്ത. കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതും വനംവകുപ്പും റവന്യൂവകുപ്പും സമർപ്പിച്ച
വന്യജീവി സംരക്ഷണ നിയമങ്ങളും ഭരണഘടനയും ഉണ്ടാക്കുന്നതിനും മുൻപേ കേരളത്തിൽ മലയോര മേഖലയിൽ ജനവാസമുണ്ടായിരുന്നു; വനത്തിൽ ആദിവാസികളും ജീവിച്ചിരുന്നു. വന്യജീവികളാൽ കൊല്ലപ്പെടുന്ന മനുഷ്യരുടെ പ്രശ്നങ്ങൾ ഈ യാഥാർഥ്യം ഉൾക്കൊണ്ടുവേണം വിലയിരുത്താൻ. 2025ൽ ഇതുവരെ എട്ടുപേരെ വന്യജീവികൾ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനു കേരളത്തിന്റെ വനംമന്ത്രി നിയമസഭയിൽ നൽകിയ മറുപടി ‘വനത്തിലേക്കു പോകുന്നവർ എന്തിനു പോകുന്നെന്ന് എല്ലാവർക്കും അറിയാമല്ലോ’ എന്നാണ്. ദുഃസ്സൂചന മാറ്റിവച്ചാൽത്തന്നെ, വന്യജീവി ആക്രമണങ്ങളുടെ പ്രധാന കാരണം വനത്തിൽ അതിക്രമിച്ചു കയറുന്നതാണെന്ന ആരോപണം ആ വാക്കുകളിലുണ്ട്. കാലങ്ങളായി കേരളത്തിന്റെ പൊതുബോധത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഭാഷ്യമാണത്. 40 ദിവസത്തിനിടെ കേരളത്തിൽ വന്യജീവികൾ കൊലപ്പെടുത്തിയതിൽ രണ്ട് ആദിവാസികളൊഴികെ മറ്റുള്ളവരാരും വനത്തിനുള്ളിലല്ല ആക്രമിക്കപ്പെട്ടതെന്ന വസ്തുതയ്ക്കു വിപരീതമാണു മന്ത്രിയുടെ പ്രസ്താവന. ആദിവാസികൾ വനത്തിലേക്കു കടന്നുകയറി എന്നാണ് ആരോപിക്കുന്നതെങ്കിൽ, വനത്തിൽ താമസിക്കുന്ന ആദിവാസികളുടെ അവകാശങ്ങളിലേക്കു നിയമം മറയാക്കി വനംവകുപ്പുദ്യോഗസ്ഥർ കടന്നുകയറിയെന്നു തിരുത്തേണ്ടിവരും. കേരളത്തിലെ വനങ്ങളിൽ താമസിക്കുന്ന 16ൽ പരം ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുള്ളതുതന്നെയാണ് ഇന്ത്യയുടെ ഭരണഘടന. കൃഷിചെയ്തും വേട്ടയാടിയും വനത്തോടും വന്യജീവികളോടും ഇടപഴകിയും ജീവിച്ചിരുന്ന ആദിവാസികൾക്ക്, അവർക്ക് ഒരു സ്വാധീനവും ഇല്ലാതിരുന്ന നിയമനിർമാണ സഭകളിൽ നിർമിക്കപ്പെട്ട നിയമങ്ങൾ മൂലം സ്വയം പ്രതിരോധത്തിനുള്ള അവകാശങ്ങൾപോലും നിഷേധിക്കപ്പെട്ടു. വന്യജീവികൾ ചവിട്ടിയരയ്ക്കുന്ന സഹോദരങ്ങളുടെ ശരീരങ്ങൾ നോക്കി
കൊച്ചി ∙ കോഴിക്കോട് കൊയിലാണ്ടി കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് 3 പേർ കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താൻ തീരുമാനം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആന എഴുന്നെള്ളിപ്പിനുള്ള 2012ലെ നാട്ടാന പരിപാലന ചട്ടം ഇവിടെ പാലിക്കപ്പെട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മാതൃകാപരമായ ശിക്ഷാനടപടികളുമായി മുന്നോട്ടു പോകുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ആനയുടെ ഉടമസ്ഥർ, ക്ഷേത്രം ഭാരവാഹികൾ എന്നിവർക്കെതിരെയാണ് കേസെടുക്കുന്നത്.
കൊയിലാണ്ടി ∙ കുറുവങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുറുവങ്ങാട് സ്വദേശി ലീല ആനയുടെ ചവിട്ടേറ്റ് മരിച്ചുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മറ്റ് രണ്ടു പേരുടെയും മരണം കെട്ടിടം വീണുണ്ടായ പരുക്കു മൂലമാണെന്നും
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.