Activate your premium subscription today
Wednesday, Mar 26, 2025
ദക്ഷിണേന്ത്യയുടെ പ്രധാന നഗരങ്ങളിലൊന്നായ ഹൈദരാബാദ് അർബൻ ഹീറ്റ് ഐലൻഡ് എന്ന പ്രത്യേക കാലാവസ്ഥാസ്ഥിതിവിശേഷമുള്ള സ്ഥലങ്ങളുടെ ഗണത്തിലാകുകയാണെന്ന് റിപ്പോർട്ട്. തെലങ്കാന സർക്കാർ പുറത്തിറക്കിയ സോഷ്യോ ഇക്കണോമിക് ഔട്ട്ലുക്ക് 2025 റിപ്പോർട്ടിലാണ് ഇത് ചൂണ്ടിക്കാട്ടപ്പെടുന്നത്
അന്തരീക്ഷത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ തോത് രേഖപ്പെടുത്തുന്നതാണ് യുവി ഇൻഡക്സ്. 0 മുതൽ അഞ്ച് വരെയാണെങ്കിൽ മനുഷ്യന് ഹാനീകരമല്ല.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സമുദ്ര താപനം മത്തിയുടെ വളർച്ചയെ ബാധിക്കുന്നു. കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന മത്തിയുടെ വലുപ്പത്തിൽ മാസങ്ങളായി മാറ്റമില്ല. 20 സെന്റീമീറ്ററാണ് സാധാരണ മത്തിയുടെ വലുപ്പം എന്നാൽ ഇപ്പോൾ ലഭിക്കുന്ന മത്തിക്ക് 12 മുതൽ 15 സെന്റീമീറ്ററാണ് നീളം.
വേനൽമഴയ്ക്കൊപ്പം മിന്നലുമിടിയും പ്രകാശിച്ചും മുഴങ്ങിയും തുടങ്ങി. ഇടിമിന്നൽ ഭൂമിക്ക് ആവശ്യം തന്നെയാണ്. സസ്യങ്ങൾക്ക് വളരെ ആവശ്യമുള്ള നൈട്രജൻ മൂലകത്തെ അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുക്കാൻ അവയ്ക്കു തനിയെ കഴിയില്ല. എന്നാൽ മിന്നലുകളുണ്ടാക്കുന്ന ഊർജം നൈട്രജനെ നൈട്രജൻ ഡയോക്സൈഡാക്കും
സംസ്ഥാനത്ത് ഓരോ ദിവസവും അൾട്രാവയലറ്റ് സൂചിക വർധിച്ചുവരുന്നു. ഇടുക്കിയിലും കൊല്ലത്തുമാണ് ഏറ്റവും ശക്തമാകുന്നത്. നിലവിൽ യുവി സൂചിക റെഡ് ലെവൽ ആയ 11ൽ എത്തിയിരിക്കുകയാണ്.
സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരണവും അപകടങ്ങളും വർധിക്കുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴ കൊടുപ്പുന്നയില്‍ പാടശേഖരത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് മിന്നലേറ്റ് മരിച്ചത് ഏറെ ഭീതിപടർത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് അങ്കമാലിയിൽ 65കാരിയും മിന്നലേറ്റ് മരിച്ചിരുന്നു.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുത്തിയത് കൊട്ടാരക്കരയിലും കോന്നിയിലും മൂന്നാറിലും. യുവി ഇൻഡക്സ് 10 ആണ് ഇവിടെ രേഖപ്പെടുത്തിയത്. ചങ്ങനാശേരിയിലും പൊന്നാനിയിലും ചെങ്ങന്നൂരിലും യുവി എൻഡക്സ് 9 ആണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ യുവി സൂചികയാണ് പുറത്തുവന്നിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും അവയുടെ ഭീകരമുഖം വെളിവാക്കി തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. അതിന്റെ പ്രത്യാഘാതങ്ങൾ അനുദിനം പരിസ്ഥിതിയിൽ പ്രകടമാകുന്നുമുണ്ട്. ഈ സാഹചര്യം ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നത് ധ്രുവ പ്രദേശങ്ങളിലാണ്.
തെക്കൻ ജില്ലകളിൽ പൊതുവെ മേഘാവൃതമാണ്. ചെറിയ തോതിൽ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ഉച്ചയ്ക്ക് ശേഷം കിഴക്ക്– പടിഞ്ഞാറൻ കാറ്റിന്റെ സംയോജനം മൂലം വടക്കൻ ജില്ലകളിലെ ചില മേഖലയിൽ മഴ സാധ്യതയുണ്ട്. അതേസമയം, വടക്കൻ ജില്ലകളിൽ താപനില ഉയർന്നുകൊണ്ടിരിക്കുകയാണ്.
പാലക്കാടൻ ചുരം വഴി വരണ്ട, ചൂടേറിയ കാറ്റ് പാലക്കാട്, തൃശൂർ മേഖലയിലേക്ക് വീശാൻ തുടങ്ങി. ഇത് യഥാർഥ വേനൽ തുടങ്ങിയതിന്റെ സൂചനയാണെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. വൈകുന്നേരം 4 മണി കഴിഞ്ഞും ജില്ലകളിൽ താപനില 35 ഡിഗി സെല്‍ഷ്യസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്
സംസ്ഥാനത്ത് പകൽ പോലെ രാത്രിയിലും ചൂട് അനുഭവപ്പെടുകയാണ്. നിലവിൽ പലയിടങ്ങളിലും രാത്രി താപനില 28-30 ഡിഗ്രി സെൽഷ്യസ് ആണ്. അതോടൊപ്പം ഈർപ്പം (humidity) 80-90% ആയി. പൊതുവെ പുഴുങ്ങൽ അന്തരീക്ഷ സ്ഥിതിയാണ് ഇപ്പോഴുള്ളത്. വരും ദിവസങ്ങളില്‍ ചൂട് ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് പലയിടത്തും താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തിയിരിക്കുകയാണ്. കാസർകോട് ചീമേനിയിൽ സൂര്യാഘാതമേറ്റ് വയോധികൻ മരിച്ച സംഭവം ഏറെ ആശങ്ക പടർത്തുന്നുണ്ട്.
ഓസ്ട്രേലിയയുടെ കിഴക്ക് ഭാഗത്തു വീശിയടിച്ച ആൽഫ്രഡ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത വിടരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. മോറെട്ടൺ ബേ ദ്വീപുകളിലൂടെ നീങ്ങുന്ന ചുഴലിക്കാറ്റ് ദുർബലപ്പെട്ട് കാറ്റഗറി വൺ കൊടുങ്കാറ്റായി മാറിയതായി ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വൈദുതി മുടങ്ങിയതോടെ
സുഖകരവും മിതമായതുമായ കാലാവസ്ഥയ്ക്ക് പേരുകേട്ട നഗരമായ ബെംഗളൂരു ഈ വർഷം അത്ര ‘കൂളാ’കില്ലെന്ന് മുന്നറിയിപ്പ്. നിലവിൽ ഡൽഹിയിലെ പകൽസമയത്തെ ചൂടിനെപ്പോലും മറികടക്കുന്ന താപനില വർധനവാണ് അനുഭവപ്പെടുന്നത്. ഡൽഹിയേക്കാൾ ഏകദേശം 9 ഡിഗ്രി താപനില ഉയർന്നു. ഫെബ്രുവരിയിൽ 35.9 ഡിഗ്രിക്കു മുകളിലായിരുന്നു ബെംഗളൂരുവിലെ
ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ കുടുങ്ങിയ നിർമാണ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കനത്ത മഴയും മഞ്ഞുവീഴ്ചയും തടസ്സമാകുന്നുണ്ടെങ്കിലും പരമാവധി വേഗത്തിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി ദൗത്യം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഇന്തോ–ടിബറ്റ് ബോർഡർ (ഐടിബി) പൊലീസും സൈന്യവും.
കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ തെക്കൻ ജില്ലകളിൽ ചെറിയ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. വടക്കൻ ജില്ലകളിൽ ചൂട് തുടരും. തുടർച്ചയായി നാലാം ദിവസവും ഔദ്യോഗികമായി രാജ്യത്തെ ഉയർന്ന താപനില കണ്ണൂർ എയർപോർട്ടിൽ ( 39. 8°c) രേഖപ്പെടുത്തി
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ പ്രകൃതിദുരന്തങ്ങളിൽ കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിൽ പൊലിഞ്ഞത് 80,000 ജീവനുകൾ. പരിസ്ഥിതി സംഘടനയായ ജർമൻ വാച്ച് പ്രസിദ്ധീകരിച്ച കാലാവസ്ഥാ അപകടസൂചിക (സിആർഐ) 2025-ന്റെ റിപ്പോർട്ടിലാണ് കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം തെക്കൻ രാജ്യങ്ങളെ വൻതോതിൽ ബാധിച്ചതായി പറയുന്നത്.
ഡൽഹിയിൽ വ്യാഴാഴ്ച തുടങ്ങിയത് നേരിയ മഴയോടെയാണ്. ശക്തമായ കാറ്റിനൊപ്പം പെയ്ത മഴ ഡൽഹിയുടെ താപനിലയില്‍ വലിയ മാറ്റമുണ്ടാക്കി. ഇപ്പോൾ കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസുമാണ്.
തെന്നിന്ത്യയ്ക്ക് പിന്നാലെ ഉത്തരേന്ത്യയിലും പകൽ താപനില കൂടുന്നു. ജമ്മുകശ്മീരിൽ പകൽ താപനില സാധാരണയിലും 5°c കൂടുതലായിരിക്കുകയാണ്. ഡൽഹിയിലും താപനില വർധിച്ചുവരികയാണ്. അതേസമയം, കേരളത്തിൽ ഉയർന്ന താപനില വരും ദിവസങ്ങളിലും തുടരും
യുഎസിന്റെ ചരിത്രത്തിൽ ടൊർണാഡോ ചുഴലിക്കാറ്റുകൾ സംഹാരമാടിയ ദിവസമായിരുന്നു അത്. അലബാമ, ജോർജിയ, നോർത്ത് കാരലൈന, സൗത്ത് കാരലൈന, ടെന്നസി, വെർജിനീയ എന്നീ സംസ്ഥാനങ്ങളിലായിരുന്നു കാറ്റുകൾ അടിച്ചത്. 20 മുതൽ 60 ചുഴലിക്കാറ്റുകൾ വരെ അന്ന് യുഎസിൽ ആഞ്ഞടിച്ചു.
സംസ്ഥാനത്തു പൊതുവെ ഉയർന്ന താപനില 35°c നു 38°c ഇടയിൽ രേഖപ്പെടുത്തി. സംസ്ഥാനത്തു ശനിയാഴ്ചത്തെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം ഉയർന്ന ചൂട് പാലക്കാട് (37 °c, 1.9 °c കൂടുതൽ) രേഖപ്പെടുത്തി.
ഫെബ്രുവരി പകുതിയായിട്ടും മൂന്നാറിലെ പ്രഭാതം തണുത്തു വിറച്ചു തന്നെ. വ്യാഴാഴ്ച ചെണ്ടുവര എസ്റ്റേറ്റിൽ താപനില വീണ്ടും മൈനസ് ഒന്ന് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ ചെണ്ടുവരയിൽ പൂജ്യം ഡിഗ്രിയായിരുന്നു താപനില
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പകൽ താപനില കൂടുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം ബുധനാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന പകൽ താപനില രേഖപ്പെടുത്തിയത് ആന്ധ്രാപ്രദേശിലെ കുർണൂൽ ( 37.8 °C ). തൊട്ടുപിറകെ കണ്ണൂർ എയർപോർട്ട് ( 37.7°C).
അരുണാചൽപ്രദേശിൽ 32 വർഷത്തിനിടെ 110 മഞ്ഞുപാളികൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ജേണൽ ഓഫ് എർത്ത് സിസ്റ്റം സയൻസിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് 1988 നും 2020 നും ഇടയിൽ 110 മഞ്ഞുപാളികൾ അപ്രത്യക്ഷമായതായി പറയുന്നത്.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യ ഉൾപ്പടെ ലോകത്തെ പല രാജ്യങ്ങളിലും ജലക്ഷാമം രൂക്ഷമാകുമെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ മുന്നറിയിപ്പ്. മെക്സിക്കോ, മൊറോക്കോ, ടുണീഷ്യ, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും കടുത്ത ജലക്ഷാമം നേരിടേണ്ടി വരും
സമുദ്രങ്ങളിൽ ചൂട് കൂടുന്നത് റെക്കോർഡ് വേഗത്തിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ 40 വർഷത്തിനിടെ സമുദ്രതാപനം നാലിരട്ടിയിലധികം വർധിച്ചിട്ടുണ്ടെന്ന് എൻവയോൺമെന്റൽ റിസർച്ച് ലെറ്റേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ആഗോളതാപനത്തിന്റെ ഫലമായി അടുത്ത 75 വർഷത്തിനുള്ളിൽ ലോകത്തിലെ പ്രധാന നഗരങ്ങളിൽ പലതും കടലിനടിയിലാകുമെന്ന് പഠനം. 2100 ആകുമ്പോഴേക്കും ആഗോള സമുദ്രനിരപ്പ് 6.2 അടി വരെ ഉയരുമെന്നാണ് സിംഗപ്പൂരിലെ നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇതിന്റെ ഫലമായി ലോകമെമ്പാടുമുള്ള തീരദേശ
ജനുവരി അവസാനിക്കുന്നതിനു മുൻപേ ചൂട് പൊള്ളിച്ചു തുടങ്ങി. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂടു ശക്തമാകുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞദിവസം രാജ്യത്തെ ഉയർന്ന ചൂട് പുനലൂരിലും സോളപ്പൂരിലും (35.8°c ) രേഖപ്പെടുത്തി.
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളിലും തുടരാൻ സാധ്യത. ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യ ദിവസങ്ങളിലോ ചെറിയ രീതിയിൽ വീണ്ടും മഴയ്ക്കുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിൽ( 36.6°c ). രണ്ടാം സ്ഥാനം കോട്ടയത്തിനാണ്. 36.5 ഡിഗ്രി സെൽഷ്യസാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.
രണ്ടാംവട്ടവും യുഎസ് പ്രസിഡന്റായ ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം പ്രതികൂല കാലാവസ്ഥ മൂലം ഇൻഡോർ രീതിയിലാണ് നടന്നത്. മൈനസ് 6 സെൽഷ്യസിലേക്ക് താപനില താഴ്ന്നതിനാൽ ചടങ്ങുകളൊന്നും പുറത്തു നടത്തിയില്ല. എല്ലാം അകത്തെ വേദികളിലായിരുന്നു.
യുകെയെ വിറപ്പിക്കാൻ എയോവിൻ കൊടുങ്കാറ്റ് എത്തു. യുകെയുടെ ചില ഭാഗങ്ങളിൽ വളരെ ശക്തമായ കാറ്റിനുള്ള അപൂർവ റെഡ് അലർട്ട് ആയ ലെവല്‍ 2 അലര്‍ട്ടാണ് യൂറോപ്യന്‍ സ്റ്റോം ഫോര്‍കാസ്റ്റ് എക്സ്പരിമെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രിസ്റ്റോള്‍ മുതല്‍ ലണ്ടന്‍ വരെ ഈ അപകടം നേരിടേണ്ടി വരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നൽകുന്നു.
വായു മലിനീകരണം അതിരൂക്ഷമായതിനെത്തുടർന്ന് ഡൽഹിയിൽ ബുധനാഴ്ച ഏർപ്പെടുത്തിയ ഗ്രാപ്–4 നിയന്ത്രണങ്ങൾ പിൻവലിച്ചു. വായു ഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെട്ടതിനെ തുടർന്നാണ് നടപടി. വ്യാഴാഴ്ച രാവിലെ ഡൽഹിയിലെ പലയിടങ്ങളിലും ചാറ്റൽമഴ അനുഭപ്പെട്ടിരുന്നു
കാലാവസ്ഥാ വ്യതിയാനം എച്ച്ഐവി പ്രതിരോധത്തെയും ബാധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്. എച്ച്ഐവി പ്രതിരോധത്തിലും പരിചരണത്തിലും വലിയ തോതിലുള്ള വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. ടൊറന്റോ സർവകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
ലൊസാഞ്ചലസിൽ അഗ്നിശമനസേനയുടെ രക്ഷാപ്രവർത്തനം ചിലയിടങ്ങളിലെ വൻതീ കെടുത്തിയെങ്കിലും മണിക്കൂറിൽ 129 കിലോമീറ്റർ വേഗമുള്ള കാറ്റിൽ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുമെന്നു കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിരിക്കുകയാണ്.
ഏതാണ്ട് 200 വർഷങ്ങൾക്ക് മുൻപാണ് സമാനതകളില്ലാത്ത ഒരു പ്രതിഭാസത്തിന് ഭൂമി സാക്ഷ്യം വഹിച്ചത്. കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ പൊടുന്നനെ നീല നിറത്തിൽ കാണപ്പെട്ടു. ഇതിന് പിന്നാലെ ഭൂമിയിൽ എല്ലായിടത്തും രണ്ടു വർഷക്കാലം അസാധാരണമാം വിധത്തിൽ ശൈത്യം പിടിമുറുക്കുകയും ചെയ്തു.
യുഎസിലെ ലൊസാഞ്ചലസിൽ പടരുന്ന കാട്ടുതീയുടെ വ്യാപനം വരുംദിവസങ്ങളിൽ തീവ്രമാകുമെന്ന് കലിഫോർണിയയിലെ കാലാവസ്ഥ വിദഗ്ധർ. സാന്റ അനാ (ഡെവിൾ വിന്‍ഡ്) എന്ന വരണ്ട കാറ്റിന്റെ ശാന്തസ്വഭാവം മാറുമെന്നും ഇത് കൂടുതൽ നാശം വിതയ്ക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു
ഈ പോക്ക് പോയാൽ ഭൂമിയിലെ മനുഷ്യവാസം അധിക നാൾ നീളില്ല. ആഗോള താപനം മൂർധന്യാവസ്ഥയിൽ എത്തിയെന്ന ഭയാനകമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2024 നെ ഭൂമിയിലെ ഏറ്റവും ചൂടേറിയ വർഷമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്
ലാ നിനാ പ്രതിഭാസം ദുർബലാവസ്ഥയിൽ പസിഫിക് സമുദ്രത്തിൽ രൂപമെടുത്തെന്നു കാലാവസ്ഥാ ഗവേഷകർ അറിയിച്ചു. 2 മാസം വൈകിയെത്തിയ ലാ നിനാ ഇന്ത്യയിലെ കാലാവസ്ഥയെ വലിയ തോതിൽ ബാധിക്കില്ല
ലൊസാഞ്ചലസിൽ പടർന്ന കാട്ടുതീ ജനജീവിതം ഒന്നാകെ താളംതെറ്റിച്ചിരിക്കുകയാണ്. കാട്ടുതീയിൽ നിന്നും രക്ഷനേടാൻ കൈയിൽ കിട്ടുന്നതുമെടുത്ത് ആളുകൾ ഓടിരക്ഷപ്പെടുകയാണ്. രണ്ട് വശത്തും കാട്ടുതീ പടർന്നുപിടിക്കുമ്പോൾ റോഡ് പോലും കാണാത്ത അവസ്ഥയാണ്
ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ നേരിട്ട് കലിഫോർണിയ. ആറിടത്താണ് തീ ആളിപ്പടർന്നത്. ചെകുത്താൻ കാറ്റെന്ന് വിളിക്കുന്ന സാന്റ അന കാറ്റാണ് കാട്ടുതീകൾക്ക് പിന്നിൽ. ആദ്യം പാലിസാഡ്സിലാണ്
വരണ്ട കാലാവസ്ഥയ്ക്കും വേനലിനും പേരുകേട്ട അറബ് രാജ്യങ്ങളിൽ കാലാവസ്ഥ വർഷംതോറും മാറിമറിയുകയാണ്. സൗദിയിലെ മഞ്ഞുമൂടികിടക്കുന്ന മരുഭൂമിയുടെ ചിത്രങ്ങൾ പുറത്തുവന്ന് ചുരുങ്ങിയ ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ ഇപ്പോൾ രാജ്യം കനത്ത മഴയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്
ഉത്തരേന്ത്യയിൽ ശീതതരംഗം പിടിമുറുക്കിയിരിക്കുകയാണ്. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കനത്ത മഞ്ഞുവീഴ്ചയാണെങ്കിൽ ബിഹാർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ജാർഖണ്ഡ്, സിക്കിം, ഒഡിഷ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞാണ്.
ഏഷ്യയിൽ ഇപ്പോൾ ഏറ്റവുമധികം ഭൂചലനം രേഖപ്പെടുത്തുന്ന മേഖലയാണ് ഹിമാലയൻ രാജ്യമായ നേപ്പാൾ. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വടക്കേ ഇന്ത്യയും എല്ലാം കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർചലനങ്ങൾ അനുഭവപ്പെടുന്ന മേഖലകളാണ്
മൂന്നാറിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. ദേവികുളം ഒ.ഡി.കെ ഡിവിഷനിൽ ഞായറാഴ്ച പുലർച്ചെ രേഖപ്പെടുത്തിയത് മൈനസ് ഒരു ഡിഗ്രി സെൽഷ്യസാണ്. ഇതോടെ പുൽമേടുകൾ മഞ്ഞിൽ മൂടുകയായിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പലതരത്തിലുള്ള പ്രത്യാഘാതങ്ങളാണ് നമ്മൾ നേരിടുന്നതും നേരിടാൻ പോകുന്നതും. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെ യുവാക്കളെയും ദോഷകരമായി ബാധിക്കുന്നുവെന്ന് പുതിയ പഠനം പറയുന്നു.
അമേരിക്കയില്‍ അടുത്തയാഴ്ചയോടെ മഞ്ഞുവീഴ്ച അതിശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. പോളാര്‍ വൊര്‍ട്ടക്സ് എന്ന ധ്രുവ ചുഴലി പ്രതിഭാസം രൂക്ഷമാകുമെന്നാണ് സൂചന. ഇതേതുടർന്ന് അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ച തീവ്രമാകും
ഭൂമിയിലെ നമ്മുടെ ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ മിത-ശീതോഷ്ണം ആക്കിയെടുത്തത് ഒരു കുഞ്ഞൻ പന്നൽ ചെടിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അസോള (Azolla)യാണത്! ശുദ്ധജലത്തിൽ വളരുന്ന ഈ പന്നൽസസ്യം തന്റെ ഇലകളിൽ ഒളിപ്പിച്ചു വളർത്തുന്ന നീലഹരിത പായലുകളുടെ (Blue Green Algae) സഹായത്തോടെ അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ആഗിരണം ചെയ്യുന്നു.
കഴിഞ്ഞ വർഷം നാലു മഴ സീസണുകളിലായി സംസ്ഥാനത്തു പെയ്തത് 2,795.3 മില്ലിമീറ്റർ മഴ. ലഭിക്കേണ്ട ശരാശരി മഴ 2,890.7 മില്ലിമീറ്റർ. ലഭിക്കേണ്ടതിനേക്കാൾ 3% കുറവെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നു.
മഴ മാറിനിൽക്കുന്നതോടെ സംസ്ഥാനത്തു പകൽ താപനില കൂടുന്നു. ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത് കണ്ണൂർ എയർപോർട്ടിൽ ആണ്
Results 1-50 of 245
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.