Activate your premium subscription today
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറും ബ്രസീലിൽ കൂടിക്കാഴ്ച നടത്തി.
റിയോ ഡി ജനീറോ (ബ്രസീൽ) ∙ ഇസ്രയേൽ ആക്രമണം മൂലം തകർന്നു തരിപ്പണമായ ഗാസയ്ക്ക് കൂടുതൽ സഹായം എത്തിച്ചുകൊടുക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ ആഗോള ഐക്യനീക്കത്തിനായി ആഹ്വാനം ചെയ്ത് ജി20 ഉച്ചകോടിക്കു സമാപനം. പട്ടിണിക്കെതിരെ ഒറ്റക്കെട്ടായുള്ള പോരാട്ടം, കാലാവസ്ഥാ ഫണ്ടിങ് വർധന, ശതകോടീശ്വരന്മാർക്കുള്ള ആഗോള നികുതി, യുഎൻ രക്ഷാസമിതിയുടെ വിപുലീകരണം എന്നിങ്ങനെ ലക്ഷ്യങ്ങളും ചൂണ്ടിക്കാട്ടി സംയുക്ത പ്രസ്താവന പുറത്തിറക്കി.
ന്യൂഡൽഹി ∙ ഇന്ത്യ–ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കും. ബ്രസീലിൽ ജി20 സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറും തമ്മിൽ നടന്നചർച്ചയിലാണ് നിർണായകമായ ഈ തീരുമാനം. ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുകെയിലെ ബെൽഫാസ്റ്റ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ പുതിയ കോൺസുലേറ്റുകൾ തുറക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
റിയോ ഡി ജനീറോ ∙ ‘വിശപ്പിനും ദാരിദ്ര്യത്തിനും എതിരായ ആഗോള സഖ്യ’ത്തിനു തുടക്കമിട്ട് ബ്രസീൽ. റിയോ ഡി ജനീറോയിൽ ജി20 ഉച്ചകോടിക്ക് തുടക്കം കുറിച്ച് ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയാണു സഖ്യം പ്രഖ്യാപിച്ചത്. ആഫ്രിക്കൻ യൂണിയനും യൂറോപ്യൻ യൂണിയനും രാജ്യാന്തര ജീവകാരുണ്യ സംഘടനകളും കൈകോർക്കുന്ന മുന്നേറ്റമാണിത്. ആശയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ പിന്തുണ അറിയിച്ചു.
അബുദാബി ∙ ജി20യിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബ്രസീലിലെത്തി.
ഭരണാധികാരികൾ അധികാരമേറ്റ ശേഷം നടത്തുന്ന ആദ്യ വിദേശ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്. അയൽപക്ക രാജ്യങ്ങളുമായി മികച്ച ബന്ധമാണ് തന്റെ ലക്ഷ്യമെന്ന് 2014ൽ പ്രധാനമന്ത്രിപദത്തിലെത്തിയപ്പോൾ തന്നെ നരേന്ദ്ര മോദി പറഞ്ഞിരുന്നു. ‘അയൽക്കാർ ആദ്യം’ എന്ന നയപ്രകാരം അന്ന് സൗഹൃദ രാജ്യമായ ഭൂട്ടാനിലേക്കാണ് മോദി ആദ്യ വിദേശ സന്ദർശനം നടത്തിയത്. മറ്റൊരു അയൽരാജ്യമായ മാലദ്വീപിലേക്കായിരുന്നു രണ്ടാം വട്ടം പ്രധാനമന്ത്രിയായ 2019ൽ മോദിയുടെ ആദ്യസന്ദർശനം. എന്നാൽ ഇക്കുറി മോദി ആ പതിവ് തെറ്റിച്ചു. അയൽക്കാർ പോയിട്ട് ഏഷ്യയിൽ പോലുമല്ല മൂന്നാം വട്ടം പ്രധാനമന്ത്രിയായ ശേഷം മോദിയുടെ സന്ദർശനം. യൂറോപ്യൻ രാജ്യമായ ഇറ്റലിയിലേക്കാണ് മോദി ഇക്കുറി പുറപ്പെട്ടത്. ആകാശ പാതയിലൂടെ 6452 കിലോമീറ്റർ അകലെയുള്ള ഇറ്റലിയിലേക്ക് മോദി എത്തുന്നത് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ്. ആദ്യ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ മോദിയുടെ ‘ചായക്കടക്കാരൻ’ ഇമേജ് അമിതമായി ബിജെപി ഉപയോഗിച്ചപ്പോൾ മറ്റു രാജ്യങ്ങളുമായി ഇന്ത്യയുടെ വിദേശ ബന്ധങ്ങൾ എങ്ങനെ മുന്നോട്ടു പോകും എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആശങ്ക. എന്നാൽ താമസിയാതെ ഈ ആക്ഷേപം ഉന്നയിച്ചവരുടെ അടുത്ത പരാതി മോദിയുടെ വിദേശ യാത്രകളുടെ എണ്ണത്തിലുള്ള വർധനവിനെ ചൊല്ലിയായി. ഈ ആക്ഷേപത്തിനുള്ള ശരിയായ ഉത്തരമാണ് ഇപ്പോഴത്തെ മോദിയുടെ ഇറ്റലി സന്ദർശനം. അധികാരത്തിലും സമ്പന്നതയിലും ലോകം ഭരിക്കുന്ന ‘പ്രീമിയം’ രാജ്യങ്ങളുടെ കൂട്ടായ്മ ജി7ലേക്ക് തുടർച്ചയായി ഇന്ത്യയ്ക്ക് ക്ഷണം ലഭിക്കുന്നതും ഇന്ത്യ - ഇറ്റലി എന്നീ രാജ്യങ്ങളെ ശത്രുതയുടെ പടുകുഴിയിൽ നിന്നും സൗഹൃദത്തിന്റെ ‘മെലഡി’യിലേക്ക് കൂട്ടിക്കൊണ്ടുവന്ന രണ്ട് നേതാക്കളുടെ മാനസിക ഐക്യത്തിന്റെ തെളിവുമാണ് മോദിയുടെ ഈ യാത്ര. അറിയാം യൂറോപ്പിൽ ഇറ്റലിയെ സൗഹൃദതീരമാക്കിയ മോദി സർക്കാരിന്റെ നയതന്ത്ര ചാരുത; ഒപ്പം ജി7നിൽ വർധിക്കുന്ന ഇന്ത്യൻ പങ്കാളിത്തവും.
2024 മാർച്ച് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്സിൽ’ ഒരു കുറിപ്പ് പങ്കുവച്ചു. അതുവരെ അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്നിരുന്ന ‘കച്ചത്തീവ്’ ദ്വീപിൽ വിവാദത്തീ കൊളുത്തുന്നതായിരുന്നു ആ കുറിപ്പ്. അതിനും മുൻപേ മാലദ്വീപില്‍നിന്ന് അസ്വാരസ്യങ്ങളുടെ അലയൊലികളെത്തിയിരുന്നു. ഇത്തരത്തിൽ, ഇന്ത്യയുടെ വിദേശനയം എല്ലാക്കാലവും നേരിട്ട വെല്ലുവിളിയാണ് അയൽപക്കരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ. ദക്ഷിണേഷ്യയിലെ രാജ്യങ്ങൾ കൂടാതെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ചൈനയും മ്യാൻമറുമെല്ലാം ഈ ഗണത്തിൽപ്പെടും. പക്ഷേ, പൊതുതിരഞ്ഞെടുപ്പുകാലത്തെ പ്രചാരണവിഷയങ്ങളിൽ സാധാരണ രാജ്യത്തിന്റെ വിദേശനയം കാര്യമായി പ്രതിഫലിക്കാറില്ല. പ്രകടനപത്രികകളിൽ ഇത് സംബന്ധിച്ച ചില നിലപാടുകളും സൂചനകളും രാഷ്ട്രീയപാർട്ടികൾ നൽകാറുണ്ടെന്നു മാത്രം. എന്നാൽ, വിദേശനയത്തിന്റെ കാര്യത്തിൽ തങ്ങള്‍ വളരെ വ്യത്യസ്തമാണെന്ന് വരുത്തിത്തീർക്കാൻ എൻഡിഎ സർക്കാർ ശ്രമിക്കുന്നുണ്ട്. അപ്പോഴും വിദേശകാര്യനിരീക്ഷകർ വിലയിരുത്തുന്ന ഒരു കാര്യമുണ്ട്. നരേന്ദ്ര മോദി സർക്കാരിന്റെ ഒരു പതിറ്റാണ്ടു പിന്നിടുന്ന ‘അയൽപക്കനയം’ (Neighbourhood policy) വലിയ സംഘർഷങ്ങളിലൂടെയും തിരിച്ചടികളിലൂടെയുമാണ് കടന്നുപൊയ്ക്കൊണ്ടിരുന്നത് എന്നതാണത്, ജി20 കൂട്ടായ്മയിൽ നിർണായകമായ സ്ഥാനംവഹിച്ചും പുതിയ ആർട്ടിക് നയവും അന്റാര്‍ട്ടിക് നിയമവും ആവിഷ്കരിച്ചും ഇന്ത്യ ലോകഭൗമഭൂപടത്തില്‍ പുതിയ തന്ത്രങ്ങൾ രൂപപ്പെടുത്തുമ്പോൾ, തൊട്ടടുത്ത അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ കലുഷിതമാകുന്ന സാഹചര്യമാണ്. ഇത് ഒട്ടേറെ ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഏറ്റവുമൊടുവിൽ, പാക്കിസ്ഥാനുള്ളിലേയ്ക്ക് കടന്നുചെന്ന് ഭീകരരെ ഇല്ലായ്മ ചെയ്യുമെന്ന പ്രഖ്യാപനവും മാലദ്വീപുമായി കലഹിക്കേണ്ടി വന്നതും കച്ചത്തീവ് വിഷയം അസമയത്ത് ഉയർത്തിക്കാട്ടി ശ്രീലങ്കയുമായി മറ്റൊരു സംഘർഷത്തിന് വഴിമരുന്നിട്ടതും വളരെ അപക്വമായ നയതന്ത്രത്തിന്റെ ദൃഷ്ടാന്തങ്ങളായി കാണുന്നുണ്ട്.
കുമരകം ∙ ജി–20 ഉച്ചകോടി കഴിഞ്ഞ് ഒരു വർഷം ആകുമ്പോൾ കുമരകം പിന്നെയും പഴയപടി തന്നെ. കഴിഞ്ഞ വർഷം ഉച്ചകോടിക്കു വേണ്ടി കുമരകത്തിന്റെ മുഖഛായ മാറുന്ന കാഴ്ചയായിരുന്നു.അന്നത്തെ സ്ഥിതി തുടരാൻ കഴിയാതെ വന്നതോടെയാണ് എല്ലാം പഴയ പടിയിലേക്ക് എത്തിയത്. റോഡ് വികസനം ഉൾപ്പെടെ ഉള്ള അടിസ്ഥാന വികസനം യുദ്ധകാല അടിസ്ഥാനത്തിൽ
ന്യൂഡൽഹി ∙ ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴി തന്ത്രപരവും വാണിജ്യപരവുമായി രാജ്യത്തിനും മറ്റുള്ളവർക്കും ‘ഗെയിം ചേഞ്ചർ’ ആയിരിക്കുമെന്നു കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ. നൂറ്റാണ്ടുകളോളം ലോകവ്യാപാരത്തിന്റെ മാർഗമായി ഇതു മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഉദ്ധരിച്ചു
ന്യൂഡൽഹി∙ ജി 20 ഉച്ചകോടിക്കായി 416.19 കോടി രൂപയാണ് ചെലവഴിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെയുടെ ചോദ്യത്തിന് മറുപടിയായി പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1,310 കോടി രൂപയാണ് ജി 20 ഉച്ചകോടിക്കായി അനുവദിച്ചതെന്നും എന്നാൽ 416.19 കോടി
ന്യൂഡൽഹി ∙ ജിഡിപി കേന്ദ്രീകൃതമായ വികസനത്തിന് മാനുഷിക മുഖം നൽകാൻ ജി20 അധ്യക്ഷപദം ഏറ്റെടുത്ത ഇന്ത്യയ്ക്ക് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. ഒരു വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം ഇന്ത്യ ജി20 അധ്യക്ഷപദവി ഒഴിയുന്ന സന്ദർഭത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രയേൽ- ഹമാസ് പോരാട്ടത്തിനിടെ അൽപം ‘വലത്തോട്ട്’ ചായുമ്പോൾ ഇടനാഴിയിൽ കാലിടറുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഇന്ത്യയും സഖ്യരാഷ്ട്രങ്ങളും. ഹമാസ് ആക്രമണമുണ്ടായപ്പോൾതന്നെ ഇന്ത്യ ഇസ്രയേലുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ഏറെ വിമർശിക്കപ്പെട്ടപ്പോൾ സാവധാനത്തിലാണെങ്കിലും നിഷ്പക്ഷ നിലപാടിലേക്ക് നീങ്ങുകയാണ് ഇന്ത്യ. അതിന് സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ നിരവധി കാരണങ്ങളുമുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ജി20യിൽ ‘ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്യൻ യൂണിയന് സാമ്പത്തിക ഇടനാഴി (ഐഎംഇസി)’ പ്രഖ്യാപിക്കപ്പെട്ടത്. പക്ഷേ ഇടനാഴിയിൽ പാതിവഴിയിലെ തടസ്സമായി നിൽക്കുകയാണ് പശ്ചിമേഷ്യയിലെ സംഘർഷം. ഇതൊന്നും പ്രശ്നമാവില്ലെന്ന് ഇന്ത്യയും യുഎസും ആണയിടുമ്പോഴും ഇടനാഴിയുടെ വാതിൽ തുറന്നുകിട്ടണമെങ്കിൽ സംഘർഷം അയയണം.
ഇസ്രായേൽ-ഹമാസ് യുദ്ധം ഇന്ധന വിലയെ ബാധിക്കുമെന്ന ആശങ്കകൾ ധനമന്ത്രി നിർമ്മല സീതാരാമൻ പങ്കു വെച്ചു. ഇന്ത്യയിൽ മാത്രമല്ല വളർന്നു വരുന്ന പലസമ്പദ്വ്യവസ്ഥകളിലും ഇത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.നാലാമത് ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിലാണ് സീതാരാമൻ, നിലവിലെ പ്രതിസന്ധി
ന്യൂഡൽഹി∙ ഭീകരവാദം ലോകത്തിനാകെ വെല്ലുവിളിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഭീകരവാദത്തിനെതിരെ പോരാടുന്നു. ഭീകരവാദം ഏതുരൂപത്തിലുള്ളതായാലും ചെറുത്തു തോൽപ്പിക്കണം. ഭീകരവാദത്തിനെതിരെ ഒന്നിച്ചുനിൽക്കാനാവാത്തതു ഖേദകരമെന്നും പ്രധാനമന്ത്രി പറഞ്ഞു. 9-ാമത് ജി20 പാർലമെന്ററി സ്പീക്കേഴ്സ് ഉച്ചകോടി (പി20) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാഷിങ്ടൻ∙ ജി–20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, കോവിഡ്19മായി ബന്ധപ്പെട്ട പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കാതെ സ്ഥലംവിട്ടു. പിന്നീട് വാഷിങ്ടണിനു പുറത്തുള്ള സ്വന്തം ഗോൾഫ് കോഴ്സിൽ... Donald Trump, G-20, Golf Course, US Presidential Election, COVID-19, Coronavirus, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി ∙ അടുത്ത തിരഞ്ഞെടുപ്പിൽ വനിതാസംവരണ ബിൽ ബിജെപിയുടെ മുഖ്യ പ്രചാരണായുധങ്ങളിലൊന്നാകും. യുപിഎ സർക്കാരിന്റെ കാലത്ത് വനിതാസംവരണ ബിൽ അവതരിപ്പിച്ചപ്പോൾ ബിജെപി ഐടി സെൽ അതിനെതിരെ പ്രചാരണം നടത്തിയിരുന്നെങ്കിലും അതൊക്കെ മറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ പ്രതീകമായി ബില്ലിനെ പാർട്ടി മുന്നോട്ടുവയ്ക്കും. ബിജെപി ആസ്ഥാനത്തു മോദിക്ക് മഹിളാ മോർച്ച സ്വീകരണം നൽകിയിരുന്നു.
അബുദാബി ∙ അറബ് ലോകത്ത് ഏറെ പ്രചാരത്തിലുള്ള ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യ-മിഡിൽഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി വഴി ഉറ്റുനോക്കുന്നത് പുതിയ വിപണിയിലേക്ക്. ഇടനാഴിയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ത്യൻ രുചികളും രാജ്യത്തിന്റെ വൈവിധ്യവും വ്യാപകമാക്കാനുള്ള അവസരമാണിതെന്ന് മന്ത്രി പീയുഷ് ഗോയൽ നവി
ന്യൂഡൽഹി∙ ഇന്ത്യയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ ഡൽഹിയിലെ ലളിത് ഹോട്ടലിൽ പ്രത്യേകം ഒരുക്കിയിരുന്ന പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിസമ്മതിച്ചുവെന്ന് റിപ്പോർട്ട്. ഇത് ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക ഉയർത്തിയിരുന്നു.
ന്യൂയോർക്ക് ∙ യുഎൻ പൊതുസഭയിൽ തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ കശ്മീർ പ്രശ്നം ഉന്നയിച്ചു. ദക്ഷിണേഷ്യയിൽ സുസ്ഥിരമായ സമാധാനം സ്ഥാപിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചയിലൂടെയും സഹകരണത്തിലൂടെയും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിക്കിടെ ഡൽഹിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര
ലാഹോർ∙ ഇന്ത്യ ചന്ദ്രനിൽ എത്തി, ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമ്പോൾ തങ്ങളുടെ രാജ്യം ലോകത്തോട് ഭിക്ഷ യാചിക്കുകയാണെന്ന് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ‘‘ഇന്ത്യ ചന്ദ്രനിൽ എത്തി, ജി 20 ഉച്ചകോടി നടത്തുമ്പോൾ പാക്കിസ്ഥാൻ പ്രധാനമന്ത്രി രാജ്യങ്ങൾ തോറും ഭിക്ഷ
ന്യൂഡൽഹി ∙ പാർലമെന്റ് പുതിയ മന്ദിരത്തിലേക്കു മാറ്റിയതുവഴി സർക്കാർ എന്തു നേടിയെന്നും മാറ്റം വേണമെങ്കിൽ രാജ്യത്തിന്റെ നിലവിലെ സ്ഥിതി മാറ്റണമെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ വിമർശിച്ചു. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു സംസാരിക്കാതെ ജി 20 ഉച്ചകോടിയെപ്പറ്റി മാത്രമാണു രാജ്യം ചർച്ച ചെയ്യുന്നത്. യുവാക്കൾക്കു ജോലി നൽകൂ. നടന്നത് ജി20 എന്നു പറയാനാവില്ല; ജി2 എന്നു വിളിക്കണം. കാരണം പൂജ്യം താമര കൊണ്ടു മറച്ചനിലയിലായിരുന്നു – ഖർഗെ പരിഹസിച്ചു.
ജി 20 ഉച്ചകോടി നടന്ന സമയം ന്യൂഡൽഹി നഗരത്തിലെ ചില ഭാഗങ്ങളിൽ കുരങ്ങൻമാരെ വിരട്ടിയോടിക്കാനായി മറ്റൊരു കുരങ്ങുവർഗമായ ലംഗൂറുകളുടെ ചിത്രങ്ങൾ സ്ഥാപിച്ചിരുന്നു. റീസസ് മക്കാക്ക് ഇനത്തിൽപെട്ട നാട്ടുകുരങ്ങൻമാരുടെ ശല്യം നേരിടാനാണ് അധികൃതർ ഇത് പരീക്ഷിച്ചത്.
ഇന്ത്യ അധ്യക്ഷപദവിയിലിരുന്ന ജി20 രാഷ്ട്രങ്ങളുടെ ഉച്ചകോടി ന്യൂഡൽഹിയിൽ സമാപിച്ചതേയുള്ളൂ. ഏതു വലിയ സംഭവങ്ങൾക്കും ഒപ്പമുണ്ടാകുന്നതുപോലെ ജി20 സമ്മേളനകാലത്തും അതിനു പിന്നാലെയും വ്യാജന്മാരുടെ വിളയാട്ടമുണ്ടായി. ഇക്കൂട്ടത്തിൽ പലർക്കും കിട്ടിയ ഒരു ഇമെയിലിന്റെ കഥ രസകരമാണ്. ന്യൂഡൽഹിയിലെ ചാണക്യപുരിയിലുള്ള ജി20 സെക്രട്ടേറിയറ്റിൽനിന്നാണു മെയിൽ. അയച്ചിരിക്കുന്നത്
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനായി, മികച്ച സേവനം കാഴ്ചവച്ച ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അത്താഴവിരുന്ന് ഒരുക്കുന്നു. ജി20 ഉച്ചകോടി വേദിയായിരുന്ന ഭാരത് മണ്ഡപത്തിലായിരിക്കും അത്താഴവിരുന്ന്. ഡൽഹി പൊലീസ് കമ്മിഷണര്‍ സഞ്ജയ് അറോറ ഉൾപ്പെടെ 450
നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെ നിലം തുടയ്ക്കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 വേദിയിലാണ് സംഭവം നടന്നതെന്നാണ് പ്രചരിക്കുന്നത്. വാസ്തവമറിയാം അന്വേഷണം വിഡിയോയിൽ, നെതർലാൻഡ്സ് പ്രധാനമന്ത്രിയുടെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ ചായ
ന്യൂഡൽഹി∙ ഡൽഹിയിൽ നടന്ന വിജയകരമായ ജി20 ഉച്ചകോടിക്കു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം നൽകാൻ ബിജെപി. ഇതിനായി, ആയിരക്കണക്കിന് പ്രവർത്തകർ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഇന്ന് വൈകിട്ട് ഒത്തുകൂടും. ഉച്ചകോടിക്ക് ഇന്ത്യ
ന്യൂഡൽഹി∙ ജി20 ഉച്ചകോടിക്കെത്തിയ ചൈനീസ് പ്രതിനിധികൾ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ ‘അസാധാരണ’ വലിപ്പമുള്ള ബാഗുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങൾ അരങ്ങേറിയെന്ന് റിപ്പോർട്ട്. അസാധാരണ വലിപ്പമുള്ള ബാഗുമായി ചൈനീസ് പ്രതിനിധി വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ
ന്യൂഡൽഹി∙ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 48 മണിക്കൂറുകൾക്ക് ശേഷം നാട്ടിലേക്കുമടങ്ങി. ട്രൂഡോയുടെ ആദ്യ വിമാനം ശരിയാക്കിയതായും അദ്ദേഹം നാട്ടിലേക്കുള്ള യാത്രയിലാണെന്നും ട്രൂഡോയുടെ ഓഫിസ് അറിയിച്ചു. ‘വിമാനത്തിന്റെ
ന്യൂഡൽഹി ∙ സ്വതന്ത്ര മാധ്യമ പ്രവർത്തനവും മനുഷ്യാവകാശ സംരക്ഷണവും ജനാധിപത്യത്തിൽ വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയിൽ താൻ പറഞ്ഞതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെളിപ്പെടുത്തി. ജി20 ഉച്ചകോടിക്കു ശേഷം വിയറ്റ്നാമിലെത്തിയ യുഎസ് പ്രസിഡന്റ് മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡൽഹി ∙ ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച വേളയിൽ തന്നെ അവിടത്തെ ഖലിസ്ഥാൻ സംഘടന ഇന്ത്യ വിരുദ്ധ ഹിതപരിശോധന നടത്തി. ഞായറാഴ്ച മോദി–ട്രൂഡോ ചർച്ച നടന്നതിനു പിന്നാലെയാണ് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽ സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടന ഹിതപരിശോധന നടത്തിയത്. ഈ പരിപാടിയിൽ അവരുടെ നേതാവ് ഗുർപട്വന്ത് സിങ് പന്നുൻ ഇന്ത്യയ്ക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ചെയ്തു.
ബെയ്ജിങ് ∙ ഇന്ത്യ ആധ്യക്ഷം വഹിച്ച്, കഴിഞ്ഞദിവസം സമാപിച്ച ജി20 ഉച്ചകോടിയെപ്പറ്റി മൗനം വെടിഞ്ഞ് ചൈന. അംഗരാജ്യങ്ങൾ അംഗീകരിച്ച ന്യൂഡൽഹി പ്രഖ്യാപനം ‘പോസിറ്റീവ് സിഗ്നൽ’ നൽകിയെന്നാണു ചൈനയുടെ ആദ്യ പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വിട്ടുനിന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി ലി ക്വിയാങ് ആണു പങ്കെടുത്തത്.
പട്ന∙ ജി20 ഉച്ചകോടി സംഘടിപ്പിച്ചതു കൊണ്ടു രാജ്യത്തെ ജനങ്ങൾക്ക് എന്തു മെച്ചമുണ്ടായെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ചോദിച്ചു. ജനങ്ങൾക്കു പ്രയോജനമില്ലാതെ ഭീമമായ തുക ചെലവാക്കിയാണ് ജി20 ഉച്ചകോടി സംഘടിപ്പിച്ചതെന്നും ലാലു കുറ്റപ്പെടുത്തി.
അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ബ്രിട്ടിഷ് പ്രധാന മന്ത്രി ഋഷി സുനകും പത്നി അക്ഷത മൂർത്തിയും. കഴിഞ്ഞ ദിവസം ലോകം മുഴുവൻ വൈറലായ ചിത്രങ്ങളിലൊന്നാണിത്. ബിബിസി അടക്കം ലോക മാധ്യമങ്ങൾ ഈ ചിത്രം ആഘോഷിച്ചു. സമൂഹ മാധ്യമങ്ങൾ കൊണ്ടാടി. ഇത്തരം സ്പെഷൽ ചിത്രങ്ങളുടെ നിധിയായിരുന്നു ഡൽഹി. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ഒന്നു കണ്ണോടിച്ചാൽ ലോകം മുഴുവനും കാണാമായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഡൽഹിയിലെ കാഴ്ചകളിൽ ലോക നേതാക്കൾ നിറഞ്ഞു നിന്നു. ഈ ചിത്രങ്ങളെല്ലാം സമ്മാനിച്ചതാകട്ടെ സെപ്റ്റംബര്‍ 9, 10 തീയതികളിലായ നടന്ന ജി 20 സമ്മേളനവും. ലോക രാജ്യങ്ങളുടെ തലവന്മാർ, സുരക്ഷയുടെ കൂട്ടിൽ വിദൂരമായി പോലും കാണാൻ കഴിയാത്ത ലോക നേതാക്കൾ... ഇവരെല്ലാം പലപ്പോഴും സാധാരണക്കാരെ പോലെ സമ്മേളന വേദിയിൽ നടന്നു നീങ്ങിയ കാഴ്ചകൾ. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുതൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ വരെയുള്ള രാഷ്ട്രത്തലവന്മാരെ അടുത്തു കണ്ടാലോ. അവർ നമുക്കു സമ്മാനിച്ച അപൂർവ നിമിഷങ്ങൾ സ്വന്തമാക്കിയാലോ.
കൊല്‍ക്കത്ത∙ ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദൗപതി മുര്‍മു നടത്തിയ അത്താഴവിരുന്നില്‍ പങ്കെടുത്ത ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. നടപടി മോദി സര്‍ക്കാരിനെതിരായ മമതയുടെ നിലപാടുകളെ ദുര്‍ബലമാക്കുകയില്ലേ എന്ന് മുതിര്‍ന്ന
കൊതുകുശല്യം രൂക്ഷമായ നഗരമാണ് ന്യൂഡൽഹി. കഴിഞ്ഞ കുറച്ചുവർഷങ്ങളായി വലിയ വർധനയാണ് കൊതുകുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ഇവ നിയന്ത്രിക്കാനായി തടാകങ്ങളിൽ ഗംബൂസിയ എന്നയിനം മത്സ്യങ്ങളെ ഇറക്കിയിരിക്കുകയാണ് അധികൃതർ. മോസ്ക്വിറ്റോഫിഷ് എന്നും അറിയപ്പെടുന്ന മീനാണു ഗംബൂസിയ. കൊതുകുകളുടെ കൂത്താടികളാണ് ഇവയുടെ ഇഷ്ടഭക്ഷണം.
ലോകരാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യയുടെ നേതൃപാടവവും സംഘാടനശേഷിയും അറിയിച്ച് ജി20 ഉച്ചകോടി സമാപിച്ചിരിക്കുന്നു. ഉച്ചകോടി അംഗീകരിച്ച സംയുക്ത പ്രഖ്യാപനം ഇന്ത്യൻ നയതന്ത്രജ്ഞതയുടെ വിജയംകൂടിയാണെന്നതിൽ സംശയമില്ല. കോവിഡ്, യുക്രെയ്ൻ യുദ്ധം എന്നിവയെത്തുടർന്നുള്ള ആഗോള പ്രതിസന്ധികളുടെ കാലത്തെ സമ്മേളനമാണിത്. സാമ്പത്തികവളർച്ച പോലെയുള്ള മാനദണ്ഡങ്ങൾക്കപ്പുറം, മനുഷ്യ കേന്ദ്രീകൃതമായി ലോകത്തെ കാണേണ്ടത് ആവശ്യമാണെന്ന തിരിച്ചറിവാണ് ഈ ഉച്ചകോടിയുടെ ആധാരശില.
ന്യൂഡൽഹി ∙ ജി20 സമ്മേളനത്തിന്റെ സംയുക്ത പ്രസ്താവനയിൽ അഭിപ്രായ ഐക്യമുണ്ടാക്കാൻ നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച് ശശി തരൂർ എംപി. ജി20യിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ നിമിഷമാണിതെന്നു സമൂഹമാധ്യമമായ
ന്യൂഡൽഹി∙ ജി20 ഉച്ചകോടിക്കു ഡൽഹിയിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഡൽഹി അതിരൂപതയിലെ പുരോഹിതന്റെ കാർമികത്വത്തിൽ നടന്ന പ്രത്യേക കുർബാനയിൽ സംബന്ധിച്ചു.
ന്യൂഡൽഹി ∙ യുഎൻ അടക്കമുള്ള രാജ്യാന്തര സംഘടനകളുടെ പരിഷ്കരണമാണ് അടുത്ത ലക്ഷ്യമെന്നു വ്യക്തമാക്കി ജി20 ഉച്ചകോടിക്കു സമാപനം. ജി20 അധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നു ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ഔപചാരികമായി ഏറ്റെടുത്തു.യുഎൻ രക്ഷാസമിതിയിൽ കാലാനുസൃത മാറ്റം വേണ്ടതിന്റെ ആവശ്യകത
ന്യൂഡൽഹി∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വാഹനവ്യൂഹത്തിലേക്കു വാടകയ്ക്ക് എടുത്ത ടാക്സി കാർ മറ്റ് ഓട്ടത്തിനു പോയതു സുരക്ഷാവീഴ്ചയായി. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ടാക്സി കാറിൽ ജി20 സ്റ്റിക്കറുകളും
ന്യൂഡൽഹി∙ ജി20 ഉച്ചകോടിയിലെത്തിയ വിദേശ പ്രതിനിധികളിൽ കൂടുതൽ ശ്രദ്ധ നേടിയവരിൽ മുന്നിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതയും. ഞായറാഴ്ച സുനക് അക്ഷതയ്ക്കൊപ്പം അക്ഷർധാം ക്ഷേത്രം
ന്യൂഡൽഹി ∙ ഇന്ത്യയുമായുള്ള സൈനിക സഹകരണം വർധിപ്പിക്കാനും പ്രതിരോധ വ്യവസായ രൂപരേഖ അന്തിമമാക്കാനും ഇന്ത്യയും ഫ്രാൻസും തീരുമാനിച്ചു. വിവിധ മേഖലകളിൽ നിലവിലുള്ള സഹകരണം ശക്തിപ്പെടുത്താനും പുതിയ
ന്യൂഡൽഹി ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സ്വപ്നമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽനിന്നു പിന്മാറാൻ ഉദ്ദേശിക്കുന്നതായി സൂചന നൽകി ഇറ്റലി. ഡൽഹിയിൽ നടന്ന ജി20
ന്യൂഡൽഹി∙ ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെയും പ്രതിനിധി സംഘത്തിന്റെയും യാത്ര മുടങ്ങി. ഇവർ മടങ്ങേണ്ടിയിരുന്ന വിമാനത്തിനു സാങ്കേതിക തകരാറുണ്ടായതിനെ തുടർന്നു യാത്ര മാറ്റിവച്ചു. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി
ന്യൂഡൽഹി∙ ഹിന്ദുവായതിൽ അഭിമാനമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. ന്യൂഡൽഹിയിൽ പ്രശസ്തമായ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തിയതിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജി20 ഉച്ചകോടിക്കിടെ ഞായറാഴ്ച രാവിലെയാണ് ഭാര്യ അക്ഷത മൂർത്തിക്കൊപ്പമാണ്
ന്യൂഡൽഹി∙ ജി20 ഉച്ചകോടി രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തതിൽ ഇന്ത്യയ്ക്കു നന്ദി അറിയിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്. ഉച്ചകോടിയുടെ അജൻഡയെ ‘യുക്രെനൈസ്’ ചെയ്യാനുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ ശ്രമങ്ങളെ ചെറുക്കാനായെന്നും
രാജ്യാന്തര വിപണി ഫെഡ് ഫിയറിൽ നട്ടംതിരിഞ്ഞ കഴിഞ്ഞ ആഴ്ചയിൽ ജി-20 ആവേശത്തിന്റെ കൂടി പിന്തുണയിൽ ഇന്ത്യൻ വിപണി മികച്ച മുന്നേറ്റം നടത്തി. മുൻആഴ്ചയിലെ എഫ്&ഓ ക്ളോസിങ് ദിനത്തിൽ തകർച്ച നേരിട്ട ശേഷം വെള്ളിയാഴ്ച മുതൽ തിരിച്ചു കയറി തുടങ്ങിയ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിൽ ഒന്നര ശതമാനത്തോളം നേട്ടമുണ്ടാക്കി.
ന്യൂഡൽഹി ∙ കനത്തു പെയ്യുന്ന മഴയിൽ ജി20 ഉച്ചകോടിയുടെ വേദിയായ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെള്ളക്കെട്ട്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. എക്സ് പ്ലാറ്റ്ഫോമിൽ
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ സന്നാഹത്തിൽ വീഴ്ച. ബൈഡന്റെ വാഹനവ്യൂഹത്തിലേക്കായി നിശ്ചയിച്ചിരുന്ന സ്വകാര്യ ടാക്സി മറ്റൊരു യാത്രക്കാരനെ
ന്യൂഡൽഹി ∙ ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി20 ഉച്ചകോടി സമാപിച്ചു. അടുത്ത അധ്യക്ഷ പദവിയിലെത്തുന്ന ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു ആതിഥ്യം വഹിച്ച അത്താഴവിരുന്നിൽ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. അത്താഴവിരുന്നിനെത്തിയ അദ്ദേഹം
രാഷ്ട്രത്തലവന്മാരുടെ രണ്ടു ദിവസത്തെ കൂട്ടായ്മ എന്നതിലപ്പുറം എന്താണ് ജി20 സമ്മേളനംകൊണ്ട് ഇന്ത്യയ്ക്ക് നേട്ടമെന്നത് അടുത്തകാലത്തായി ഉയർന്നു കേൾക്കുന്ന ചോദ്യമാണ്. രാഷ്ട്രീയമായി തീരുമാനങ്ങളെടുക്കാനുള്ള അധികാരമൊന്നുമില്ലാത്ത ജി20ക്ക് ഇത്ര പ്രത്യേകതയെന്ത് എന്ന ചോദ്യം എല്ലാക്കാലവും ഉയരാറുമുണ്ട്. മനുഷ്യകുലത്തിന്റെ സാമ്പത്തിക പുരോഗതിക്കുവേണ്ടി ആഗോളതലത്തിൽ ചില ധാരണകളുണ്ടാക്കുക, സാധ്യമാകുന്നിടത്തോളം ഈ ധാരണകളുമായി മുന്നോട്ടുപോകാൻ ആശയസമന്വയമുണ്ടാക്കുക തുടങ്ങിയവയാണ് ജി20 ഉച്ചകോടിയിലൂടെ ഉദ്ദേശിക്കുന്നത്. അതിൽ ആഗോള രാഷ്ട്രീയ പ്രശ്നങ്ങളും അതുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും കടന്നുവരാറുമുണ്ട്. ഇന്ത്യയെ മധ്യപൂർവദേശം വഴി യൂറോപ്പിലേക്കു ബന്ധിപ്പിക്കുന്ന ചരക്കിടനാഴിയാണ് ഈ ജി20യിൽ ഇന്ത്യയ്ക്കും ഉപഭൂഖണ്ഡത്തിനുമുണ്ടായ വലിയ നേട്ടങ്ങളിലൊന്ന്. നിലവിൽ യുഎഇയിലും സൗദിയിലും റെയിൽ സർവീസിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവയെ പരസ്പരവും അതതു രാജ്യങ്ങളിലെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കാനും അതോടൊപ്പം ഗൾഫ് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് ഇന്ത്യയിലെ തുറമുഖങ്ങളിൽനിന്ന് സർവീസ് നടത്തുകയും ചെയ്യുകയാണ് ഉദ്ദേശിക്കുന്നത്.
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിക്കിടെ അനായാസം ഹിന്ദി സംസാരിച്ച് യുഎസിൽ നിന്നുള്ള ഉദ്യോഗസ്ഥ. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഹിന്ദുസ്ഥാനി വക്താവ് മാർഗരറ്റ് മക്ലിയോഡാണ് യുഎസ്
ന്യൂഡൽഹി∙ ജി20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധ വിഷയത്തിൽ സമവായം ഉണ്ടാക്കാന്‍ വേണ്ടി വന്നത് 200 മണിക്കൂർ, 300 യോഗങ്ങൾ, 15 ഡ്രാഫ്റ്റ്. യുക്രെയ്ൻ
ന്യൂഡൽഹി ∙ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരം അർപ്പിച്ച് ജി20 നേതാക്കൾ. ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പുഷ്പചക്രം അർപ്പിച്ചു. പ്രധാനമന്ത്രി
ന്യൂഡൽഹി ∙ റെയിൽ, കപ്പൽ മാർഗങ്ങളിലൂടെ ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കു ധാരണ. ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വോൺഡെർ ലെയ്നുമാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിൽ നിന്ന് കപ്പലിൽ ഗൾഫിലേതടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും തുടർന്ന് ട്രെയിനിൽ യൂറോപ്പിലേക്കും ചരക്കു ഗതാഗതം സാധ്യമാക്കുന്നതാണ് പദ്ധതി.
ന്യൂഡൽഹി ∙ വ്യക്തികൾക്കും മതചിഹ്നങ്ങൾക്കും വിശുദ്ധ ഗ്രന്ഥങ്ങൾക്കും നേരെയുള്ള മതവിദ്വേഷപരമായ നടപടികളെ ശക്തമായി അപലപിക്കുന്നുവെന്ന് ന്യൂഡൽഹി പ്രഖ്യാപനത്തിൽ ജി20 രാജ്യങ്ങൾ വ്യക്തമാക്കി. മതസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയവ പരസ്പരബന്ധിതവും പരസ്പരം ശക്തിപ്പെടുത്തുന്നവയുമാണ്. എല്ലാത്തരം അസഹിഷ്ണുതകൾക്കും മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്കുമെതിരെ പോരാടാൻ ഈ അവകാശങ്ങൾക്കു സാധിക്കും.
ന്യൂഡൽഹി ∙ 55 രാജ്യങ്ങൾ അടങ്ങുന്ന ആഫ്രിക്കൻ യൂണിയൻ സ്ഥിരാംഗമായതോടെ ജി20 കൂട്ടായ്മയുടെ ഘടനയും സ്വഭാവവും തന്നെ മാറുകയാണ്. ജി21 എന്നു പേരുമാറ്റം ഔദ്യോഗികമായിട്ടില്ല. നിലവിൽ 19 രാജ്യങ്ങളും 27 രാജ്യങ്ങളുടെ സംഘടനയായ യൂറോപ്യൻ യൂണിയനുമാണ് സ്ഥിരാംഗങ്ങൾ. 5 കൊല്ലമായി ആഫ്രിക്കൻ യൂണിയൻ ജി20യിൽ സ്ഥിരാംഗത്വം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ കൊല്ലം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പിന്താങ്ങി.
ന്യൂഡൽഹി ∙ ഉച്ചകോടിയിൽ ‘ഭാരത്’ എന്നെഴുതിയ നെയിം പ്ലേറ്റാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചത്. കഴിഞ്ഞ വർഷത്തെ ബാലി ഉച്ചകോടിയിൽ ‘ഇന്ത്യ’ എന്ന പേരാണ് ഉപയോഗിച്ചിരുന്നത്. ജി20 രാജ്യാന്തര മീഡിയ സെന്ററിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ബാഡ്ജിൽ ‘ഭാരത് ഒഫീഷ്യൽ’ എന്നാണു രേഖപ്പെടുത്തിയിരുന്നത്. അതേസമയം, സംയുക്ത പ്രസ്താവനയിലടക്കം ഇന്ത്യ എന്നു തന്നെയാണുള്ളത്.
ന്യൂഡൽഹി ∙ അഗത ക്രിസ്റ്റിയുടെ പ്രസിദ്ധമായ മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസിലെ കേന്ദ്രകഥാപാത്രം തുർക്കിയിലെ ഇസ്തംബുൾ മുതൽ പാരിസ് വരെ ഓടിയിരുന്ന ട്രെയിനാണ്. പടിഞ്ഞാറൻ യൂറോപ്പിലെ പാരിസ് മുതൽ ഏഷ്യയുടെയും യൂറോപ്പിന്റെയും ജംക്ഷനായ ഇസ്തംബുൾ വരെ ഒരു ട്രെയിൻ 19–ാം നൂറ്റാണ്ടിന്റെ അന്ത്യം മുതൽ 20–ാം നൂറ്റാണ്ടിന്റെ പാതികഴിയും വരെ ഓടിയിരുന്നു എന്ന് ഇന്നു പലർക്കും സങ്കൽപിക്കാനാകില്ല. പശ്ചിമേഷ്യയെയും തെക്കുകിഴക്കൻ യൂറോപ്പിനെയും മുറിച്ചുകിടന്ന റെയിൽപാതകൾ മിക്കവയും അറുപതുകൾക്കു ശേഷമുണ്ടായ യുദ്ധങ്ങളിലും സ്പർധകളിലുമാണു തകർന്നത്. അവയിൽ പലതും പുതിയൊരു റെയിൽ – കപ്പൽ ഇടനാഴിയിലൂടെ പുനർജനിക്കുകയാണ്. ആ പുനർജനിയിൽ ഇന്ത്യയ്ക്കും പങ്കുണ്ടാവും.
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയിൽ തർക്കവിഷയമായിരുന്ന സംയുക്ത പ്രഖ്യാപനത്തിൽ ധാരണയുണ്ടാക്കാൻ സഹായിച്ചത് വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മ. ഇന്തൊനീഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ സമവായമുണ്ടാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചെന്ന് ഇന്ത്യൻ ഷെർപ അമിതാഭ് കാന്ത് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണ് സംയുക്ത പ്രഖ്യാപനം സംബന്ധിച്ചു ധാരണയായത്. യുക്രെയ്ൻ വിഷയത്തിൽ അതതു രാജ്യങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടും യുഎൻ രക്ഷാസമിതി അംഗീകരിച്ച പ്രഖ്യാപനം ശരിവച്ചും നിലപാടെടുക്കുന്നെന്നാണു പ്രഖ്യാപനത്തിൽ പറയുന്നത്.
ന്യൂഡൽഹി ∙ ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കാൻ രാജ്യാന്തര സഹകരണത്തിന് ജി20യിൽ ധാരണയായി. നിരോധനത്തിനു പകരം നിയന്ത്രണവും നിരീക്ഷണവുമാണ് ഉചിതമെന്ന ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിന്റെയും (എഫ്എസ്ബി) രാജ്യാന്തര നാണയനിധിയുടെയും (ഐഎംഎഫ്) റിപ്പോർട്ട് ജി20 സ്വാഗതം ചെയ്തു. ക്രിപ്റ്റോകറൻസി നിയന്ത്രണം ഒരു
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയെ ഇന്ത്യ ജനകീയമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കോവിഡ്, യുക്രെയ്ൻ യുദ്ധം എന്നിവ തകർത്ത സാഹചര്യങ്ങളെ ആത്മവിശ്വാസത്തിന്റേതാക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. മൊറോക്കോയിലെ ഭൂകമ്പത്തിൽ ദുഃഖം രേഖപ്പെടുത്തിയാണ് ഉച്ചകോടി തുടങ്ങിയത്. മൊറോക്കോയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നൽകുമെന്നും മോദി പറഞ്ഞു. ജി20യുടെ ‘ഒരു കുടുംബം’ എന്ന സെഷനിൽ സാങ്കേതികവിദ്യ എങ്ങനെയാണ് ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കിയതെന്നു മോദി വിവരിച്ചു.
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ സുരക്ഷാനിയന്ത്രണങ്ങളുടെ പേരിൽ തന്റെ വിമാനയാത്രയ്ക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. ഉദയ്പുരിൽനിന്നു ജയ്പുർ വരെ വിമാനത്തിലും അവിടെനിന്നു സികറിലേക്കു ഹെലികോപ്റ്ററിലും പോകാൻ തീരുമാനിച്ചിരുന്നെങ്കിലും ആകാശയാത്രയ്ക്കു കേന്ദ്രം അനുമതി നൽകിയില്ലെന്നു ഗെലോട്ട് പറഞ്ഞു. വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ മൂലം ജി20 ഉച്ചകോടിയുടെ അത്താഴവിരുന്നിൽ തനിക്കു പങ്കെടുക്കാനായില്ലെന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. എന്നാൽ, ഗവർണർമാർ, മുഖ്യമന്ത്രിമാർ എന്നിവരുടെ വിമാനങ്ങൾക്ക് ഒരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.
ന്യൂഡൽഹി ∙ യുക്രെയ്നിൽ ഭക്ഷ്യ–ഊർജ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നു ജി20 ഉച്ചകോടിയുടെ ന്യൂഡൽഹി പ്രഖ്യാപനം. ബലപ്രയോഗത്തിലൂടെയല്ല, ചർച്ചകളിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നു നിർദേശിക്കുന്ന സംയുക്ത പ്രഖ്യാപനം നീണ്ട ചർച്ചകൾക്കൊടുവിലാണ് അംഗീകരിച്ചത്.
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയിൽ 3 ഗൾഫ് രാജ്യങ്ങൾ മേഖലയുടെ ശക്തമായ പ്രാതിനിധ്യമായി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, ഒമാൻ ഉപപ്രധാനമന്ത്രിയും (രാജ്യാന്തര സഹകരണം) ഭരണാധികാരിയുടെ പ്രത്യേക പ്രതിനിധിയുമായ അസദ് ബിൻ താരിക് അൽ സഈദി
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിക്കിടെ റെയിൽ, കപ്പൽ മാർഗങ്ങളിലൂടെ ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കു ധാരണയായതോടെ മേഖലയിൽ നിർണായകമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് വിലയിരുത്തൽ. ഇന്ത്യയിൽ നിന്ന് കപ്പലിൽ ഗൾഫിലേതടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും തുടർന്ന്
ന്യൂഡൽഹി∙ ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കാൻ യുഎസ് സഹകരണത്തോടെ ഇന്ത്യ–ഗൾഫ്–യൂറോപ്പ് സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴിക്ക് കരാറായി. ജി20 ഉച്ചകോടിക്കിടെയാണ് കരാർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇന്ത്യയിൽ നിന്നാരംഭിച്ച് യൂറോപ്പിലേക്ക് നീളുന്നതാണ് സാമ്പത്തിക ഇടനാഴി. റയിൽ, തുറമുഖങ്ങൾ എന്നിവ വികസിപ്പിച്ച്
കോഴിക്കോട്∙ ജി20 ഉച്ചകോടി ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ അടയാളപ്പെടുത്തുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. ജി20യുടെ അധ്യക്ഷപദം രാജ്യാന്തര തലത്തിൽ രാജ്യത്തിനു ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം, പണപ്പെരുപ്പം തുടങ്ങിയ കാലം
ന്യൂഡൽഹി∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ടൈ നേരെയാക്കുന്ന ഭാര്യ അക്ഷത മൂർത്തിയുടെ ചിത്രം വൈറൽ. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഋഷി സുനകും അക്ഷതയും വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇന്ത്യയിലെത്തിയത്. ഇരുവരെയും ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി∙ 2026ല്‍ ജി20യുടെ അധ്യക്ഷ സ്ഥാനം യുഎസ് വഹിക്കുമെന്ന ജോ ബൈഡന് ഭരണകൂടത്തിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി ചൈന രംഗത്ത്. അധ്യക്ഷ സ്ഥാനം അംഗരാജ്യങ്ങള്‍ ഊഴമിട്ട് എടുക്കുകയാണ് പതിവ്. എന്നാല്‍ ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ
ന്യൂഡൽഹി∙ പ്രവാസി ഇന്ത്യക്കാര്‍ക്ക് വിദേശത്തിരുന്ന് നാട്ടിലെ വൈദ്യുതി, ഫോണ്‍, ഗ്യാസ് ബിൽ, ഇൻഷുറൻസ്, ഡിടിഎച്ച് തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകള്‍ രൂപയില്‍ തന്നെ അടയ്ക്കാന്‍ കഴിയുന്ന ഭാരത് ബില്‍ പേമെന്റ് സിസ്റ്റം (ബിബിപിഎസ്) യുകെയിലും അനുവദിക്കാൻ ഇന്ത്യ.
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു പ്രദർശിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രമാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണു നിർണായക നടപടി.
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയിൽ, യുക്രെയ്ൻ വിഷയത്തെച്ചൊല്ലി ദിവസങ്ങൾ നീണ്ടുനിന്ന കൂടിയാലോചനകൾക്കു ശേഷം നേതാക്കൾ
ന്യൂഡൽഹി ∙ ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിക്ക് ന്യൂഡൽഹിയിൽ പ്രൗഢഗംഭീര തുടക്കമായി. ഇന്ത്യ ഉൾപ്പെടെ 19 പ്രധാന രാജ്യങ്ങളും യൂറോപ്യൻ യൂനിയനും ഉൾപ്പെടുന്ന ജി20 കൂട്ടായ്മയിൽ ഇനി ആഫ്രിക്കൻ യൂനിയയും സ്ഥിരാംഗമാകും. സമ്മേളന വേദിയിൽനിന്നുള്ള ചിത്രങ്ങൾ കാണാം. English Summary: G20 Summit 2023 at News
ന്യൂഡൽഹി ∙ അതിഥികളിൽനിന്ന് രാജ്യത്തിന്റെ യാഥാർഥ്യം സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘‘കേന്ദ്ര
ന്യൂഡൽഹി∙ യുക്രെയ്ൻ യുദ്ധത്തിന് യുഎൻ ചാർട്ടർ പ്രകാരം പരിഹാരമുണ്ടാകണമെന്ന് ജി20 സംയുക്ത പ്രഖ്യാപനം. റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രഖ്യാപനം. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ല. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി
ന്യൂഡൽഹി∙ 21–ാം നൂറ്റാണ്ടിൽ പുതിയ ലോകക്രമത്തിനാണു സാക്ഷ്യം വഹിക്കുന്നതെന്നും മനുഷ്യ കേന്ദ്രീകൃത സമീപനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിയിലേക്കു ലോകനേതാക്കളെ സ്വാഗതം ചെയ്യുകയായിരുന്നു മോദി.
മസ്കത്ത്: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ന്യൂഡല്‍ഹിയില്‍ എത്തിയ ഒമാന്‍ അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിന്‍ താരിക് അല്‍ സഈദ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച
അബുദാബി ∙ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. സമ്മേളനത്തിൽ അതിഥി രാജ്യമാണ് യുഎഇ. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന പ്രമേയത്തിലുള്ള ഉച്ചകോടിയിൽ സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, സന്തുലിതമായ സാമ്പത്തിക വളർച്ച തുടങ്ങിയ വിഷയങ്ങളിൽ
അബുദാബി ∙ ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങൾ വഴി അമേരിക്കയിലേക്കു ട്രെയിൻ യാത്ര! ഒന്നര വർഷമായി ഉരുത്തിരിഞ്ഞ ആശയത്തിന്മേലുള്ള തുടർ ചർച്ച ഇന്നും നാളെയും ഡൽഹിയിൽ ജി20 ഉച്ചകോടിയിൽ നടക്കുമെന്നാണ് സൂചന. ഇന്ത്യ, ഇസ്രയേൽ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങൾ ചേർന്നുള്ള ഐടുയുടു ഉച്ചകോടിയിൽ മുന്നോട്ടുവച്ച ആശയം ജി20യിൽ
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു ആതിഥ്യം വഹിക്കുന്ന അത്താഴവിരുന്നിലേക്കു കോൺഗ്രസ് പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെയെ ക്ഷണിക്കാത്തതിനെ വിമർശിച്ച് മുതിർന്ന നേതാവ് പി.ചിദംബരം.
അബുദാബി ∙ ജി20യിലേക്ക് ലോക രാജ്യങ്ങളെ 'സ്വാഗതം' ചെയ്ത് യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി 'ഡൽഹിയിൽ'. ജി20 ഉച്ചകോടിയിൽ അതിഥി രാജ്യമാണ് യുഎഇ. ദീർഘകാല ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി, 7 മണിക്കൂർ ബഹിരാകാശത്തു നടന്ന് റെക്കോർഡ് സൃഷ്ടിച്ച നെയാദി ഈ മാസം 4നാണ് ഭൂമിയിൽ
ശല്യക്കാരായ കുരങ്ങന്മാരെ തുരത്താൻ ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് ഡൽഹിയിൽ വൻ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. കുരങ്ങന്മാരുടെ പേടിസ്വപ്നമായ ലങ്കൂർ കുരങ്ങുകളുടെ കട്ടൗട്ടുകൾ നഗരത്തിൽ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ലങ്കൂർ കുരങ്ങുകളുടെ വേഷമണിഞ്ഞ 30
ന്യൂഡൽഹി∙ ജി20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ ആഫ്രിക്കൻ യൂണിയൻ ഇനി സ്ഥിരാംഗം. 55 അംഗരാജ്യങ്ങളുള്ള ആഫ്രിക്കൻ യൂണിയന് യൂറോപ്യൻ യൂണിയന്റെ അതേ സ്ഥാനമാണ് ലഭിക്കുക. ഇതോടെ ജി20 ജി21 കൂട്ടായ്മയാകും
മോസ്കോ ∙ ഒരു വർഷം മുൻപ് പിടിച്ചെടുത്ത യുക്രെയ്ൻ പ്രവിശ്യകളിൽ റഷ്യ നടത്തുന്ന തിരഞ്ഞെടുപ്പ് തുടങ്ങി. ഡോണെറ്റെസ്ക്, ലുഹാൻസ്ക്, ഖേഴ്സൻ, സാപൊറീഷ്യ എന്നീ പ്രവിശ്യകളിൽ തുടങ്ങിയ തിരഞ്ഞെടുപ്പ് ഞായറാഴ്ച വരെ നടക്കും. നേരത്തെ ഈ മേഖലകളിൽ റഷ്യ ഹിതപരിശോധന നടത്തിയിരുന്നു. തിരഞ്ഞെടുപ്പിനെ യുക്രെയ്നും പാശ്ചാത്യ രാജ്യങ്ങളും അപലപിച്ചു. ന്യൂഡൽഹിയിൽ ജി20 ഉച്ചകോടി നടക്കുന്ന സമയമാണ് അധിനിവേശ മേഖലകളിൽ റഷ്യ തിരഞ്ഞെടുപ്പ് നടത്തുന്നത്.
ന്യൂഡൽഹി∙ ലോകനേതാക്കൾ എത്തിയതോടെ ജി20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനത്തു പ്രൗഢോജ്വല തുടക്കം. രാവിലെ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ വിവിഐപികളെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. ‘വൺ എർത്ത്, വൺ ഫാമിലി’ എന്ന പ്രമേയത്തിൽ
ന്യൂഡൽഹി∙ ജി20 ഉച്ചകോടിയുടെ പ്രമേയമായ ‘വസുധൈവ കുടുംബകം’ ആഗോള സുസ്ഥിര വികസനത്തിനുള്ള മാർഗരേഖയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യ തലവൻമാരെയും സംഘടനാ നേതാക്കൻമാരെയും
ന്യൂഡൽഹി∙ പേരു മാറ്റുന്നതിൽ ഉപരിയായി രാജ്യാന്തര തലത്തിൽ സ്വാധീനം വർധിപ്പിക്കാനും സാമ്പത്തിക നേട്ടം കൈവരിക്കാനുമുള്ള ചർച്ചയാണ് ഇന്ത്യ നടത്തേണ്ടതെന്ന് ചൈന. ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതിയുടെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തിയ
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രസിഡന്റ് ജോ ബൈഡനൊപ്പം കൂടുതൽ മാധ്യമ പ്രതിനിധികളെ ഇന്ത്യ അനുവദിച്ചില്ലെന്നു യുഎസ്. പ്രസിഡന്റിന്റെ കൂടെ യാത്ര ചെയ്യാൻ കൂടുതൽ മാധ്യമപ്രവർത്തകരെ അനുവദിക്കണമെന്ന വൈറ്റ് ഹൗസിന്റെ അഭ്യർഥന ഇന്ത്യ നിരാകരിച്ചെന്നാണു റിപ്പോർട്ട്.
ന്യൂഡൽഹി ∙ യുഎൻ രക്ഷാസമിതിയിൽ (യുഎൻഎസ്സി) സ്ഥിരാംഗത്വ പദവിക്കായുള്ള ഇന്ത്യയുടെ ശ്രമത്തിനു പിന്തുണ ആവർത്തിച്ച് യുഎസ്. ജി20 ഉച്ചകോടിക്ക് മുന്നോടിയായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിലാണു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉറപ്പ് നൽകിയത്.
ന്യൂഡൽഹി ∙ ജൈവ ഇന്ധന രംഗത്ത് പുതിയ രാജ്യാന്തര കൂട്ടായ്മ സംബന്ധിച്ച പ്രഖ്യാപനം ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ചേക്കും. വികസ്വര രാജ്യങ്ങളുടെ പ്രശ്നങ്ങൾ കൂടി വികസിത രാജ്യങ്ങൾ പരിഗണിക്കണമെന്ന ആഹ്വാനവുമായി ജി20 ഉച്ചകോടി ഇന്നു തുടങ്ങും. യുഎസ് പ്രസിഡന്റ് ജോ ബൈഡനടക്കം ലോകനേതാക്കൾ ഇന്നലെ എത്തി.
ന്യൂഡൽഹി ∙ രണ്ടു പ്രധാനരാജ്യങ്ങളുടെ തലവന്മാരില്ലാതെ ഇന്നാരംഭിക്കുന്ന ജി20 ഉച്ചകോടി ലക്ഷ്യം നേടുമോ? ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെയും അസാന്നിധ്യം ഉയർത്തുന്ന ചോദ്യമാണിത്. 2008 മുതലുള്ള ഒരു ജി20 ഉച്ചകോടിയിലും എല്ലാ അംഗരാജ്യങ്ങളുടെയും തലവന്മാർ പങ്കെടുത്തിട്ടില്ലെന്നതാണു സത്യം. അതുകൊണ്ട് അവയൊന്നും പരാജയപ്പെട്ടതായി പറയുന്നില്ലല്ലോ.
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തിൽ രാഷ്ട്രതലവന്മാരുടെ ഉഭയകക്ഷി ചർച്ച നടക്കുന്ന ‘ബൈലാറ്ററൽ റൂമു’കളിലെ പുഷ്പാലങ്കാരം മുതൽ പ്രഗതി മൈതാനത്ത് വിവിധ രാജ്യങ്ങളുടെ ജി20 ഓഫിസുകൾ വരെ സജ്ജീകരിച്ചത് ഒരു മലയാളിയാണ്. കോട്ടയം ചെങ്ങളം സ്വദേശി ഷിബു ചെല്ലപ്പൻ ഡയറക്ടറായ പവലിയൻസ് ആൻഡ് ഇന്റീരിയേഴ്സ് ആണ് ജി20 ഉച്ചകോടിയുടെ ഇവന്റ് മാനേജർ.
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ന് രാഷ്ട്രപതി ദ്രൗപദി മുർമു ആതിഥ്യം വഹിക്കുന്ന അത്താഴവിരുന്നിലേക്കു കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ ക്ഷണിക്കാത്തതിനെ രാഹുൽ ഗാന്ധി വിമർശിച്ചു. ജനസംഖ്യയിലെ 60 ശതമാനത്തെ പ്രതിനിധീകരിക്കുന്ന നേതാക്കളെ കേന്ദ്രം വിലമതിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉൽപാദന മേഖലയിലെ ചൈനീസ് മോഡലിനെ നേരിടാൻ ഇന്ത്യയും യുഎസും യൂറോപ്യൻ രാജ്യങ്ങളും ബദൽ മോഡലിനു രൂപം നൽകണം– അദ്ദേഹം പറഞ്ഞു.
കൊൽക്കത്ത ∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കൊപ്പം ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി മകൾ സൈമ വസീദും ഇന്ത്യയിലെത്തി. ഹസീനയുടെ സഹോദരി ഷെയ്ഖ് റഹാനയും സംഘത്തിനോടൊപ്പമുണ്ട്. ഇതാദ്യമായാണ് ബംഗ്ലദേശിന്റെ ഔദ്യോഗികസംഘത്തിനൊപ്പം സൈമ ഇന്ത്യയിലെത്തുന്നത്. ഈയാഴ്ച ഇന്തൊനീഷ്യയിലെ ആസിയാൻ ഉച്ചകോടിയിലും ഇവർ പങ്കെടുത്തിരുന്നു. ഓട്ടിസം ചികിത്സാരംഗത്തെ വിദഗ്ധയായ സൈമ ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യ മേഖലയിലെ റീജനൽ ഡയറക്ടർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണ്.
ന്യൂഡൽഹി ∙ യുഎൻ രക്ഷാസമിതി അടക്കമുള്ള രാജ്യാന്തര സംവിധാനങ്ങളിൽ കാലാനുസൃത പരിഷ്കാരം ആവശ്യമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇന്ത്യയുടെ യുഎൻ രക്ഷാസമിതി അംഗത്വം സംബന്ധിച്ച ചോദ്യത്തിനായിരുന്നു ഗുട്ടെറസിന്റെ മറുപടി. രാജ്യാന്തര നയതന്ത്ര രംഗത്തു പ്രധാന പങ്കാളിയാണ് ഇന്ത്യ. എന്നാൽ രക്ഷാസമിതി അംഗത്വം താനല്ല, അംഗങ്ങളാണ് തീരുമാനിക്കുന്നതെന്നും പറഞ്ഞു.
ന്യൂഡൽഹി ∙ രാവിലെ 9.20നും 10.20നും ഇടയ്ക്ക് വിവിഐപികൾ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിലെത്തും. ഈ സമയത്ത് ന്യൂഡൽഹി ഏറക്കുറെ നിശ്ചലമാകും. ‘വൺ എർത്ത്, വൺ ഫാമിലി’ എന്ന പ്രമേയത്തിൽ രാവിലെയും ഉച്ചകഴിഞ്ഞും 2 സെഷനുകൾ നടക്കും. തുടർന്ന് ഉഭയകക്ഷി ചർച്ചകൾക്കായി മുക്കാൽ മണിക്കൂർ മാറ്റിവച്ചിട്ടുണ്ട്. രാഷ്ട്രത്തലവന്മാർക്കും മറ്റു വിവിഐപികൾക്കുമായി രാഷ്ട്രപതിയുടെ അത്താഴവിരുന്ന് (ഗാല ഡിന്നർ) വൈകിട്ട് ഏഴിനാണ്.
ന്യൂഡൽഹി ∙ ഇന്ത്യ ജി20 അധ്യക്ഷപദം വഹിക്കുന്നത് ലോകത്തിനാവശ്യമായ മാറ്റം കൊണ്ടുവരാൻ സഹായിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ലോകത്തിന്റെ മുഴുവൻ
ന്യൂഡല്‍ഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എല്ലാ തലത്തിലും തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത