Activate your premium subscription today
തിരുവനന്തപുരം∙ ഓണക്കാലത്ത് അവശ്യ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾക്കു സിവിൽ സപ്ലൈസ് കോർപറേഷനു 225 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ബജറ്റ് വിഹിതത്തിനു പുറമേ 120 കോടി രൂപയാണു സപ്ലൈകോയ്ക്ക് അധികമായി ലഭ്യമാക്കിയത്. വിപണി ഇടപെടലിനായി ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ
തിരുവനന്തപുരം∙ കുടുംബക്കോടതിയിൽ വസ്തു സംബന്ധമായ കേസുകൾ നൽകുന്നതിനും ചെക്ക് കേസുകൾ ഫയൽ ചെയ്യുന്നതിനും ഫീസ് ഉയർത്തിയതിനെതിരെ വ്യാപക പ്രതിഷേധം. അഭിഭാഷകരുടെ സംഘടനകളും ബാർ അസോസിയേഷനുകളുമാണു സർക്കാരിനു പരാതി സമർപ്പിച്ചവരിൽ ഏറെയും.
തിരുവനന്തപുരം ∙ സർക്കാരിന്റെ ബജറ്റ് വിഹിതം ചെലവിട്ടു തയാറാക്കിയ രണ്ടരക്കോടിയിൽപരം രൂപയുടെ ‘വൈജ്ഞാനിക സാഹിത്യം’ പൊടിപിടിച്ചു നശിക്കുന്നതായി ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 32 വോള്യങ്ങളിലായുള്ള വിജ്ഞാനകോശങ്ങളുടെ നാൽപതിനായിരത്തിൽപരം ബൃഹദ് ഗ്രന്ഥങ്ങളാണ് വിറ്റുപോകാത്തത്. ഇവ നാശത്തിന്റെ വക്കിലാണെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗോഡൗണുകളും 2021 മാർച്ച് 31 വരെ ഉള്ള സ്റ്റോക്ക് റജിസ്റ്ററും പരിശോധിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പ് തയാറാക്കിയ 2022–23ലെ റിപ്പോർട്ടിൽ പറഞ്ഞു.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ മറന്ന്, സാമൂഹികക്ഷേമ പെൻഷൻ ഒരു ഗഡു മാത്രം നൽകാൻ ധനവകുപ്പ് നടപടി തുടങ്ങി. ഈ സാമ്പത്തിക വർഷം മുതൽ എല്ലാ മാസവും സാമൂഹികക്ഷേമ പെൻഷൻ നൽകുമെന്നായിരുന്നു തിരഞ്ഞെടുപ്പിനു മുൻപ് സർക്കാർ നൽകിയ വാഗ്ദാനം. ഡിസംബർ മുതൽ 6 മാസത്തെ സാമൂഹിക ക്ഷേമ പെൻഷൻ കുടിശികയാണെങ്കിലും ഇതു നൽകാനുള്ള 4500 കോടിയിലേറെ രൂപ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ നീക്കം. ക്ഷേമ പെൻഷൻ നൽകാൻ പണം കണ്ടെത്താൻ രൂപീകരിച്ച കമ്പനി സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു വായ്പയെടുത്തിരുന്നു. ഈ പണം ട്രഷറിയിലേക്കു മാറ്റിയിരുന്നു. ട്രഷറി ഇപ്പോൾ ഓവർ ഡ്രാഫ്റ്റിലായ സാഹചര്യത്തിൽ മറ്റ് എവിടെ നിന്നെങ്കിലും പണം കണ്ടെത്തേണ്ടി വരും.
തിരുവനന്തപുരം ∙ സംസ്ഥാനത്തു വാടക, പാട്ട കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടി കുത്തനെ കൂട്ടി. ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിലുള്ള കൂടിയ നിരക്കുകൾ നിലവിൽ വന്നു. കാർഷിക, വാണിജ്യ മേഖലകളിൽ റജിസ്റ്റർ ചെയ്യുന്ന വാടക, പാട്ട കരാറുകൾക്കും ഇതോടെ ചെലവേറും. സംസ്ഥാന ബജറ്റിനൊപ്പം പാസാക്കിയ ധനബില്ലിലെ വ്യവസ്ഥ പ്രകാരമാണു നടപടികൾ. 11 മാസ കാലാവധിയിലെ കരാറുകൾ റജിസ്റ്റർ ചെയ്യേണ്ടത് മുൻപു നിർബന്ധമല്ലായിരുന്നെങ്കിലും ഇനിയതു പറ്റില്ലെന്നാണു വ്യവസ്ഥ. ഇവയുടെ സ്റ്റാംപ് ഡ്യൂട്ടി 200 രൂപയിൽ നിന്ന് 500 ആക്കി.
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ നിർദേശിച്ച നികുതി, ഫീസ് വർധനകളും ഇളവുകളും നാളെ പ്രാബല്യത്തിലാകും. ∙ സ്വയം വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയിൽനിന്നു 15 പൈസയായി ഉയരും. ∙ ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും. ∙ ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടും. ∙ റബറിന്റെ താങ്ങുവില 170 രൂപയിൽനിന്നു 180 രൂപയാകും.
തിരുവനന്തപുരം ∙ സാമ്പത്തിക വർഷം അവസാനിക്കാൻ നാലുനാൾ മാത്രം ശേഷിക്കെ, സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പാതിവഴിയിൽ. സംസ്ഥാന, കേന്ദ്ര, തദ്ദേശ പദ്ധതികൾക്കായി ആകെ 38,629 കോടി രൂപ ബജറ്റിൽ മാറ്റിവച്ചിരുന്നെങ്കിലും ഇന്നലെ വരെ 25,237 കോടി മാത്രമാണ് ചെലവിടാനായത്. ഇനിയുള്ള 4 ദിവസത്തിൽ അദ്ഭുതമൊന്നും സംഭവിക്കാനില്ല. 13,392 കോടി രൂപ കൂടി ചെലവിടേണ്ടതുണ്ടെങ്കിലും ഖജനാവിൽ പണമില്ലാത്തതിനാൽ അടുത്ത വർഷത്തേക്കു മാറ്റിവയ്ക്കുകയാണ്.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ധനക്കമ്മി 32,417 കോടി രൂപ. ഇൗ വർഷം ആകെ 39,706 കോടി രൂപ കടമെടുക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ച സർക്കാർ ഇതുവരെ കടമെടുത്ത തുകയാണിത്. ചെലവിനാവശ്യമായ തുക വരുമാനമായി കിട്ടിയില്ലെങ്കിലാണ് സർക്കാർ കടമെടുക്കുക. കേന്ദ്ര സർക്കാർ കടമെടുപ്പു പരിധി വെട്ടിക്കുറച്ചെങ്കിലും ജനുവരി 31 വരെ സംസ്ഥാന സർക്കാരിന് 32,417 കോടി രൂപ കടമെടുക്കാൻ കഴിഞ്ഞെന്നാണ് സിഎജിയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. അടുത്ത മാസം മാത്രം 20,000 കോടി രൂപയെങ്കിലും ട്രഷറി ബില്ലുകൾ കൊടുത്തുതീർക്കാൻ വേണമെന്നു കണക്കുകൂട്ടുന്ന സർക്കാരിനു മുന്നിൽ ഇനി കടമെടുപ്പ് അടക്കം മറ്റു പോംവഴികളില്ല.
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്ക് ഏപ്രിലിലെ ശമ്പളത്തിൽ 2% ക്ഷാമബത്ത നൽകുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ ഉറപ്പില്ലാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘സാധനങ്ങളുടെയെല്ലാം വില കൂടി. ഡിഎ കിട്ടിയാലും മെച്ചപ്പെട്ട ജീവിതത്തിലേക്കു പോകുന്നില്ല. കഴിഞ്ഞ വർഷത്തേതു പോലെ ജീവിക്കാമെന്നു മാത്രം. 18 % ബത്ത കിട്ടേണ്ടിയിരിക്കുന്നു. 2 % മാത്രമേ തരൂ എന്നാണു ബാലഗോപാൽ പറഞ്ഞത്. അതും കിട്ടിയാലായി എന്നേയുള്ളൂ. ശമ്പളം തന്നെ കൊടുക്കാൻ പറ്റുമോ എന്നു സംശയമാണ്. അപ്പോൾ പിന്നെ ഡിഎ എങ്ങനെ കിട്ടും?. ഗോവിന്ദൻ ചോദിച്ചു.
തിരുവനന്തപുരം ∙ കിഫ്ബിയുടെയും മറ്റും പേരിലുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി േകരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കെ, ബജറ്റിനു പുറത്തെ ഇത്തരം കടമെടുപ്പിനെ കുറ്റപ്പെടുത്തി വീണ്ടും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കടവും ബിൽ ഡിസ്കൗണ്ടിങ് വഴിയുള്ള ബാധ്യതയും അടക്കം 25,847 കോടി രൂപയാണു സർക്കാർ ബജറ്റിൽ ഉൾപ്പെടുത്താതെ നിയമസഭയിൽ നിന്നു മറച്ചുവച്ചതെന്നും ഇന്നലെ സഭയിൽ വച്ച 2021–22 ലെ ഓഡിറ്റ് റിപ്പോർട്ടിൽ സിഎജി കുറ്റപ്പെടുത്തി.
തിരുവനന്തപുരം ∙ നിയമസഭയുടെ ഈ വർഷത്തെ പ്രഥമ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനവും ബജറ്റും അവയെക്കുറിച്ചുള്ള ചർച്ചകളും നടത്തി അവസാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയച്ചൂടിലേക്കു പോയ അംഗങ്ങൾ സമ്പൂർണ ബജറ്റ് സമ്മേളനം നടക്കുന്ന ജൂൺ-ജൂലൈ മാസങ്ങളിൽ വീണ്ടും ഒത്തുചേരും. ഓരോ വർഷവും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു സഭ സമ്മേളിക്കേണ്ടത്. ഇത്തവണ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 1.18 മിനിറ്റ് കൊണ്ടു നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു. കേരള നിയമസഭയിൽ ഏറ്റവും കുറഞ്ഞ സമയം നയപ്രഖ്യാപന പ്രസംഗം നടത്തിയതിന്റെ റെക്കോർഡ് അദ്ദേഹത്തിനു ലഭിക്കാനിടയാക്കിയതു സർക്കാരുമായുള്ള വിയോജിപ്പുകളായിരുന്നു.
നമ്മുടെ വികസനത്തിന്റെ സഞ്ചാരവേഗം അടയാളപ്പെടുത്താനുള്ള വലിയൊരു പ്രതീക്ഷയാണ് കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി. പതിനായിരം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ വ്യവസായ ഇടനാഴിക്ക് കേരളത്തിന്റെ മുഖഛായ മാറ്റാനാവുമെന്നാണു കരുതുന്നത്. പദ്ധതിവഴി ചുരുങ്ങിയതു പതിനായിരം പേർക്കു നേരിട്ടും 80,000 പേർക്കു പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണു പ്രതീക്ഷ. എന്നാൽ, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഈ സംയുക്ത പദ്ധതിക്ക് ഇപ്പോഴും കേന്ദ്രമന്ത്രിസഭയുടെ അനുമതിയായിട്ടില്ലെന്നതു വലിയ ആശങ്കയ്ക്കു കാരണമായിരിക്കുകയാണ്.
തിരുവനന്തപുരം ∙ കേരളത്തിൽ വിദേശ സർവകലാശാലകൾ സ്ഥാപിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നാണു ബജറ്റിൽ പ്രഖ്യാപിച്ചതെങ്കിലും കാലം മാറുമ്പോൾ അക്കാര്യം എല്ലാവരും മനസ്സിലാക്കണമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. ബജറ്റ് ചർച്ചയ്ക്കു സഭയിൽ നൽകിയ മറുപടിയിലാണ് വിദേശ സർവകലാശാലകൾ വരണമെന്നു തന്നെയാണു തന്റെ നിലപാടെന്നു മന്ത്രി പരോക്ഷമായി സൂചിപ്പിച്ചത്. ഭക്ഷ്യവകുപ്പിന്റെ വിഹിതം കുറവു ചെയ്തിട്ടില്ലെന്നും കഴിഞ്ഞ വർഷം മുൻഗണനാ വിഭാഗങ്ങൾക്കു നീക്കിവച്ച തുക മുഴുവൻ ചെലവിടാത്തതിനാലാണ് ഇത്തവണ വിഹിതം കുറച്ചതെന്നും മന്ത്രി വ്യക്തമാക്കി. ബജറ്റിൽ 1930.88 കോടിയാണു സപ്ലൈകോയ്ക്കു മാറ്റിവച്ചതെങ്കിലും ഇതു 2001 കോടി രൂപയായി വർധിപ്പിക്കുകയാണ്. സപ്ലൈകോ വഴി 13 ഇനങ്ങളും വൈകാതെ ലഭ്യമാക്കുമെന്നു മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ സപ്ലൈകോയെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് ബജറ്റ് ചർച്ചയ്ക്കു തുടക്കം കുറിച്ച ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അതിന് 500 കോടി രൂപയുടെ പാക്കേജ് തയാറാക്കണം. എംഎൽഎമാരുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുകയാണെന്നു വിമർശിക്കാനും സഭയിൽ വർഷത്തിലൊരിക്കൽ മാത്രം പ്രസംഗിക്കാൻ അവകാശമുള്ള ഡപ്യൂട്ടി സ്പീക്കർ തനിക്കു കിട്ടിയ അവസരം ഉപയോഗിച്ചു. മതിയായ സൗകര്യങ്ങളില്ലാത്ത റേഷൻ കടകൾ ഒട്ടേറെയുണ്ട്. റേഷൻ കടകളിൽ രണ്ടു മാസത്തെ സാധനങ്ങൾ സംഭരിക്കണം.
തിരുവനന്തപുരം∙ സംസ്ഥാനത്ത് വിദേശ സർവകലാശാല ക്യാംപസുകൾ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനം താൽക്കാലികമായി മരവിപ്പിക്കാൻ സിപിഎം. ഇടതു നയത്തിൽ വ്യതിയാനം ഉണ്ടായെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഎം പുനരാലോചന നടത്തുന്നത്. പൊളിറ്റ് ബ്യൂറോയിൽ ചര്ച്ച ചെയ്ത ശേഷം മാത്രം തുടര്നടപടി മതിയെന്നാണ്
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ ഉയർന്ന കടുത്ത വിമർശനം സമ്മതിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിസന്ധിയുണ്ടെങ്കിലും ഭക്ഷ്യവിതരണത്തിലും ക്ഷേമ പെൻഷനിലും സർക്കാരിനു ചില കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ജനം കരുതുന്നു. വിദേശ സർവകലാശാലകളുമായി ബന്ധപ്പെട്ട വിയോജിപ്പ് പറയാൻ
തിരുവനന്തപുരം ∙ രണ്ടാം പിണറായി സർക്കാരിനു പാർട്ടിയും എൽഡിഎഫും തയാറാക്കിയ നയമാർഗരേഖകളിൽ വിദേശ സർവകലാശാലയ്ക്കു വ്യവസ്ഥയില്ല. പാർട്ടിയോ മുന്നണിയോ നയപരമായ തീരുമാനം എടുക്കാത്ത കാര്യമാണ് മന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്. എൽഡിഎഫിനും സിപിഎമ്മിനും ഈ നടപടി പരിശോധിക്കേണ്ടി വരും. 2022 മാർച്ച് ഒന്നു മുതൽ നാലു വരെ എറണാകുളത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം അംഗീകരിച്ച ‘നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ എന്ന രേഖയിലോ 2022 ഡിസംബർ ആറിന് എൽഡിഎഫ് ചർച്ച ചെയ്ത ‘കേരള വികസനത്തിനുളള എൽഡിഎഫ് കാഴ്ചപ്പാട്’ എന്ന രേഖയിലോ വിദേശ സർവകലാശാലയെപ്പറ്റി ഒരു പരാമർശവും ഇല്ല. വിദ്യാഭ്യാസമേഖലയിൽ സ്വകാര്യനിക്ഷേപത്തിന് വാതിൽ തുറന്നുകൊടുക്കണമെന്ന ആശയം രണ്ടു രേഖകളിലുമുണ്ട്.
ന്യൂഡൽഹി ∙ സംസ്ഥാനത്ത് വിദേശ സർവകലാശാലകളുടെ ക്യാംപസ് സ്ഥാപിക്കുന്നതിന് ബജറ്റിലൂടെ വ്യക്തമാക്കിയ താൽപര്യപ്രകടനത്തെ പാർട്ടിയുടെ നിലപാടു മാറ്റമായി കാണേണ്ടതില്ലെന്നാണ് സിപിഎം കേന്ദ്ര നേതാക്കൾ പറയുന്നത്. ബജറ്റ് പ്രസംഗം നേതൃത്വം പരിശോധിച്ചു. വിദേശ സർവകലാശാലകൾ സംബന്ധിച്ച യുജിസി മാർഗരേഖയുടെ അടിസ്ഥാനത്തിൽ വിഷയം ചർച്ച ചെയ്യാനുള്ള താൽപര്യമാണ് ബജറ്റിൽ വ്യക്തമാക്കിയതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. യുജിസി മാർഗരേഖ എല്ലാ സംസ്ഥാനത്തും നിർബന്ധമായി നടപ്പാക്കേണ്ടതാണെന്ന സുപ്രീം കോടതി വിധി ഇത്തരമൊരു നിലപാടിന് സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചെന്നും നേതൃത്വം വിലയിരുത്തുന്നു. എങ്കിലും, വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും കേന്ദ്ര കമ്മിറ്റി വിഷയം ചർച്ച ചെയ്യുമെന്നും നേതാക്കൾ സൂചിപ്പിച്ചു.
ഓരോ ബജറ്റ് കഴിയുമ്പോഴും സാധാരണക്കാരന്റെ മനസ്സിൽ ഉയരുന്ന ചോദ്യം ഇതാണ്; എന്റെ കുടുംബ ബജറ്റ് എത്ര കൂടും? ലോക്സഭാ തിരഞ്ഞെടുപ്പ് അരികെ എത്തിയതു മൂലമാകാം നികുതി ചുമത്താനുള്ള കടുത്ത നീക്കങ്ങൾക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുതിർന്നില്ല. അതേസമയം സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ചെലവിനു പണം കണ്ടെത്താനുള്ള ശ്രമങ്ങൾ ബജറ്റിൽ ഏറെയുണ്ട്. കോടതി ചെലവു മുതൽ മദ്യത്തിന്റെ ഗാലനേജ് ഫീസ് വരെയുള്ള പരോക്ഷമായ നീക്കങ്ങൾ അവയിൽ ചിലതു മാത്രം. എല്ലാത്തിനും പരിഹാരമായി മന്ത്രിയുടെ ‘മന്ത്രം’ ഇതാണ്: ‘എന്റെ കൈയിൽ പ്ലാൻ ബി ഉണ്ട്’. എന്നാൽ ഇതെന്താണെന്നു മന്ത്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതു കണ്ടെത്താൻ ജനങ്ങളുടെ ഭാവനയ്ക്ക് വിട്ടു കൊടുത്തതാണോ! പല സ്ഥലത്തായി ചുമത്തിയ ഫീസുകൾ വൈകാതെ ജനങ്ങളിൽ എത്തുന്നതാണോ പ്ലാൻ ബി? അതാണ് ഇനി ജനത്തിന് അറിയേണ്ടത്. ബജറ്റവതരണ രീതികൾ എങ്ങനെയൊക്കെ മാറിയാലും സാധാരണക്കാരൻ ശ്രദ്ധിക്കുന്നത് ഈ ബജറ്റിനുശേഷം എന്റെ പോക്കറ്റിൽനിന്ന് എത്ര രൂപ കൂടുതൽ ചെലവാകും അല്ലെങ്കിൽ എത്ര ലാഭിക്കാനാകും എന്നതാണ്. ഒറ്റനോട്ടത്തിൽ സംസ്ഥാന ബജറ്റിൽ ജനങ്ങളെ അധികം ബാധിക്കുന്ന പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്നു തോന്നാം. എന്നാൽ പല മേഖലകളിൽ ഏർപ്പെടുത്തിയ ഫീസുകളും നികുതികളും നിങ്ങളുടെ പോക്കറ്റിനെ ബാധിച്ചേക്കാം.
രാജ്യത്തെ ഒരു കോടി വീടുകളുടെ മേൽക്കൂരകളിൽ സൗരോർജ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ട് ‘പ്രധാനമന്ത്രി സൂര്യോദയ പദ്ധതി’ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ട് അധികം ദിവസമായില്ല. ഇതിന്റെ തുടർച്ചയായി കേന്ദ്ര ബജറ്റിൽ സോളർ പദ്ധതികൾക്കു പ്രോത്സാഹനം നൽകുമ്പോൾ കേരള ബജറ്റിൽ മറിച്ചുള്ള തീരുമാനമുണ്ടായതു വലിയ ആശങ്കയ്ക്കു കാരണമായിരിക്കുന്നു. പുനരുപയോഗ ഊർജം സംബന്ധിച്ച കരടുചട്ടത്തിലെ വ്യവസ്ഥ യാഥാർഥ്യമാകുന്നതോടെ പുരപ്പുറ സൗരവൈദ്യുതോൽപാദകർക്ക് ഇരട്ട ആഘാതമാകുമെന്ന ആശങ്കയുമുണ്ട്.
വിദേശ സർവകലാശാലയെ കേരളത്തിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് സിപിഎം പറഞ്ഞത് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ്. വിദേശ സർവകലാശാലകളുടെ വരവ് ഉന്നത വിദ്യാഭ്യാസ മേഖലയെ മോശമായി ബാധിക്കുമെന്നും രാജ്യത്തെ സംസ്കാരത്തിനുതന്നെ അപചയം സംഭവിക്കുമെന്നും പറഞ്ഞത് കേരളത്തിന്റെ മുൻ വിദ്യാഭ്യാസ മന്ത്രിമാരും. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ ഇടത് എംഎൽഎമാർ ഘോരഘോരം പ്രസംഗിച്ചത് നിയമസഭാ രേഖകളിൽ ഇന്നുമുണ്ട്. പക്ഷേ ഫെബ്രുവരി 5ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഇതൊന്നും കണ്ടില്ല, കേട്ടില്ല, അറിഞ്ഞില്ല. സ്വകാര്യ മേഖലയുടെ ഭാഗമായി നിന്ന് ചൈന വികസിച്ചതു പോലെ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി കേരളവും വികസിക്കുമെന്നാണ് ഇപ്പോൾ സിപിഎം പറയുന്നത്! എന്നാൽ സ്വകാര്യവല്ക്കരണത്തിനെതിരെയുള്ള സിപിഎമ്മിന്റെ സമരങ്ങളുടെ പേരിൽ കേരളത്തിലെ വിദ്യാർഥികൾക്കു നഷ്ടപ്പെട്ട അവസരങ്ങൾക്ക് ആര് ഉത്തരം പറയും? ആ സമരങ്ങളിൽ വീണ ചരിത്രത്തിലെ ചോര അത്രയെളുപ്പം തുടച്ചുമാറ്റാനാകുമോ? ഇപ്പോഴത്തെ വിവാദത്തിൽ കേരളത്തിനും കേന്ദ്രത്തിനും പല നിലപാടാണോ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സ്’ ഏറ്റവും പുതിയ എപ്പിസോഡിൽ.
ടെക്നോളജി രംഗത്ത് നമ്മുടെ സംസ്ഥാനം മുന്നിരയിലാണെന്ന് സൂചിപ്പിക്കുന്നതാണ് 2024ലെ ബജറ്റിലെ പ്രഖ്യാപനങ്ങള്. ഐടി വ്യവസായത്തിനും അതിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും ധാരാളം പ്രഖ്യാപനങ്ങളാണ് ബഡ്ജറ്റിലുള്ളത്. ടെക്നോപാര്ക്കിനും ഇന്ഫോപാര്ക്കിനും സൈബര്പാര്ക്കിനുമുള്ള പ്രഖ്യാപനങ്ങള് ഐടി
വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിന് 279.1 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നു സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. 2017–18 മുതൽ 2021–22 വരെയുള്ള കാലത്തു തുടങ്ങിയതും പൂർത്തിയാക്കാൻ കഴിയാത്തതുമായ പദ്ധതികളുടെ പൂർത്തീകരണത്തിനാകും തുക വിനിയോഗിക്കുക. 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി അടുത്ത സാമ്പത്തികവർഷം തുടങ്ങുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ നിർമാണ മേഖലയെ സജീവമാക്കാൻ 1000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിന്റെ വിശദാംശങ്ങൾ ധനവകുപ്പ് പുറത്തിറക്കും. പ്രധാന ജില്ലാ റോഡുകളെ 288.27 കോടി രൂപ ചെലവിൽ വികസിപ്പിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കും. ഇതോടൊപ്പം ജില്ലാ ആസ്ഥാനങ്ങളെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതകളും വികസിപ്പിക്കും.
ടെലിവിഷൻ രംഗത്ത് എല്ലാവരും പിക്ചർ ട്യൂബ് നിർമാണത്തിൽ കേന്ദ്രീകരിച്ച സമയത്താണ് ദക്ഷിണ കൊറിയ എൽഇഡി സാങ്കേതിക വിദ്യയിലേക്ക് ഒരു മുഴം മുൻപേ നീട്ടിയെറിഞ്ഞത്. അങ്ങനെ ഈ രംഗത്ത് അവർക്ക് നേതൃസ്ഥാനത്ത് എത്താനായി. ഇത് വലിയ ഒരു പാഠമാകണം. ലോകം മത്സരാധിഷ്ഠിത സമ്പദ്ഘടനയിലേക്കു മാറിക്കഴിഞ്ഞു. സാങ്കേതിക വിദ്യയും പുത്തൻ അറിവുകളുമാണ് അതിന്റെ അടിസ്ഥാനം.
കേരളത്തിന്റെ വികസനത്തിനെ മുന്നോട്ടു കൊണ്ടു പോകുവാൻ സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമാണെന്നു പറയുന്നു ഡോ.ബി.എ.പ്രകാശ്. 1990 കളിൽ ഉദാരവൽക്കരണം നടപ്പിലാക്കിയപ്പോൾ അതിനെതിരെ വലിയ പ്രക്ഷോഭമാണ് സിപിഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ ഉയർത്തിയത്. അത്തരം നിലപാടുകൾ കാലോചിതമായി മാറുന്നുവെന്നത് നല്ല കാര്യമാണ്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബാക്കി മാറ്റാനുള്ള ശ്രമവും നല്ലതാണ്. അതേസമയം, സംസ്ഥാനം ഇതുവരെ കാണാത്ത ധനകാര്യ തകർച്ചയിലാണെന്ന് എല്ലാവർക്കും അറിയാം. ആ സാഹചര്യത്തെ തരണം ചെയ്യാനുള്ള ശക്തമായ നടപടികളാണ് ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിൽനിന്നു പ്രതീക്ഷിച്ചിരുന്നത്. അതിനുള്ള നടപടികളൊന്നും അദ്ദേഹം പ്രഖ്യാപിച്ചില്ലെന്നത് നിരാശപ്പെടുത്തുന്നു.
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ രാജ്ഭവനു കഴിഞ്ഞ തവണത്തേതിനെക്കാൾ 43 ലക്ഷം രൂപ കൂടുതൽ സർക്കാർ അനുവദിച്ചു. ആകെ 12.95 കോടിയാണ് വിഹിതം. ഗവർണറുടെ വാർഷിക ശമ്പളത്തിന് 42 ലക്ഷം, മറ്റു ചെലവുകൾക്ക് 25 ലക്ഷം, ഗാർഹിക ചെലവുകൾക്ക് 4.21 കോടി, വൈദ്യസഹായത്തിന് 50.62 ലക്ഷം, വിനോദാവശ്യങ്ങൾക്ക് 2 ലക്ഷം, കരാറുകൾക്ക് 10 ലക്ഷം, യാത്രയ്ക്ക് 13 ലക്ഷം, ജീവനക്കാരുടെ ശമ്പളത്തിന് 7.31 കോടി എന്നിങ്ങനെയാണ് ചെലവു പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം ∙ ഭക്ഷ്യ വകുപ്പിനു വേണ്ടത്ര പണം അനുവദിച്ചിട്ടില്ലെന്ന പരിഭവം മന്ത്രി ജി.ആർ.അനിലിനുണ്ടെങ്കിലും അതിന് അടിസ്ഥാനമില്ലെന്ന നിലപാടിൽ ധനവകുപ്പ്. വിവിധ ഇനങ്ങളിലായി സപ്ലൈകോയ്ക്കു മാത്രം 1,721 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നാണു ധനവകുപ്പിന്റെ കണക്ക്. ബജറ്റിനൊപ്പമുള്ള ധനാഭ്യർഥനകളുടെ സ്റ്റേറ്റ്മെന്റിൽ വിവിധ ഇനങ്ങളിലായി സപ്ലൈകോയ്ക്കു നൽകുന്ന പണം കൃത്യമായി പറയുന്നുണ്ട്. എന്നാൽ, ബജറ്റ് പ്രസംഗത്തിൽ ഇതു പ്രഖ്യാപനമായി വന്നില്ല. അതിനാൽ തന്റെ വകുപ്പിനു പണം കിട്ടിയില്ലെന്നു മന്ത്രി തെറ്റിദ്ധരിച്ചതാകാമെന്നാണു സൂചന.
തിരുവനന്തപുരം∙ വൈദ്യുതി തീരുവ വർധിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനം പുരപ്പുറ സൗരോർജ പദ്ധതിക്കും വൈദ്യുതി ബോർഡിനും തിരിച്ചടിയാകും. ഇതു പിൻവലിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി, ധനമന്ത്രി കെ.എൻ.ബാലഗോപാലിനു കത്തു നൽകിയേക്കും. ബജറ്റിന്റെ പ്രത്യാഘാതം പഠിച്ച് അറിയിക്കാൻ വൈദ്യുതി ബോർഡിനോട് കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിക്കുന്ന മുറയ്ക്കായിരിക്കും ഇളവ് അനുവദിക്കണമെന്ന് അഭ്യർഥിക്കുക. തീരുവവർധന സൗരോർജ പദ്ധതികളെ ബാധിക്കില്ലെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് ശരിയല്ല. സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് യൂണിറ്റിന് 1.2 പൈസ തീരുവ ചുമത്തിയിരുന്നത് 15 പൈസയാകും. ഇത് സോളർ, വിൻഡ്, ചെറുകിട ജലവൈദ്യുത നിലയങ്ങൾ സ്ഥാപിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാധകമാണ്. ഇതിലൂടെ 24 കോടിയാണ് സർക്കാരിനു ലഭിക്കുക.
കോഴിക്കോട്∙ വിദേശ സർവകലാശാലകൾ സംസ്ഥാനത്ത് വേണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ. സ്വകാര്യ സർവകലാശാലകൾ സർക്കാർ നിയന്ത്രണത്തിലായിരിക്കണമെന്നും അനുശ്രീ പറഞ്ഞു. ഗോഡ്സെയെ പുകഴ്ത്തി നിലപാടെടുത്ത അധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് എൻഐടിയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിനുശേഷം സംസാരിക്കുകയായിരുന്നു അവർ. സ്വകാര്യ സർവകലാശാലകൾ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് സർക്കാരിന്റെ നിന്ത്രണത്തിലായിരിക്കണം പ്രവർത്തിക്കേണ്ട്.
കോട്ടയം ∙ ‘‘ഒരു ആശയം പറഞ്ഞാൽ ആക്രമിക്കുകയെന്നത് അസഹിഷ്ണുതയുടെ അങ്ങേയറ്റമല്ലേ? ആശയം പറയുന്നവരെപ്പോലും തല്ലാൻ വരുന്നവരോട് എന്താണു പറയുക?’’– ചോദിക്കുന്നത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനും വിദേശകാര്യ വിദഗ്ധനുമായ ടി.പി.ശ്രീനിവാസൻ. സ്വകാര്യ സർവകലാശാലകൾക്കും വിദേശ സർവകലാശാലാ ക്യാംപസുകൾക്കുമായി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2022 റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അവസ്ഥയെ കാണിക്കുന്ന സൂചകങ്ങളായ കടം, ജിഡിപി അനുപാതം, റവന്യൂ കമ്മി, ധനക്കമ്മി എന്നിവ മോശമാകുകയും 2022-23 കാലയളവിൽ യഥാക്രമം 39.10%, 2.3%, 3.9%
വേരു മുതൽ ചില്ല വരെ പണം കായ്ക്കുന്ന മരം. കാർഷിക മേഖലയ്ക്ക് 1698 കോടി രൂപ പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിൽ ആ മരം വളർത്താനുമുണ്ട് പദ്ധതി. സംസ്ഥാനത്ത് ചന്ദനക്കൃഷി വളർത്താൻ സർക്കാർ സഹായിക്കുമെന്നും ചന്ദനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുമെന്നുമാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിലനിൽക്കുന്ന മരസംരക്ഷണ നിയമപ്രകാരം സ്വകാര്യ ഭൂമിയിൽ ചന്ദനം കൃഷി ചെയ്യാമെങ്കിലും വെട്ടാനും വിൽക്കാനുമുള്ള അധികാരം വനംവകുപ്പിനാണ്. ചന്ദനം വിറ്റുകിട്ടുന്നതിന്റെ ഒരു വിഹിതമാണ് ഉടമയ്ക്ക് ലഭിക്കുക. ഇനി മുതൽ 50 ശതമാനം ആദ്യംതന്നെ നൽകാന് പ്രത്യേകം റിവോൾവിങ് ഫണ്ട് രൂപീകരിക്കുമെന്നും മന്ത്രി പറയുന്നു. സംസ്ഥാനത്ത് കൂടുതൽ വനംഡിപ്പോകളിൽ ചന്ദനം ശേഖരിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. ചന്ദനം തൊട്ടാൽ പൊള്ളുന്ന വിലയുള്ള മരമെന്നതു ശരിതന്നെ. പക്ഷേ, ചന്ദനക്കൃഷി വ്യാപിപ്പിക്കുക എന്നത് പ്രായോഗികമാണോ? ആണെന്നും അല്ലെന്നും വാദങ്ങൾ ഉയരുന്നുണ്ട്. മറയൂർ ചന്ദനത്തെ പറിച്ചു നടാനാകുമോ? ഇതുമായി ബന്ധപ്പെട്ട നിയമം ഭേഗദതി ചെയ്താൽ ആർക്കാണ് പ്രയോജനം?
തിരുവനന്തപുരം∙ വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. പൂർണമായും സർക്കാർ നിയന്ത്രണത്തിൽ ആയിരിക്കും ഇത്തരം സർവകലാശാലകൾ പ്രവർത്തിക്കുകയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഉന്നത
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയെന്ന് മന്ത്രി ജി.ആർ.അനിൽ. ഇതിന്റെ പശ്ചാത്തലത്തിൽ അരിവില കൂടിയേക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. സംസ്ഥാന ബജറ്റിന് പിന്നാലെ ആവശ്യമായ തുക വകയിരുത്താത്തതിൽ ഭക്ഷ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ്
റബർ വിലസ്ഥിരത പദ്ധതി വർധന നാമമാത്രം. നാളികേര സംഭരണത്തിന് 65 കോടി പര്യാപ്തമല്ല. കാർഷിക ഉൽപന്നങ്ങളുടെ മൂല്യവർധനയ്ക്കു പദ്ധതിയില്ല. ക്ഷീരമേഖലയ്ക്ക് സഹായം പേരിന് മാത്രം. വന്യമൃഗ ആക്രമണം തടയാൻ 48 കോടി പോരാ.
ദീർഘവീക്ഷണത്തോടെയുള്ള സുസ്ഥിര വികസന പദ്ധതികളില്ല മാർക്ക് 4/10 ഡോ. മേരി ജോർജ്, സംസ്ഥാന പബ്ലിക് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി മുൻ അംഗം 1. അടിസ്ഥാന സൗകര്യ വികസനത്തിന് 3 വർഷം കൊണ്ട് 3 ലക്ഷം കോടി. 2. ഡിജിറ്റൽ മേഖലയ്ക്ക് ഊന്നൽ. 3. ആധാരവുമായി ബന്ധപ്പെട്ട നികുതി പരിഷ്കരണം 1. വിഴിഞ്ഞം പദ്ധതിക്കായി
ഇന്നലെ കേരളം കേട്ട സംസ്ഥാന ബജറ്റിൽ പ്രഥമ പ്രാധാന്യം എന്തിനാണ്? കേന്ദ്രത്തിനു കേരളത്തോടുള്ള തുടർ അവഗണനയുടെ തെളിവെടുപ്പിനോ അതോ ആ അവഗണനയോടുള്ള പ്രതിഷേധമെന്നോണം നയംമാറ്റി, സ്വകാര്യ നിക്ഷേപകർക്കായി വിരിക്കുന്ന ചുവന്ന കമ്പളത്തിനോ? അതെന്തായാലും, രണ്ടര മണിക്കൂർ നീണ്ട ബജറ്റ് ജനത്തിനു നൽകുന്ന ആശ്വാസം നാമമാത്രമാണ്. ‘സ്വകാര്യ മേഖലയുടെ സഹായത്തോടുകൂടി പുതിയ വികസന മാതൃകകൾ നമുക്കു സൃഷ്ടിക്കേണ്ടതുണ്ട്’ എന്ന പ്രഖ്യാപനത്തോടെ സ്വകാര്യ നിക്ഷേപകരെ സർക്കാർ വിരുന്നുവിളിക്കുന്നതു കാണുമ്പോൾ സിപിഎം ദശാബ്ദങ്ങളായി പിന്തുടർന്നുപോന്ന സ്വകാര്യനിക്ഷേപ വിരുദ്ധ നിലപാട് ഓർമിക്കാതെയെങ്ങനെ? സാമ്പത്തിക ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം എന്നൊക്കെ കേട്ടാൽ കലിതുള്ളിയിരുന്ന പാർട്ടിയുടെ ഇപ്പോഴത്തെ നിലപാടുമാറ്റം കൗതുകകരമാണ്. എന്നാലത്, കേന്ദ്ര അവഗണനകൊണ്ടുള്ള സാമ്പത്തികഞെരുക്കത്തിനു മറുപടിയെന്ന പേരിൽകൂടി അവതരിപ്പിക്കുന്നതിൽ ഇരട്ടത്താപ്പു കാണുന്നവരുണ്ട്.
നാടിന്റെ വികസനത്തിനാണ് ഞങ്ങൾ മദ്യപിക്കുന്നതെന്ന മദ്യപരുടെ വിശദീകരണം ട്രോളായി മാറിയിട്ട് അധിക കാലം ആയിട്ടില്ല. മദ്യപാനത്തിന് ഒരു തത്വാധിഷ്ഠിത വിശദീകരണവും സർക്കാരുമായുള്ള ഒരു ‘അന്തർധാര’യും തങ്ങൾക്കുണ്ടെന്ന് മദ്യപാനികൾ പറഞ്ഞാൽ എങ്ങനെ നിഷേധിക്കും! ഓരോ ബജറ്റ് കഴിയുമ്പോഴും മദ്യത്തിനു വില കൂട്ടും. ഓരോ വട്ടവും ഓരോ പേരിലാണെന്നു മാത്രം. ബജറ്റിലെ ഈ ‘മദ്യാസക്തി’ തുടങ്ങിയിട്ട് കാലം കുറച്ചുമായി. ഇത്തവണ മദ്യാസക്തിക്കു പേരു വേറെയാണ്. ഗാൽവനേജ് ഫീസ്. ഗാൽവനേജിന്റെ വരവിനും ചരിത്രമുണ്ട്. മദ്യം അളക്കാൻ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്നത് ‘ഗാലൻ’ എന്ന അളവ് സമ്പ്രദായത്തിൽനിന്നാണ് ‘ഗാൽവനേജ് ഫീ’ എന്ന പ്രയോഗം നിലവിൽ വന്നത്. എക്സൈസ് തീരുവ കണക്കാക്കുന്നത് മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ ‘ഗാൽവനേജ് ഫീ’ നിർണയിക്കുന്നത് മദ്യത്തിന്റെ അളവിനെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്. ഇതിനാൽതന്നെ എല്ലാത്തരത്തിലുള്ള മദ്യത്തിനും ഇത് ഒരുപോലെ ബാധകവുമാണ്. എല്ലാവർക്കും അറിയേണ്ടത് ഗാൽവനേജ് വന്നാൽ വില കൂടുമോ എന്നാണ്. മദ്യത്തിന് ലീറ്ററിന് 10 രൂപ കൂട്ടിയെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി ബാലഗോപാൽ പറഞ്ഞു. എന്നാൽ മദ്യ വില ഉയരില്ലെന്ന് ബവ്റിജസ് കോർപറേഷനും പറയുന്നു. ഇതെങ്ങനെയെന്ന് ചിന്തിച്ചാൽ മദ്യം കഴിച്ച പോലെ ആകെ കിറുങ്ങിപ്പോവില്ലേ!
തിരുവനന്തപുരം ∙ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ബസുകൾക്കു നികുതിയിളവ് പ്രഖ്യാപിച്ചു. സർക്കാരിന് വർഷം ഒരു കോടി രൂപ വരുമാനം കുറയുമെങ്കിലും ഭാവിയിൽ നേട്ടമുണ്ടാകുമെന്നാണു പ്രതീക്ഷ. ദിവസവും നാനൂറോളം ടൂറിസ്റ്റ് ബസുകളാണ് കേരളത്തിൽനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കു സർവീസ് നടത്തുന്നത്. ഇതിൽ കേരളത്തിൽ റജിസ്റ്റർ ചെയ്തവ 56 എണ്ണം മാത്രമാണ്. റജിസ്ട്രേഷൻ ഏറെയും നാഗാലാൻഡിലും അരുണാചൽപ്രദേശിലുമാണ്. നാഗാലാൻഡിൽ എല്ലാ വിഭാഗം ടൂറിസ്റ്റ് ബസുകൾക്കും ഒരു വർഷത്തെ നികുതി 70,000 രൂപയാണ്. കേരളത്തിൽ ഇത് 3.6 മുതൽ 6.4 ലക്ഷം രൂപ വരെയാണ്. പുതിയ തീരുമാനത്തോടെ ദക്ഷിണേന്ത്യയിൽ നികുതി ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാകും. ഇതോടെ ഇവിടെ കൂടുതൽ റജിസ്ട്രേഷൻ നടക്കുമെന്നാണു പ്രതീക്ഷ.
തിരുവനന്തപുരം ∙ കാസർകോട്, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലായി 5 പുതിയ നഴ്സിങ് കോളജുകൾ ആരംഭിക്കും. ‘കനിവ്’ പദ്ധതിക്കു കീഴിൽ 315 ആംബുലൻസുകൾക്കുവേണ്ടി 80 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രമേഹം, രക്താതിമർദം, കൊളസ്ട്രോൾ തുടങ്ങിയവയുടെ നിയന്ത്രണത്തിനു 11.93 കോടി രൂപ നീക്കിവച്ചു. ആർദ്രം മിഷന്റെ പ്രവർത്തനങ്ങൾക്ക് 24.88 കോടി രൂപയും ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് 401.24 കോടി രൂപയും ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങൾക്ക് 21.08 കോടി രൂപയും അനുവദിക്കും.
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ വികസനത്തിൽ ചൈനീസ് മാതൃക പിന്തുടരുമെന്നു സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. തുറമുഖ നഗരങ്ങൾ കേന്ദ്രീകരിച്ച് 1970കളുടെ അവസാനം ചൈനയിൽ രൂപംകൊടുത്ത പ്രത്യേക വികസനമേഖല വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ കേരളത്തിനും സ്വീകരിക്കാവുന്ന ആശയമാണെന്നു ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 1978–84 ൽ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി ചൈന 14 തീരദേശ നഗരങ്ങളാണു വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുത്തത്. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് ഈ മാർഗം സ്വീകരിക്കുമെന്ന സൂചനയാണു സർക്കാർ നൽകുന്നത്. കെ ഫോൺ പദ്ധതിക്ക് ഉപയോഗിച്ച കേബിളുകളെല്ലാം ചൈനയിൽനിന്നാണ് ഇറക്കുമതി ചെയ്തത്. കെ ഫോണിനു പുറമേ, വിഴിഞ്ഞം പദ്ധതിയിലും സർക്കാർ ചൈനീസ് മാതൃക തേടുകയാണ്.
തിരുവനന്തപുരം ∙ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കായി ജനങ്ങളിൽ നിന്നു പണം സ്വരൂപിക്കാനായുള്ള 3 ഫണ്ട് പദ്ധതികൾ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കായിക മേഖലകളിലാണിത്. ചരിത്രത്തിലാദ്യമായാണ് അടിസ്ഥാന സേവന മേഖലകളിലെ പദ്ധതികൾക്കായി സർക്കാർ ജനങ്ങളിൽനിന്നു ഫണ്ട് പിരിവിനിറങ്ങുന്നത്.
തിരുവനന്തപുരം /കൊച്ചി ∙ കോടതി വ്യവഹാരങ്ങൾക്കു ചെലവേറും. ഫീസ് വർധനയിലൂടെ 101.41 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 138–ാം വകുപ്പിന് കീഴിൽ റജിസ്റ്റർ ചെയ്യുന്ന കേസുകളിൽ നിരസിക്കപ്പെടുന്ന ചെക്കിന്റെ തുക 10,000 രൂപ വരെയാണെങ്കിൽ 250 രൂപയാണ് ഇനി ഫീസ്. 10 രൂപയാണ് ഇൗടാക്കിക്കൊണ്ടിരുന്നത്. 10,000 രൂപയിൽ കൂടുതലാണെങ്കിൽ 3 ലക്ഷം രൂപ വരെയുള്ള കേസുകൾക്കു ചെക്ക് തുകയുടെ 5% ഫീസ് അടയ്ക്കണം.
തിരുവനന്തപുരം ∙ 2 അപ്രതീക്ഷിത പ്രഖ്യാപനങ്ങളുമായി രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം ബജറ്റ്. പ്രഖ്യാപിക്കുന്ന പദ്ധതികൾ പൂർത്തിയാക്കാൻ പണമില്ലാത്തതിനാൽ സ്വകാര്യ മേഖലയെ പരമാവധി പദ്ധതികളിൽ സഹകരിപ്പിക്കുന്ന നയംമാറ്റമാണ് ആദ്യത്തേത്. പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പരിഷ്കരണം രണ്ടാമത്തേതും.
തിരുവനന്തപുരം ∙ ഡിജിറ്റൽ സർവകലാശാലയിൽ പിജി പൂർത്തിയാക്കുന്നവർക്ക് ഓക്സ്ഫഡ് സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യാൻ അവസരമൊരുക്കും. പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷമുള്ള 3 വർഷം സംസ്ഥാന വികസനത്തിനു സംഭാവന ചെയ്യുന്ന തരത്തിലുള്ള സ്പെസിഫിക് സ്കോളർഷിപ്പിന് 10 കോടി രൂപ അനുവദിച്ചു. ഡിജിറ്റൽ സർവകലാശാല 3 പ്രാദേശിക കേന്ദ്രങ്ങൾ കൂടി ആരംഭിക്കും. വടക്ക്, കിഴക്ക്, മധ്യ മേഖലകളിലാകും ഇവ. വായ്പകൾ എടുക്കാൻ സർവകലാശാലയ്ക്ക് അനുമതി നൽകും. വായ്പയുടെ പലിശ സർക്കാർ വഹിക്കും. സർവകലാശാല വികസിപ്പിച്ച എഐ പ്രോസസർ ‘കൈരളി’യുടെ വ്യവസായസാധ്യത പ്രയോജനപ്പെടുത്താൻ ഇതുപകരിക്കും.
തിരുവനന്തപുരം∙ പ്രതിപക്ഷത്തിന്റെ ‘ധൂർത്ത്’ ആക്ഷേപത്തിന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ മറുപടി. സംസ്ഥാനത്ത് ട്രഷറി മുഴുവൻ സമയവും സജീവമാണ്. വരവും ചെലവും റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്നു. ചെലവിൽ മാത്രം ഏതാണ്ട് 30,000 കോടി രൂപയുടെ വർധന 3 വർഷത്തിനിടെയുണ്ടായി. പണം ചെലവഴിച്ചാൽ ധന പ്രതിസന്ധിയുണ്ടാകില്ല. പ്രതിപക്ഷ ആരോപണത്തിനുമേൽ ചർച്ചയ്ക്കു തയാറാണ്.
തിരുവനന്തപുരം ∙ കെഎസ്ആർടിസിക്ക് ബിഎസ്–6 നിലവാരത്തിലുളള ഡീസൽ ബസുകൾ വാങ്ങാൻ 92 കോടി രൂപ വകയിരുത്തി. കഴിഞ്ഞ ബജറ്റിൽ ഈയിനത്തിൽ 75 കോടി വകയിരുത്തിയെങ്കിലും 5 കോടി മാത്രമാണു നൽകിയത്. 131 ബസുകൾക്കാണു കരാർ നൽകിയതെങ്കിലും 20 ബസുകൾ നൽകിയ ശേഷം മുൻകൂർ പണം നൽകാതെ ബസുകൾ നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചു. ഇതുവരെ ബാക്കി ബസുകൾക്കു പണം നൽകിയിട്ടുമില്ല. കോർപറേഷന്റെ കംപ്യൂട്ടർവൽക്കരണത്തിനു മുൻപ് 20 കോടി രൂപ അനുവദിക്കാറുള്ളത് 10 കോടിയായി കുറച്ചു.
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ സിപിഎം മന്ത്രിമാരുടെ വകുപ്പുകൾക്കു പുതിയ പദ്ധതികളും കൂടുതൽ തുകയും അനുവദിച്ചപ്പോൾ ഇതൊന്നുമില്ലാതെ സിപിഐ മന്ത്രിമാരുടെ വകുപ്പുകളെ ഞെരുക്കി. റവന്യു, ഭക്ഷ്യപൊതുവിതരണ വകുപ്പുകളാണ് ഏറ്റവുമധികം തഴയപ്പെട്ടത്. സപ്ലൈകോയ്ക്കു വിപണി ഇടപെടലിനുള്ള പണം പോലും അനുവദിക്കാത്തതിലെ പ്രതിഷേധം അറിയിക്കാൻ, ബജറ്റ് പ്രസംഗത്തിനു ശേഷം ധനമന്ത്രിക്കു ഹസ്തദാനം നൽകാതെ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
കെ ഫോൺ ഔട്ട് ഓഫ് റേഞ്ച്! തിരുവനന്തപുരം ∙ സ്വപ്നപദ്ധതിയായ കെ ഫോണിനെ ബജറ്റിൽ സർക്കാർ കൈവിട്ടു. ജൂണിൽ ഉദ്ഘാടനം ചെയ്ത പദ്ധതി 8 മാസമായിട്ടും ലക്ഷ്യത്തിലെത്തിയിട്ടില്ല. ഈ വർഷം ഒരു രൂപ പോലും ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയില്ലെന്നു മാത്രമല്ല, പരാമർശിച്ചുമില്ല. കഴിഞ്ഞ ബജറ്റിൽ കെ ഫോൺ പദ്ധതിക്കായി 100 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഒരു മണ്ഡലത്തിൽ 500 വീതം എന്ന കണക്കിൽ 70,000 ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ കണക്ഷൻ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനു മാത്രമായി 2 കോടി രൂപ നീക്കിവച്ചു. എന്നാൽ, പ്രഖ്യാപിച്ച തുകയുടെ പകുതി പോലും കൈമാറിയില്ല. ഒരു മണ്ഡലത്തിൽ 500 വീതം സൗജന്യ കണക്ഷൻ പ്രഖ്യാപിച്ചതും നടപ്പായില്ല. പദ്ധതിയുടെ തുടക്കത്തിൽ പ്രഖ്യാപിച്ച, മണ്ഡലത്തിൽ 100 വീതം ബിപിഎൽ കുടുംബങ്ങൾക്കു ഗാർഹിക കണക്ഷൻ എന്ന വാഗ്ദാനം പോലും പൂർത്തിയായിട്ടില്ല.
കാര്യങ്ങൾ മുന്നോട്ടു പോകണമെങ്കിൽ വരുമാനം വർധിപ്പിക്കണമെന്ന തോന്നൽ നന്നായി. എന്നാൽ, അത് എത്രമാത്രം ഫലം കാണുമെന്നു കാത്തിരുന്നു കാണണം. നികുതി വരുമാനത്തിന്റെ കണക്കുകൾ നിരത്തി സർക്കാരിന്റെ കാര്യക്ഷമത കൂടി എന്നു വരുത്തിത്തീർക്കാനാണു ധനമന്ത്രി ശ്രമിക്കുന്നത്. അതിന് ആനുപാതികമായി സംസ്ഥാന വരുമാനത്തിൽ വർധന ഉണ്ടായിട്ടുണ്ടോ എന്നു വ്യക്തമാക്കുന്നില്ല. 2023 –24 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ആഭ്യന്തര വരുമാനത്തിന്റെ ഓരോ 100 രൂപയിലും 8 രൂപ മാത്രമാണു നികുതി വരുമാനമായി കാണിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ ധനമന്ത്രി പ്രതീക്ഷിച്ചിരുന്നത് 8.67 രൂപയായിരുന്നു. ഈ തുക 2024–25ൽ 7.87 ആയി കുറയുമെന്നാണ് ബജറ്റിലെ കണക്ക്.
തിരുവനന്തപുരം ∙ ഇന്ത്യൻ നിർമിത വിദേശമദ്യത്തിനു ലീറ്ററിനു 10 രൂപ വീതം ബെവ്കോയിൽനിന്നു ഗാലനേജ് ഫീ ഈടാക്കുക വഴി 200 കോടി രൂപയുടെ വരുമാനമാണു സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ മദ്യവിലയിൽ മാറ്റം വരാത്തതിനാൽ ഇതു സർക്കാരിന് അധികവരുമാനമാകില്ല. ബെവ്കോയ്ക്കു ലഭിക്കുന്ന വരുമാനത്തിൽനിന്നാണു തുക കണ്ടെത്തേണ്ടിവരിക. സർക്കാർ നിയന്ത്രണത്തിലുള്ള ബവ്കോ, അവരുടെ പ്രവർത്തനച്ചെലവും ലാഭ വിഹിതവുമെടുത്തശേഷം ബാക്കി വരുമാനം പൂർണമായി സർക്കാരിനു കൈമാറുകയാണ്. ആ നിലയ്ക്ക് ഒരു കുപ്പിയിൽനിന്നെടുത്തു മറ്റൊരു കുപ്പിയിൽ നിക്ഷേപിക്കുന്നുവെന്നല്ലാതെ ഗാലനേജ് ഫീ സർക്കാരിനു നേരിട്ടുള്ള വരുമാന മാർഗമാകില്ല. അതേസമയം, സർക്കാരിലേക്ക് ഈ തുക അടയ്ക്കാൻ മദ്യവിലയിൽ മാറ്റം വരുത്താൻ ബെവ്കോ തീരുമാനിച്ചാൽ അധികവരുമാനമാകും. ഇതിന്റെ ഭാരം ഉപയോക്താവിനുമേൽ വരികയും ചെയ്യും. എന്നാൽ, ഗാലനേജ് ഫീ ഏർപ്പെടുത്തുക വഴി മദ്യത്തിന്റെ വില കൂടില്ലെന്നാണു ബജറ്റ് അവതരണത്തിനുശേഷം മന്ത്രി കെ.എൻ.ബാലഗോപാൽ പ്രതികരിച്ചത്.
തിരുവനന്തപുരം ∙ സർക്കാരിന്റെ കയ്യിൽ പണമില്ലാത്തതു കൊണ്ടു തന്നെ സ്വകാര്യ നിക്ഷേപത്തെ ആശ്രയിക്കാതെ മാർഗമില്ലെന്ന തിരിച്ചറിവ് കെ.എൻ.ബാലഗോപാലിന്റെ നാലാം ബജറ്റിൽ പ്രതിഫലിക്കുന്നു. സിപിഎമ്മിന്റെ നയം മാറ്റം ആ പ്രഖ്യാപനങ്ങൾക്കു കരുത്തു പകരുന്നതാണ്. എന്നാൽ, വിദേശ സർവകലാശാലകളുടെ വരവിൽ സിപിഎം പൊളിറ്റ്ബ്യൂറോ പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വകാര്യ–വിദേശ സർവകലാശാലകളുടെ കടന്നുവരവിനെ പാർട്ടിയിലും എൽഡിഎഫിലും ആരും പരസ്യമായി എതിർക്കാനിടയില്ലെങ്കിലും പഴയ വിയോജിപ്പിന്റെ പേരിലെ പ്രശ്നങ്ങളും പാർട്ടി ഉന്നത ഘടകങ്ങളിൽ തന്നെ ഇക്കാര്യത്തിൽ അവശേഷിക്കുന്ന അഭിപ്രായ വ്യത്യാസങ്ങളും തുടർന്നും ചർച്ചയാകും.
തിരുവനന്തപുരം∙ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ 44,528 കോടിയാണ് അടുത്ത വർഷം സംസ്ഥാന സർക്കാർ കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. ഇൗ തുകയും നികുതി, നികുതി ഇതര വരുമാനങ്ങളും കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതവും അടക്കം ആകെ പ്രതീക്ഷിക്കുന്ന വരുമാനം 1,84,327 കോടി രൂപയാണ്. ഇതിൽ 15,000 കോടി രൂപയിലേറെ കിഫ്ബിയുടെയും മറ്റും കടമെടുപ്പിന്റെ പേരിൽ അടുത്ത വർഷത്തെ കടമെടുപ്പു പരിധിയിൽ നിന്നു വെട്ടിക്കുറയ്ക്കുമെന്ന് ഉറപ്പുമാണ്. അങ്ങനെയെങ്കിൽ ഇൗ 15,000 കോടിയുടെ കുറവ് സർക്കാർ എങ്ങനെ നികത്തും?
തിരുവനന്തപുരം / കൊച്ചി ∙ കേരളത്തെ നിർമിതബുദ്ധി (എഐ), റോബട്ടിക്സ് എന്നിവയുടെ ഹബ്ബാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഗവേഷണ സ്ഥാപനങ്ങളും റോബട്ടിക്സ് കമ്പനികളുമായുള്ള വട്ടമേശ സമ്മേളനം ഓഗസ്റ്റിലും എഐ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സോഫ്റ്റ്വെയർ കമ്പനി ഐബിഎമ്മുമായി ചേർന്നുള്ള രാജ്യാന്തര കോൺക്ലേവ് ജൂലൈയിലും സംസ്ഥാനത്തു സംഘടിപ്പിക്കും. ഐടി മേഖലയിലെ പദ്ധതികൾക്കായി ഏകദേശം 1500 കോടി രൂപ ബജറ്റിൽ വകയിരുത്തി. ∙ രാജ്യാന്തരതലത്തിൽ സംരംഭകത്വ ആശയങ്ങൾ സംഭാവന ചെയ്യുന്നവരെ ആകർഷിക്കാൻ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ കേരള സ്റ്റാർട്ടപ് മിഷൻ വർക്പോഡുകൾ സ്ഥാപിക്കും. പ്രകൃതിഭംഗി നിറഞ്ഞ കേരളത്തിൽ താമസിച്ചു ജോലി ചെയ്യാനാകുംവിധമാകും ടൂറിസം കേന്ദ്രങ്ങളിൽ വർക്പോഡുകൾ ഒരുക്കുക.
തിരുവനന്തപുരം ∙ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിനു നിയമം കൊണ്ടുവന്ന ശേഷം അപേക്ഷ സ്വീകരിക്കും. യുജിസി മാർഗനിർദേശപ്രകാരമാണ് വിദേശ സർവകലാശാലാ ക്യാംപസുകൾ സംസ്ഥാനത്തു സ്ഥാപിക്കുക. ഇതിനു കേന്ദ്രാനുമതി വേണം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ജനകീയ സംഭാവനയിലൂടെ ഫണ്ട് ശേഖരിക്കും. ഉന്നതവിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കാൻ ഓഗസ്റ്റിൽ ഗ്ലോബൽ കോൺക്ലേവ് സംസ്ഥാനത്തു നടത്തും. ദേശീയ, രാജ്യാന്തര സ്ഥാപനങ്ങളുമായി സഹകരിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനു പ്രോത്സാഹനവും പാക്കേജുകളും നയത്തിലുണ്ടാകും. സ്റ്റാംപ് ഡ്യൂട്ടി, ട്രാൻസ്ഫർ ഡ്യൂട്ടി, റജിസ്ട്രേഷൻ ചാർജ് എന്നിവയിൽ ഇളവ്, എല്ലാ അംഗീകാരങ്ങൾക്കും ഏകജാലക ക്ലിയറൻസ്, വൈദ്യുതിക്കും വെള്ളത്തിനും സബ്സിഡി നിരക്ക്, നികുതി ഇളവ്, മൂലധനത്തിനുമേലുള്ള നിക്ഷേപ സബ്സിഡി എന്നിവയും നയത്തിന്റെ ഭാഗമായിരിക്കും.
തിരുവനന്തപുരം ∙ പങ്കാളിത്ത പെൻഷൻ പദ്ധതിക്കുപകരം സർക്കാർ പരിഗണിക്കുന്നതു നിയന്ത്രിത പെൻഷൻ പദ്ധതി. വിരമിക്കുന്നവർക്ക് ഒരു പരിധിയിൽ കൂടുതൽ തുക പെൻഷൻ കിട്ടുന്നത് ഒഴിവാക്കുകയും അതുവഴി ലാഭിക്കുന്ന തുക കുറഞ്ഞ പെൻഷൻ കിട്ടുന്നവർക്കു നൽകുകയും ചെയ്തു ഖജനാവിനുമേലുള്ള ഭാരം പരമാവധി കുറയ്ക്കുന്ന തരത്തിലെ പെൻഷൻ പദ്ധതിയാണു ധനവകുപ്പ് ആലോചിക്കുന്നത്. വിശദപഠനത്തിനു ശേഷമേ പുതിയ പെൻഷൻ പദ്ധതിയിലേക്കു നീങ്ങൂ. അടുത്ത വർഷം തന്നെ നടപ്പാക്കാൻ കഴിയുമെന്ന ഉറപ്പും സർക്കാരിനില്ല.
ഇതാണോ കെ.എൻ. ബാലഗോപാലിന്റെ പ്ലാൻ ബി? ബജറ്റ് പ്രസംഗം കേട്ടു കഴിയുമ്പോൾ ഇങ്ങനെ ഒരു സംശയം തോന്നുന്നത് ന്യായം. സ്വകാര്യ മേഖലയെയും സ്വകാര്യ മൂലധന നിക്ഷേപത്തെയും മുന്പെങ്ങുമില്ലാത്ത വിധത്തില് ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതാണ് ധന മന്ത്രി കെ.എന്. ബാലഗോപാല് അവതരിപ്പിച്ച കേരള ബജറ്റ്. സ്വകാര്യ മേഖലയോടുള്ള നയപരമായ ‘അയിത്തം’ ഇടതു സര്ക്കാരുകള് നേരത്തേ തന്നെ അവസാനിപ്പിച്ചതാണെങ്കിലും, സ്വകാര്യ മേഖലയെ ഭാവികേരളത്തിന്റെ പ്രധാന മൂലധന സ്രോതസ്സായി കാണുന്ന രീതിയിലുള്ള മാറ്റത്തെ സാമ്പത്തിക രംഗത്തെ രാഷ്ട്രീയ നയംമാറ്റമായിത്തന്നെ കാണണം. ഒളിച്ചുവച്ച വാക്കുകള് കൊണ്ടല്ല, ബജറ്റ് പ്രസംഗത്തിലുടനീളം സ്വകാര്യ നിക്ഷേപത്തെ പരസ്യമായി ശ്ലാഘിച്ചുകൊണ്ടാണ് ധനമന്ത്രി നവകേരള സൃഷ്ടിക്കായി അവരെ സ്വാഗതം ചെയ്യുന്നതെന്നതും ശ്രദ്ധിക്കണം. എന്തുകൊണ്ടാണ് സ്വകാര്യ മേഖലയെ ഇരുകൈയും നീട്ടി ക്ഷണിക്കാൻ ധനമന്ത്രി തയാറായത്? സ്വകാര്യ പങ്കാളിത്തം വരുന്നതോടെ സംസ്ഥാനത്തിന്റെ വികസന രംഗത്ത് ഏതൊക്കെ തരത്തിലാണ് മാറ്റം വരിക? അതു മാത്രമല്ല, ബജറ്റ് പ്രസംഗത്തിന്റെ ഉപസംഹാരത്തില് പ്രവാസി മലയാളികളെ കേരളത്തിന്റെ സവിശേഷ സമ്പത്തായാണ് മന്ത്രി വിശേഷിപ്പിച്ചത്. അവരെയടക്കം ഉപയോഗപ്പെടുത്തി വിവിധ രംഗങ്ങളില് മൂലധന നിക്ഷേപം നടത്തി വികസന രംഗത്ത് വന് കുതിച്ചുചാട്ടം നടത്താനാവുമെന്നാണ് മന്ത്രി പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം ∙ പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാല്വയ്പ്പാണ് സംസ്ഥാന സര്ക്കാരിന്റെ ബജറ്റെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം∙ സംസ്ഥാന ബജറ്റിൽ വകുപ്പുകൾക്ക് ആവശ്യമായ വിഹിതം അനുവദിക്കാത്തതിൽ അതൃപ്തിയുമായി സിപിഐ മന്ത്രിമാർ. ആവശ്യമായ തുക
ഏതൊരു ധനമന്ത്രിയും ബജറ്റ് തയാറാക്കുമ്പോൾ മനസ്സിൽ സൂക്ഷിക്കേണ്ട മൂന്നു കാര്യങ്ങളുണ്ട്. സാമ്പത്തികവളർച്ചയ്ക്ക് ശക്തിയും വേഗവും നൽകുക, സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക, ജീവിതത്തിന്റെ ഗുണമേന്മ കൂട്ടുക. പ്രത്യക്ഷത്തിൽ എളുപ്പമാണെന്നു തോന്നുമെങ്കിലും ഈ മൂന്നിനെയും കൂട്ടിയിണക്കി കൊണ്ടുപോകുക എന്നതു
വിദ്യാഭ്യാസ രംഗത്ത് മൂലധന പദ്ധതികള് ആരംഭിക്കും എന്ന പ്രഖ്യാപനവും നിക്ഷേപം ആകര്ഷിക്കുന്ന സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദ്യാര്ത്ഥികള്ക്ക് പ്രൊഫഷണല് കോഴ്സുകളില് ഉള്പ്പെടെ ചേര്ന്ന് പഠിക്കാവുന്ന നിയമ പരിഷ്കാരങ്ങള് വരുത്തും എന്ന പ്രഖ്യാപനവും ഈ ദിശയിലുള്ളതാണ്. കേരളത്തിലെ ചെറു
ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ചു! എന്നാൽ പഴയ പെൻഷൻ പദ്ധതിയിലേക്കു മടങ്ങുകയുമില്ല. എന്താകും ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മനസ്സിലെ ആ പ്ലാൻ ബി? ബജറ്റ് പ്രസംഗം കഴിഞ്ഞപ്പോൾ ജീവനക്കാരുടെ മനസ്സിൽ ഉയർന്ന പ്രധാന ചോദ്യങ്ങളിലൊന്ന് ഇതാണ്. ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യവും മുറവിളിയും പരിഗണിച്ചാണ് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ തീരുമാനിച്ചത്. പങ്കാളിത്ത പെന്ഷന് പദ്ധതി പിന്വലിക്കുക, സ്റ്റാറ്റ്യൂട്ടറി പെന്ഷന് തിരികെകൊണ്ടു വരിക; വലിയൊരു വിഭാഗം സംസ്ഥാന സര്ക്കാര് ജീവനക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിന് ഈ ബജറ്റില് പച്ചക്കൊടി കാട്ടിയിരിക്കുകയാണ് സംസ്ഥാന സര്ക്കാരും ധനമന്ത്രിയും.
സർക്കാർ നയം മാറ്റുന്ന കര്യം ഇന്നത്തെ ബജറ്റിൽ വളരെ വ്യക്തമായിരുന്നു. സ്വകാര്യ വൽക്കരണത്തെ എതിർത്തിരുന്ന കമ്മ്യൂണിസ്റ്റ് നയങ്ങളെ മാറ്റി സ്വകാര്യ വത്കരണത്തിന് എല്ലാ മേഖലയും തുറന്നു കൊടുക്കുന്ന നയം പ്രഖ്യാപിച്ച ഒരു ബജറ്റ് എന്ന രീതിയിൽ ഇന്നത്തെ ബജറ്റ് അവതരണം വ്യത്യസ്തമായി. സ്വകാര്യ മേഖലയുടെ
ന്യൂഡൽഹി ∙ കേരളത്തോടു ശത്രുതാ സമീപനമാണു കേന്ദ്രസർക്കാരിനെന്നു ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ ധനസഹായ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം. കേന്ദ്ര സർക്കാർ കേരളത്തിന് 57,000 കോടി രൂപയുടെ വരുമാനക്കുറവ് വരുത്തിയോ എന്നു കോൺഗ്രസ് എംപി ഡീൻ കുര്യാക്കോസിന്റെ
ക്ഷേമ പെൻഷനെ ‘ക്ഷാമം’ കവർന്നപ്പോൾ ക്ഷേമത്തോടെ സർക്കാർ ജീവനക്കാർക്ക് ക്ഷാമ ബത്ത നൽകാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തയാറായി. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോൾ കുടുംബ ബജറ്റ് എങ്ങനെ കുടുംബാംഗങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമെന്ന ആലോചയിലാണ് ജനങ്ങളെന്നതാണ് വാസ്തവം. ബജറ്റ് വിഹിതം നേരിട്ട് ബാധിക്കുന്ന രണ്ടു വിഭാഗങ്ങളാണ് സർക്കാർ ജീവനക്കാരും സാമൂഹിക ക്ഷേമ പെൻഷൻ വാങ്ങുന്നവരും. സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്ത് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിൽ രണ്ടു കൂട്ടരും വലിയ പ്രതീക്ഷയിലായിരുന്നു. ക്ഷേമ പെൻഷൻ വാങ്ങുന്ന വലിയ വിഭാഗത്തെയും ജീവിതകാലം മുഴുവൻ സർക്കാർ ജോലിയിൽ വ്യാപൃതരാകുന്ന ജീവനക്കാരെയും ഒരു സർക്കാരിനും ഒഴിവാക്കാനും കഴിയില്ല. എന്നിട്ടും പെൻഷൻകാരെ മറന്ന് ജീവനക്കാരെ സഹായിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത് എന്താകും? ജീവനക്കാർക്ക് ക്ഷാമ ബത്ത നൽകുമെന്ന പ്രഖ്യാപനത്തിൽ എത്രത്തോളം യാഥാർഥ്യമുണ്ട്? ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് അഞ്ചു മാസത്തെ കുടിശികയാണ് സർക്കാർ നൽകാനുള്ളത്. ഇതിനൊപ്പം 2021ലെ തിരഞ്ഞെടുപ്പിൽ പിണറായി സർക്കാർ പെൻഷൻ തുക 2500 ആക്കി ഉയർത്താമെന്ന് നൽകിയ വാഗ്ദാനവും. ഇതും ബജറ്റിലേക്ക് ഉറ്റുനോക്കാൻ അവരെ പ്രേരിപ്പിച്ചു. എന്നാൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസകരമായ നിര്ദേശങ്ങൾ ബജറ്റിൽ ഉൾപ്പെട്ടപ്പോൾ ക്ഷേമപെൻഷൻകാർക്ക് കേന്ദ്രത്തെ പഴിച്ചുകൊണ്ടുള്ള ധനമന്ത്രിയുടെ സഹതാപ വാക്കുകൾ മാത്രമാണു ലഭിച്ചത്. ബജറ്റിലൂടെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആശങ്ക എത്രമാത്രം പരിഹരിക്കപ്പെട്ടു ? എന്താണ് പുതിയ പെൻഷൻ പദ്ധതി? 60 വയസ്സു കഴിഞ്ഞ സാധാരണക്കാര്ക്ക് സാമൂഹിക പെൻഷൻ വരും നാളുകളിൽ കുടിശിക ഇല്ലാതെ ലഭിക്കാനുള്ള വിദ്യയാണോ ധനമന്ത്രിയുടെ ‘പ്ലാൻ ബി’യിൽ ഉള്ളത്? ബജറ്റ് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായി പരിശോധിക്കാം.
ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപോകുന്നവരെ ക്കുറിച്ചുള്ള ഒരുപാട് കഥകൾ എന്നും കേൾക്കുന്നു. ഇപ്പോൾ മുമ്പെങ്ങുമില്ലാത്ത പ്രാധാന്യം ഈ ഗൗരവതരമായ സാമൂഹ്യപ്രശ്നത്തിന് കൈവന്നിട്ടുമുണ്ട്. കാരണം തൊഴിൽ തേടിയും വിദ്യാഭ്യാസത്തിനുമായി മക്കൾ വിദേശങ്ങളിലേയ്ക്ക് ചേക്കേറുന്ന പ്രവണത കൂടിയതോടെ മാതാപിതാക്കളുടെ
∙മനുഷ്യ–വന്യമൃഗ സംഘർഷം കുറയ്ക്കാൻ ഈ വർഷം ബജറ്റിൽ നീക്കിവച്ചത് കഴിഞ്ഞ വർഷത്തേക്കാളും ഇരട്ടിയോളം തുക. കഴിഞ്ഞ വർഷം 29.8 കോടി രൂപ നീക്കിവച്ചിടത്ത് ഈ വർഷം 48.85 കോടി രൂപയാണ് അനുവദിച്ചത്. ഒറ്റ നോട്ടത്തിൽ മലയോര മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ് ബജറ്റിൽ തുക വർധിപ്പിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ചെലവാക്കിയ 29.8
ന്യൂഡൽഹി ∙ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റ് കേട്ട് ചിരിക്കണോ കരയണോ എന്നറിയാൻ പറ്റാത്ത അവസ്ഥയാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. യാഥാർഥ്യബോധം തെല്ലുമില്ലാത്ത ബജറ്റ് ഈ ദശകത്തിലെ വലിയ തമാശയാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന കണക്ക് അവതരിപ്പിക്കാൻ നിൽക്കരുത്. കുറേ കാലമായി പ്രഖ്യാപിച്ചു
കൊച്ചി∙ ‘‘ഇതു റബർ കർഷകരെ രക്ഷിക്കാനല്ല, നവകേരള സദസ്സിൽ വച്ച് അപമാനിച്ചതിന് കേരള കോൺഗ്രസി(എം)നെ അനുനയിപ്പിക്കാൻ നോക്കിയതാണ്’’, റബറിന്റെ താങ്ങുവില 10 രൂപ കൂട്ടിയതിനെക്കുറിച്ച് കാഞ്ഞിരപ്പിള്ളി സ്വദേശിയായ ഒരാൾ പ്രതികരിച്ചത് ഇങ്ങനെ. റബറിന്റെ താങ്ങുവില 180 രൂപയാക്കിയതിന് ഒരു വിഭാഗം കയ്യടിക്കുന്നെങ്കിൽ
തിരുവനന്തപുരം∙ ‘സൂര്യാസ്തമയ’ മേഖലകളിൽനിന്നും ‘സൂര്യോദയ’ മേഖലകളിലേക്കുള്ള മാറ്റമായാണ് ഈ സാമ്പത്തിക വർഷത്തെ ബജറ്റിനെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിശേഷിപ്പിച്ചത്. പ്രകടമായ മാറ്റം സ്വകാര്യ നിക്ഷേപത്തെ സ്വീകരിക്കലാണ്. കേരളത്തിന്റെ മുന്നോട്ടുപോക്കിന് സ്വകാര്യനിക്ഷേപം മാത്രമാണ് ആശ്രയം എന്നു പറയാതെ പറയുന്ന
തിരുവനന്തപുരം∙ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. മാസങ്ങളായി കുടിശിക നിലനില്ക്കുന്ന പദ്ധതികളിലാണു വീണ്ടും പ്രഖ്യാപനങ്ങള് നടത്തിയതെന്നും പ്രയാസങ്ങള് തുടരുമെന്നും കൂടുതല് താഴോട്ട് പോകുമെന്നുമുള്ള പ്രഖ്യാപനമാണ് ബജറ്റെന്നുമായിരുന്നു മുസ്ലിം
കേരളത്തെ മെഡിക്കല് ഹബ്ബാകി മാറ്റുമെന്നാണ് ധനമന്ത്രി കെ എന് ബാലഗോപാല് അവതരിപ്പിച്ച ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിലൊന്ന്. ആരോഗ്യരംഗത്ത് പൊതുവെ മുന്നിട്ട് നില്ക്കുന്നുവെന്ന പ്രതിച്ഛായ കേരളത്തിനുണ്ട്. അതിനാല് തന്നെ മെഡിക്കല് ഹബ്ബായി മാറാനുള്ള സാധ്യതകളും വലുതാണ്. കോവിഡ് മഹാമാരിയും
തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്നു വാചകമടിക്കുന്നതല്ലാതെ കടക്കെണിയിൽ ആയ കേരളത്തെ രക്ഷിക്കാനുള്ളതൊന്നും ബജറ്റിലില്ലെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിന്റെ തകർച്ചയ്ക്കു കേന്ദ്രമാണ് ഉത്തരവാദിയെന്നുള്ള രാഷ്ട്രീയ വിമർശനം നടത്താനാണ് ധനമന്ത്രി
ജനോപകാരപ്രദമായ യാതൊരു നിർദേശങ്ങളുമില്ലാത്ത ഒരു ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്ന്യുഡിഎഫ് സെക്രട്ടറിയും സിഎംപി ജനറൽ സെക്രട്ടറിയുമായസി.പി.ജോൺ. സർക്കാർ പദ്ധതികൾ പോലും കൃത്യമായി നടത്താൻ കഴിയാത്ത സർക്കാർ എല്ലാകുറ്റവുംകേന്ദ്രത്തിന് മേൽ ചാർത്തുകയാണെന്നും ജോൺ പറഞ്ഞു. ഒരു സ്വയം വിമർശനത്തിന്
തിരുവനന്തപുരം∙ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ ഗാലനേജ് ഫീസ് ലീറ്ററിനു 10 രൂപയായി നിശ്ചയിച്ചെങ്കിലും തൽക്കാലം മദ്യവില ഉയരില്ലെന്ന് ബവ്റിജസ് കോർപറേഷൻ. ലീറ്ററിനു 30 രൂപവരെ ഗാലനേജ് ഫീസ് ഈടാക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഇപ്പോൾ ലീറ്ററിനു 0.05 പൈസ ആണ് ഗാലനേജ് ഫീസ്. 10 രൂപ വർധിപ്പിച്ചതോടെ ഒരു കേയ്സ്
തിരുവനന്തപുരം∙ ബജറ്റിൽ കോടതി ഫീസുകളുടെ നിരക്ക് വർധിപ്പിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 138–ാം വകുപ്പിനു കീഴിൽ റജിസ്റ്റർ ചെയ്യുന്ന കേസുകളിൽ നിരസിക്കപ്പെടുന്ന ചെക്കിന്റെ തുക 10,000 രൂപവരെയാണെങ്കിൽ 250 രൂപ ഫീസ്. 10,000 രൂപയിൽ കൂടിയാൽ 3 ലക്ഷംരൂപയിൽ കൂടരുത് എന്ന നിബന്ധനയോടെ ചെക്ക് തുകയുടെ 5 ശതമാനം
തിരുവനന്തപുരം∙ സംസ്ഥാനങ്ങൾക്കു കിട്ടേണ്ട ന്യായമായ സാമ്പത്തിക പരിഗണന കിട്ടുന്നില്ലെന്നും ഒന്നിച്ചുനിന്നാൽ മാത്രമേ കൂടുതൽ ശക്തമായി മുന്നോട്ട് പോകാൻ പറ്റുവെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേന്ദ്രത്തിൽനിന്നു കിട്ടാനുള്ളതിന്റെ നല്ലൊരുഭാഗം പണവും കിട്ടാതെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഒന്നിച്ചുനിന്നാൽ
തിരുവനന്തപുരം∙ ബാങ്കുകൾ ഭൂമി പണയപ്പെടുത്തി വായ്പകൾ നൽകുമ്പോൾ ഇത്തരം ഭൂമി പണയപ്പെടുത്തലുകൾ ബാങ്കുകൾക്കു പരിശോധനയ്ക്ക് ലഭ്യമാകുന്ന വിധത്തിൽ റവന്യൂ വകുപ്പിന്റെ പോർട്ടലിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇത്തരത്തിൽ മോർട്ട്ഗേജ് രേഖപ്പെടുത്തുന്നതിന് പരമാവധി 1000 രൂപയും, ഈ രേഖപ്പെടുത്തൽ
തിരുവനന്തപുരം∙ ബജറ്റില് ജിഎസ്ടി നികുതി കുടിശിക തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. കുടിശികയായി സർക്കാരിനു ലഭിക്കാനുള്ളത് 14,000 കോടിരൂപയാണ്. പല കുടിശികകളും വളരെ പഴക്കമേറിയതോ ചെറിയ തുകകളോ ആണ്. ചെറുകിട വ്യാപാര മേഖലയ്ക്ക് ഉണർവ് നൽകുന്ന നടപടിയായി പദ്ധതിയെ സർക്കാർ കാണുന്നു. പദ്ധതിയുടെ സവിശേഷതകൾ
തിരുവനന്തപുരം∙ റജിസ്ട്രേഷൻ വിഭാഗത്തിൽ വിവിധയിനങ്ങളിൽ നികുതി വർധിപ്പിച്ചും ചില ഇളവുകൾ നൽകിയും സംസ്ഥാന ബജറ്റ്. പ്രധാന നിർദേശങ്ങൾ ഇവ: ∙ ഡെപ്പോസിറ്റ് ഓഫ് ടൈറ്റിൽ ഡീഡിന്റെ കരാറുകൾ നിർബന്ധമായും ഓൺലൈനായി സബ് റജിസ്ട്രാർ ഓഫിസുകളിൽ ഫയൽ ചെയ്യുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കും. ഇപ്രകാരമുള്ള ഫയലിങ്ങിന്
തിരുവനന്തപുരം∙ ഫ്ലാറ്റിൽ താമസിക്കുന്നവർക്കും ഭൂനികുതി ഏർപ്പെടുത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റിൽ പറഞ്ഞു. സംസ്ഥാനത്തെ ഫ്ലാറ്റുകൾ നിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് (ഊടുകൂറവകാശത്തിന്) ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ വ്യക്തിഗതമായ ഭൂനികുതി നിരക്കുകൾ ഏർപ്പെടുത്തുമെന്നാണു
ഇപ്പോള് പ്രതിദിനം ഒരു കോടി ഭാഗ്യക്കുറി ടിക്കറ്റുകള് വിറ്റഴിക്കുന്ന കേരളകൂടുതല് ടിക്കറ്റുകള് വില്പ്പന നടത്തി 30,000 തൊഴില് അവസരങ്ങള് കൂടുതലായി സൃഷ്ടിക്കാന് ബജറ്റ് അവസരം ഒരുക്കും. പുതുതായി ഏജന്സി എടുക്കുന്നവര്ക്കും ചെറുകിട വില്പ്പനക്കാര്ക്കും പ്രതിവാര ഭാഗ്യക്കുറികള് ആവശ്യത്തിനു
ക്ഷേമപെന്ഷന് വര്ധിപ്പിക്കില്ല എന്നാണ് ബജറ്റില് പറഞ്ഞിരിക്കുന്നതെങ്കിലും സാമൂഹ്യക്ഷേമപെന്ഷന്കാര് ഏറെ പ്രതീക്ഷയോടെയാണ് ഈ ബജറ്റിനെ കാണുന്നത്. കൊടുക്കാനുള്ള പെന്ഷന് കൊടുത്തു തീര്ക്കുമെന്നും അടുത്ത സാമ്പത്തിക വര്ഷം ആദ്യം മുതലേ കൃത്യമായും സമയബന്ധിതമായും പെന്ഷൻ നല്കുമെന്നുമാണ് ബജറ്റ്
തിരുവനന്തപുരം∙ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരം പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം. പങ്കാളിത്ത പെൻഷൻ പദ്ധതി സൃഷ്ടിച്ച അരക്ഷിതത്വം സർക്കാർ ജീവനക്കാരിൽ വലിയ ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ടെന്ന് ധനമന്ത്രി
തിരുവനന്തപുരം∙ യാഥാർഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തി ബജറ്റിന്റെ വിശ്വാസ്യതയെയാണു ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ തകർത്തതെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തി പ്രതിപക്ഷത്തെ വിമർശിച്ച് ബജറ്റിന്റെ പവിത്രത മന്ത്രി നഷ്ടപ്പെടുത്തി. ബജറ്റ് രേഖകള്ക്ക് പവിത്രതയുണ്ട്.
സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചയ്ക്ക് കേരള ബജറ്റിൽ പരിഹാരം. പങ്കാളിത്ത പെൻഷൻ അവസാനിപ്പിച്ച് സർക്കാർ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പാക്കുമോ എന്ന തായിരുന്നു ജീവനക്കാർക്ക് അറിയേണ്ടിയിരുന്നത്. ജീവനക്കാർക്ക് നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പുതിയ പെൻഷൻ
തിരുവനന്തപുരം∙ സംസ്ഥാനത്ത് വിദേശനിർമിത മദ്യത്തിന്റെ വില വർധിക്കും. സംസ്ഥാനത്ത് വിൽപന നടത്തുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ലീറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അത് ലീറ്ററിനു 10 രൂപയായി നിശ്ചയിച്ചു. ഇതുവഴി 200 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം∙ സാമൂഹിക ക്ഷേമ പെൻഷനുകളിൽ ഇത്തവണയും വർധനയില്ല. ക്ഷേമപെൻഷൻ അടുത്ത സാമ്പത്തിക വർഷം കൃത്യമായി കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ബജറ്റ് അവതരണത്തിൽ വ്യക്തമാക്കിയ ധനമന്ത്രി കെ.എൻ.ബാലഗോപാൽ, തുക വർധിപ്പിക്കുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അനുകൂല നിലപാടു സ്വീകരിക്കാത്തതിന്
തിരുവനന്തപുരം∙ റബറിന്റെ താങ്ങുവില 200 കടക്കുമോയെന്ന് ആകാംക്ഷയോടെ കാത്തിരുന്ന റബർ കർഷകർക്ക് നിരാശ. 10 രൂപയുടെ നാമമാത്ര വർധനവു മാത്രമാണ് ബജറ്റിലുള്ളത്. ഇതോടെ നിലവിലെ താങ്ങുവിലയായ 170 രൂപ, 180 ആയി വർധിക്കും. അതേസമയം, 10 രൂപ മാത്രം കൂട്ടിയിട്ട് എന്തു കാര്യമാണ് ഉള്ളതെന്ന് സഭയിലുണ്ടായിരുന്ന കടുത്തുരുത്തി