Activate your premium subscription today
2024-25 സാമ്പത്തിക വർഷത്തിൽ മികച്ച കമ്പനികളിൽ 1.25 ലക്ഷം ഇന്റേൺഷിപ്പുകൾ വാഗ്ദാനം ചെയ്യുന്ന പ്രധാനമന്ത്രിയുടെ സമഗ്ര ഇന്റേൺഷിപ്പ് പദ്ധതി കഴിഞ്ഞ ആരംഭിച്ചു. അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി ഇന്റേൺഷിപ്പ് നൽകുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമായ പൈലറ്റ് പ്രോജക്റ്റ്, കോർപ്പറേറ്റ് കാര്യ മന്ത്രാലയം
2024 കേന്ദ്ര ബജറ്റില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ചില കാര്യങ്ങള്‍ നടപ്പിലായിക്കഴിഞ്ഞു, എന്നാല്‍ മറ്റ് ചിലത് ഒക്റ്റോബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. ഏതെല്ലാമാണ് ആ ആറ് മാറ്റങ്ങളെന്ന് നോക്കാം... 1. വിവാദ് സെ
ഇന്ത്യയുടെ ബാങ്കിങ് ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ് ഗ്രാമീണ ബാങ്കുകളുടെ രൂപീകരണവും വ്യാപനവും. 1975 സെപ്റ്റംബർ 26ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിന്റെയും 1976ലെ റീജനൽ റൂറൽ ബാങ്ക് (RRB) ആക്ടിന്റെയും അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടതാണ് ഗ്രാമീണ ബാങ്കുകൾ. കേന്ദ്ര സർക്കാരിന്റെ ധനമന്ത്രാലയത്തിനും പ്രയോജക (sponsored) ബാങ്കുകൾക്കും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കുമാണ് ഇവയുടെ ഉടമസ്ഥാവകാശം. ഗ്രാമീണ ബാങ്കുകളുടെ 50 ശതമാനം ഓഹരികൾ കേന്ദ്രസർക്കാരിന്റെയും 35 ശതമാനം ഓഹരികൾ പ്രായോജക ബാങ്കുകളുടെയും 15 ശതമാനം ഓഹരികൾ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടേതുമാണ്. ചില ബാങ്കിങ് സംഘടനകൾ ഇപ്പോൾ ആവശ്യപ്പെടുന്നത് ഗ്രാമീണ ബാങ്കുകളെ ബന്ധപ്പെട്ട പ്രായോജക ബാങ്കുകളിൽ ലയിപ്പിക്കണമെന്നാണ്. ഗ്രാമീണ മേഖലയെ കാര്യമായി ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി രൂപീകരിച്ച ഗ്രാമീണ ബാങ്കുകളുടെ പ്രവർത്തനത്തെ തുരങ്കം വയ്ക്കുന്നതാണ് ഈ നീക്കമെന്ന വിമർശനം ഉയർന്നു കഴിഞ്ഞു. ഇത് പലരുടെയും തൊഴിൽ നഷ്ടത്തിലേക്കും വരുമാന നഷ്ടത്തിലേക്കും വരെ നയിക്കുമെന്ന ആശങ്കയും ഉയർന്നു കഴിഞ്ഞു. യഥാർഥത്തിൽ ലയനം ഗ്രാമീണ ബാങ്കുകളെ സഹായിക്കുമോ അതോ ദ്രോഹിക്കുമോ? എന്താണ് പരിഹാരം? വിശദമായി പരിശോധിക്കുകയാണിവിടെ.
ഒരു കുട്ടി ജനിച്ചാല്‍ പിന്നെ അവരുടെ ഭാവിയെ കുറിച്ചാണ് ചിന്ത. അതുകൊണ്ട് തന്നെ കുഞ്ഞു കുറഞ്ഞു സമ്പാദ്യങ്ങള്‍ അവര്‍ക്കായി കരുതാറുണ്ട്. എന്നാല്‍, ഉന്നതവിദ്യാഭ്യാസ സമയങ്ങളിലെല്ലാം തന്നെ പലരും സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങാറുണ്ട്. ഇത്തരം ബധ്യതകളൊന്നും ഇല്ലാതിരിക്കാന്‍ കുറച്ചു മുന്‍പേ ചിന്തിച്ചാല്‍
കഴിഞ്ഞ കേന്ദ്ര ബജറ്റിലൂടെ ജിഎസ്ടി നിയമത്തിൽ കൊണ്ടുവന്നത് സമഗ്ര മാറ്റങ്ങൾ. 53–ാം ജിഎസ്ടി കൗൺസിൽ തീരുമാനങ്ങളും ഫിനാൻസ് ബില്ലിലെ പ്രധാന മാറ്റങ്ങളും കൂടി പരിശോധിക്കാം 1. സെക്ഷൻ 9ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം, എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ENA) മനുഷ്യന് ഉപയോഗപ്രദമായ മദ്യം നിർമിക്കുന്നതിനാണെങ്കിൽ ജിഎസ്ടി
നികുതി കുറച്ചെങ്കിലും ഇൻഡെക്സേഷൻ ആനുകൂല്യം ഇല്ലാതാക്കിയത് ഫലത്തിൽ സ്ഥലം വിൽക്കുന്നവരുടെ നികുതിഭാരം കൂട്ടുകയേയുള്ളൂ എന്നും റിയൽ എസ്റ്റേറ്റ് മേഖലയുടെ തളർച്ചയ്ക്ക് അത് വഴിവയ്ക്കുമെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
പൊതു മേഖലയിലെ റെയിൽവേ ഓഹരികളായ ഐആർഎഫ്സി, ആർവിഎൻഎൽ. ഇർകോൺ മുതലായ ഓഹരികൾ ഇന്ന് 4–7 ശതമാനം വീതം ഇടിഞ്ഞു. ഐആർഎഫ്സി ജൂലൈ 15ന് 229 രൂപയായിരുന്നത് ആ നിലയിൽ നിന്ന് 20 ശതമാനത്തോളമാണ് ഇടിഞ്ഞിരിക്കുന്നത്. ഇന്നത്തെ മാത്രം ഇടിവ് 5.94 ശതമാനമാണ്. ഒരു വർഷം മുമ്പ് 229 രൂപയായിരുന്ന ഓഹരി വില ഇന്ന് 180 രൂപയാണ്.
ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു വ്യക്തിക്കും രാജ്യം വിടുന്നതിന് ആദായനികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന കേന്ദ്ര ബജറ്റിലെ നിർദേശത്തിന് കൂടുതൽ വ്യക്തതയുമായി കേന്ദ്ര സർക്കാർ. ഇതനുസരിച്ച് വിദേശയാത്ര ചെയ്യുന്ന എല്ലാവരും നിർബന്ധിത നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടെന്നാണ് പുതിയ
നികുതി മാത്രമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യക്കാരുടെ ചർച്ച വിഷയം. ആദായ നികുതി കുറച്ചില്ല, ഓഹരി മൂലധന നികുതി കൂട്ടി, റിയൽ എസ്റ്റേറ്റ് നികുതി കൂട്ടി തുടങ്ങി ബജറ്റിന് ശേഷം പരാതികളുടെ പ്രവാഹമാണ്. എന്നാൽ 140 കോടി ഇന്ത്യക്കാരിൽ എത്രപേരാണ് നികുതി കൊടുക്കുന്നത് എന്ന് അറിയാമോ? വിദേശ രാജ്യങ്ങളെ
ന്യൂഡൽഹി∙ ബജറ്റ് ചർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുരുക്കിയ പോലെയാണ് മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയെ കുരുക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കുരുക്ഷേത്രത്തിൽ കർണനും ദ്രോണരും അശ്വഥാമാവും ശകുനിയും അടങ്ങുന്ന 6 അംഗ സംഘമാണ് അഭിമന്യുവിനെ വധിക്കാൻ കൂട്ടുനിന്നതെങ്കിൽ ഇന്ന് ആ ചക്രവ്യൂഹത്തിന് നേതൃത്വം നൽകുന്നത് മോദിയും, അമിത് ഷായും, മോഹൻ ഭാഗവതും, അംബാനിയും, അദാനിയും, അജിത് ഡോവലുമാണെന്നും അദ്ദേഹം തുറന്നടിച്ചു.
തിരുവനന്തപുരം∙ കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ച അവഗണനയ്ക്കും അനീതിക്കും എതിരെ പ്രതിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകുന്നതിനു പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശ്യങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കുന്നതായി യുഡിഎഫ്
ബജറ്റ് വാരത്തിൽ ഐടി പിന്തുണയിൽ 1.50% മുന്നേറിയ നിഫ്റ്റി വെള്ളിയാഴ്ച അവസാന മണിക്കൂറിൽ വീണ്ടും റെക്കോർഡ് തിരുത്തി പുതിയ ഉയരം കുറിച്ചു. ക്യാപിറ്റൽ ഗെയിൻ ടാക്സ് ഉയർത്തിയതിനെ തുടർന്ന് 23000 പോയിന്റിന് സമീപത്തേക്കിറങ്ങിയ നിഫ്റ്റി വെള്ളിയാഴ്ച 24861 പോയിന്റെന്ന റെക്കോർഡ് ഉയരം കുറിച്ച ശേഷം 428 പോയിന്റ്
കോഴിക്കോട്∙ ബജറ്റുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരായ കേരള സർക്കാരിന്റെ ആഖ്യാനത്തിന് പ്രതിപക്ഷം കുടപിടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. യുഡിഎഫിനുള്ളത് മണ്ടന്മാരുടെ നേതൃത്വമാണെന്നും വി.ഡി സതീശന്റെ തലയിൽ കളിമണ്ണാണെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പരിഹസിച്ചു. എൽഡിഎഫിന്റെ ഏക തുറുപ്പ് ചീട്ട് എന്നത് കേന്ദ്ര അവഗണനയാണ്. അതിന് വളംവച്ച് കൊടുക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു.
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ വെറും എട്ട്മാസം മാത്രം അവശേഷിക്കേ വിവിധ നിക്ഷേപങ്ങളിന്മേലും അതില്‍ നിന്നുള്ള ലാഭത്തിന്മേലുമുള്ള ആദായ നികുതിനിരക്കുകളിലെ അടിമുടി മാറ്റം ഇടത്തരക്കാരന്റെ വരുമാനത്തില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക. വളരെ ജാഗ്രതയോടെ ഇനിയുള്ള മാസങ്ങളില്‍ നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. പാർട്ടിയിൽ ഒറ്റപ്പെട്ടു, കൈവിട്ട് ഒബാമ, പെലോസി; ഒടുവിൽ പിൻമാറി ബൈഡൻ എതിരാളിയായ ഡോണൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം, പ്രായാധിക്യ പ്രശ്നങ്ങൾ,
ഇറക്കുമതി തീരുവ കുറച്ച കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ, മൂന്നു ദിവസം കൊണ്ട് സ്വർണ വിലയിൽ 2760 രൂപയുടെ കുറവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു പവന് കുറഞ്ഞത് 3,800 രൂപയാണ്. ഇന്നലെ 22 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ കുറഞ്ഞ് 6400 രൂപയും പവന് 760 രൂപ കുറഞ്ഞ് 51200 രൂപയുമായി. ഏപ്രിലിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.
തിരുവനന്തപുരം∙ അവഗണിക്കപ്പെട്ടതിൽ പ്രതിഷേധമുണ്ടെങ്കിലും കേന്ദ്രബജറ്റിൽ കേരളത്തിനു പ്രയോജനപ്പെടുത്താവുന്ന പദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. സംസ്ഥാനങ്ങൾക്കുള്ള മൂലധനച്ചെലവിന് ഉൾപ്പെടെ കേന്ദ്രം നീക്കിവച്ച തുക ഏതെല്ലാം പദ്ധതികൾ സമർപ്പിച്ചു നേടിയെടുക്കാനാകുമെന്ന് ഇന്നത്തെ യോഗം ചർച്ച ചെയ്യും.
തിരുവനന്തപുരം ∙ വാരിക്കോരി നൽകിയെന്നു റെയിൽവേ മന്ത്രി ആവർത്തിക്കുമ്പോഴും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിന് അർഹിക്കുന്ന പരിഗണന ബജറ്റിൽ ലഭിച്ചില്ല. കുറവു വിഹിതം കിട്ടിയവരിൽ മൂന്നാമതാണു കേരളത്തിന്റെ സ്ഥാനം. ഉത്തർപ്രദേശിനും മഹാരാഷ്ട്രയ്ക്കും 15,000 കോടിക്കു മുകളിൽ ലഭിക്കുമ്പോഴാണു കേരളത്തിനു നൽകിയ 3011 കോടി രൂപ വലിയ വിഹിതമായി അവതരിപ്പിക്കുന്നത്.
കൊൽക്കത്ത ∙ നാളെ നടക്കുന്ന നീതി ആയോഗ് യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പങ്കെടുക്കില്ല. ബജറ്റിലെ അവഗണനയെ തുടർന്നാണ് മറ്റ് 7 പ്രതിപക്ഷ പാർട്ടികളിലെ മുഖ്യമന്ത്രിമാർക്കൊപ്പം മമതയും പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.
കൊച്ചി ∙ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം സാധ്യമാക്കാനുള്ള ശ്രമമാണ് ഇത്തവണത്തെ കേന്ദ്രബജറ്റെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ധർമകീർത്തി ജോഷി. തൊഴിലവസരങ്ങളും വളർച്ചയും ഏറ്റവും കൂടുതൽ സൃഷ്ടിക്കാൻ കഴിയുന്ന
അടുത്തിടെ സ്വകാര്യ കമ്പനികൾ റീചാർജ് നിരക്കുകൾ 25 ശതമാനം വരെ കുത്തനെ വർധിപ്പിച്ചത് ബിഎസ്എൻഎല്ലിന് അനുഗ്രഹമായിരുന്നു. 4ജി സേവനം ലഭ്യമാക്കാനുള്ള ബിഎസ്എൻഎല്ലിന്റെ നടപടികൾ പുരോഗമിക്കുകയാണ്. ആത്മനിർഭർ കംപെയ്ന്റെ ഭാഗമായി തദ്ദേശ നിർമിത 4ജി ടെക്നോളജിയാണ് ഉപയോഗിക്കുക.
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ. 83.71 നിലവാരത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഡോളർ ഡിമാൻഡ് ശക്തമായി ഉയർന്നതാണ് രൂപയെ തളർത്തിയത്. ബജറ്റിൽ മൂലധന നേട്ട നികുതി ഉയർത്തിയതും ഇൻഡക്സേഷൻ ആനുകൂല്യം എടുത്തുകളഞ്ഞതും വിദേശനിക്ഷേപകരെ ഓഹരി വിൽക്കാൻ പ്രേരിപ്പിക്കുകയാണ്.
ന്യൂഡൽഹി ∙ എല്ലാ കുടുംബങ്ങളെയും ഗുരുതരമായി ബാധിച്ച വിലക്കയറ്റത്തെ നിസ്സാരമായി കാണരുതെന്നു മുന്നറിയിപ്പു നൽകിയ മുൻ ധനമന്ത്രി പി. ചിദംബരം 5 നിർദേശങ്ങൾ മുന്നോട്ടുവച്ചു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള രാജ്യസഭയിലെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറഞ്ഞ ദിവസവേതനം 400 രൂപയാക്കണമെന്നും നിയമപരിരക്ഷയോടെയുള്ള മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം∙ കേന്ദ്രം കൊണ്ടുവരുന്ന സഹകരണ നയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ചു കരട് നയത്തിൽ കൊണ്ടുവന്ന പുതിയ ഭേദഗതിയും കേരളത്തിലെ സഹകരണ മേഖലയിൽ പൊളിച്ചെഴുത്തിനു വഴിവയ്ക്കും. ബജറ്റിൽ സഹകരണ നയത്തിന്റെ കാര്യം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കും മുൻപു തന്നെ പുറത്തിറക്കിയ കരട് നയത്തിൽ പുതിയ ഭേദഗതിയും നിശ്ചയിച്ചു സംസ്ഥാനങ്ങൾക്കു കൈമാറിയിരുന്നു.
മോദി 3.O സർക്കാരിന്റെ ആദ്യ ബജറ്റും തുടർച്ചയായ ഏഴാം ബജറ്റുമാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. തൊഴിൽ, നൈപുണ്യ വികസനം, ആഭ്യന്തര വളർച്ച, നിർമാണം, നഗര വികസനം, നവീനവും പരിഷ്കാരങ്ങളും മുൻനിർത്തിക്കൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനം, തുടങ്ങിയവയുമായി ബന്ധപ്പെട്ട 9 മുൻഗണനാ മേഖലകളാണ് ധനമന്ത്രി വ്യക്തമായി നിർവചിച്ചത്. നിക്ഷേപകർക്ക് കഠിനവും തൊഴിൽ മേഖലയ്ക്ക് നല്ലതും രാഷ്ട്രീയ മുൻഗണനകളിൽ ഉയർന്നതും ഭാവി ഇന്ത്യയുടെ വളർച്ചയ്ക്ക് അടിത്തറയിടുന്നതുമാണ് ബജറ്റ്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി സ്ലാബുകളിൽ ധനമന്ത്രി ചില മാറ്റങ്ങൾ വരുത്തുകയും പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള സ്റ്റാൻഡേഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തുകയും ചെയ്തു, ഇത് ശമ്പളക്കാരായ നികുതിദായകർക്കും പെൻഷൻകാർക്കും ആശ്വാസമായി. എങ്കിലും, കിഴിവ് പഴയ നികുതി നിരക്കിൽ 50,000 രൂപയായി തുടരും, കുടുംബ പെൻഷൻകാർക്ക്, പുതിയ സ്ലാബ് അനുസരിച്ച് കിഴിവ് 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയരും. ബജറ്റിൽ പ്രഖ്യാപിച്ച മാറ്റങ്ങളുടെ ഫലമായി പുതിയ നികുതി വ്യവസ്ഥയിൽ ശമ്പളക്കാരായ വ്യക്തികൾക്ക്
കേരളം ആസ്ഥാനമായ പ്രമുഖ മത്സ്യക്കൃഷി, സമുദ്രോൽപന്ന കമ്പനിയായ കിംഗ്സ് ഇൻഫ്രയുടെ (Kings Infra) ഓഹരി വില കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കുതിച്ചത് 10 ശതമാനത്തിലധികമാണ്. ഇന്നുമാത്രം ഓഹരി വില 9.85 ശതമാനം ഉയർന്ന് 191.85 രൂപയിലെത്തി. കേരളം ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജുവലേഴ്സിന്റെ ഓഹരി വില ഇന്നലെ
കേന്ദ്ര ബജറ്റിൽ പുതിയ ആദായനികുതി സ്കീം കൂടുതൽ ആകർഷകമാക്കാനായി ധനമന്ത്രി നിർമല സീതാരാമൻ സ്ലാബുകൾ പരിഷ്കരിക്കുകയും സ്റ്റാൻഡേഡ് ഡിഡക്ഷൻ 75,000 രൂപയായി ഉയർത്തുകയും ചെയ്തിരിക്കുന്നു. അതേസമയം, പഴയ സ്കീമിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടുമില്ല. പുതിയ സ്കീമിലെ സ്റ്റാൻഡേഡ് ഡിഡക്ഷൻ 50,000 രൂപയായിരുന്നത് 75,000 രൂപയായിട്ടാണ് ഉയർത്തിയത്. 1 ലക്ഷം രൂപയായി ഉയർത്തണമെന്നായിരുന്നു പൊതുവേയുള്ള ആവശ്യം. കുടുംബപെൻഷൻ ലഭിക്കുന്നവർക്ക്
സാമ്പത്തികമായും സാങ്കേതികമായുമുള്ള നിരവധി ആനുകൂല്യങ്ങളാണ് ബജറ്റിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലേക്ക് വരാനിരിക്കുന്നത്. നിയമങ്ങളിലും ചട്ടങ്ങളിലും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട വ്യവസായങ്ങളെ ലോകോത്തര വിപണിയിലേക്ക് വളരാനും മത്സരിക്കാനും സഹായിക്കുന്നത് വഴി, രാജ്യത്തിന്റെ
"സമ്പാദിക്കാനും, നിക്ഷേപിക്കാനും, സ്വത്തു വളർത്താനുമൊക്കെ വ്യക്തികൾ തന്നെ മനസ് വെക്കണം, സർക്കാർ നിർബന്ധിച്ചു ചെയ്യിക്കേണ്ട കാര്യമല്ല" കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കുറച്ചു നാള് മുമ്പ് പറഞ്ഞതാണിത്. അതേ ചിന്താഗതിയുടെ തുടർച്ചയാണ് ഇന്നലത്തെ ബജറ്റ് പ്രഖ്യാപനങ്ങളിൽ മുഴച്ചു നിന്നിരുന്നത്.
ഇന്ന് വില കുറയ്ക്കേണ്ടെന്ന് വ്യാപാരികളുടെ അസോസിയേഷനുകളിലെ വില നിർണയ സമിതികൾ തീരുമാനിക്കുകയായിരുന്നു. വെള്ളിക്ക് മാത്രമാണ് ഇന്ന് വില കുറച്ചത്. 18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 210 രൂപ കുറച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് ഇന്നലെ കുറഞ്ഞതാണ്. ഇന്നാണ് നടപ്പിൽ വരുത്തിയതെന്ന് മാത്രം.
കോട്ടയം∙ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ മൂലം കാണാതായ ഡ്രൈവർക്കു വേണ്ടിയുള്ള തിരച്ചിലും ഇന്ത്യയുടെ ബജറ്റും തമ്മിൽ എന്തു ബന്ധം? ദുരന്തങ്ങൾ ഉൾപ്പെടെ കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാൻ 1.52 ലക്ഷം കോടി രൂപ വകയിരുത്തിയ ബജറ്റ് പരിസ്ഥിതി സൗഹൃദമായ ഭാവിയിലേക്കുള്ള വഴിത്തിരിവാണെന്ന് ക്ലൈമറ്റ് ട്രെൻഡ്സ്
കോഴിക്കോട്: സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനമായി കുറയ്ക്കാനുള്ള ബജറ്റ് നിർദേശം അങ്ങേയറ്റം സ്വാഗതാർഹമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് സെസ് അടക്കം 15 ശതമാനമാണ് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് തീരുവയായി നിലവിൽ
തൊഴില്‍ നൈപുണ്യ വികസനം, വിദ്യാഭ്യാസ മേഖലയ്ക്ക് ഉണർവേകും വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് യുക്രെയ്ന്, ഇസ്രയേല്‍, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടുത്തിടെ വലിയ വെല്ലുവിളികള്‍ നേരിടുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയില്‍ ഉപരിപഠനത്തിന് 10 ലക്ഷം രൂപ
ഭൂമി വിൽക്കാൻ ശ്രമിക്കുന്നവർക്ക് കനത്ത തിരിച്ചടിയുമായാണ് കേന്ദ്ര ബജറ്റിൽ ഇൻഡെക്സേഷൻ ആനുകൂല്യം ധനമന്ത്രി നിർമല സീതാരാമൻ എടുത്തുകളഞ്ഞത്. ഭൂസ്വത്ത് വിൽക്കുമ്പോൾ വിൽക്കുന്നയാൾക്ക് ലഭിച്ചിരുന്ന മൂലധന നേട്ടത്തിന്മേൽ (ലോങ്-ടേം കാപിറ്റൽ ഗെയിൻ) നൽകിയിരുന്ന ഇൻഡെക്സേഷൻ അഥവാ വിലക്കയറ്റ ആനുകൂല്യമാണ് എടുത്തുകളഞ്ഞത്. അതേസമയം, നികുതിനിരക്ക് 20ൽ നിന്ന് 12.5 ശതമാനമായി കുറച്ചിട്ടുണ്ട്. എന്നാൽ, ഇൻഡെക്സേഷൻ എടുത്തുകളഞ്ഞശേഷമാണ് നികുതി കുറച്ചിരിക്കുന്നത് എന്നതുകൊണ്ട്, ഫലത്തിൽ സ്ഥലം വിൽക്കുന്നയാളുടെ നികുതിഭാരം വർധിക്കുകയേയുള്ളൂവെന്ന് സുപ്രീം കോടതി അഭിഭാഷകനും ഭൂ നിയമ വിദഗ്ധനുമായ അഡ്വ.അവനീഷ് കോയിക്കര ചൂണ്ടിക്കാട്ടുന്നു. ബജറ്റിലെ നിർദേശം ഉടൻ തന്നെ
കേന്ദ്രം ഭരിക്കുന്ന ബിജെപിയടക്കമുള്ള കക്ഷികളോ മുന്നണിയോ അധികാരത്തിലില്ലാത്ത 9 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമുണ്ട് ഇന്ത്യയിൽ. ഇതിനുപുറമേയാണ് രാഷ്ട്രപതിഭരണത്തിലുള്ള ജമ്മു – കശ്മീരും ലഡാക്ക് അടക്കമുള്ള മറ്റു കേന്ദ്രഭരണ പ്രദേശങ്ങളും. എന്നാൽ, ഇവയും ഈ രാജ്യത്തിന്റെ ഭാഗമാണെന്നും വികസനപ്രക്രിയയിൽ തുല്യ അവകാശമുണ്ടെന്നും മറക്കുന്ന കേന്ദ്ര ബജറ്റ് ഫെഡറലിസം എന്ന ജനാധിപത്യമുദ്രയ്ക്ക് അപമാനമായി. രാജ്യത്തെ യുവജനതയ്ക്കുമുന്നിൽ തൊഴിലവസരങ്ങളുടെയും നൈപുണ്യ വികസനത്തിന്റെയുമൊക്കെ പ്രതീക്ഷാവാതിൽ തുറന്നിട്ടതടക്കമുള്ള തിളക്കങ്ങൾ പലതുണ്ടെങ്കിലും മറയില്ലാത്ത രാഷ്ട്രീയക്കളിക്ക് ബജറ്റ് അരങ്ങുതീർത്തതിൽ വിമർശനം വ്യാപകമാണ്.
കോവിഡിനു ശേഷം അവശതയിലായ ചെറുസംരംഭങ്ങൾക്കു സർക്കാർ ഗാരന്റിയോടെ പ്രത്യേക അടിയന്തര വായ്പ നൽകാനുള്ള പദ്ധതിക്കു രൂപംകൊടുത്തതിനു പിന്നാലെ വന്ന ബജറ്റ് നിർദേശങ്ങൾ മേഖലയുടെ കരുത്തു കൂട്ടും. ഉൽപാദനത്തിനായുള്ള മെഷിനറി വാങ്ങാൻ 100 കോടി രൂപ വരെ ദീർഘകാല വായ്പകൾക്കായി പ്രത്യേക ഗാരന്റി ട്രസ്റ്റ് രൂപീകരിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.
ധനക്കമ്മി നിയന്ത്രണവിധേയമെന്നു വീണ്ടും തെളിയിച്ചായിരുന്നു ബജറ്റ് അവതരണം. നടപ്പു സാമ്പത്തികവർഷം രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 5.1 ശതമാനത്തിൽ ധനക്കമ്മി നിർത്താനാണ് ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിൽ ലക്ഷ്യമിട്ടത്. ഈ ലക്ഷ്യം ഇന്നലെ 4.9 ശതമാനമായി കുറച്ചു.
ചെറുകിട–ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) യന്ത്രങ്ങളും മറ്റും വാങ്ങാനായി ഈടില്ലാത്ത വായ്പ ലഭ്യമാക്കാൻ ക്രെഡിറ്റ് ഗാരന്റി സ്കീം ആരംഭിക്കും. സർക്കാർ ഉറപ്പിലായിരിക്കും വായ്പ നൽകുക. ഇതിനായി ഗാരന്റി ഫണ്ട് രൂപീകരിക്കും.
മൂലധന നേട്ട നികുതി സംബന്ധിച്ച് സുപ്രധാനമായ ചില മാറ്റങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികൾ, ഓഹരിഅധിഷ്ഠിത ഫണ്ടുകൾ, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ യൂണിറ്റുകൾ, സീറോ കൂപ്പൺ ബോണ്ടുകൾ തുടങ്ങിയവ 12 മാസമെങ്കിലും കൈവശം വച്ചാൽ ദീർഘകാല മൂലധന ആസ്തിയായി തുടർന്നും കണക്കാക്കും. അതുപോലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത ഓഹരികളും ഭൂമി, കെട്ടിടം തുടങ്ങിയ സ്ഥാവര വസ്തുക്കളും 24 മാസമെങ്കിലും കൈവശം വച്ചാൽ ദീർഘകാല മൂലധന ആസ്തി ആയി നിലവിൽ കണക്കാക്കിയിരുന്നത് തുടരും. എന്നാൽ, ഇവ
മാനവവിഭവശേഷി വികസനം, ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, കാർഷിക മേഖലയിലെ ഉൽപാദനക്ഷമത, പ്രതിരോധശേഷി വർധിപ്പിക്കൽ, ഉൽപാദന– സേവന മേഖലയുടെ വികസനം തുടങ്ങിയവയ്ക്കു ബജറ്റിൽ നൽകിയ ഊന്നൽ ആ മേഖലയിലെ കമ്പനികളുടെ വളർച്ചയ്ക്കു കാരണമാകും. ഇത് ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് കൂടുതൽ സ്വത്ത് സമ്പാദനത്തിനു വഴിയൊരുക്കും. മൂലധനനേട്ട നികുതിയിളവ് പരിധി 1.25 ലക്ഷമാക്കി വർധിപ്പിച്ചതും നിക്ഷേപകർക്കു നേട്ടമാകും.
ബജറ്റിൽ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കി കുറച്ചതോടെ ഇവയുടെ വിലയിൽ വൻ കുറവുണ്ടാകും. ഇറക്കുമതി തീരുവ 15.4 ശതമാനത്തിൽ നിന്ന് 6.4 ശതമാനമാക്കി കുറച്ചതോടെ പ്ലാറ്റിനം വിലയും കുറയും. സ്വർണം ഗ്രാമിന് 500 രൂപ വരെ കുറവുണ്ടായേക്കാമെന്നാണു സൂചന.
ധനമന്ത്രി ഇന്നലെ 2024–25 ലേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചു. എന്നാൽ ബജറ്റിൽ പറഞ്ഞിട്ടുള്ള തുകയുടെ വരവും ചെലവും എങ്ങനെയാണെന്നറിയുമോ? മൊത്തം വരവും ചെലവും 48,20,512 കോടി രൂപ കാണിക്കുന്ന 2024–25 ബജറ്റിലെ റവന്യൂകമ്മി 5,80,201 കോടി രൂപയും ധനക്കമ്മി 16,13,312 കോടി രൂപയും പ്രാഥമിക കമ്മി 4,50,372 കോടി
ദേശീയ സഹകരണ നയം സംബന്ധിച്ച കേന്ദ്ര സർക്കാർ പ്രഖ്യാപനം വിരൽചൂണ്ടുന്നത് ഗുജറാത്ത് മോഡലിലേക്കെന്നു സൂചന. നയം തയാറാക്കാൻ 2022 സെപ്റ്റംബറിൽ സമിതി ഉണ്ടാക്കിയിരുന്നു. കേന്ദ്ര സഹകരണമന്ത്രി കൂടിയായ അമിത് ഷാ പ്രത്യേക താൽപര്യമെടുത്ത് ഗുജറാത്തിലെ ബനാസ്കന്ത, പഞ്ച്മഹൽ ജില്ലകളിൽ സഹകരണ നയത്തിന്റെ പൈലറ്റ് പ്രോജക്ടും നടപ്പാക്കിക്കഴിഞ്ഞു.
ന്യൂഡൽഹി ∙ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റിൽ അവഗണിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി ഇന്ത്യാസഖ്യം. പാർലമെന്റ് അങ്കണത്തിൽ ഇന്ത്യാസഖ്യം ധർണ നടത്തി. രാജ്യസഭയിൽ ധനമന്ത്രി നിർമല സീതാരാമൻ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ മുദ്രാവാക്യം മുഴക്കി വോക്കൗട്ട് നടത്തി പ്രതിപക്ഷം.
ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യത്തെ ബജറ്റില്‍ തിരഞ്ഞെടുപ്പ് വിധിയില്‍ നിന്ന് ചില പാഠങ്ങള്‍ ഉള്‍ക്കൊണ്ടുവെന്ന് വ്യക്തമാണ്. കഴിഞ്ഞ രണ്ട് സര്‍ക്കാരുകളുടെയും കാലത്ത് വേണ്ട ശ്രദ്ധ കൊടുക്കാതെ പോയ ചില പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ബജറ്റ്
തിരുവനന്തപുരം ∙ വാഴ നനയുമ്പോൾ ചീരയും നനയുമല്ലോ എന്നതായിരുന്നു മോദി സർക്കാരിന്റെ എല്ലാ ബജറ്റുകളിലും കേരളത്തിന്റെ പ്രതീക്ഷ. എന്നാൽ, ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി കൊടുത്ത ഇത്തവണത്തെ ബജറ്റ് കേരളത്തെ പൂർണമായി കൈവിട്ടു. കേരളം ആവശ്യപ്പെട്ടതിൽ ഒന്നു പോലും നൽകിയില്ലെന്നു മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്ന ഖ്യാതിയോടെ യാഥാർഥ്യമായ വിഴിഞ്ഞം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ചെലുത്തിയേക്കാവുന്ന സ്വാധീനം പോലും കണക്കിലെടുത്തില്ല. 5000 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പാക്കേജാണ് വിഴിഞ്ഞത്തിനായി ചോദിച്ചിരുന്നത്. കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തി അറിയിച്ചിട്ടും എയിംസിന്റെ കാര്യം കേന്ദ്രം മറന്നു.
തിരുവനന്തപുരം ∙ സംസ്ഥാനത്തു ബിജെപി ലോക്സഭയിലേക്ക് അക്കൗണ്ട് തുറന്നിട്ടും ബജറ്റിൽ കേരളത്തിന്റെ അക്കൗണ്ട് തുറക്കാതെ കേന്ദ്രസർക്കാർ. ചരിത്രത്തിലാദ്യമായി കേരളത്തിൽനിന്ന് എംപിയും 2 കേന്ദ്രമന്ത്രിമാരുമുണ്ടായിട്ടും അതിന്റെ സ്വാധീനം ബജറ്റിൽ പ്രതിഫലിച്ചില്ല. ബിജെപി നേതാക്കൾ ബജറ്റിനെ പലതരത്തിൽ ന്യായീകരിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയമായി മറുപടി പറയാൻ ബുദ്ധിമുട്ടും.
ന്യൂഡൽഹി ∙ കവിതാശകലങ്ങളും മഹാത്മാക്കളുടെ ഉദ്ധരണികളും ഒഴിവാക്കി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ നടത്തിയ ഏഴാമത്തെ ബജറ്റ് പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു പരാമർശിച്ചത് ഒരിക്കൽ മാത്രം. ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങൾക്ക് ഏറെ പദ്ധതികൾ പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷത്തുനിന്ന് ഇടയ്ക്കിടെ പ്രതിഷേധങ്ങൾ ഉയർന്നതൊഴിച്ചാൽ അധികം ബഹളങ്ങളില്ലാതെ പ്രസംഗം പൂർത്തിയായി.
കൊച്ചി ∙ ബജറ്റിൽ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കി കുറച്ചതോടെ ഇവയുടെ വിലയിൽ വൻ കുറവുണ്ടാകും. ഇറക്കുമതി തീരുവ 15.4 ശതമാനത്തിൽ നിന്ന് 6.4 ശതമാനമാക്കി കുറച്ചതോടെ പ്ലാറ്റിനം വിലയും കുറയും. സ്വർണം ഗ്രാമിന് 500 രൂപ വരെ കുറവുണ്ടായേക്കാമെന്നാണു സൂചന.
തിരുവനന്തപുരം ∙ ബജറ്റിൽ കേന്ദ്രം പുതിയ വ്യവസായ ഇടനാഴി പ്രഖ്യാപിച്ചപ്പോഴും കേരളത്തിൽ മുൻപു പ്രഖ്യാപിച്ച വ്യവസായ ഇടനാഴിക്ക് ഇനിയും അനുമതിയായില്ല. ബെംഗളൂരു– ഹൈദരാബാദ് വ്യവസായ ഇടനാഴിയാണു പുതിയ ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നാൽ കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴിക്കു സ്ഥലമേറ്റെടുപ്പിനുള്ള എല്ലാ നടപടിയും കേരളം പൂർത്തിയാക്കിയിട്ടും കേന്ദ്രത്തിന്റെ അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല.
ന്യൂഡൽഹി ∙ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റിൽ അവഗണിച്ചുവെന്നാരോപിച്ച് ഇന്ത്യാസഖ്യ കക്ഷികൾ ഇന്നു പാർലമെന്റിൽ പ്രതിഷേധിക്കും. രാവിലെ 10.30നു പാർലമെന്റ് അങ്കണത്തിൽ ധർണ നടത്തും. തുടർന്ന് സഭയിൽ വിഷയം ഉന്നയിക്കും. കേന്ദ്രം വിശദീകരണം നൽകിയില്ലെങ്കിൽ വോക്കൗട്ട് നടത്തും.
ന്യൂഡൽഹി ∙ പ്രധാനപ്പെട്ട സാമ്പത്തിക, സാമൂഹിക തീരുമാനങ്ങൾക്കൊപ്പം ബജറ്റിൽ ചരിത്രപരമായ ചില നടപടികളുമുണ്ടാവുമെന്ന് ജൂൺ 27ന് 18–ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞിരുന്നു. പക്ഷേ, ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്നതൊന്നും കേട്ടില്ല. ചരിത്രപരമായി എന്തെങ്കിലുമുണ്ടായിരുന്നെങ്കിൽ സഭയിൽ ഭരണപക്ഷം ആഘോഷിക്കുമായിരുന്നു. സാധാരണ കേൾക്കുന്ന ഡെസ്ക്കടിക്കപ്പുറം ഭരണപക്ഷത്തു നിന്ന് ഇന്നലെ ഒന്നും കേട്ടില്ല. ഭരണകക്ഷിക്ക് ചരിത്രപരമായി തോന്നുന്നത്, പ്രതിപക്ഷത്തിന് നൈമിഷികമോ വിവാദപരമോ ആയി തോന്നുമായിരുന്നു. എങ്കിലവർ സഭയിൽ പ്രതിഷേധിക്കുകയോ, കുറഞ്ഞത് ഷെയിം വിളി ഉയർത്തുകയോ ചെയ്യുമായിരുന്നു. അതുമുണ്ടായില്ല. താരതമ്യേന ശാന്തമായ സഭയിലാണ് ഇന്നലെ ബജറ്റ് അവതരിപ്പിച്ചത്.
തിരുവനന്തപുരം ∙ കോവിഡിനു മുൻപുള്ള വർഷങ്ങളെക്കാൾ ആഭ്യന്തര, വിദേശ സഞ്ചാരികൾ ഇന്ത്യയുടെ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായ വർഷമാണ് 2023–24. മുംബൈ കേന്ദ്രീകരിച്ചു കൊച്ചിയിലേക്കും ലക്ഷദ്വീപിലേക്കും ഉൾപ്പെടെ 4.7 ലക്ഷം വിനോദ സഞ്ചാരികൾ ജലയാത്ര നടത്തിയെന്നാണു കണക്ക്. ഇതു തിരിച്ചറിഞ്ഞ്, ഇന്ത്യയിൽ ക്രൂസ് ടൂറിസം ഓപ്പറേറ്റ് ചെയ്യുന്ന വിദേശ ഷിപ്പിങ് കമ്പനികൾക്കു കേന്ദ്ര ബജറ്റിൽ നികുതിയിളവു പ്രഖ്യാപിച്ചതു വിഴിഞ്ഞം, കൊച്ചി ഉൾപ്പെടെ സംസ്ഥാനത്തെ തുറമുഖങ്ങൾക്കും ടൂറിസം മേഖലയ്ക്കും നേട്ടമാകുമെന്നാണു പ്രതീക്ഷ.
ന്യൂഡൽഹി ∙ ബജറ്റിൽ റെയിൽവേക്കു ലഭിച്ച വിഹിതത്തിൽ 1,08,795 കോടി രൂപ സുരക്ഷയ്ക്കായി ചെലവിടുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2,62,200 കോടി രൂപയാണു റെയിൽവേയുടെ ആകെ വിഹിതം. ബജറ്റ് പ്രസംഗത്തിൽ റെയിൽവേ വിഹിതത്തെപ്പറ്റി പറഞ്ഞിരുന്നില്ല.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു ഫലത്തിന്റെ സന്ദേശമുൾക്കൊണ്ടുള്ള മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ തൊഴിൽവർധനയ്ക്കും യുവജന നൈപുണ്യ വികസനത്തിനുമാണ് ഊന്നൽ. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഭരണപക്ഷത്തെ പ്രബല സഖ്യകക്ഷികളുടെ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശിനും ബിഹാറിനും വാരിക്കോരി പദ്ധതികൾ അനുവദിച്ചു. ബിജെപി ആദ്യമായി സംസ്ഥാനഭരണം നേടിയ ഒഡീഷയെയും പരിഗണിച്ചു.
ന്യൂഡൽഹി ∙ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട, എൻഡിഎ സഖ്യകക്ഷികൾ ഭരിക്കുന്ന ബിഹാറിനും ആന്ധ്രപ്രദേശിനും ബജറ്റ് പ്രസംഗത്തിൽ കൈനിറയെ. ബിഹാറിന് ∙ പ്രളയം തടയാനും ജലസേചനത്തിനും 11,500 കോടി രൂപ. കോസി–മേച്ചി നദികളെ ബന്ധിപ്പിക്കൽ പദ്ധതി അടക്കം 20 പദ്ധതികൾക്കും തടയണകൾ, പുഴ മലിനമാകുന്നതു തടയൽ, ജലസേചനം തുടങ്ങിയ പദ്ധതികൾക്കുമാണു തുക.
ന്യൂഡൽഹി ∙ ഇടക്കാല ബജറ്റിന്റെ തുടർച്ചയെന്നവണ്ണം, സർക്കാർ ചെലവിന്റെ ഏറ്റവും വലിയ വിഹിതം പ്രതിരോധത്തിനു തന്നെ– 6.21 ലക്ഷം കോടി രൂപ. പ്രതിരോധബജറ്റിനെക്കുറിച്ചോ വിവാദമായ അഗ്നിപഥ് പദ്ധതിയെക്കുറിച്ചോ ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചില്ല. എങ്കിലും അഗ്നിപഥ് കൊണ്ടുദ്ദേശിച്ച പെൻഷൻ ചെലവു കുറയ്ക്കൽ ചെറിയൊരളവിൽ സാധ്യമായിട്ടുണ്ട്.
ന്യൂഡൽഹി ∙ പ്രധാനമന്ത്രിയുടെയും 2 മുഖ്യമന്ത്രിമാരുടെയും ബജറ്റാണ് ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചത്. 10 വർഷത്തിനുശേഷം ഇതാദ്യമായാണ് മോദി സർക്കാർ സഖ്യകക്ഷി സമ്മർദത്തിന്റെ ഭാരം അനുഭവിക്കുന്നത്. അത് രാജ്യത്തോട് തുറന്നു സമ്മതിക്കുന്നതാണ് ബജറ്റിൽ ആന്ധ്ര പ്രദേശിനും ബിഹാറിനും നൽകിയ പ്രത്യേക പരിഗണന. ആദ്യമായി ബിജെപിയെ അധികാരത്തിലേറ്റിയ ഒഡീഷയ്ക്കും ലഭിച്ചു എടുത്തുപറയാവുന്ന പരിഗണന.
ന്യൂഡൽഹി ∙ തൊഴിലില്ലായ്മ നേരിടാനും യുവാക്കളുടെ ആശങ്കകൾ പരിഹരിക്കാനുമുള്ള ശ്രമങ്ങളുമായി കേന്ദ്ര സർക്കാർ. പ്രതിപക്ഷവും സാമ്പത്തികവിദഗ്ധരും തൊഴിലില്ലായ്മ വിഷയം ഉയർത്തുമ്പോൾ നിഷേധിച്ചിരുന്ന കേന്ദ്രം പക്ഷേ, ബജറ്റിൽ ഏറെ പ്രാധാന്യം നൽകിയത് ഇതിനാണെന്നതും ശ്രദ്ധേയം. പ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി (ഇപിഎഫ്) യോജിപ്പിച്ചു 3 പദ്ധതികളാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയ്ക്കായി 1.07 ലക്ഷം കോടി രൂപ മാറ്റിവച്ചു.
ന്യൂഡൽഹി ∙ വളർച്ചയുടെ പടവുകൾ നഗരങ്ങളിൽനിന്നു തുടങ്ങുമെന്ന മന്ത്രവുമായാണു നഗരവികസനത്തിനുള്ള നിർദേശങ്ങൾ ധനമന്ത്രി ബജറ്റിൽ മുന്നോട്ടുവച്ചത്. സംസ്ഥാന സർക്കാരുകളുമായി കൈകോർത്തു നഗരങ്ങളെ വികസന ഹബ്ബുകളാക്കുമെന്നാണു പ്രഖ്യാപനം.
ന്യൂഡൽഹി ∙ ബഹിരാകാശ സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി 1000 കോടി രൂപയുടെ വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട് രൂപീകരിക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം. സ്പേസ് ഇക്കോണമിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണു പദ്ധതിയെന്നും അടുത്ത 10 വർഷത്തിനുള്ളിൽ ഇത് 5 മടങ്ങായി ഉയർത്തുകയാണു ലക്ഷ്യമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
ന്യൂഡൽഹി ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ബജറ്റ് വിഹിതം 86,000 കോടി രൂപതന്നെ. ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിലെ തുക തന്നെയാണ് ഇക്കുറിയും ഉൾപ്പെടുത്തിയിരിക്കുന്നത്. 2023–24 ബജറ്റിൽ പദ്ധതിക്കുള്ള വിഹിതം കുറച്ചതു വിമർശനത്തിനു കാരണമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ഇടക്കാല ബജറ്റിൽ ഇത് 60,000 രൂപയിൽനിന്ന് 86,000 രൂപയാക്കുകയായിരുന്നു.
ന്യൂഡൽഹി ∙ ചെമ്മീൻകൃഷി പ്രോൽസാഹിപ്പിക്കാൻ കേന്ദ്ര സഹായമെത്തും. ചെമ്മീൻ വളർത്തൽ കേന്ദ്രങ്ങൾ സജ്ജമാക്കാൻ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ചെമ്മീൻ കൃഷി, സംസ്കരണം, കയറ്റുമതി എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം നബാർഡ് വഴി ലഭ്യമാക്കും. കേരളത്തിലടക്കമുള്ള ചെമ്മീൻ കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണു വിലയിരുത്തൽ.
തിരുവനന്തപുരം ∙ തൃശൂരിൽ ആദ്യമായി അക്കൗണ്ട് തുറന്നതിനു സമ്മാനമായി വാരിക്കോരി സഹായം പ്രതീക്ഷിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ലെന്ന മുറവിളി ഉയരുന്നതിനിടെ പ്രതിരോധിക്കാൻ സജ്ജമായി സംസ്ഥാന ബിജെപി.
യുവാക്കൾ, തൊഴിൽ, നികുതി... ഒരുപക്ഷേ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ട വാക്കുകൾ. ഒപ്പം രണ്ടു സംസ്ഥാനങ്ങളുടെ പേരും ബജറ്റിലാകെ നിറഞ്ഞു– ബിഹാറും ആന്ധ്ര പ്രദേശും. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ പേരു പോലും ഒരിടത്തും ധനമന്ത്രി പരാമർശിച്ചതു പോലുമില്ല. എന്താണ് ഈ ബജറ്റിലെ ഏറ്റവും ആകർഷണീയമായ പ്രഖ്യാപനങ്ങള്‍? എവിടെയായിരുന്നു ഏറ്റവും നിരാശ? നികുതി സംബന്ധിച്ച് എന്തു തീരുമാനമാണ് ബജറ്റിലുള്ളത്? അത് പൊതുജനത്തെ എങ്ങനെ ബാധിക്കും? ഒട്ടേറെ ചോദ്യങ്ങളാണ് മനോരമ ഓൺലൈൻ പ്രീമിയത്തിലെ വാട്സാപ് ചോദ്യോത്തര പരിപാടിയിലൂടെ ബജറ്റിനെപ്പറ്റി വായനക്കാർ ഉന്നയിച്ചത്. അവയിൽ തിരഞ്ഞെടുക്കപ്പെട്ടവയ്ക്ക് വിശദമായി മറുപടി നൽകുകയാണ് ഇൻഡൽ മണി ഡയറക്ടറും തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റുമായ സിഎ അനന്തരാമൻ.ടി.ആർ (അനന്തരാമൻ & അസോസിയേറ്റ്സ്). വിഡിയോയും കാണാം.
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ കൈപിടിച്ച ബിഹാറിനും ആന്ധ്രയ്ക്കും കൈനിറയെ പദ്ധതികൾ പ്രഖ്യാപിച്ച് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്
തിരുവനന്തപുരം∙ തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിന് പ്രയോജനപ്പെടുന്നതാണ് കേന്ദ്ര ബജറ്റെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും നൈപുണ്യവികസനവും യുവാക്കള്‍ നാടുവിടുന്നത് കുറയ്ക്കും.
‘അബ് കി ബാർ 400 പാർ’ എന്ന മുദ്രാവാക്യവുമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട നരേന്ദ്ര മോദിക്കും എൻഡിഎയ്ക്കും കഷ്ടിച്ച് ഭരണം നിലനിർത്താനുള്ള സീറ്റുകളാണ് ജനം നൽകിയത്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നായി നിരീക്ഷകർ ചൂണ്ടിക്കാട്ടിയത്, പാർട്ടിയെ യുവാക്കൾ കൈവിട്ടു എന്നതായിരുന്നു. തൊഴിലില്ലായ്മ നിരക്ക് വർധിച്ചതായിരുന്നു യുവാക്കളുടെ അമർഷത്തിനു കാരണമായത്. ഇക്കാര്യം പ്രതിപക്ഷവും തിരഞ്ഞെടുപ്പു നാളുകളിൽ ഉയർത്തിക്കാട്ടി. ശരാശരി 7 ശതമാനം ജിഡിപി വളർച്ചയുമായി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥ എന്ന് അഭിമാനിക്കുമ്പോഴും ‘ഗ്രൗണ്ട് സീറോ’യിൽ കഥ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടാനായിരുന്നു പ്രതിപക്ഷ ശ്രമം. അത് ഏറക്കുറെ ജനം മുഖവിലയ്ക്കെടുത്തെന്ന് വ്യക്തമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പു ഫലവും. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2024 മേയിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായിരുന്നു. എന്നാൽ, 9.2 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്നായിരുന്നു സെന്റർ ഫോർ മോണിട്ടറിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്ക്.
കൊച്ചി ∙ രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനുള്ള പദ്ധതികൾക്ക് രൂപം നൽകുകയാണ് ബജറ്റിലെ പ്രധാന നിർദേശങ്ങളിലൊന്ന്. ഇതിന് ആവശ്യമായ തൊഴിൽ നൈപുണ്യം വികസിപ്പിക്കുകയും ഒപ്പം രാജ്യത്തെ ഒരു ഉത്പാദക
തിരുവനന്തപുരം ∙ ഒറ്റനോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
ന്യൂഡൽഹി∙ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ)
ന്യൂഡൽഹി∙ മോദി സർക്കാരിന്റെ ബജറ്റിൽ കേരളത്തിനോട് അവഗണനയില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ എയിംസ് വരും, വന്നിരിക്കുമെന്നും
തിരുവനന്തപുരം∙ കേന്ദ്ര ബജറ്റ് ജനവിരുദ്ധവും നിരാശാജനകവുമാണെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരളത്തെ പാടെ അവഗണിച്ചു. രണ്ട് സംസ്ഥാനങ്ങള്‍ക്കു മാത്രമാണു പരിഗണന നല്‍കിയത്. ഇതു തിരുത്തി എല്ലാ സംസ്ഥാനങ്ങള്‍ക്കും...
ഇടത്തരക്കാരന്റെ ജീവിതം മെച്ചപ്പെടുത്താന്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്കും വായ്പകള്‍ക്കും ചിലവുകള്‍ക്കുമൊക്കെ നല്‍കിയിരുന്ന ആദായ നികുതി ഇളവ് ലഭിക്കുന്ന ഓള്‍ഡ് റെജിമിനെ കൂടുതല്‍ അനാകര്‍ഷകമാക്കാനുള്ള ശ്രമത്തില്‍ മന്ത്രി അവരുടെ ഭാവി ജീവിതത്തിലും കരിനിഴല്‍ വീഴ്ത്തുകയാണ്. എത്രേപര്‍ ന്യൂ റെജിം കഴിഞ്ഞ വര്‍ഷം സ്വീകരിച്ചു എന്നകാര്യത്തില്‍ കൃത്യമായ കണക്ക് പോലും നല്കാന് മന്ത്രിക്ക് ആയില്ല.
കഴിഞ്ഞ ആറ് മാസങ്ങളിലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻറ്റെ പല അഭിമുഖങ്ങളിലും, കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന യുവാക്കളുടെയും, യുവതികളുടെയും തൊഴിൽ നൈപുണ്യ പ്രശ്നങ്ങളെക്കുറിച്ചു സംസാരിച്ചിരുന്നു. കാലത്തിനനുസരിച്ച തൊഴിൽ നൈപുണ്യം വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നില്ല എന്ന പ്രശ്നത്തിനായിരുന്നു ചർച്ചകളിൽ
തിരുവനന്തപുരം∙ ബിഹാറിനും ആന്ധ്രപ്രദേശിനും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയാറാകാതിരുന്നത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയ അസ്ഥിരത
തിരുവനന്തപുരം∙ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് വികസിത ഭാരതത്തിലേക്കുള്ള ചുവടുവയ്പാണെന്ന്
ഇന്ത്യൻ വിപണി പ്രതീക്ഷിച്ച ഹൈപ്പുകളൊന്നും തല്ക്കാലം ലഭ്യമാക്കാതെ വിട്ട ധനമന്ത്രി നിക്ഷേപകരിൽ നിന്നും അധികനികുതി ഈടാക്കാനും മറന്നില്ല. രാഷ്ട്രീയ പിന്തുണക്ക് ബദലായി ആന്ധ്ര-ബീഹാർ സംസഥാനങ്ങൾക്ക് ആവശ്യമായ ‘സാമ്പത്തിക’ പിന്തുണ ഉറപ്പാക്കിയ ബജറ്റിൽ റിസർച്ചിനും, തൊഴിൽ ഉൽപ്പാദനത്തിനും, കാർഷിക മേഖലയുടെ
ന്യൂ പെന്ഷന് സ്കീമിലെ തൊഴിലുടമയുടെ വിഹിതം തൊഴിലാളിയുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനമായിരുന്നത് 14 ശതമാനമാക്കി ഉയര്‍ത്തിയതായി ധനമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഗവണ്മെന്റ് വിഹിതം 10 ല്‍ നിന്ന് 14 ശതമാനമാക്കിയിരുന്നു. പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു കൂടി
നിക്ഷേപകരെ കണ്ണീരിലാഴ്ത്തി ധനമന്ത്രി നിർമ്മല സീതാരാമൻ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ മൂലധന നേട്ടങ്ങൾക്ക് ചില നികുതി മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഹൃസ്വകാല മൂലധന നേട്ടത്തിന് 20 ശതമാനം നികുതിയാണ് ഇന്നത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.15 ശതമാനത്തിൽ നിന്നാണ് ഇത് 20 ശതമാനമാക്കി
നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് നിങ്ങളുടെ സ്വര്‍ണ നിക്ഷേപത്തെ ബജറ്റ് എങ്ങനെയാകും ബാധിക്കുക? നോക്കാം. കാപ്പിറ്റല്‍ ഗെയിന്‍ (ദീര്‍ഘകാല മൂലധന നേട്ട നികുതി-എല്‍ടിസിജി) ടാക്സില്‍ മാറ്റം വരുത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ന്യൂഡൽഹി∙ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി) 12.5 ശതമാനത്തിൽനിന്ന് ആറു ശതമാനമായി കുറച്ചതോടെ വില കുത്തനെ ഇടിഞ്ഞു. ഇന്നു രണ്ട് ഘട്ടമായി 2,200 രൂപയാണ് പവന് കുറഞ്ഞത്. ബജറ്റിന് മുമ്പ് രാവിലെ പവന് 200 രൂപ കുറഞ്ഞിരുന്നു. നികുതി കുറച്ച
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നീക്കിയിരിപ്പ് താല്‍ക്കാലിക ബജറ്റിൽ കൊള്ളിച്ചിരുന്ന തുകയായ 11.11 ലക്ഷം കോടി രൂപയിൽ നിലനിർത്തികൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച സമ്പൂർണ ബജറ്റ് വലിയ ആവേശം ഉണ്ടാക്കിയില്ല. നിലവിലുള്ള ബജറ്റ് ഊന്നൽ കൊടുത്തിട്ടുള്ള ഒൻപതിന സവിശേഷ മേഖലകളിൽ തന്നെ ശ്രദ്ധ
2024 ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായാണ് കുറച്ചിരിക്കുന്നത്. പ്ലാറ്റിനത്തിന് മേലുള്ള കസ്റ്റംസ് തീരുവയില്‍ 6.4 ശതമാനം കുറവും വരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം∙ കേന്ദ്ര ബജറ്റ് ജനവിരുദ്ധവും നിരാശാജനകവുമാണെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരളത്തെ പാടെ അവഗണിച്ചു. രണ്ട് സംസ്ഥാനങ്ങള്‍ക്കു മാത്രമാണു പരിഗണന നല്‍കിയത്. ഇതു തിരുത്തി എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായതു നല്കാന് കേന്ദ്രം തയാറാകണമെന്നും ബാലഗോപാല്‍ പറഞ്ഞു. ബിജെപി അക്കൗണ്ട് തുറന്നപ്പോള്‍ സംസ്ഥാനത്തിന്റെ അക്കൗണ്ട് പൂട്ടുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള ബിജെപി മന്ത്രിമാരും യുഡിഎഫ് എംപിമാരും കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ഒരു താല്പര്യവും സംരക്ഷിക്കാത്ത കേരളവിരുദ്ധമായ ബജറ്റാണിത്. അങ്ങേയറ്റും പ്ര
ന്യൂഡൽഹി∙ നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് കേന്ദ്ര സർക്കാരിന്റെ കസേര രക്ഷിക്കാനുള്ള ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമൂഹമാധ്യമമായ എക്സിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. മറ്റു സംസ്ഥാനങ്ങളെ അവഗണിച്ചുകൊണ്ട് സഖ്യകക്ഷികളെ പ്രീണിപ്പിക്കാനുള്ള തീരുമാനങ്ങളാണ് ബജറ്റിൽ. മുതലാളിമാരെ
തിരുവനന്തപുരം∙ ബിഹാറിനും ആന്ധ്രയ്ക്കും നിര്‍മല സീതാരാമന് വാരിക്കോരി കൊടുക്കുന്നതു കൊതിയോടെ നോക്കി പതിവുപോലെ നെടുവീര്‍പ്പിട്ടു കേരളം. ലോക്സഭയില്‍ ആദ്യമായി താമര വിരിഞ്ഞതിന്റെ സന്തോഷം ബജറ്റിലുണ്ടാകുമെന്നു കരുതിയെങ്കിലും നിരാശയായി ഫലം. സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ 24,000 കോടിയുടെ പാക്കേജ്,
കോഴിക്കോട്∙ എംപിയെ കിട്ടിയിട്ടും കേരളത്തോട് ചിറ്റമ്മ നയം തുടർന്ന് ബിജെപി. എയിംസ് എന്ന വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യം ഇത്തവണയും പരിഗണിച്ചില്ല. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോളും കേന്ദ്ര സർക്കാർ ഇത്തവണയും പുറം തിരിഞ്ഞു. കോഴിക്കോട്ടെ കിനാലൂരിലാണ് എയിംസ് സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുക്കാനുള്ള പ്രാഥമിക നടപടികളായത്. ജില്ലയിൽ രാഷ്ട്രീയപാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു എയിംസ്.
ന്യൂഡൽഹി∙ കോൺഗ്രസിന്റെ പ്രകടനപത്രിക ധനമന്ത്രി ‘കോപ്പിയടിച്ചതായി’ പ്രതിപക്ഷ ആരോപണം. കോൺഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലെ ചില നിർദേശങ്ങൾ ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ ഉൾപ്പെടുത്തിയതായി കോൺഗ്രസ് നേതാക്കളായ ജയറാം രമേശും പി.ചിദംബരവും ആരോപിച്ചു. ‘‘യുവാക്കൾക്ക് തൊഴിൽ ഉറപ്പു നൽകുന്ന
പുതിയ രീതിയിലെ ആദായ നികുതി നിര്‍ണയ നിരക്കുകളില്‍ വരുത്തിയ കുറവും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനിലെ ഉയര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമുളള വ്യക്തിക്ക് പ്രതിമാസം ലഭിക്കുന്ന നെറ്റ് സാലറിയില്‍ 2031 രൂപയോളം വര്‍ധനവു വരും. വര്‍ഷം മുഴുവനായുള്ള ആദായ നികുതി ഇനത്തില്‍ 16,500 രൂപ വരെ