Activate your premium subscription today
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം എൻ.എൻ. കൃഷ്ണദാസ് മാധ്യമങ്ങൾക്കെതിരായി നടത്തിയ പരാമർശത്തിൽ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം. ഇറച്ചിക്കടയുടെ മുന്നിൽ നിൽക്കുന്ന പട്ടികളെന്ന പരാമർശം മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.
മുക്കം∙ കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാർഡിലെ ഉപതിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിൽ യുഡിഎഫ് ആഹ്ലാദത്തിമിർപ്പിൽ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിനു പ്രവർത്തകരെ പങ്കെടുപ്പിച്ച് നടത്തിയ ആഹ്ലാദ പ്രകടനം ആവേശക്കാഴ്ചയായി. ഉപതിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെയാണ്
കായംകുളം∙ പത്തിയൂർ പഞ്ചായത്ത് 12 ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ദീപക് എരുവയുടെ വിജയം സിപിഎമ്മിന്റെയും ബിജെപിയുടെയും ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നും കായംകുളം എംഎൽഎയും സിപിഎം ജില്ലാ നേതാക്കളും ക്യാംപ് ചെയ്തു നേതൃത്വം നൽകിയ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു കനത്ത പരാജയമാണ് ഉണ്ടായതെന്നും
കായംകുളം/കലവൂർ∙ ജില്ലയിൽ എൽഡിഎഫിന്റെ 2 സിറ്റിങ് സീറ്റുകളിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഒരിടത്ത് യുഡിഎഫിന്റെ അട്ടിമറി വിജയം. പത്തിയൂർ പഞ്ചായത്തിലെ 12–ാം വാർഡിലാണ് യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ ദീപക് എരുവ വിജയിച്ചത്. (ഭൂരിപക്ഷം 99).ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി
ചങ്ങരംകുളം ∙ ആലങ്കോട് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വല വിജയം. സിപിഎമ്മിലെ കെ.കെ.അബ്ദുറഹ്മാൻ 410 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 18ാം വാർഡ് പെരുമുക്കിൽ കോൺഗ്രസിന്റെ അലി പരുവിങ്ങലിനെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 44 വോട്ടിനു പരാജയപ്പെട്ട അബ്ദുറഹ്മാൻ തന്നെയാണ്
തിരുവനന്തപുരം ∙ ഒരു വർഷത്തിനകം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, 31 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പുഫലം യുഡിഎഫിന് ഊർജമേകുന്നു. 11 ജില്ലകളിലെ വാർഡുകളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് എന്നതിനാൽ അനുകൂലമായ ഫലം സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരത്തിനു തെളിവാണെന്നു യുഡിഎഫ് വാദിക്കുന്നു. 23 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ, 4 ബ്ലോക്ക് പഞ്ചായത്തുകൾ, 3 നഗരസഭകൾ, ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ എന്നിവിടങ്ങളിലെ ഫലമാണു പുറത്തുവന്നത്.
തിരുവനന്തപുരം ∙ അതിശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്ക്കുന്നു എന്നതിന്റെ തെളിവാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമീപകാല ഉപതിരഞ്ഞെടുപ്പുകളിലെ വിജയക്കുതിപ്പ് യുഡിഎഫ് നിലനിര്‍ത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ സര്‍ക്കാര്‍ ഇല്ലായ്മയാണെന്ന പ്രതിപക്ഷ വാദത്തിന് അടിവരയിടുന്നതാണ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉജ്ജ്വല വിജയം. 2
തിരുവനന്തപുരം∙ സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻനേട്ടം. മൂന്നു പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം പിടിച്ചു. തൃശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ, പാലക്കാട് തച്ചമ്പാറ പഞ്ചായത്തുകളാണ് എൽഡിഎഫിൽനിന്നു യുഡിഎഫ് പിടിച്ചെടുത്തത്. 31 സീറ്റുകളിൽ 17 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചു.
മലപ്പുറം ∙ ജില്ലയിലെ 4 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിങ്. ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷനിലാണു ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത് (58.72%). മഞ്ചേരി നഗരസഭയിലെ കരുവമ്പരം വാർഡിലാണു കൂടിയ പോളിങ് (82.12%). തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാർഡിൽ 77.2%, ആലങ്കോട്
തിരുവനന്തപുരം∙ ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായ മകൻ ചാണ്ടി ഉമ്മനെ അവഗണിക്കരുതെന്ന് ചെറിയാൻ ഫിലിപ്. ഉമ്മൻ ചാണ്ടിയെ ആദരിക്കുന്ന ലക്ഷക്കണക്കിന് കേരളീയരുടെ സ്നേഹ പ്രതീകമാണ് ചാണ്ടി ഉമ്മൻ. കോൺഗ്രസ് നേതൃത്വം ഈ യുവ നേതാവിനെ പ്രയോജനപ്പെടുത്തുന്നതിലൂടെ ഉമ്മൻ ചാണ്ടിയോടുള്ള ജനകീയ വൈകാരിത പാർട്ടിയ്ക്ക് അനുകൂലമാക്കി മാറ്റണമെന്നും ചെറിയാൻ ഫിലിപ് ഫെയ്സ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 31 തദ്ദേശവാർഡുകളിൽ 10ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നു തിരഞ്ഞെടുപ്പ് തീയതിക്ക് 6 മാസം മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസം വന്ന വിവാദ പത്രപരസ്യത്തിൽ വിശദീകരണം നൽകി എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ്. ആർഡിഒയ്ക്കാണ് വിശദീകരണം നൽകിയത്. പത്രത്തിൽ സന്ദീപ് വാരിയരെ കുറിച്ചുള്ള ചില ഭാഗങ്ങൾ നൽകിയത് എൽഡിഎഫ് അഭ്യുദയകാംക്ഷികൾ ആണെന്നാണു വിശദീകരണം. വിവാദ ഭാഗങ്ങൾ അറിയില്ല. ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടിട്ടുമില്ല. സ്ഥാനാർഥി ഡോ.പി.സരിന് പരസ്യത്തിൽ പങ്കില്ലെന്നും വ്യക്തമാക്കി.
തിരുവനന്തപുരം∙ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനും യു.ആര്.പ്രദീപിനും സ്പീക്കര്‍ എന്‍.എന്‍.ഷംസീറിന്റെ സമ്മാനം നീല ട്രോളി ബാഗ്. പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നീല ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നെന്നു സിപിഎം ആരോപിച്ചിരുന്നു. ഈ വിവാദത്തില്‍ സിപിഎമ്മില്‍നിന്ന് ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടേണ്ടിവന്ന രാഹുലിന് ഉള്‍പ്പെടെ നീല ട്രോളി ബാഗ് സ്പീക്കര്‍ സമ്മാനമായി നല്‍കിയത് ചര്‍ച്ചയായി.
തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും (പാലക്കാട്) യു.ആർ.പ്രദീപും (ചേലക്കര) നിയമസഭാ സാമാജികരായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ 12നു നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ.ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും.
കൽപറ്റ/ബത്തേരി/മാനന്തവാടി ∙ തിരഞ്ഞെടുപ്പിലെ കന്നി പോരാട്ടത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് ലോക്സഭയിലേക്കയച്ച വോട്ടർമാർക്കു നന്ദി പറയാൻ പ്രിയങ്ക ഗാന്ധി എംപി ജില്ലയിലെത്തി. മാനന്തവാടി, ബത്തേരി, കൽപറ്റ എന്നിവിടങ്ങളിൽ നടന്ന സ്വീകരണയോഗങ്ങളിൽ അവർ പങ്കെടുത്തു. മൂന്നു കേന്ദ്രങ്ങളിലും വൻ ജനാവലിയാണു
മാനന്തവാടി∙ ചരിത്രവിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ ഹൃദയത്തിൽ സ്വീകരിച്ച് മാനന്തവാടി. കന്നിയങ്കത്തിൽ തന്നെ ഉജ്വല വിജയം നൽകിയ വോട്ടർമാരോട് കൈകൂപ്പി നന്ദി പറഞ്ഞ പ്രിയങ്കയുടെ വാക്കുകൾ മാനന്തവാടിയിൽ ഒഴുകിയെത്തിയ ആയിരങ്ങൾ നെഞ്ചിലേറ്റി.
കോഴിക്കോട്∙ വയനാട്ടിൽ എന്തു ദുരന്തം ഉണ്ടായാലും അർഹതപ്പെട്ടത് നൽകില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിൽ വിജയിച്ച സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം വോട്ടർമാർക്ക് നന്ദിയർപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മുണ്ടക്കൈ, ചൂരൽമല ദുരന്ത ബാധിതർക്ക് ആദരാജ്ഞലികൾ അർപ്പിച്ചാണ് രാഹുൽ ഗാന്ധി പ്രസംഗം തുടങ്ങിയത്.
തിരുവനന്തപുരം ∙ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ തലേന്നു പ്രസിദ്ധീകരിച്ച സാമുദായിക വിഭജനത്തിനു കാരണമാകുമെന്ന് ആക്ഷേപമുയർന്ന സിപിഎമ്മിന്റെ പത്രപ്പരസ്യത്തിന് ആരും അനുമതി വാങ്ങിയിട്ടില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണമില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. പരസ്യത്തിന് അനുമതി തേടിയിരുന്നെന്ന മന്ത്രി എം.ബി.രാജേഷ് അടക്കമുള്ളവരുടെ വാദം ഇതോടെ പൊളിഞ്ഞു.
പത്തനംതിട്ട∙ ബിജെപിയെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ ഏതു കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രന് പറഞ്ഞു.
തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയിൽനിന്നു വിജയിച്ച യു.ആര്.പ്രദീപ്, പാലക്കാട്ടുനിന്നു വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 4ന് നടക്കും. ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിലെ ആര്. ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വച്ചാകും സത്യപ്രതിജ്ഞ.
തിരുവനന്തപുരം∙ പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന ബിജെപിയിൽ ഉണ്ടായ തമ്മിലടിയിൽ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം. പ്രശ്ന പരിഹാരത്തിനായി കേന്ദ്രനേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും പരസ്യ പ്രസ്താവന നടത്തിയാൽ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നുമാണ് മുന്നറിയിപ്പ്.
മലപ്പുറം∙ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനു പിന്നാലെ ജില്ലയിൽ രാഷ്ട്രീയ ബലാബലത്തിനു വേദിയൊരുക്കി തദ്ദേശ ഉപതിരഞ്ഞെടുപ്പു വരുന്നു. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉൾപ്പെടെ 4 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അടുത്ത മാസം 10നു നടക്കും. വോട്ടെണ്ണൽ 11ന്. ഒരിടത്തും ഫലം ഭരണത്തെ ബാധിക്കില്ല. എന്നാൽ,
വയനാടും പാലക്കാടും വിജയിച്ച കോൺഗ്രസ് രാഷ്ട്രീയ വിജയം അവകാശപ്പെട്ടു കഴിഞ്ഞു. ഭരണവിരുദ്ധ വികാരവും എൽഡിഎഫിന്റെ പാതിരാ നാടകവുമാണ് വൻവിജയത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുറന്നടിച്ചു. തിരഞ്ഞെടുപ്പു ഫലം എൽഡിഎഫ് സർക്കാരിനുള്ള പിന്തുണ കൂടിയെന്നാണ് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അവകാശപ്പെട്ടു. ബിജെപി കേരളത്തിൽ മികച്ച പ്രകടനം നടത്തിയെന്നാണ് ദേശീയ സെക്രട്ടറി പ്രകാശ് ജാവേദ്കറുടെ മറുപടിയും. 2026 ൽ കൂടുതൽ സീറ്റുകൾ നേടുമെന്നാണ് ജാവേദ്കറുടെ പ്രവചനവും. ഈ അവകാശ വാദങ്ങൾ പൂർണമായും ശരിയാണോ ?
കൽപറ്റ∙ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണമുയർത്തി വയനാട് മുൻ ജില്ലാ പ്രസിഡന്റ് കെ.പി.മധു പാർട്ടി വിട്ടു. ഒൻപതു മാസത്തോളമായി ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും മധുവിനെ മാറ്റി നിർത്തിയിരിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് മധുവിനെ മാറ്റി പ്രശാന്ത് മലവയലിനെ പ്രസിഡന്റാക്കിയത്. വൈദികർക്കെതിരെ നടത്തിയ പരാമർശമാണ് മധുവിന്റെ സ്ഥാനം തെറിക്കാൻ കാരണമായത്. ഉപതിരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ വലിയ വിവാദം ഉടലെടുത്തിരിക്കെയാണ് മധുവിന്റെ രാജി.
കൊച്ചി∙ പാലക്കാട് തോല്‍വിക്ക് ശേഷം ചേര്‍ന്ന ബിജെപിയുടെ ആദ്യ സംഘടനാ യോഗത്തില്‍ മുതിർന്ന നേതാക്കളായ പി.കെ. കൃഷ്ണദാസും എം.ടി. രമേശും എ.എൻ. രാധാകൃഷ്ണനും പങ്കെടുത്തില്ല. കൊച്ചിയിൽ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ നിന്നാണ് നേതാക്കൾ വിട്ടുനിന്നത്. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന്
പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിലെ തോൽവിയെച്ചൊല്ലി ഇന്നലെ പാലക്കാട് ബിജെപിയിലുണ്ടായ പൊട്ടിത്തെറി കുറച്ചുകാലമായുള്ള വിഭാഗീയതയുടെ ബാക്കിപത്രം. നഗരസഭാംഗങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കി ഭരണം പൊളിക്കാൻ നേതാക്കളിൽ ചിലർ ശ്രമിക്കുന്നതായി നേരത്തേ മുതൽ ഒരു വിഭാഗത്തിനു പരാതിയുണ്ട്. ഭരണസമിതി പാർട്ടിയെ അവഗണിക്കുന്നതായി ഔദ്യോഗിക നേതൃത്വവും കുറ്റപ്പെടുത്തുന്നു.
കോഴിക്കോട് ∙ ഉപതിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ. ‘ബിജെപിയില്‍ കുറുവാസംഘം’ എന്നാരോപിച്ചാണ് പലയിടത്തായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്ററുകള്‍. ബിജെപി
പാലക്കാട്∙ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിലാണ് നടുത്തളത്തിൽ ഏറ്റുമുട്ടിയത്. ബിജെപിയുടെ വോട്ട് എവിടെ പോയെന്ന് സിപിഎം കൗൺസിലർമാർ ചോദിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. ബിജെപിയുടെ ആഭ്യന്തര കാര്യം ചോദിക്കാൻ സിപിഎമ്മിന് എന്ത് അധികാരമെന്ന് ബിജെപി അംഗങ്ങൾ ചോദിച്ചു.
പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്നു പാലക്കാട്ട് ബിജെപിയിൽ പൊട്ടിത്തെറി. സ്ഥാനാർഥിയാണു തോൽവിക്കു കാരണമെന്നു നഗരസഭാധ്യക്ഷയും സംസ്ഥാനസമിതി അംഗവുമായ പ്രമീള ശശിധരൻ തുറന്നടിച്ചു. രൂക്ഷവിമർശനമുയർത്തിയ ദേശീയസമിതി അംഗം എൻ.ശിവരാജൻ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ ആസ്തി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
വയനാട് ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫിന്റെ വോട്ടുവിഹിതം കുറഞ്ഞതിനു പിന്നിൽ സിപിഐയും സിപിഎമ്മും തമ്മിലുള്ള ഉൾപ്പോരും. പാർട്ടി അംഗബലം കുറവായതിനാൽ പ്രചാണത്തിൽ സിപിഎം സൗകര്യങ്ങളാണ് സിപിഐ ആശ്രയിക്കുന്നത്. സത്യൻ മൊകേരിക്കായി പ്രചാരണത്തിൽ സിപിഎം സജീവമായി പങ്കെടുത്തില്ലെന്നാണ് സിപിഐയുടെ പരാതി. സ്ഥാനാർഥി പര്യടനത്തിന് കൂടെ പോകാൻ പോലും പലയിടത്തും ആളില്ലാത്ത അവസ്ഥയായിരുന്നു.
കോട്ടയം ∙ പിണറായി വിജയൻ സർക്കാരുകളുടെ ഭരണകാലത്ത്, എട്ടു വർഷത്തിനിടയിൽ നടന്ന 14 ഉപതിരഞ്ഞെടുപ്പുകളിൽ, സ്കോർ ബോർഡിൽ മുന്നിൽ യുഡിഎഫ്. നിയമസഭയിലേക്കും ലോക്സഭയിലേക്കുമാണ് 2017 നും 2024 നും ഇടയിൽ ഇത്രയും ഉപതിരഞ്ഞെടുപ്പുകൾ നടന്നത്. അതിൽ ഒൻപതെണ്ണത്തിൽ യുഡിഎഫ് വിജയിച്ചപ്പോൾ, സംസ്ഥാന ഭരണത്തിലുള്ള എൽഡിഎഫിനു വിജയിക്കാനായത് അഞ്ചിൽ മാത്രം.
ഉപതിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഉടലെടുത്ത വാക്പോരുകളും സംസ്ഥാന ബിജെപിയിലെ ഭിന്നതകളുമാണ് ഇന്നത്തെ പ്രധാനവാർത്തകൾ. ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ. സി.കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വത്തിൽ അതൃപ്തി ഉണ്ടായിരുന്നെന്നും അക്കാര്യം സംസ്ഥാന നേതൃത്വത്തെ
കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയൻ ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷ പ്രീണനമായിരുന്നു എങ്കിൽ ഇപ്പോൾ ഓന്തിന്റെ നിറം മാറുന്നതു പോലെ ഭൂരിപക്ഷ പ്രീണനവുമായി മുന്നോട്ടു പോകുകയാണ് പിണറായിയെന്നും അതിന്റെ ഭാഗമായാണ് മതേതരത്വത്തിന്റെ പ്രതീകമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വീണ്ടും ആക്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി∙ പാലക്കാട്ടെ വിജയത്തിൽ ഒരു മതതീവ്രവാദ സംഘടനയ്ക്കും പങ്കില്ല എന്നു പറയാൻ യുഡിഎഫ് നേതൃത്വത്തിനു ധൈര്യമില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ‘‘യുഡിഎഫിന്റെ ഈ നിലപാട് കേരളം കാണുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പ് എസ്ഡിപിഐ പിന്തുണ വാങ്ങുന്നതു സംബന്ധിച്ച് പാലക്കാട് സ്ഥാനാർഥി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ
കോഴിക്കോട്∙ അധ്യക്ഷ സ്ഥാനം ഇപ്പോൾ ഒഴിയണോ കാലാവധി തികയ്ക്കണോ എന്നെല്ലാം തീരുമാനിക്കുന്നത് പാർട്ടിയുടെ കേന്ദ്ര നേതൃത്വമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിൽ വ്യക്തിപരമായ ഒരു താൽപര്യവുമില്ല. തിരഞ്ഞെടുപ്പിലെ ജയപരാജയം കൂട്ടുത്തരവാദിത്തമാണെങ്കിലും ഒരു സംഘത്തെ നയിച്ചുവെന്ന നിലയിൽ അതിന്റെ
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ. സി.കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വത്തിൽ അതൃപ്തി ഉണ്ടായിരുന്നെന്നും അക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നെന്നും പ്രമീള പറഞ്ഞു. സ്ഥാനാർഥി മാറിയാൽ നന്നായിരുന്നു എന്നു നേതൃത്വത്തോടു പറഞ്ഞു. ജനങ്ങള്‍ വോട്ടു കൊടുക്കാത്തതിനു മറ്റുള്ളവരെ പഴിച്ചിട്ടു കാര്യമില്ലെന്നും പ്രമീള പറഞ്ഞു.
കൽപറ്റ ∙ ഉപതിരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും യുഡിഎഫിന് ലീഡ്. 23 പഞ്ചായത്തുകളിലും 3 നഗരസഭകളിലും പ്രിയങ്ക ഗാന്ധിയാണു ബഹുദൂരം മുന്നിൽ. തിരുനെല്ലി പ ഞ്ചായത്തിലാണ് പ്രിയങ്കയ്ക്ക് അൽപമെങ്കിലും ലീഡ് കുറഞ്ഞത്. 241 വോട്ടുകളുടെ ഭൂരിപക്ഷമേ ഇവിടെ യുഡിഎഫിനുള്ളൂ. ഏറ്റവുമധികം ഭൂരിപക്ഷം നൽകിയത്
ബത്തേരി ∙ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബത്തേരി നിയോജക മണ്ഡലത്തിൽ നഗരസഭയിലും പുൽപള്ളി, പൂതാടി പഞ്ചായത്തുകളിലും എൻഡിഎ സഖ്യം രണ്ടാമത്. ബത്തേരി നഗരസഭയിൽ പ്രിയങ്ക ഗാന്ധി 14315 വോട്ട് നേടിയപ്പോൾ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് 4217 വോട്ട് നേടി രണ്ടാമതെത്തി. എൽഡിഎഫിലെ സത്യൻ മൊകേരിക്ക് 4136 വോട്ടാണ് ലഭിച്ചത്.
തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാൻ നാളെ എറണാകുളത്ത് നേതൃയോഗം ചേരാനിരിക്കെ നേതൃമാറ്റം സംബന്ധിച്ച് ബിജെപിയിൽ ചർച്ചകൾ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മാറുമെന്ന തരത്തിലാണ് പാർട്ടിയിൽ ഒരു വിഭാഗം ചർച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ പാർട്ടിയെ നയിക്കുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. ആരോപണങ്ങൾക്ക് യോഗത്തിൽ കൃത്യമായ മറുപടി നൽകാനുള്ള തയാറെടുപ്പിലാണവർ.
അങ്കമാലി ∙ ചേലക്കരയിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ചയില്ലെന്നും പാലക്കാട് എസ്ഡിപിഐയുടെ പിന്തുണ ചോദിച്ചിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പാലക്കാട് ലഭിച്ച ഭൂരിപക്ഷം അപ്രതീക്ഷിതമല്ല; അവിടെ നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ്. ഉപതിരഞ്ഞെടുപ്പുകളിൽ പല മണ്ഡലങ്ങളിലും സ്വന്തം പാർട്ടി പ്രവർത്തകർ എൽഡിഎഫ് സ്ഥാനാർഥികൾക്കു തന്നെയാണോ വോട്ട് ചെയ്തതെന്ന് സിപിഎം പരിശോധിക്കണം.
പാലക്കാട് ∙ ഇനിയൊരു തിരഞ്ഞെടുപ്പിനെക്കുറിച്ച് ഉടൻ ആലോചനയില്ലെന്നു പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഡോ.പി.സരിൻ. തിരഞ്ഞെടുപ്പു മത്സരമാണു പൊതുപ്രവർത്തകന്റെ ലക്ഷ്യമെന്ന തോന്നൽ സമൂഹത്തിലുണ്ട്. നിൽക്കാൻ ഒരു തറയും നിലപാടുകൾ വിളിച്ചുപറയാൻ ഒരുമടിയും ഇല്ലാത്തിടത്തോളം കാലം ഇടതുപക്ഷത്തോടു ചേർന്നു പ്രവർത്തിക്കുമ്പോൾ സീറ്റ് അത്ര പ്രധാന കാര്യമല്ല. മൂന്നര വർഷത്തിനിടെ രണ്ടു തിരഞ്ഞെടുപ്പുകളെ നേരിട്ടു.
പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ തലേന്നു സിപിഎം 2 പത്രങ്ങളിൽ മാത്രം നൽകിയ വിവാദ പരസ്യത്തെച്ചൊല്ലി പാർട്ടിയിൽ അഭിപ്രായഭിന്നത. പരസ്യം കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടായില്ലെന്നു സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് തുറന്നടിച്ചു. എല്ലാ തിരഞ്ഞെടുപ്പിലും പരസ്യം നൽകാറുണ്ടെന്നും ഇത്തവണയും നൽകിയെന്നും പക്ഷേ, ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബുവും മന്ത്രി എം.ബി.രാജേഷും പരസ്യത്തെ ന്യായീകരിക്കുമ്പോഴാണു സംസ്ഥാന കമ്മിറ്റിയംഗം വ്യത്യസ്ത നിലപാട് തുറന്നുപറഞ്ഞത്.
തിരുവനന്തപുരം ∙ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയം വർഗീയതയുടെ വിജയമാണെന്ന ആക്ഷേപം സിപിഎം ഉന്നയിച്ചതിനെച്ചൊല്ലി രാഷ്ട്രീയ വാക്പോര്. പാലക്കാട്ടു തുടർച്ചയായി മൂന്നാം തവണയും മൂന്നാം സ്ഥാനത്തായതിന്റെ കാരണങ്ങൾ വിലയിരുത്തും മുൻപാണു ഈ ആക്ഷേപവുമായി സിപിഎം രംഗത്തിറങ്ങിയത്.
പാലക്കാട് ∙ വേണ്ടത്ര തയാറെടുപ്പില്ലാഞ്ഞതുൾപ്പെടെയുള്ള ഘടകങ്ങൾ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കും പരാജയത്തിനും കാരണമായെന്ന് ആർഎസ്എസിൽ ചർച്ച. ബിജെപിയുടെ തന്ത്രങ്ങൾ പാളിയതായി സംഘടന നിരീക്ഷിക്കുന്നു. ആർഎസ്എസ് നല്ലരീതിയിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ സ്ഥിതി ഇതിലും മോശമാകുമെന്ന ചർച്ചയും സജീവമാണ്. അതേസമയം, ഉപതിരഞ്ഞെടുപ്പു ഫലത്തിൽ തകരുന്നതല്ല പാലക്കാട്ടെ സംഘപരിവാറെന്നും നാലിരട്ടി ശക്തിയിൽ തിരിച്ചുവരുമെന്ന മുന്നറിയിപ്പും നേതാക്കൾ നൽകുന്നു.
മലപ്പുറം∙ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം നടത്തിയ പ്രസ്താവന മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ലക്ഷ്യമിട്ടാണെന്ന വിമർശനവുമായി സമസ്ത നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെ സലാമിനെ തള്ളി മുസ്ലിം ലീഗ്. സലാമിന്റെ പരാമർശം ലീഗ് അംഗീകരിക്കുന്നില്ലെന്നും പ്രതികരണത്തിൽ മാന്യതയും അന്തസ്സും പുലർത്തുന്നതാണു പാർട്ടിനയമെന്നും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജിഫ്രി തങ്ങളെയല്ല, പിണറായി വിജയനെയാണ് ഉദ്ദേശിച്ചതെന്നു സലാം വിശദീകരിച്ചെങ്കിലും വിവാദം കെട്ടടങ്ങിയില്ല.
പുതുപ്പള്ളി ∙ പാലക്കാട്ട് തോറ്റു എന്നു പറയാൻ സിപിഎം ആർജവം കാണിക്കണമെന്നും വോട്ടു ചെയ്ത ജനങ്ങളെ പരിഹസിക്കരുതെന്നും പാലക്കാട് നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട്ടെ വിജയത്തിനു ശേഷം പുതുപ്പള്ളി വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ എത്തിയതായിരുന്നു രാഹുൽ.
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പു തോൽവിയിൽ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ. കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിരയാണെന്നും ആർഎസ്എസ് നിയന്ത്രണം ഏറ്റെടുക്കണമെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ചന്ദ്രശേഖരൻ വ്യക്തമാക്കി.
തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ബിജെപി നേതൃയോഗം മറ്റന്നാൾ ചേരും. എറണാകുളത്താണ് യോഗം. പാലക്കാട് നഗരസഭയിൽ ഭരണം ഉണ്ടായിട്ടും പരാജയപ്പെട്ടതിന്റെ കാരണങ്ങൾ യോഗം വിശകലനം ചെയ്യും. പാലക്കാട്ടെ തോൽവിയുടെ പശ്ചാത്തലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ആരോപണങ്ങളുയരുന്നുണ്ട്. നേതൃമാറ്റം വീണ്ടും ചർച്ചയായേക്കും.
നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാ വിജയം നേടിയ മഹായുതി സഖ്യം മഹാരാഷ്ട്രയിലും ഇന്ത്യാ സഖ്യം ജാർഖണ്ഡിലും സർക്കാർ രൂപീകരണ നീക്കങ്ങൾ ആരംഭിച്ചതാണ് ഇന്ന് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട വാർത്തകൾ. കേരളത്തിൽ ലോക്സഭാ–നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾ നടത്തിയ പ്രതികരണങ്ങളും വാർത്താപ്രാധാന്യം നേടി.
കൊണ്ടും കൊടുത്തും കൊഴുപ്പിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിലെ പ്രധാന ഗോദ ഇന്നലെയോടെ ശാന്തമായി. പാലക്കാട് കോട്ടമൈതാനമോ സെന്‍ട്രൽ സ്റ്റേഡിയമോ അല്ല ഈ ഗോദ. പുറത്തു പല്ലും നഖവും ഉപയോഗിച്ചു പോരാടുന്ന നേതാക്കൾ രാത്രി അടുത്തടുത്ത മുറികളിൽ ഉറങ്ങും. രാവിലെ ഒരുമിച്ചു ഭക്ഷണം കഴിക്കും. കുശലം പങ്കിടും. പിന്നെ പോരടിക്കും. പ്രചാരണത്തിലെ താരമായി മാറിയ ട്രോളി ബാഗ് വലിച്ചു കൊണ്ടു പോകുന്ന ദൃശ്യം ഓർമയിലുണ്ടാകും. ആ ട്രോളി ബാഗ് പോകുന്ന ഇടനാഴിയും ഈ തിരഞ്ഞെടുപ്പു ഗോദയിലാണ്. പാലക്കാട് നഗരത്തിലുള്ള കെപിഎം റീജൻസിയാണ് അവിചാരിതമായി പോരാട്ട വേദിയായത്.
തൃശൂർ∙ പാർട്ടിയെ നിർണായക ഘട്ടത്തിൽ ഉപേക്ഷിച്ച് പോയ പി.സരിൻ ചതിയനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തിരിച്ചുവന്നാലും സരിനെ ഇനി പരിഗണിക്കില്ലെന്നും സരിനെ ഇനി പാർട്ടിക്ക് താൽപ്പര്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി. ‘‘സന്ദീപ് വാരിയരെ കുറിച്ച് മനോഹരമായ വാക്കുകളാണ് എൽഡിഎഫ് ഉപയോഗിച്ചത്. കോൺഗ്രസിലേക്ക്
പ്രിയങ്കയെ പ്രതിരോധിക്കാൻ വനിതാ സ്ഥാനാർഥിയെ നിയോഗിച്ചിട്ടും ബിജെപിക്ക് വോട്ടു ചോർച്ച. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ മുന്നേറ്റം പ്രിയങ്ക ഗാന്ധിക്കെതിരെ നടത്താനും കഴിഞ്ഞില്ല. പൊതുതിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിച്ചപ്പോൾ 1,41,045 വോട്ടുകളാണ് നേടിയത്. എന്നാൽ പ്രിയങ്കയ്ക്കെതിരെ മത്സരിച്ച നവ്യയ്ക്ക് 109,939 വോട്ടുകളാണ് ലഭിച്ചത്. 31,106 വോട്ടിന്റെ കുറവുണ്ടായി. പ്രിയങ്കയ്ക്കെതിരെ വനിതാ സ്ഥാനാർഥിയെ നിർത്തി വോട്ട് സമാഹരിക്കാമെന്ന് ബിജെപി കരുതിയതെങ്കിലും ലക്ഷ്യം കാണാനായില്ല. രാഹുൽ ഗാന്ധിക്കെതിരെ സംസ്ഥാന പ്രസിഡന്റിന്റെ നിയോഗിച്ച ബിജെപി ഇക്കുറി പുതുമുഖമായ നവ്യ ഹരിദാസിനെ നിയോഗിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ അദ്ഭുതപ്പെടുത്തിയിരുന്നു.
പുതുപ്പള്ളി∙ പാലക്കാട് തോറ്റെന്നു പറയാൻ സിപിഎം ആർജവം കാണിക്കണമെന്നും വോട്ടു ചെയ്ത ജനങ്ങളെ കളിയാക്കരുതെന്നും നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട്ടെ വിജയത്തിനു ശേഷം പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥിക്കാൻ എത്തിയതായിരുന്നു രാഹുൽ. ‘‘എസ്ഡിപിഐക്ക് എതിരെ ശക്തമായ നിലപാട്
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാട്ടെ ബിജെപിയിലെ വേർതിരിവ് കൊണ്ടെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ. ബിജെപിയ്ക്ക് അകത്തുണ്ടായ വേർതിരിവാണ് യുഡിഎഫിന് അനുകൂലമായ വോട്ടായി മാറിയതെന്നും പണവും സ്വാധീനവും ഉപയോഗിച്ച് ഇത് യുഡിഎഫിന് അനുകൂലമാക്കി മാറ്റിയെടുത്തുവെന്നും ഇ.പി
മഹാരാഷ്ട്രയിൽ മഹായുതി എന്ന എൻഡിഎ മുന്നണി നേടിയ ഏകപക്ഷീയ വിജയം കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യത്തിനു നൽകുന്നത് കനത്ത തോൽവിയിൽ തെളിയുന്ന വലിയപാഠമാണ്. അതിനിടയിലും ഇന്ത്യാസഖ്യത്തിനു നിവർന്നുനിൽക്കാനുള്ള ബലം ജാർഖണ്ഡ് സമ്മാനിക്കുകയും ചെയ്തു. കേരളത്തിലെ ഉപതിരഞ്ഞടുപ്പുകളിലാവട്ടെ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കുമുള്ള കൃത്യമായ പാഠങ്ങളുമുണ്ട്; തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുൻപുള്ള നിർണായക രാഷ്ട്രീയ ബലപരീക്ഷകളാണ് പാലക്കാട്ടും ചേലക്കരയിലും നടന്നതെന്നതിനാൽ, വിശേഷിച്ചും.
തൃശൂർ ∙ മറ്റു നിറങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കാൻ കഴിയാത്തവയാണു പ്രാഥമിക നിറങ്ങൾ (Primary Colors) എന്ന ശാസ്ത്രപാഠം ചേലക്കര മണ്ഡലത്തിനു ബാധകമല്ല. കോൺഗ്രസിന്റെ പതാകയിലെ മൂവർണങ്ങൾ ജ്വലിച്ചു നിന്ന മണ്ഡലം ചുവപ്പെന്ന പ്രാഥമിക നിറത്തിലേക്കു ലയിച്ചുചേർന്നിട്ടു മൂന്നു പതിറ്റാണ്ടോളം പിന്നിടുന്നു.യു.ആർ. പ്രദീപ്
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ പി.സരിനെ ഏതെങ്കിലും തരത്തിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്. സരിൻ തിളങ്ങുന്ന നക്ഷത്രമാകാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സരിൻ ഇഫക്ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് സരിന്റെ കഴിവ് നന്നായി അറിയാവുന്നവരാണ്. സരിനെ സിപിഎം
എന്തായിരുന്നു ഇടതുപക്ഷത്തിന് ഇത്രയേറെ രാഹുലിനോട് വിരോധം ∙പിണറായി വിജയൻ സർക്കാരിനെതിരെ തെരുവുകളിൽ പോരാടി ചോരവീഴ്ത്തുകയും ജയിലിൽ കഴിയുകയും ചെയ്തയാളാണു ഞാൻ. എന്റെ സാന്നിധ്യം നിയമസഭയിൽ പാടില്ലെന്ന് ചിലരൊക്കെ തീരുമാനിച്ചു. ജനങ്ങളുമായി സംസാരിക്കേണ്ട തിരഞ്ഞെടുപ്പ് സമയത്ത് എന്നെ വിവാദങ്ങളിലേക്കു
പാലക്കാട്∙ ‘‘എന്റെ മോനെ ചേർത്തു നിർത്തിയ പാലക്കാട്ടെ ജനങ്ങൾക്കു നന്ദി’ – കൈകൾ കൂപ്പി, നിറകണ്ണുകളോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അമ്മ ബീന ആർ.കുറുപ്പ് പറഞ്ഞു.പാലക്കാട്ട് വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ മകൾ എം.ആർ.രജനിക്കൊപ്പമാണു ബീന തിരഞ്ഞെടുപ്പു വാർത്തകൾ കണ്ടത്. ‘‘പഠനത്തിനൊപ്പം മകൻ രാഷ്ട്രീയ പ്രവർത്തനം
പാലക്കാട് ∙ അരിവാൾ ചുറ്റിക നക്ഷത്രം ഉപേക്ഷിച്ചു സ്വതന്ത്രനെ സ്ഥാനാർഥിയാക്കി സിപിഎം നടത്തിയ പരീക്ഷണത്തിനു പ്രതിഫലം 860 അധികവോട്ടിന്റെ ആശ്വാസം മാത്രം. മൂന്നാം സ്ഥാനം രണ്ടാം സ്ഥാനമാക്കാനുള്ള അടവുനയം ഏറ്റില്ല. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഏളമരം കരീം, പി.കെ.ശ്രീമതി, എ.കെ.ബാലൻ എന്നിവരുൾപ്പെടെ ഉന്നതരായ
പാലക്കാട് ∙ ബിജെപിയിൽ സ്ഥാനാർഥി നിർണയം മുതൽ തിരഞ്ഞെടുപ്പു പ്രവർത്തനം വരെ ഒരു വിഭാഗം നേതാക്കളെ കേന്ദ്രീകരിച്ചായതു സജീവ പ്രവർത്തകരെ അകറ്റിയെന്നു പ്രവർത്തകർക്കിടയിൽ ആരോപണം. ആർഎസ്എസ് സജീവമായി ഇല്ലായിരുന്നെങ്കിൽ പാർട്ടി മൂന്നാം സ്ഥാനത്ത് എത്തിയേനെ എന്നാണ് ഒരു മുതിർന്ന നേതാവ് പ്രതികരിച്ചത്. പരമ്പരാഗതമായി
പാണക്കാട് ∙ വയനാട്ടിലെയും പാലക്കാട്ടെയും യുഡിഎഫ് വിജയം പച്ച ഹൽവ വിതരണം ചെയ്ത് ആഘോഷിച്ച് മുസ്ലിം ലീഗ് നേതൃത്വം. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും തുടർച്ചയായി നടത്തിയ പ്രസ്താവനകൾക്ക് മധുരപ്രതികാരം കൂടിയായാണ് രണ്ടിടത്തെയും
കോട്ടയം∙ കേരളത്തിൽ ബിജെപി ഒരിടത്തും എത്തിയിട്ടില്ലെന്നും നേതാക്കൾ ഈഗോയിസം അവസാനിപ്പിക്കണമെന്നും ബിജെപി മുതിർന്ന നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായ സി.കെ. പത്മനാഭൻ. നേതാക്കൾ ഒറ്റക്കെട്ടായി നിന്നെങ്കിൽ മാത്രമേ പാർട്ടി വളരുകയുള്ളൂ. പാർട്ടിയെ ഒരുമിച്ചു കൊണ്ടുപോകേണ്ടതുണ്ടെന്ന് നേതാക്കൾക്ക് ഓർമ വേണം.
തിരുവനന്തപുരം ∙ വെറുതേ ജയിക്കുന്നതിലല്ല, സിക്സറടിച്ചു ജയം ഉറപ്പിക്കുന്നതിലാണ് ക്രിക്കറ്റിൽ ഒരു ഫിനിഷറുടെ മികവ്. അങ്ങനെ നോക്കിയാൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം നല്ല ഫിനിഷറാണു യുഡിഎഫ്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും ഭൂരിപക്ഷം ഇരട്ടി മുതൽ അഞ്ചിരട്ടി വരെയാക്കിയാണു ജയം. വയനാട്ടിലും ഭൂരിപക്ഷം ഉയർത്തിയതിനാൽ ഫിനിഷിങ് മോശമായില്ല.
ന്യൂഡൽഹി ∙ ചോദ്യത്തെ ചിരിച്ചുകൊണ്ടു നേരിടുന്നതാണു പ്രിയങ്കയുടെ ശീലം. മറുപടി കടുപ്പിച്ചു പറയേണ്ടതോ അസ്വാരസ്യമുണ്ടാക്കുന്നതോ ആണെങ്കിലും അതു മുഖത്തു പ്രതിഫലിക്കില്ല. രൂപസാദൃശ്യത്തെക്കാൾ മുത്തശ്ശിയിൽനിന്നു പ്രിയങ്കയ്ക്കു പകർന്നു കിട്ടിയ ഗുണം മറുപടികളിലെ മൂർച്ചയാണ്.
തിരുവനന്തപുരം ∙ രണ്ട് സിറ്റിങ് സീറ്റുകളും ഗംഭീര ഭൂരിപക്ഷത്തോടെ വിജയിച്ചതിന്റെ ആവേശവും ആഘോഷവും കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ. വലിയ ആവേശമില്ലെങ്കിലും ചേലക്കര നിലനിർത്തിനായതിന്റെ ആശ്വാസത്തിൽ സിപിഎം ആസ്ഥാനമായ എകെജി സെന്റർ. പ്രതീക്ഷകളെല്ലാം പാളിയതിന്റെ സങ്കടനിഴലിൽ ബിജെപി ആസ്ഥാനമായ മാരാർജി ഭവൻ. ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനം മൂന്ന് പ്രധാന പാർട്ടികളുടെയും സംസ്ഥാന ആസ്ഥാനങ്ങളിലെ വികാരം ഇതായിരുന്നു.
നീ എന്റെ ദേഹത്തു തൊടരുത്’– ഇടതു സർക്കാരിനെതിരായ സമരത്തിന്റെ പേരിൽ പുലർച്ചെ വീടു വളഞ്ഞ് അമ്മയുടെ മുന്നിൽവച്ച് തന്നെ അറസ്റ്റ് ചെയ്ത ഇൻസ്പെക്ടറോടു കൈചൂണ്ടി പറഞ്ഞ യുവാവിന്റെ മുഖം കേരളം ഓർത്തുവച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ(35) എന്ന ആ ചെറുപ്പക്കാരൻ ഇനി നിയമസഭയിൽ ശബ്ദമുയർത്തും. പിണറായി സർക്കാരിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി രാഹുൽ പലതവണ തെരുവിൽ ചോരചിന്തി. യൂത്ത് കോൺഗ്രസിനെ സജീവമായ സമരസംഘടനയാക്കി. പൊലീസിന്റെ മർദനത്തെ ധീരമായി നേരിട്ടു.
തിരുവനന്തപുരം ∙ ‘മുഖ്യമന്ത്രി പിണറായി വിജയൻ കരുത്തിന്റെയും നന്മയുടെയും രൂപമാണെന്നാണ് ചേലക്കര തെളിയിക്കുന്നത്. അദ്ദേഹത്തിനും സർക്കാരിനുമെതിരെയുള്ള കുപ്രചാരണങ്ങൾ പൊളിഞ്ഞിരിക്കുന്നു’– ചേലക്കരയിലും പാലക്കാട്ടും അവസാന ഫലം വരുന്നതിനു മുൻപു തന്നെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നടത്തിയ ഈ പ്രതികരണം സിപിഎമ്മിന്റെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്നതായി.
മുഖ്യമന്ത്രി പിണറായി വിജയൻ ചേലക്കരയിലും പാലക്കാട്ടും പ്രചാരണത്തിനു നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ ചേലക്കരയിൽ അർപ്പിച്ച വിശ്വാസം കാത്തു. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ സിറ്റിങ് സീറ്റ് കൂടി അടിയറവയ്ക്കേണ്ടി വന്നിരുന്നെങ്കിൽ മുഖ്യമന്ത്രിക്ക് പറയാൻ ന്യായമൊന്നും അവശേഷിക്കുമായിരുന്നില്ല.
കൽപറ്റ ∙ വയനാട് ഉപതിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന്റെ ഞെട്ടലിൽ സിപിഐ. 2014ൽ 356,165 വോട്ടു നേടിയ സത്യൻ മൊകേരിക്ക് ഇത്തവണ 2.1 ലക്ഷം വോട്ടാണ് നേടാനായത്. 1.4 ലക്ഷത്തോളം വോട്ടിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ തവണ ആനി രാജ മത്സരിച്ചപ്പോൾ 283,023 വോട്ടും 2019ൽ പി.പി.സുനീർ മത്സരിച്ചപ്പോൾ 274,597 വോട്ടും നേടിയിരുന്നു. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ടാണ് ഇത്തവണ എൽഡിഎഫിനു ലഭിച്ചത്. എൽഡിഎഫിനു വേണ്ടി ഏറ്റവും കൂടുതൽ വോട്ടു പിടിച്ച ആൾ തന്നെ ഏറ്റവും കുറവ് വോട്ടും നേടി.
തിരുവനന്തപുരം∙ എൽഡിഎഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്ക്കെടുക്കാതെയാണ് ജനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളങ്ങുന്ന വിജയം നൽകിത്. പാലക്കാട്ട് മുൻ തിരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽഡിഎഫിനൊപ്പം അണിനിരന്നു. ഇനിയുള്ള നാളുകളിൽ വികസന -ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനു വർധിച്ച ഊർജം നൽകുന്നതാണ് ഈ ജനവിധിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൽപറ്റ∙ 2019ൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ പലരും വയനാട്ടിൽ നിന്നൊരു പ്രധാനമന്ത്രി എന്ന് സ്വപ്നം കണ്ടു. 2024 ഏപ്രിലിൽ രാഹുൽ വീണ്ടും മത്സരിക്കാൻ എത്തിയപ്പോൾ ആ പ്രതീക്ഷ പലർക്കും നഷ്ടപ്പെട്ടിരുന്നു. പ്രധാനമന്ത്രി ആയില്ലെങ്കിലും ലോക്സഭാ പ്രതിപക്ഷ നേതാവ് എന്ന സുപ്രധാന പദവിയിലേക്ക് രാഹുൽ
പാലക്കാട് ∙ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയത്തേരിലേറിയത് രാഹുൽ മാങ്കൂട്ടത്തിലെങ്കിലും അഗ്നി പരീക്ഷ ഡിസ്റ്റിങ്ഷനോടെ പാസായതിന്റെ ആശ്വാസത്തിലാണ് ഷാഫി പറമ്പിൽ. ട്വിസ്റ്റും സസ്പെൻസും നിറഞ്ഞ സിനിമ പോലെയായിരുന്നു തുടക്കം മുതൽ പാലക്കാട് തിരഞ്ഞെടുപ്പെങ്കിൽ കോൺഗ്രസ് ക്യാംപിന്റെ പ്രചാരണം കഥയും തിരക്കഥയും എഴുതി
തിരുവനന്തപുരം∙ ന്യൂനപക്ഷ വര്‍ഗീയതയുടെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് യുഡിഎഫ് ഭൂരിപക്ഷം വര്‍ധിപ്പിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണ്. ബിജെപിയാണ് അപകടമെന്നു കാണിച്ചു
ന്യൂഡൽഹി∙ പാർലമെന്റിലേക്ക് തിരഞ്ഞെടുത്തതിനു വയനാട്ടിലെ വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. ഈ ബഹുമതിക്കും അതിലുപരി നിങ്ങൾ തന്ന അളവറ്റ സ്നേഹത്തിനും നന്ദിയെന്നാണ് പ്രിയങ്ക സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. മലയാളത്തിലും പ്രിയങ്ക വോട്ടർമാരോട് നന്ദി പറഞ്ഞു. വിശ്വാസം കൂടുതൽ വിനയാന്വിതയാക്കുന്നു. ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്. ആ തോന്നൽ നിങ്ങളിലുണർത്തുന്ന രീതിയിലാകും പ്രവർത്തനം. നിങ്ങളുടെ പ്രതീക്ഷകളും പ്രശ്നങ്ങളും ഉൾക്കൊള്ളുന്ന, നിങ്ങളിലൊരാളായിത്തന്നെ കൂടെയുണ്ടാകുന്ന ഒരു പ്രതിനിധിയെയാണ് തിരഞ്ഞെടുത്തതെന്ന് നിങ്ങൾക്കുറപ്പിക്കാം. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ താൻ ഒരുങ്ങി കഴിഞ്ഞെന്നും പ്രിയങ്ക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
തിരുവനന്തപുരം∙ ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിനും പണക്കൊഴുപ്പിനും ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പതിനായിരത്തിലധികം വോട്ടാണ് ബിജെപിക്കു നഷ്ടപ്പെട്ടത്. നഗരസഭയിലാണ് ഏറ്റവുമധികം ഇടിവുണ്ടായത്. ചേലക്കരയിലും വയനാട്ടിലും ബിജെപിക്കു നേട്ടമുണ്ടാക്കാനായില്ലെന്നും സുധാകരൻ പറഞ്ഞു.
കൊച്ചി∙ യുഡിഎഫിന് പാലക്കാട് ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കി തന്നതില്‍ പാതിരാ നാടകത്തിനും സ്പിരിറ്റ് നാടകത്തിനും പത്രത്തിലെ പരസ്യനാടകത്തിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഈ നാടകങ്ങളുടെയെല്ലാം സ്ക്രിപ്റ്റ് മന്ത്രി എം.ബി.രാജേഷും ബന്ധുവും ചേര്‍ന്ന് എഴുതിയതാണ്. പതിനയ്യായിരത്തിന് മുകളിലുള്ള ഭൂരിപക്ഷത്തിന്റെ ക്രെഡിറ്റ് അവര്‍ക്ക് നല്‍കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചേലക്കര മണ്ഡലത്തിൽ വലിയ തോതിൽ പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ശ്രമം നടന്നതായി ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ്. ചേലക്കരയിലെ ഉജ്വല വിജയത്തിനുശേഷം ‘മനോരമ ഓൺലൈനോട്’ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സ്ഥാനാർഥി മുന്നണികൾ ജനങ്ങളോടു പറഞ്ഞ വാക്കുകൾ കൃത്യമായി പാലിച്ചുവെന്നതിന്റെ തെളിവാണ് എൽഡിഎഫിന്റെ ചേലക്കരയിലെ വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലക്കാട് ∙ കൊണ്ടും കൊടുത്തും പാലക്കാടൻ കാറ്റുപോലെ പറന്നുയർന്ന പ്രചാരണത്തിനൊടുവിൽ കൊടുങ്കാറ്റായി രാഹുലും യുഡിഎഫും. ആദ്യ റൗണ്ടുകളിൽ ലീഡുകൾ മാറി മറിഞ്ഞെങ്കിലും പാലക്കാടൻ കോട്ട പോലെ രാഹുൽ മാങ്കൂട്ടത്തിൽ തലയുയർത്തി നിന്നു. നഗര മേഖലകളിലെ ബിജെപിയുടെ കോട്ടകൊത്തളങ്ങൾ ഇടിച്ചുനിരത്തിയ ബുൾഡോസർ എഫക്ടാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം. ആദ്യ മൂന്നു റൗണ്ടിലും വമ്പൻ ലീഡ് പ്രതീക്ഷിച്ച ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് ആദ്യ റൗണ്ടിൽ തന്നെ ബിജെപിയുടെ ലീഡ് കുറഞ്ഞപ്പോൾ കൃഷ്ണ കുമാർ അപകടം മണത്തിരുന്നു. രണ്ടും മൂന്നും റൗണ്ടിൽ യുഡിഎഫ് അപ്രതീക്ഷിത ലീഡ് നേടിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ വിജയഭേരി മുഴക്കി തെരുവിലിറങ്ങി.
പാലക്കാട്∙ കോൺഗ്രസിനെ സഹായിക്കാൻ ബിജെപി രക്ഷകനായി പാലക്കാട് അവതരിച്ചുവെന്ന് പി.സരിൻ. എൽഡിഎഫ് മുന്നോട്ട് വച്ച കണക്കുകളിൽ ചില തെറ്റുകൾ വന്നുവെന്നും നേരിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നതെന്നും സരിൻ വ്യക്തമാക്കി. സ്വതന്ത്ര ചിഹ്നമായ സ്റ്റെതസ്കോപ്പ് ആയിരുന്നിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 1500 വോട്ട് മണ്ഡലത്തിൽ കൂട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ 2000 വോട്ടും അധികമായി എൽഡിഎഫിന് ലഭിച്ചെന്നും സരിൻ പറഞ്ഞു.
പാലക്കാട്∙ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയിട്ട് പോലും മുന്നേറ്റം ഉണ്ടാകാതിരുന്നത് ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ പാർട്ടിക്ക് നൽകിയ ഒരടിയായി കണക്കാക്കണമെന്ന് കെ.മുരളീധരൻ. പാലക്കാട് മുനിസിപ്പാലിറ്റി യുഡിഎഫിന് അനുകൂലമായി വിധിയെഴുതി. പാലക്കാട്ടെ വിജയം തിളക്കമുള്ളതാണെന്നും കെ.മുരളീധരൻ കൂട്ടച്ചേർത്തു.
പാലക്കാട്∙ അപരൻമാർ സ്ഥാനാർഥികൾക്ക് തലവേദനയാണ്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ഇത്തവണ രണ്ട് അപരൻമാരുടെ ശല്യമുണ്ടായി. എന്നാൽ തിരഞ്ഞെടുപ്പിനെ ഇത് ബാധിച്ചില്ല. രാഹുൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. സ്വതന്ത്രരായി മത്സരിച്ച രാഹുൽ ആർ. നേടിയത് 137 വോട്ട് (12.30ന്). രാഹുൽ മണലാഴി നേടിയത് 120 വോട്ട്.
പാലക്കാട്∙ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി സംബന്ധിച്ച് വിശദമായി പഠിക്കുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ. ബിജെപിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത മണ്ഡലമല്ല പാലക്കാടെന്നും അടുത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായി തിരിച്ചു വരുമെന്നും സി.കൃഷ്ണകുമാർ വ്യക്തമാക്കി.
ചേലക്കര∙ വികസനമില്ലെന്ന കള്ളപ്രചാരണം ചേലക്കരയിലെ ജനം തള്ളിക്കളഞ്ഞെന്ന് ആലത്തൂർ എംപി കെ.രാധാകൃഷ്ണൻ. ചേലക്കരയിലേത് ഉജ്ജ്വല വിജയമാണ്. എൽഡിഎഫിന്റെ വിജയം ഉറപ്പിച്ച പ്രവർത്തനമാണ് പ്രവർത്തകർ നടത്തിയതെന്നും കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.
ചേലക്കര∙ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ എംഎൽഎയുടെ ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള) ‘ഡിമ്മായി’. തിരഞ്ഞെടുപ്പിൽ പാർട്ടി ‘ക്ലച്ചു പിടിച്ചില്ല’. ഡിഎംകെ സ്ഥാനാർഥിയായി ചേലക്കരയിൽ മത്സരിച്ച എൻ.കെ.സുധീറിന് തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ കഴിഞ്ഞില്ല. മൂവായിരത്തിലധികം വോട്ടുകളാണ് അദ്ദേഹം നേടിയത്.
ചേലക്കര∙ ‘ഇടതുമാറി, വലതുമാറി, ഞെരിഞ്ഞമർന്ന് ഉയർന്നുപൊങ്ങി’, കളരിപ്പയറ്റിലെ വിദ്യകളൊന്നും ചേലക്കരയ്ക്ക് ബാധകമല്ല. കാരണം ചേലക്കരയിൽ അങ്ങനെയല്ല കാര്യങ്ങൾ. ‘ഇടതുമാറി, ഞെരിഞ്ഞമർന്ന് ഉയർന്നുപൊങ്ങി മലക്കം മറിഞ്ഞ് വീണ്ടും ഇടത്തോട്ട് തന്നെ’. കഴിഞ്ഞ 28 വർഷത്തെ ഇടതു ചരിത്രം ചേലക്കരയിൽ ആവർത്തിച്ചു. എൽഡിഎഫിന്റെ ശക്തി കേന്ദ്രമായി ചേലക്കര വീണ്ടും മാറി. 2016ൽ ലഭിച്ച 10,200 വോട്ടുകളുടെ ഭൂരിപക്ഷം ഇക്കുറി യു.ആർ. പ്രദീപ് മറികടന്നു. അതേസമയം ചേലക്കരയിലെ വിജയം സംസ്ഥാനത്ത് എൽഡിഎഫിന് ആശ്വാസമായി.
പാലക്കാട്∙ ട്രോളി ബാഗായിരുന്നു പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ താരം, വോട്ടെണ്ണലിനുശേഷം ട്രോളുകളായി താരം. ആദ്യട്രോൾ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ വക. പാലക്കാട് തിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം ആദ്യം യുഡിഎഫ് ഓഫിസിൽ എത്തുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച എൽഡിഎഫ് സ്ഥാനാർഥി പി.സരിനെതിരായിരുന്നു ചാമക്കാലയുടെ ട്രോൾ. ‘‘ പാലക്കാട് വിജയിച്ച ശേഷം നേരെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ എത്തുമെന്നറിയിച്ച പി.സരിനെയും കാത്ത്.’’–സരിനെ പരിഹസിച്ച് ജ്യോതികുമാർ ചാമക്കാല സമൂഹമാധ്യമത്തിൽ കുറിച്ചു. നിലവിൽ മൂന്നാം സ്ഥാനത്താണ് സരിൻ.
കൽപറ്റ∙ അഭ്യൂഹങ്ങൾ മലയിറങ്ങി, വയനാട്ടിൽ തുടക്കം മുതൽ പ്രിയങ്ക ഗാന്ധിയുടെ കുതിപ്പ്. വോട്ടെണ്ണൽ ട്രെൻഡിൽ പ്രിയങ്ക ഭൂരിപക്ഷം ഘട്ടം ഘട്ടമായി ഉയർത്തി. 10.39ന് പ്രിയങ്ക ഗാന്ധി 2,02,117 വോട്ടുകളാണു നേടിയത്. 1,32,366 വോട്ടിന്റെ ഭൂരിപക്ഷം. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി 69,751 വോട്ടും നവ്യ ഹരിദാസ് 38,316 വോട്ടുമാണ് നേടിയത്. വൻതുടക്കം മുതൽ തിരിച്ചടിയാണ് എൽഡിഎഫും എൻഡിഎയും നേരിടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ വേളയിൽ ഇതേ സമയത്ത് ഇരട്ടി വോട്ടുകൾ എൽഡിഎഫും എൻഡിഎയും നേടിയിരുന്നു. അതോടെ പോളിങ് കുറഞ്ഞത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് പ്രചാരണവും പാളി.
പാലക്കാട്∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ പുറത്താക്കാതെ പാർട്ടി രക്ഷപ്പെടില്ലെന്ന് സന്ദീപ് വാരിയർ. ഏത് തിരഞ്ഞെടുപ്പു വന്നാലും കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുന്നതാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടിയായത്. അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റി കോൺഗ്രസ് ഭരിക്കുമെന്നും സന്ദീപ് വാരിയർ പറഞ്ഞു. ബിജെപിയിലെ പ്രശ്നങ്ങളെ തുടർന്ന് തിരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് സന്ദീപ് വാരിയർ ബിജെപി വിട്ട് കോൺഗ്രസിലെത്തിയത്.
പോൾ ചെയ്യപ്പെട്ട വോട്ട് കണക്കനുസരിച്ച് പാലക്കാട് നഗരസഭയിൽ ബിജെപിയെക്കാൾ മൂവായിരത്തിലധികം വോട്ട് രാഹുൽ മാങ്കൂട്ടത്തിലിനു കിട്ടുമെന്ന വിലയിരുത്തലിൽ യുഡിഎഫ് നേതൃത്വം. മണ്ഡലത്തിൽ യുഡിഎഫ് ഏഴായിരത്തിൽ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കും. ഭൂരിപക്ഷം 10,000 കടക്കാമെന്നു വോട്ടിങ്ങ് കണക്കുകൾ നിരത്തി പ്രധാന നേതാക്കൾ അവലോകന യോഗത്തിൽ പറഞ്ഞു.നഗരസഭയിൽ ബിജെപി കേന്ദ്രങ്ങളിലാണ് പോളിങ് കുറവ് കാണുന്നതെന്നു യുഡിഎഫ് നേതാക്കൾ പറയുന്നു. പിരായിരിയിൽ ലീഗ് പോക്കറ്റുകളിൽ മുഴുവൻ വോട്ടുകളും കിട്ടി. പഞ്ചായത്തിൽ നിന്ന് കഴിഞ്ഞ തവണത്തേക്കൾ കൂടുതൽ വോട്ട് യുഡിഎഫിന് ഉറപ്പാണ്. മിക്ക ബൂത്തുകളിലും 60 ശതമാനത്തിലധികം വോട്ടിങ് നടന്നു. മാത്തൂരിൽ 4000 വോട്ട് രാഹുലിന് കൂടുതൽ കിട്ടുമെന്ന് ബൂത്തുകളിലെ വോട്ടിങ് രീതി വിശദീകരിച്ച് നേതാക്കൾ വ്യക്തമാക്കി.
തിരുവനന്തപുരം∙ വയനാട്ടിൽ പ്രിയങ്കാ തരംഗം. വ്യക്തമായ ആധിപത്യം കാഴ്ചവച്ച് വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ തേരോട്ടം. വോട്ടെണ്ണൽ പുരോഗമിക്കവേ പാലക്കാട് ത്രില്ലടിപ്പിച്ച് ലീഡ് നില മാറിമറിയുകയാണ്. ചേലക്കര ചെങ്കോട്ടയാക്കി എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് ബഹുദൂരം മുന്നിലാണ്.
പാലക്കാട് ∙ ഒരു മാസത്തിലേറെ രാഷ്ട്രീയ കേരളം ചർച്ച ചെയ്ത പാലക്കാട് മണ്ഡലത്തിലെ ജനവിധി ഇന്നറിയാം. ഒട്ടേറെ ട്വിസ്റ്റുകളും വിവാദങ്ങളും ആരോപണങ്ങളുമായി നിറഞ്ഞ പ്രചാരണമായിരുന്നു. യുഡിഎഫിലെ രാഹുൽ മാങ്കൂട്ടത്തിലും ബിജെപിയിലെ സി.കൃഷ്ണകുമാറും ഇടതുസ്വതന്ത്രൻ ഡോ.പി.സരിനും തമ്മിലാണു പ്രധാന മത്സരം. ഗവ. വിക്ടോറിയ കോളജിൽ രാവിലെ എട്ടു മുതലാണ് വോട്ടെണ്ണൽ. വീട്ടിലെ വോട്ടും തപാൽ വോട്ടും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളുമാണ് ആദ്യം എണ്ണുക. ഇവ അര മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും. തുടർന്നു യന്ത്രങ്ങളിലെ വോട്ട് എണ്ണിത്തുടങ്ങും. 184 ബൂത്തുകളിലെ വോട്ട് എണ്ണാൻ 14 മേശകളാണ് ഒരുക്കിയിട്ടുള്ളത്. 14 റൗണ്ട് എണ്ണും. ഒൻപതു മണിയോടെ തന്നെ ആദ്യ ഫലങ്ങൾ പുറത്തുവരും. 12നു മുൻപായി തന്നെ പൂർണഫലം പ്രഖ്യാപിക്കാനാകും.
തൃശൂർ∙ ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച (നവംബർ 23) രാവിലെ 8 മണിക്ക് ആരംഭിക്കും. 72.77 ആണ് പോളിങ് ശതമാനം. രമ്യ ഹരിദാസ് (യുഡിഎഫ്), യു.ആർ. പ്രദീപ് (എൽഡിഎഫ്), കെ.ബാലകൃഷ്ണൻ (എൻഡിഎ) എന്നിവരായിരുന്നു ഉപതിരഞ്ഞെടുപ്പിൽ വിവിധ മുന്നണികളുടെ സ്ഥാനാർഥികൾ. കെ.രാധാകൃഷ്ണൻ ലോക്സഭയിലേക്ക്
പാലക്കാട്∙ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. 70.52 ആണ് പോളിങ് ശതമാനം. ഡോ.പി.സരിൻ (എൽഡിഎഫ്), രാഹുൽ മാങ്കൂട്ടത്തിൽ (യുഡിഎഫ്), സി.കൃഷ്ണകുമാർ (എൻഡിഎ) എന്നിവരായിരുന്നു ഉപതിരഞ്ഞെടുപ്പിൽ വിവിധ മുന്നണികളുടെ സ്ഥാനാർഥികൾ. ഷാഫി പറമ്പിൽ ലോക്സഭയിലേക്ക്
കൽപറ്റ∙ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. 64.71 ആണ് പോളിങ് ശതമാനം. പ്രിയങ്ക ഗാന്ധി (യുഡിഎഫ്), സത്യൻ മൊകേരി (എൽഡിഎഫ്), നവ്യ ഹരിദാസ് (എൻഡിഎ) എന്നിവരായിരുന്നു ഉപതിരഞ്ഞെടുപ്പിൽ വിവിധ മുന്നണികളുടെ സ്ഥാനാർഥികൾ. രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതിനെ
പാലക്കാട്∙ യുദ്ധസമാനമായ മത്സരത്തിനൊടുവിൽ പാലക്കാടൻ വിജയം തീരുമാനിച്ച ജനത്തിന്റെ വിധി അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ സംഘടനാതലത്തിൽ കൂട്ടലും കിഴിക്കലും പൂർത്തിയായി. ആശങ്ക പങ്കുവച്ചും ചില സംശയങ്ങൾ ഉന്നയിച്ചും പിന്നീട് അതെല്ലാം പരിഹരിച്ചും വിട്ടുപോയതു കണ്ടെത്തി പൂരിപ്പിച്ചും യുഡിഎഫും എൻഡിഎയും
കൽപറ്റ∙ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വയനാട് മണ്ഡലത്തിൽ 4 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധി ജയിക്കുമെന്ന വിലയിരുത്തലിൽ യുഡിഎഫ്. ബൂത്തുകളിൽ നിന്ന് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് അവസാന വിലയിരുത്തൽ. 5 ലക്ഷം ഭൂരിപക്ഷത്തിന് ജയിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പോളിങ്
പാലക്കാട് ∙ വിവാദങ്ങളാൽ ശ്രദ്ധേയമായ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം തങ്ങൾക്ക് അനുകൂലമായി ‘ട്വിസ്റ്റ് ’ ആകുമെന്ന പ്രതീക്ഷയിലാണു മുന്നണികൾ. ശക്തികേന്ദ്രങ്ങളിലെല്ലാം കനത്ത പോളിങ് ആണെന്നു ബിജെപി അവകാശപ്പെടുമ്പോൾ പോളിങ് കുറഞ്ഞതും അവരുടെ കേന്ദ്രങ്ങളിൽ തന്നെയാണ്. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലെ
പാലക്കാട് ∙ കാത്തിരിക്കുന്ന ഫലം നാളെ അറിയാം. ഗവ.വിക്ടോറിയ കോളജിൽ രാവിലെ എട്ടിനാണു വോട്ടെണ്ണൽ ആരംഭിക്കുക. വീട്ടിലെ വോട്ടും തപാൽ വോട്ടും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളുമാണ് ആദ്യം എണ്ണുക. ഇവ അര മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും. തുടർന്നു യന്ത്രങ്ങളിലെ വോട്ട് എണ്ണിത്തുടങ്ങും. 184