Activate your premium subscription today
Wednesday, Mar 26, 2025
കോഴിക്കോട്∙ പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേ കിടന്ന് മിഴിവാർക്കവേ, നെറുകിൽ തലോടിയുറക്കാനെത്തുന്നത് ‘ഒരു തെന്നലാ’യിരിക്കില്ല... അത് ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികളായിരിക്കും. മലയാളികളുടെ ഹൃദയത്തിലെ മുറിവുകളിൽ വാക്കുകൊണ്ട് മരുന്നുപുരട്ടിത്തന്ന മാന്ത്രികൻ ഗിരീഷ് പുത്തഞ്ചേരി ഓർമയായിട്ട് ഫെബ്രുവരി
പത്തനംതിട്ട ∙ വിദ്യാഭ്യാസം എന്നത് നിധി ദ്വീപുകൾ തേടിയുള്ള അന്വേഷണമാകണമെന്നും അറിവിന്റെ നിധി കാട്ടിത്തരാൻ വായന സഹായിക്കുമെന്നും മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം പറഞ്ഞു. മനോരമ ഹോർത്തൂസ് രാജ്യാന്തര കലാസാഹിത്യോത്സവത്തിന്റെ തുടർച്ചയായി സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ് വായന’ സാഹിത്യ
മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന അധികം രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിലുണ്ടെന്നു ഞാൻ കരുതുന്നില്ല. കേരളത്തിൽ മതനിരപേക്ഷത നിലനിൽക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ മിടുക്കു കൊണ്ടല്ല. ഇവിടുത്തെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളുടെ പരസ്പര സൗമനസ്യവും സഹജീവിതത്തിലുള്ള ആഗ്രഹവും കൊണ്ടാണ്. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥിയെ നിർത്തുന്നത് മതവും ജാതിയുമൊക്കെ നോക്കിയിട്ടാണ്. പക്ഷേ, ജനം വോട്ട് ചെയ്യുന്നത് അതു നോക്കിയല്ല. അങ്ങനെ വോട്ട് ചെയ്യുന്ന ചില മണ്ഡലങ്ങൾ ഉണ്ടോയെന്ന് എനിക്കറിഞ്ഞുകൂടാ. ഒരു ഹിന്ദുവിനെ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന 5 ലക്ഷം വോട്ടർമാരിൽ രണ്ടോ മൂന്നോ ലക്ഷം മുസ്ലിംകളോ ക്രിസ്ത്യാനികളോ ആയിരിക്കും. അല്ലാതെ അതു മുഴുവൻ ഹിന്ദുക്കളാവില്ല. ഇങ്ങനെയൊരു സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത്. പക്ഷേ, മതനിരപേക്ഷതയെ ഒരു പ്രധാനപ്പെട്ട മൂല്യമായി കാണാനോ അത് ഇന്ത്യയുടെ നിലനിൽപിന്റെയും സ്വത്വത്തിന്റെയും അടിക്കല്ലാണെന്നു പറയാനോ ഉള്ള ധൈര്യമോ ഉത്സാഹമോ ഒരു രാഷ്ട്രീയപാർട്ടിക്കും ഇല്ല. എന്റെ ഓർമ ശരിയാണെങ്കിൽ, ഇപ്പോൾ ഇംഗ്ലിഷ് പത്രങ്ങളിൽ
ആ ഇന്ത്യ, ഗാന്ധിജിയുടെയും മറ്റു സ്വാതന്ത്ര്യസമരപ്പോരാളികളുടെയും മനോഹര സങ്കൽപമായിരുന്ന, ഭരണഘടനാശിൽപികൾ സ്വപ്നം കണ്ട, സമത്വസുന്ദരവും ജനാധിപത്യദൃഢവുമായ അമൂല്യ രാഷ്ട്രം വാസ്തവത്തിൽ ഉണ്ടായിട്ടുണ്ടോ?’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സക്കറിയയുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്, മനോരമ ഹോർത്തൂസിന്റെ വേദിയിൽ നടത്തിയ സംഭാഷണത്തിന്റെ കാതൽ ഈ ചോദ്യമായിരുന്നു. ഒരു എഴുത്തുകാരനും മാധ്യമപ്രവർത്തകനും തങ്ങളുടെ കാലത്തെയും സമൂഹത്തെയും വായിച്ചെടുക്കുന്നതും പൂരിപ്പിക്കാൻ ശ്രമിക്കുന്നതും എങ്ങനെയെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നു. വാർത്തയും ഫിക്ഷനും തമ്മിലുള്ള അതിരുകൾ മായ്ച്ച്, പ്രച്ഛന്ന ജനാധിപത്യവും വ്യാജ മതനിരപേക്ഷതയും പറഞ്ഞ്, ഇന്ത്യയെന്ന അമൂല്യ സങ്കൽപത്തെ തകർക്കാൻ ശ്രമിക്കുന്ന അപകടകരമായ കാലത്തിന്റെ നേർചിത്രമാകുന്നു ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന സംവാദം. രണ്ടു കോട്ടയംകാർ കോഴിക്കോട്ടിരുന്നു നടത്തിയ വർത്തമാനത്തിൽ കേരളവും ഇന്ത്യയുമാകെ വിഷയമാകുന്നു. മലയാള മനോരമയിൽ സക്കറിയ എഴുതുന്ന ‘പെൻഡ്രൈവ്’ എന്ന ദ്വൈവാര പംക്തിയിലെ ലേഖനങ്ങൾ സമാഹരിച്ചുള്ള ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന പുസ്തകം പശ്ചാത്തലമാക്കിയ സംഭാഷണത്തിന്റെ ഒന്നാം ഭാഗം വായിക്കാം
കോഴിക്കോട്∙ സാഹിത്യനഗരം എന്ന അംഗീകാരം എല്ലാ അർഥത്തിലും മുന്നോട്ടുകൊണ്ടുപോകുന്നതു ‘മലയാള മനോരമ’ ആണെന്ന് മേയർ ബീന ഫിലിപ്. ഹോർത്തൂസ് കലാസാംസ്കാരികോത്സവത്തിന്റെ തുടർച്ചയായി നടത്തിയ പ്രതിമാസ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.‘സാഹിത്യ നഗരിയിലേക്ക്’ എന്ന സ്റ്റിക്കർ ബസിൽ പതിപ്പിക്കാൻ മുൻകൈ എടുത്തതു
കോഴിക്കോട്∙ സർഗാത്മകത കൊണ്ടു വായനക്കാരെ ഭ്രമിപ്പിച്ച എംടി.വാസുദേവൻ നായരുടെ ദീപ്തമായ ഓർമകൾ ഇന്ന് മലയാള മനോരമ ഹോർത്തൂസ് പ്രതിമാസ ചർച്ചാ വേദിയിൽ ഒരിക്കൽക്കൂടി തെളിയും.അനുഭവങ്ങളിലും എഴുത്തിലും എംടിക്ക് സ്മരണാഞ്ജലി അർപ്പിക്കാൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖർ പങ്കെടുക്കും. ഹോർത്തൂസ് കലാ
കോഴിക്കോട് ∙ മലയാള മനോരമ ഹോർത്തൂസ് എംടി സ്മൃതിയിൽ എം.ടി.വാസുദേവൻ നായരുടെ ഓർമകൾ നിള പോലെ ഒഴുകിയെത്തും. എംടി കൃതികളുടെ അക്ഷരാനുഭവങ്ങൾക്ക് അപ്പുറം നൃത്തച്ചുവടുകളും അദ്ദേഹത്തിനുള്ള സമർപ്പണമായി അരങ്ങിലെത്തും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എംടി കൃതികളുടെ നൃത്താവിഷ്കാരമൊരുക്കിയ കോഴിക്കോട് സിൽവർ ഹിൽസ്
തലശ്ശേരി ∙ തഴുകിയെത്തിയ കടൽക്കാറ്റിന്റെ പശ്ചാത്തലത്തിൽ എഴുത്തുകാർ വായനക്കാരുമായി സംവദിച്ചു.മലയാള മനോരമ കണ്ണൂർ യൂണിറ്റിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഹോർത്തൂസ് സാഹിത്യസായാഹ്നത്തിൽ നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.എഫ്.മാത്യൂസുമായി സാഹിത്യനിരൂപകൻ ഇ.പി.രാജഗോപാലൻ നടത്തിയ സംഭാഷണം
കണ്ണൂർ ∙ മലയാള മനോരമ കണ്ണൂർ യൂണിറ്റിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാളെ തലശ്ശേരിയിൽ ഹോർത്തൂസ് സാഹിത്യ സായാഹ്നം സംഘടിപ്പിക്കുന്നു. നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.എഫ്.മാത്യൂസുമായി സാഹിത്യനിരൂപകൻ ഇ.പി.രാജഗോപാലൻ നടത്തുന്ന സംവാദം, ഗായകൻ കബീർ ഇബ്രാഹിം നയിക്കുന്ന ഗസൽസന്ധ്യ എന്നിവയാണ്
മനോരമ ഓൺലൈൻ വായനക്കാർക്കും മനോരമ ഹോർത്തൂസിൽ രജിസ്റ്റർ ചെയ്തവർക്കും ലോകോത്തര നിലവാരമുള്ള സിനിമകൾ കാണാൻ അവസരമൊരുക്കുന്നു. മികച്ച സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആഗോള സ്ട്രീമിങ് സർവീസ് പ്രൊവൈഡറായ മുബിയിലെ (MUBI) സിനിമകൾ ഒരു മാസം മുഴുവൻ സൗജന്യമായി ആസ്വദിക്കാം. മനോരമ കോഴിക്കോട് സംഘടിപ്പിച്ച ഹോർത്തൂസ് സാഹിത്യോത്സവത്തിൽ മുബിയുമായി സഹകരിച്ച് പ്രത്യേക സിനിമാപ്രദർശനം ഒരുക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് സിനിമാപ്രേമികൾക്ക് മികച്ച സിനിമകൾ കാണാൻ അവസരമൊരുക്കുന്നത്.
അറിവിന്റെയും കലയുടെയും ഉത്സവമൊരുക്കി 16 ദിവസങ്ങളായി കോഴിക്കോട് ബീച്ചിൽ നടന്ന മനോരമ ഹോർത്തൂസ് പുസ്തകമേളയും കൊച്ചി ബിനാലെ പതിപ്പും സമാപിച്ചു. എഴുത്തുകാരായ ജിസ ജോസ്, ലിജീഷ് കുമാർ, മാനുവൽ ജോർജ് എന്നിവർ പുസ്തകശാലയിൽ ഇന്നലെ നടന്ന സംവാദങ്ങളിൽ പങ്കെടുത്തു. സമൂഹത്തിന്റെ നടപ്പുരീതികളോടുള്ള കലഹം മാത്രമല്ല
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും... 1 ‘കേരളത്തില് 7% എല്ഡിഎഫ് വോട്ട് കുറഞ്ഞു; ആര്എസ്എസ് വളര്ച്ചയില് ആശങ്ക, ചെറുക്കണം’ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില് 40.42% വോട്ട് വിഹിതമാണ് എല്ഡിഎഫിന്
എഴുത്തുകാരുടെ മാത്രമല്ല കഥാപാത്രങ്ങളുടെയും വായനക്കാരുടെയും ഓർമകളും അനുഭവങ്ങളും ചരിത്രബോധവും കൂടിച്ചേരുമ്പോഴാണ് കൃതി പൂർത്തിയാകുന്നതെന്ന് നോവലിസ്റ്റ് രവിവർമ തമ്പുരാൻ. അച്ചടിക്കപ്പെട്ടു പുറത്തു വരുന്ന കൃതി പോലും പൂർണമല്ല. വായനക്കാരും അവരുടെ ഭാവനയിലെ കഥാപാത്രങ്ങളും കൂടി ചേരണം പൂർണമാകാൻ. മലയാളത്തിലെ
കോഴിക്കോട് ∙ മനോരമ ഹോർത്തൂസ് പുസ്തകശാലയിൽ കൂടുതൽ ടൈറ്റിലുകൾക്ക് 50% ഡിസ്കൗണ്ട്. പുസ്തകശാലയെ ഏറ്റെടുത്ത യുനെസ്കോ സാഹിത്യനഗരത്തിലെ വായനാസമൂഹത്തോട് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടാണ് കൂടുതൽ പുസ്തകങ്ങൾക്ക് ഇളവ് അനുവദിച്ചത്. ശേഷിക്കുന്ന കോപ്പികൾ തീരുന്നതു വരെയായിരിക്കും ഇത്. പുസ്തകശാലയിലെ മറ്റു
കോഴിക്കോട് ∙ സാങ്കേതികവിദ്യയുടെ സാധ്യതകളെ കേരളത്തിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് അതിനനുസരിച്ച് എന്തൊക്കെ മാറ്റങ്ങൾ വരണമെന്നും ചർച്ച ചെയ്ത് ‘എഐ കാലത്തെ കേരളം’ സെഷൻ. ഹോർത്തൂസ് കലാസാഹിത്യോത്സവഭാഗമായി നടത്തിയ ചർച്ചയിൽ ഐബിഎസ് സോഫ്റ്റ്വെയേഴ്സ് എക്സിക്യൂട്ടീവ് ചെയർമാൻ
കോഴിക്കോട് ∙ ‘യെ തോ ദീവാലി ജൈസാ ബഡിയ മഹോൽ ഹേ’ കോഴിക്കോട് കടപ്പുറത്ത് ചെറിയ കച്ചവടങ്ങൾ നടത്തുന്ന കാജൽ ഹൻസയ്ക്ക് ഹോർത്തൂസ് നൽകിയതു സ്വന്തം നാട്ടിലെ ദീപാവലിയുടെ ആഘോഷ അനുഭവമാണ്. എങ്ങും ആൾക്കൂട്ടവും അവരെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി നിൽക്കുന്ന കടപ്പുറവും. കാജൽ അവളുടെ സന്തോഷം ഇൻസ്റ്റഗ്രാം റീലിൽ നാട്ടിലെ
കോഴിക്കോട് ∙ ചരിത്ര ഗവേഷണത്തിലും രചനയിലും ഭരണകൂടം ഇടപെട്ടു വികലമായ ചരിത്രം സൃഷ്ടിക്കുന്നത് അപകടകരമാണെന്ന് പുരാവസ്തു ഗവേഷകൻ കെ.കെ.മുഹമ്മദ്. മനോരമ ഹോർത്തൂസിൽ ‘കുഴിച്ചെടുക്കുന്ന ചരിത്രം, കുഴിച്ചു മൂടുന്ന ചരിത്രം’ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ചരിത്രസത്യങ്ങൾ നാം മുറുകെ പിടിക്കണം. ഗാന്ധിയും
കോഴിക്കോട്∙ അക്ഷരങ്ങളുടെ ഉത്സവകാലം കൊടിയിറങ്ങിയിട്ടും പുസ്തകശാലയിൽ തിരക്കുകുറയുന്നില്ല. മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്നുവരുന്ന പുസ്തകമേളയായ പുസ്തകശാലയിൽ ഇന്നലെയും വൻതിരക്കാണ് അനുഭവപ്പെട്ടത്. ഹോർത്തൂസിന്റെ സമാപന ദിവസം തിരക്കുവർധിച്ചതോടെ പുസ്തകശാലയിൽ
കലയും കടലും കാലവും സാക്ഷി: മലയാള മനോരമ കോഴിക്കോട്ട് ഒരുക്കിയ ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവം കേരളത്തിനൊരു മായാമുദ്ര ചാർത്തി സമാപിച്ചിരിക്കുന്നു. ചരിത്രസ്മൃതികളുടെ തിരച്ചാർത്തേറ്റുകിടക്കുന്ന കോഴിക്കോട് കടപ്പുറം നിത്യസുഗന്ധിയായ ഈ സുന്ദരോദ്യാനത്തിന്റെ ഓർമയും ഓളവും എന്നും ഹൃദയത്തിൽ സൂക്ഷിക്കും.
കോഴിക്കോട് ∙ സമൂഹം വയോജന സൗഹൃദമല്ലന്ന് എഴുത്തുകാരൻ ബിനോയ് രാജ്. അൽസ്ഹൈമേഴ്സ് രോഗം ബാധിച്ച അച്ഛനെ വർഷങ്ങളോളം പരിചരിച്ച ബിനോയ് രാജ്, ശുശ്രൂഷകർക്ക് വേണ്ടത് ക്ഷമയാണെന്നും അഭിപ്രായപ്പെട്ടു. കാണെക്കാണെ വയസ്സാകുന്നു എന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പ്രായമായവർ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ
കോഴിക്കോട് ∙ ലോകം നിങ്ങളെ എന്തെങ്കിലും പഠിപ്പിക്കണമെങ്കിൽ പഠിക്കാൻ തയാറായി യാത്ര ചെയ്യണമെന്നു സഞ്ചാരിയും കേരള പ്ലാനിങ് ബോർഡ് അംഗവുമായ സന്തോഷ് ജോർജ് കുളങ്ങര.ലോകത്തിന്റെ അദ്ഭുതങ്ങളിലേക്കും അനുഭവങ്ങളിലേക്കുമാണ് നമ്മൾ യാത്ര ചെയ്യേണ്ടത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളം അപകടത്തിലാണെന്നും
കോഴിക്കോട് ∙ കണ്ടും കേട്ടും മിണ്ടിയും കടൽപോലെ പെരുകിയ മനോരമ ‘ഹോർത്തൂസ്’ ആദ്യപതിപ്പിനു സമാപനം. കോഴിക്കോട് കടപ്പുറത്തുനിന്ന് അലയടിച്ചുയർന്ന അക്ഷരത്തിരമാലകൾ 3 ദിനംകൊണ്ടു നാടാകെ പടർന്നപ്പോൾ സാംസ്കാരിക കേരളത്തിൽ പതിഞ്ഞതു മായ്ക്കാനാകാത്ത മുദ്ര.ആറു വേദികളിലെ 150 സെഷനുകളിലായി വിദേശത്തു നിന്നുൾപ്പെടെ
കോഴിക്കോട് ∙ ഹോർത്തൂസിലെ കുട്ടിക്കൂടാരം ഇന്നലെ കഥയുടെയും കഥ പറച്ചിലിന്റെയും ലോകമായി. ചിൽഡ്രൻസ് പവിലിയനിൽ എഴുത്തുകാർ കഥകളും ചോദ്യങ്ങളും മധുരവും പങ്കുവച്ച് സെഷനുകൾ ആവേശമാക്കി.Will goondi come home എന്ന തന്റെ കഥ രസകരമായി അവതരിപ്പിച്ച് അതിഥി റാവുവാണ് ഹോർത്തൂസിന്റെ അവസാനദിനത്തിൽ കഥയുടെയും ചിന്തയുടെയും
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേരള സർക്കാരിന്റെ ഭാഗത്തുനിന്നു തുടർനടപടികൾ അനിവാര്യമെന്ന് അഭിനേത്രി സ്വര ഭാസ്കർ. മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിൽ ‘ആർട്ടിസ്റ്റ് ആസ് എ ഡിസെന്റിങ് സിറ്റിസൻ’ എന്ന ചർച്ചയിൽ ഷാഹിന കെ.റഫീക്കുമായി സംസാരിക്കുകയായിരുന്നു സ്വര.ഇന്ത്യൻ ചലച്ചിത്ര മേഖലയെ സംബന്ധിച്ച വസ്തുനിഷ്ഠമായ
∙‘ആറ്റുവഞ്ചി’ വേദിയിൽ രാവിലെ മുതൽ തിരക്കായിരുന്നു. ആളുകൾ അക്ഷമയോടെ കാത്തിരിക്കുന്നു. പറഞ്ഞും കേട്ടുമൊക്കെ പലരും മൂന്നാം വേദിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. കാത്തിരിപ്പിനൊടുവിൽ അവർ വന്നെത്തി; കനി കുസൃതി, ദിവ്യപ്രഭ, ബീന പോൾ, പിന്നെ സംവിധായിക പായൽ കപാഡിയയും. അതുവരെ രാഷ്ട്രീയം ചർച്ച ചെയ്ത വേദിയായ
കോഴിക്കോട് ∙ അക്ഷരങ്ങൾ പെയ്തിറങ്ങിയ മൂന്നു പകലുകൾ. പാട്ടുപാടിയും കിസ്സ പറഞ്ഞും ഉറങ്ങാതെയിരുന്ന മൂന്നു രാത്രികൾ. ഈ മൂന്നു ദിനരാത്രങ്ങൾ സാഹിത്യത്തിന്റെ കൈപിടിച്ചു നമ്മൾ നടക്കുകയായിരുന്നു. ആസ്വാദകരെ ഇളക്കിമറിച്ച ‘ഹരിഹരം’ സംഗീതപരിപാടിയോടെ ഹോർത്തൂസിനു തിരശ്ശീല വീണപ്പോൾ ഓരോ കോഴിക്കോട്ടുകാരനും ആഗ്രഹിച്ചു.
കോഴിക്കോട്∙ ഇളകിമറിയുകയായിരുന്നു കോഴിക്കോട് കടപ്പുറം. പതിനായിരങ്ങളെ പാട്ടുകൾ കൊണ്ട് ഇളക്കിമറിച്ച് ഗായകൻ ഹരിഹരൻ. കേരളക്കര കണ്ട ഏറ്റവും വലിയ സ്റ്റേജ് കലാകാരൻമാരിൽ ഒരാളായ സ്റ്റീഫൻ ദേവസ്സി കൂടെ. മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ കലാശക്കൊട്ട് നഗരം കണ്ട ഏറ്റവും വലിയ സംഗീത മാമാങ്കത്തോടെയാണ്.
കോഴിക്കോട് ∙ കണ്ടും കേട്ടും മിണ്ടിയും കടൽപോലെ പെരുകിയ മനോരമ ‘ഹോർത്തൂസ്’ ആദ്യപതിപ്പിനു സമാപനം. കോഴിക്കോട് കടപ്പുറത്തുനിന്ന് അലയടിച്ചുയർന്ന അക്ഷരത്തിരമാലകൾ 3 ദിനംകൊണ്ടു നാടാകെ പടർന്നപ്പോൾ സാംസ്കാരിക കേരളത്തിൽ പതിഞ്ഞതു മായ്ക്കാനാകാത്ത മുദ്ര.
പി.പി.ദിവ്യ നവീൻ ബാബുവിനോടു ചെയ്തതിനെ പണ്ട് ഉണ്ണിയാർച്ച ചെയ്തതുപോലെയുള്ള സാഹസികതയെന്നു വാഴ്ത്തിയവരുണ്ടെന്ന് എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ. ധീരപ്രവൃത്തിയായി ശ്ലാഘിച്ച് പല എഴുത്തുകാരും സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടു. ബാക്കിയുള്ളവർ തന്ത്രപരമായ മൗനം പാലിച്ചു. പദവിക്കും പുരസ്കാരത്തിനും അംഗീകാരത്തിനുംവേണ്ടി സാംസ്കാരികപ്രവർത്തകർ പാലിക്കുന്ന മൗനം അങ്ങേയറ്റം കുറ്റകരമാണെന്നു മനോരമ ഹോർത്തൂസിനെത്തിയ സി.വി.ബാലകൃഷ്ണൻ പറഞ്ഞു.
മുൻപും ഇന്ത്യയിൽ സർജിക്കൽ സ്ട്രൈക്ക് നടന്നിട്ടുണ്ടെന്നും എന്നാൽ, അതൊന്നും പുറത്തു പറയാറില്ലെന്നും മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. ഹോർത്തൂസിൽ ‘പ്രണബ് മൈ ഫാദർ’ എന്ന സെഷനിൽ നന്ദിനി രാംനാഥുമായി നടത്തിയ സംഭാഷണത്തിലാണ് ശർമിഷ്ഠ ഇതു വ്യക്തമാക്കിയത്. അതിർത്തി മറികടക്കുന്നതു പരസ്യമായി പറയേണ്ട കാര്യമാണോ? പുതിയ എൻഡിഎ സർക്കാർ വന്ന ശേഷമാണ് അതെല്ലാം പരസ്യമാക്കിത്തുടങ്ങിയത്.
ജീവിതത്തിൽ ചിരിച്ചതിലേറെ ചിരിച്ചതു സിനിമയിലാണെന്നു നടൻ സലിംകുമാർ. മനോരമ ഹോർത്തൂസിൽ ‘ചിരി സിനിമയിലും ജീവിതത്തിലും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ കാലത്തെപ്പോലെയുള്ള തമാശസിനിമകൾ ഇപ്പോൾ ഇറങ്ങുന്നില്ല, ജീവിതാനുഭവത്തിന്റെ കുറവാണു കാരണം. പട്ടിണിയും പ്രാരബ്ധവും നല്ല തമാശകൾ പിറക്കാൻ കാരണമായിട്ടുണ്ട്.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പിന്നോട്ടു പോയെങ്കിലും അതിന്റെ അനുരണനങ്ങൾ റഷ്യൻ ജീവിതത്തിലും സാഹിത്യത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് റഷ്യയിൽ നിന്നുള്ള എഴുത്തുകാരായ പ്രഫ.ലിന ലാഗോഡിനാസ്റ്റവെ, അലക്സാണ്ടർ പോനോമറേവ്, ഇലിയ വിങോർദ്രേവ് എന്നിവർ പറഞ്ഞു. ഹോർത്തൂസിൽ ‘സമകാലിക റഷ്യൻ സാഹിത്യം’എന്ന വിഷയത്തിൽ എഴുത്തുകാരനും അധ്യാപകനുമായ ശ്യാം സുധാകറുമായി സംസാരിക്കുകയായിരുന്നു റഷ്യൻ സംഘം.
കോഴിക്കോട് ∙ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെയും ഡൽഹി സർവകലാശാല മുൻ പ്രഫസർ ജി.എൻ.സായിബാബയുടെയും മരണത്തിന് ജുഡീഷ്യറി ഉത്തരം പറഞ്ഞേ മതിയാകൂവെന്ന് നടിയും സാമൂഹിക പ്രവർത്തകയുമായ സ്വര ഭാസ്കർ.
കാലത്തെ മറികടക്കുന്ന കൃതികളെയും അമ്പരപ്പിക്കുന്ന ദർശനങ്ങളുള്ള സാധാരണകാരായ മനുഷ്യരെയും കുറിച്ച് ചർച്ച ചെയ്ത് ഹോർത്തൂസ് കലാസാഹിത്യോത്സവത്തിൽ നടന്ന 'കഥ, കാലം' സംവാദം. മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ വി. ജെ. ജയിംസ്, പി. വി. ഷാജികുമാർ, അംബികാസുതൻ മങ്ങാട്, ആർ. രാജശ്രീ എന്നിവർ പങ്കെടുത്ത സംവാദം നയിച്ചത്
കോഴിക്കോട് ∙ കേരളം പാരിസ്ഥിതിക പൊട്ടിത്തെറിയുടെ വക്കിലാണെന്നു കരുതുന്നില്ലെന്നും ലോകത്ത് സുരക്ഷിതമായി ജീവിക്കാനാവുന്ന പ്രദേശമാണെന്നും സന്തോഷ് ജോർജ് കുളങ്ങര. മലയാള മനോരമ ഹോർത്തൂസിൽ ‘ലോകസഞ്ചാര പാഠങ്ങൾ’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമ കോട്ടയം ബ്യൂറോ ചീഫ് രാജു മാത്യു മോഡറേറ്ററായിരുന്നു.
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഒരു ഘട്ടത്തിൽ രാഷ്ട്രീയം വിടാൻ പോലും ആഗ്രഹിച്ചിരുന്നെന്ന് മകൾ ശർമിഷ്ഠ. മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ അവസാന ദിനം ‘പ്രണബ് മൈ ഫാദർ’ എന്ന സെഷനിൽ പ്രണബ് മുഖർജിയുടെ ഓർമകൾ പങ്കുവയ്ക്കുകയായിരുന്നു അവർ.
പായൽ കപാഡിയ പറയുന്നു. ‘വളരെ ക്രൂരത നിറഞ്ഞ ഒരു നഗരമാണ് മുംബൈ’. പക്ഷേ ആ നഗരം തന്നെയാണ് പായലിന്റെ ആദ്യ ചിത്രത്തിനു വേണ്ട ലൊക്കേഷനുകളെല്ലാം സമ്മാനിച്ചത്, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലൂടെ ഇന്ത്യയ്ക്ക് ആദ്യമായി കാൻ ചലച്ചിത്രമേളയിൽ ഗ്രാൻപ്രി നേടിക്കൊടുത്തത്. പായൽ പറഞ്ഞ മുംബൈയുടെ ക്രൂരത ഒരിക്കലും അവിടുത്തെ മനുഷ്യന്മാരെപ്പറ്റിയായിരുന്നില്ല. ആ നഗരം അവിടെയെത്തുന്ന മനുഷ്യർക്ക് ഒരുപാട് സ്വാതന്ത്ര്യം നൽകുന്നുണ്ട്. പക്ഷേ ഒരു വാണിജ്യനഗരത്തിന്റേതായ എല്ലാ പൊതുസ്വാഭാവവും അതു കാണിക്കുന്നുമുണ്ട്. അത്തരമൊരു ‘ക്രൂരത’യാണ് യഥാർഥത്തിൽ പായലിന്റെ സിനിമയ്ക്കു വേണ്ടിയുള്ള ലൊക്കേഷനും സമ്മാനിച്ചത്. 1980കളിൽ മുംബൈയിലെ ദാദറും ലോവർ പരേലുമെല്ലാം കോട്ടൺ മില്ലുകളാൽ സമ്പന്നമായിരുന്നു. എന്നാൽ 1982ലെ ഗ്രേറ്റ് ബോംബെ ടെക്സ്റ്റൈൽ സ്ട്രൈക്ക് എന്നറിയപ്പെടുന്ന സമരം എല്ലാം മാറ്റിമറിച്ചു. മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടായിരുന്നു സമരം. അതിനിടെ മറ്റ് വ്യവസായങ്ങളും അവിടെ വളര്ന്നു വന്നു. അന്ന് ദാദറിലും പരേലിലുമൊക്കെ താമസിച്ചിരുന്നവരിൽ മൂന്നിലൊന്നും കോട്ടൺ മില്ലുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നവരായിരുന്നു. എന്നാൽ അവർക്കെല്ലാം വൈകാതെ വീട് നഷ്ടപ്പെട്ടു. 1980കളിൽ അവിടെ നിന്നിരുന്ന വീടുകളും അപാർട്മെന്റുകളുമൊന്നും ഇന്ന് കാണാനാകില്ല. അവിടമാകെ വമ്പൻ ഫ്ലാറ്റുകളാണ്. ചില പാർപ്പിട സമുച്ചയങ്ങളിലേക്കു കയറണമെങ്കിൽ പ്രത്യേകം അനുമതി പോലും വേണം. ഇന്ന് അവിടെ താമസിക്കുന്നവരൊന്നും പണ്ട് അവിടെയുണ്ടായിരുന്നവരല്ല. ആ പ്രദേശമാകെ മാറിപ്പോയിരിക്കുന്നു.
മനുഷ്യമനസ്സിലെ കൗതുകത്തെ ഉണർത്തുന്ന രചനകളാണ് കുറ്റാന്വേഷണ കൃതികളെന്നും ആദിമ കാലം മുതൽ നിലനിൽക്കുന്ന കുറ്റകൃത്യമെന്ന് മനുഷ്യന്റെ അടിസ്ഥാന വാസനയെ ആവിഷ്കരിക്കുകയാണ് ഈ രചനകൾ
കോഴിക്കോട്∙ സംവിധാനങ്ങളെ കുറ്റം പറയുക മാത്രം ചെയ്യാതെ അതിനെ മാറ്റാനുള്ള ഇച്ഛാശക്തി കാട്ടുകയാണു വേണ്ടതെന്നു മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൻസ് കണ്ണന്താനം. ‘‘നമ്മുടെ ശരീരത്തിന്റെ ഏറ്റവും പ്രധാന ഭാഗം നട്ടെല്ലാണ്. അതു ശരീരത്തിന്റെ പിൻഭാഗത്തല്ല, മസ്തിഷ്കത്തിലാണു വേണ്ടത്. അതുണ്ടാവണം നമുക്ക്. എങ്കിലേ ഇച്ഛാശക്തിയോടെ തീരുമാനങ്ങളെടുക്കാനും പ്രവർത്തിക്കാനും കഴിയൂ’’ അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ∙ പിതാവിന്റെ സ്നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞത് മരണത്തിനു രണ്ടു ദിവസം മുൻപു മാത്രമാണെന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ്. ബഷീറിന്റെ മകൾ ഷാഹിന കൂടിയുള്ള സദസ്സിനു മുന്നിലാണു പിതാവിനൊപ്പമുള്ള അമൂല്യ നിമിഷങ്ങൾ ഓർത്തെടുത്തത്. ‘ടാറ്റയ്ക്കു(ബഷീറിനെ മക്കൾ വിളിച്ചിരുന്ന പേര്) തീരെ
എഴുത്തുകാർ നേരിടുന്ന സർഗ്ഗാത്മകതയിലെ രാഷ്ട്രീയ വെല്ലുവിളികളെ കുറിച്ചുള്ള ഹോർത്തൂസിലെ ചർച്ച വ്യത്യസ്തമായി. ‘സർഗ്ഗാത്മകതയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം, എസ്. ഹരീഷ് എന്നിവർ പങ്കെടുത്ത ചർച്ച നയിച്ചത് സി. കബനിയാണ്.
കോഴിക്കോട് ∙ സാംസ്കാരിക കേരളത്തിൽ മായ്ക്കാനാകാത്ത മുദ്ര പതിപ്പിച്ച് മനോരമ ‘ഹോർത്തൂസ്’ ആദ്യപതിപ്പിനു സമാപനം. സമ്മേളനം അവസാനിച്ചെങ്കിലും അതു പകർന്നു നൽകിയ ഓർമകളുടെ മധുരം, ചിരിയും ചിന്തയും ഉള്ളിടത്തോളം തുടരും. മൂന്നു ദിവസം ആറു വേദികളിലെ 150 സെഷനുകളിലായി വിദേശത്തു നിന്നുൾപ്പെടെ അഞ്ഞൂറോളം അതിഥികൾ സംവദിച്ചു. ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരരും ആശയങ്ങളും അറിവുകളും പങ്കിട്ടു.
കോഴിക്കോട് ∙ സാഹിത്യത്തിലും പുരുഷാധിപത്യം സജീവമാണെന്നു പുസ്തകശാലയിലെ ചർച്ചയിൽ വനിത എഴുത്തുകാർ തുറന്നടിച്ചു.എന്തുകൊണ്ടാണ് ജ്ഞാനപീഠം പോലുള്ള പുരസ്കാരങ്ങൾ വനിതാ എഴുത്തുകാർക്ക് വേണ്ടത്ര ലഭിക്കാത്തതെന്ന ചോദ്യം ആദ്യം ഉന്നയിച്ചത് ചർച്ച നയിച്ച സാഹിത്യകാരി കെ.പി.സുധീരയാണ്. സാഹിത്യത്തിലും പുരുഷാധിപത്യം
കോഴിക്കോട് ∙കടൽക്കാറ്റു പോലും മെലഡി പാടിയ രാവ്. കാതുകൂർപ്പിച്ചിരിക്കുന്ന ആയിരങ്ങൾ. ‘കഥകൾ പറയും പാട്ടുകളുമായി’ ഗായകർ ഹോർത്തൂസ് വേദിയിൽ അണിനിരന്നപ്പോൾ സംഗീതത്തിന്റെ വലിയൊരു ഒറ്റത്തുരുത്തായി കോഴിക്കോടിന്റെ തീരം മാറി.പല കാലങ്ങളിൽ പലർ ഒരുക്കിയ മനോഹര മലയാള ഗാനങ്ങളും അതിനു പിന്നിലെ കഥകളും സദസ്സിനു ലഭിച്ച
കോഴിക്കോട്∙ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതാണ് തന്റെ വിജയമന്ത്രമെന്നു ടെന്നിസ് താരം ലിയാൻഡർ പേയ്സ് പറഞ്ഞു.മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ ഭാഗമായി തുല ക്ലിനിക്കൽ വെൽനസിൽ നടത്തിയ ‘വെൽനസ് ആൻഡ് ദ് വെബ് ഓഫ് ലൈഫ്’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു
ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പലരും പലതും തുറന്നു പറയാൻ മടിക്കുന്നെന്നും അതിന് സാഹിത്യകാരൻമാർ സംഘം ചേർന്ന് ബദൽ തീർക്കാൻ സമയമായെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയത്തിൽ കൈവച്ചു പറയാൻ സാധിക്കുമെന്നു തോന്നുന്നില്ലെന്നു ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള.
വനിതകളുടെ ക്ഷേമം ഉറപ്പാക്കണമെങ്കിൽ വനിതാ മുഖ്യമന്ത്രിതന്നെ വേണമെന്നില്ലെന്ന് കെ.കെ.ശൈലജ എംഎൽഎ. എന്നാൽ, സാഹചര്യം വന്നാൽ വനിതയ്ക്കു മുഖ്യമന്ത്രിയാകാൻ കഴിയുമെന്നും മനോരമ ഹോർത്തൂസിൽ ‘രാഷ്ട്രീയത്തിനുമപ്പുറം’ എന്ന സംവാദത്തിൽ വ്യക്തമാക്കി. എത്രയോ നൂറ്റാണ്ടായി സ്ത്രീകളെ സമൂഹം അടിച്ചമർത്തുകയാണ്. എല്ലാ മതവിഭാഗങ്ങളിലും ആഴത്തിൽ വേരോടിയ ആശയമാണിത്; ഏറ്റക്കുറച്ചിലുകൾ മാത്രമേയുള്ളൂ. ആണിനെപ്പോലെ നന്നായി എന്ന് ഒരിക്കൽ നിയമസഭയിൽ ഒരാൾ പറഞ്ഞപ്പോൾ ‘പെണ്ണിനെന്താ കുഴപ്പം’ എന്നു ചോദിച്ച് എതിർത്തിട്ടുണ്ട്. ആ നിലപാട് തന്നെയാണ് എക്കാലവും.
കോഴിക്കോട് ∙ ഭാഷയും സംസ്കാരവും സാഹിത്യവും സ്വത്വവും നിലനിർത്താനുള്ള പോരാട്ടത്തിൽ കേരളവും തമിഴ്നാടും ഒറ്റക്കെട്ടായി നിൽക്കണമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഇരു സംസ്ഥാനങ്ങളും ഫാഷിസത്തോടും വർഗീയതയോടും സന്ധി ചെയ്യാത്തവരാണെന്നും മലയാള മനോരമ ഹോർത്തൂസ് വേദിയിൽ സംസാരിക്കവേ ഉദയനിധി പറഞ്ഞു.
ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ കേരളത്തിന്റെ പിന്തുണ തേടി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ മനോരമ ഹോർത്തൂസിൽ.
ഐ വിൽ ഹാവ് ഇറ്റ് ഹിയർ പതിനാറു വർഷങ്ങൾക്കു ശേഷം എന്റെ കവിതാ സമാഹാരം നാളെ ഇറങ്ങുകയാണ്. ‘ഐ വിൽ ഹാവ് ഇറ്റ് ഹിയർ’ എന്നാണു പര്. ആ സമാഹാരത്തിലെ ചില കവിതകൾ ഹോർത്തൂസ് വേദിയിൽ അവതരിപ്പിക്കാനായതിൽ സന്തോഷമുണ്ട്. അതും ഈ മഹാസാഗരത്തിന്റെ പശ്ചാത്തലത്തിലിരുന്നു കൊണ്ട്.’’ - ജീത് തയ്യിൽ, ഇംഗ്ലിഷ് നോവലിസ്റ്റ്, കവി
കോഴിക്കോട് ∙ ഒരേ അവസരങ്ങൾക്കു പിന്നാലെ ഒരുകൂട്ടമായി പോകുന്നതിനു പകരം ഓരോ കോഴ്സിനെക്കുറിച്ചും തൊഴിൽസാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണ നേടിയശേഷംമാത്രം വിദേശപഠനത്തിനു തയാറെടുക്കണമെന്ന് സാന്റ മോണിക്ക ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ അഭിപ്രായപ്പെട്ടു.
കോഴിക്കോട് ∙ ബിസിനസ് എന്നത് കലയാണെന്നും സംഗീതജ്ഞനു സംഗീതംപോലെ ബിസിനസ് ഉള്ളിലുള്ള ഏതൊരാൾക്കും ഈ കലയും സ്വായത്തമാക്കാമെന്നും ജോയ്ആലുക്കാസ് ഗ്രൂപ്പ് മേധാവി ജോയ് ആലുക്കാസ് പറഞ്ഞു. മനോരമ ഹോർത്തൂസിൽ ‘ദ് ആർട്ട് ഓഫ് സ്പ്രെഡിങ് ജോയ്’ എന്ന ആത്മകഥയെക്കുറിച്ചുള്ള സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഒരു കാര്യം ചെയ്താൽ സന്തോഷം കിട്ടുന്നില്ലെങ്കിൽ അക്കാര്യം ചെയ്യാൻ പോകരുതെന്നേ ഞാൻ പറയൂ. കാലിനടിയിൽനിന്നു മണ്ണൊലിച്ചു പോയാലും ഇഷ്ടമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോവുകയും വേണം. മുന്തിയ ബ്രാൻഡ്, കാർ എന്നിങ്ങനെ ഒരു നടന് ‘അപ്പിയറൻസ്’ ഒരു ഘടകമാണോ എന്നു ചോദിച്ചാൽ , അതു നമുക്കു സന്തോഷം തരുന്നെങ്കിൽ ആവാം എന്നാണ് എന്റെ അഭിപ്രായം. ഒരു കഥാപാത്രം വരുമ്പോൾ ‘ഇതു പൊളിക്കാം’ എന്നു തോന്നുന്നത് ചിലപ്പോൾ അത്തരം കഥാപാത്രങ്ങൾ പരിചിതമായതുകൊണ്ട് ആവാം. സ്റ്റാർഡം ഒരർഥത്തിൽ നല്ലതാണ്. എന്നെ വച്ചൊരു സംവിധായകൻ പ്രേക്ഷകനോടു കഥ പറയുമ്പോൾ, അതു കേൾക്കാനുള്ള ആളുകളുടെ എണ്ണം വലുതായാൽ അത്രയും പേരിലേക്ക് ആ കഥ എത്തും. അതുകൊണ്ട് പറ്റുന്നത്രയും വലിയ സ്റ്റാർ ആകണം എന്നതിൽ ഒരാശയക്കുഴപ്പവുമില്ല. -റോഷൻ മാത്യു(നടൻ)
കോഴിക്കോട് ∙ അതിരുകൾ ഭേദിച്ചു വളരാനുള്ള കഴിവ് മലയാളികൾക്കുണ്ടെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി.അഹമ്മദ്. പണ്ടത്തെ അപേക്ഷിച്ച് കേരളത്തിന്റെ വ്യവസായാന്തരീക്ഷത്തിൽ പോസിറ്റീവ് ആയ മാറ്റമുണ്ടായിട്ടുണ്ടെന്ന് കെഇഎഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ ഇ. കൊട്ടിക്കോളൻ അഭിപ്രായപ്പെട്ടു. മനോരമ ഹോർത്തൂസിൽ, ‘സാംസ്കാരികകേരളത്തിനൊരു സംരംഭകമാതൃക’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
കോഴിക്കോട് ∙ തന്റെ വിജയിച്ച എല്ലാ സിനിമകൾക്കും പിന്നിലും യഥാർഥ സംഭവങ്ങളോ വ്യക്തികളോ ഉണ്ടെന്നു സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ്. ‘ഓംശാന്തി ഓശാന’, ‘ആൻമരിയ കലിപ്പിലാണ്’, ‘അഞ്ചാംപാതിര’, ‘ടർബോ’ തുടങ്ങിയ സിനിമകൾക്കു പിന്നിൽ നടന്ന സംഭവങ്ങളുണ്ട്. ‘ആട്’ എന്ന സിനിമയിലെ ‘ഷാജി പാപ്പൻ’ എന്ന
കോഴിക്കോട് ∙‘കവിതയും സംഗീതവും’ വേദിയിൽ ഗാനരചയിതാക്കളായ റഫീക്ക് അഹമ്മദ്, ബി.കെ. ഹരിനാരായണൻ, സംഗീത സംവിധായകൻ ബിജിബാൽ എന്നിവരുടെ സംസാരം സദസ്സിനു കാവ്യാത്മകമായതു വാക്കുകളിലെ നൈർമല്യം കൊണ്ടായിരുന്നു. എഴുത്തുകാരി സി.എസ്.മീനാക്ഷി മോഡറേറ്ററായി.
കോഴിക്കോട് ∙ഒരേ അവസരങ്ങൾക്കു പിന്നാലെ ഒരുകൂട്ടമായി പോകുന്നതിനു പകരം ഓരോ കോഴ്സിനെക്കുറിച്ചും തൊഴിൽസാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണ നേടിയശേഷംമാത്രം വിദേശപഠനത്തിനു തയാറെടുക്കണമെന്ന് സാന്റമോണിക്ക ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ അഭിപ്രായപ്പെട്ടു. മനോരമ ഹോർത്തൂസിൽ ‘അതിരുകളില്ലാത്ത വിദ്യാഭ്യാസം,
കോഴിക്കോട് ∙അതിരുകൾ ഭേദിച്ചു വളരാനുള്ള കഴിവ് മലയാളികൾക്കുണ്ടെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി.അഹമ്മദ്. പണ്ടത്തെ അപേക്ഷിച്ച് കേരളത്തിന്റെ വ്യവസായാന്തരീക്ഷത്തിൽ പോസിറ്റീവ് ആയ മാറ്റമുണ്ടായിട്ടുണ്ടെന്ന് കെഇഎഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ ഇ. കൊട്ടിക്കോളൻ അഭിപ്രായപ്പെട്ടു. മനോരമ ഹോർത്തൂസിൽ,
ഇന്നും പുറംലോകത്തിന് അത്ര പരിചിതമല്ലാത്ത ഇടങ്ങൾ ഹിമാലയത്തിലുണ്ടെന്നും അവിടെ ജീവിക്കുന്നവരുടെ അതിജീവനപോരാട്ടങ്ങളെപ്പറ്റി ആരും അറിയാറില്ലെന്നും സഞ്ചാരിയും യാത്രയെഴുത്തുകാരനുമായ എം.കെ.രാമചന്ദ്രൻ.
കോഴിക്കോട്∙ മതമേധാവികളും മതമേലധ്യക്ഷന്മാരും ചേർന്നാണ് കേരളത്തിൽ പുതിയ വർഗീയത കൊണ്ടുവന്നതെന്ന് എഴുത്തുകാരൻ സക്കറിയ. മലയാള മനോരമ ഹോർത്തൂസിൽ ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന ചർച്ചയിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ∙ ലോക്സഭയിൽപ്പോലും ജനാധിപത്യപരമായി പ്രവർത്തിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കാത്തതുകൊണ്ടാണു സഭയിൽ പ്രതിഷേധമുയരുന്നതെന്നും അതു ജനാധിപത്യമൂല്യങ്ങളെ നിലനിർത്താനുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.േവണുഗോപാൽ. എംപിമാരെ സസ്പെൻഡ് ചെയ്തു അടിയന്തരപ്രമേയങ്ങൾ അവതരിപ്പിക്കാൻ പോലും അനുമതി നൽകാതെയും പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാനാണു ശ്രമം.
തമിഴ്നാട് പോലെത്തന്നെ, എന്റെ സ്വന്തം വീട് പോലെത്തന്നെ തോന്നുന്ന ഇടമാണ് കേരളം. ഭാഷയും സാഹിത്യവുമെല്ലാം ചേർന്നാണ് തമിഴ്നാടിന്റെ രാഷ്ട്രീയപരവും സാമൂഹികപരവുമായ ഭൂമികയെ പരുവപ്പെടുത്തിയെടുത്തത്. സാഹിത്യം, ഭാഷ, രാഷ്ട്രീയം എന്നിവ വച്ചു നോക്കുമ്പോൾ കേരളത്തിനും തമിഴ്നാട്ടിനും പൊതുവായ ഒരുപാട് കാര്യങ്ങളുമുണ്ട്. ദ്രാവിഡ ആചാര്യൻ പെരിയാർ 1924ൽ വൈക്കം സത്യഗ്രഹത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. കേരളത്തിൽനിന്നുള്ള ടി.എം. നായരാണ് തമിഴ്നാട്ടിൽ സൗത്ത് ഇന്ത്യൻ ലിബറൽ ഫെഡറേഷനു തുടക്കം കുറിച്ചത്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആചരിക്കാൻ കേരളത്തിലും തമിഴ്നാട്ടിലും സർക്കാർതലത്തിൽത്തന്നെ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഫാഷിസം നിറഞ്ഞ, വർഗീയത നിറഞ്ഞ നയങ്ങളെ മാറ്റി നിർത്തുന്നതിൽ ഒരുപോലെ പ്രവർത്തിച്ച രണ്ട് സംസ്ഥാനങ്ങൾ കൂടിയാണ് തമിഴ്നാടും കേരളവും. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങൾ എന്തുകൊണ്ടാണ് ഫാഷിസത്തിനെതിരെ ഇത്ര ശക്തമായി നിലകൊള്ളുന്നത്? ഇവിടങ്ങളിലുള്ള അടിയുറച്ച പുരോഗമനപരമായ രാഷ്ട്രീയമാണ് അതിനു കാരണം. ദേശീയതയേയും ശാസ്ത്രീയതയേയും പ്രോത്സാഹിപ്പിക്കുന്നതാണ് തമിഴ് സാഹിത്യം. തമിഴെന്നത് ആശയവിനിമയത്തിനുള്ള ഒരു ഭാഷ മാത്രമായിരുന്നില്ല, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനിടെ, അംഗീകാരവും അന്തസ്സും സ്വാതന്ത്ര്യവും തേടുന്ന ഒരു വിഭാഗത്തിന്റെ ശബ്ദമായിരുന്നു അത്.
ഇന്ത്യയിലെ ‘അദ്ഭുത സംസ്ഥാനം’ ആണ് കേരളമെന്ന് ആസൂത്രണ ബോർഡ് അംഗം ഡോ. കെ.രവി രാമൻ. എന്നാൽ ഇതിനെതിരെ ആഞ്ഞടിച്ചു സാമ്പത്തിക വിദഗ്ധ മേരി ജോർജ്. ഇരുവരും തമ്മിലുള്ള ചൂടേറിയ ചർച്ചയാൽ ശ്രദ്ധേയമായി ഹോർത്തൂസ് കലാസാഹിത്യോത്സവത്തിലെ ‘കേരള മോഡൽ ഇക്കോണമി– റിയാലിറ്റി ചെക്ക്’ എന്ന വിഷയത്തിലെ ചർച്ച.
കോഴിക്കോട്∙ വാക്കുകൾ പറയുമ്പോൾ രാഷ്ട്രീയ മേഖലയിലുള്ളവർ ശ്രദ്ധിക്കണമെന്നും മോശം വാക്കുകൾ പ്രയോഗിച്ചാൽ ക്ഷമ പറയണമെന്നും കെ.കെ. ശൈലജ എംഎൽഎ. മലയാള മനോരമ സംഘടിപ്പിക്കുന്ന കലാസാഹിത്യോത്സവമായ ഹോർത്തൂസിന്റെ രണ്ടാം ദിനം ‘രാഷ്ട്രീയത്തിനുമപ്പുറം’ എന്ന വിഷയത്തിലെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കെ.കെ.ശൈലജ.
'മാതൃഭഗൻ' നോവലിന്റെ സമയം വന്ന വിവാദത്തെ കുറിച്ച് ആദ്യമായി തുറന്നു സംസാരിച്ച് പ്രശസ്ത എഴുത്തുകാരൻ പെരുമാൾ മുരുകൻ. മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവത്തിന്റെ 'പെരുമാൾ മുരുകൻസ് ഡെത്ത് ആൻഡ് റെസറക്ഷൻ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൻ സുന്ദരമാണ്
കോഴിക്കോട് നടക്കുന്ന മനോരമ ഹോര്ത്തൂസ് സാഹിത്യോല്സവ േവദിയില് സ്കൂള് വിദ്യാര്ഥികള്ക്കായി ബാലരമ ഡൈജസ്റ്റ് പൊതുവിജ്ഞാന ക്വിസ് മല്സരം! നവംബര് 2 ശനിയാഴ്ച രാവിലെ 10.30 മുതല് ഒരു മണി വരെയാണ് ക്വിസ്. മല്സര ദിവസം രാവിലെ എട്ടിനും പത്തിനും ഇടയില് വേദിയില് നേ രിട്ടെത്തി പേരു നല്കണം. ആദ്യം
കോഴിക്കോട് ∙ ഹോർത്തൂസ് വേദിയിൽ എത്തിയപ്പോൾ സ്വന്തം വീട്ടിൽ നിൽക്കുന്നതുപോലെ തോന്നുന്നുവെന്നു തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. മലയാള മനോരമ സംഘടിപ്പിക്കുന്ന കലാസാഹിത്യോത്സവമായ ഹോർത്തൂസിന്റെ രണ്ടാം ദിനം ലിറ്റററി എക്കോസ് ഇൻ ദ്രവീഡിയൻ പൊളിറ്റിക്സ് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ∙ ഇന്ത്യ എല്ലാവരുടേതുമല്ല, ഹിന്ദുക്കളുടേതു മാത്രമെന്നു രാജ്യം ഭരിക്കുന്നവർതന്നെ പറയുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന് ശശി തരൂർ എംപി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നരേന്ദ്രമോദിയുടെ പ്രസംഗങ്ങളധികവും ഭരണഘടനാവിരുദ്ധമായിരുന്നു. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇങ്ങനെ പ്രസംഗിക്കുന്നതെന്നും
കോഴിക്കോട് ∙ നാടകം കളിക്കാനും കാണാനും ആളുകൾ കുറഞ്ഞുവെന്നതു യാഥാർഥ്യമാണെന്നും നാടകം നിലനിൽക്കുന്നത് നാടകപ്രവർത്തകരുടെ മാത്രം ആവശ്യമായി മാറുകയാണെന്നും ചലച്ചിത്രതാരവും സംവിധായകനുമായ ജോയ് മാത്യു.മനോരമ കലാസാഹിത്യോത്സവമായ ഹോർത്തൂസിന്റെ മൂന്നാം വേദിയായ ആറ്റുവഞ്ചിയിൽ ‘നാടകം നാട്ടിലുണ്ടോ?’ സംവാദത്തിൽ
കോഴിക്കോട്∙ യുനെസ്കോ സാംസ്കാരിക പദവി നിലനിർത്താൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ഓരോ കോഴിക്കോട്ടുകാരനും പ്രതിജ്ഞ ചെയ്യുമെന്ന ആഹ്വാനമുയർത്തി സാഹിത്യനഗരിക്കായൊരു സാംസ്കാരികഹർജി എന്ന ചർച്ച. ഭരണനേതൃത്വം ചെയ്യേണ്ട കാര്യങ്ങളിൽ മുൻഗണന രൂപപ്പെടുത്തിയ മാസ്റ്റർ പ്ലാൻ സദസ്സിന്റെ ജനകീയ വിലയിരുത്തലിനും
സദാ തയാറായി നിൽക്കുന്ന ഓൺലൈൻ പടയാളികളിലൂടെയാണു രാഷ്ട്രീയവും നേതാക്കളും വളരുന്നതെന്ന വർത്തമാനകാല രാഷ്ട്രീയ ധാരണ തിരുത്തുന്നതായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കഥാകൃത്തും നോവലിസ്റ്റുമായ സി.വി.ബാലകൃഷ്ണനും പങ്കെടുത്ത ‘പക്ഷമില്ലാത്ത വായന’ എന്ന ചർച്ച.രാഷ്ട്രീയത്തിന്റെ ചട്ടക്കൂട്ടിൽപെട്ടുപോയ ചില
കോഴിക്കോട് ∙ ‘‘ഏറ്റവുമധികം കല്ലേറു കിട്ടിയ എഴുത്തുകാരനാണു ഞാൻ... കുറെയധികം ദുരാരോപണങ്ങളും കേട്ടു...’’ പറയുന്നതു മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി.പത്മനാഭൻ. ‘‘കഥയെന്ന ഗോപുരത്തിന്റെ അസ്തിവാരം ബലപ്പെടുത്താനാണ് ആ കല്ലുകളെല്ലാം ഞാനുപയോഗിച്ചത്. നിങ്ങൾ വീണ്ടും വീണ്ടും കല്ലെറിയൂ...’’ എഴുത്തുകാരന്റെ വാക്കുകളിൽ
ഏറെ വാഴ്ത്തും പഴിയും കേട്ട നോവലാണ് ടി.ഡി. രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടിക്കോര’. വിൽപനയിൽ നിറഞ്ഞുനിന്ന പുസ്തകത്തിനു രണ്ടാം ഭാഗം വരുന്നു എന്ന വിവരമാണ് ‘ഭാവനയുടെ സമാന്തര ലോകങ്ങൾ’ എന്ന സെഷനിൽ സഹസംവാദകരായ എഴുത്തുകാരൻ വിനോയ് തോമസിനോടും മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായരോടും നോവലിസ്റ്റ്
കോഴിക്കോട് ∙ എന്താണ് എഴുത്തിന്റെ ത്രിൽ? എഴുത്തിന്റെയും വായനയുടെയും ത്രിൽ ആദ്യവസാനം നിലനിർത്തുന്നതിനുള്ള സൂത്രവാക്യങ്ങൾ എന്തൊക്കെയാണ്? കഥയുടെയോ പാത്രസൃഷ്ടിയുടെയോ വിത്ത് മനസ്സിൽ ആദ്യം വീഴുന്ന നിമിഷത്തിനോ രചന പൂർത്തിയാകുമ്പോഴുള്ള ആഹ്ലാദത്തിനോ ത്രിൽ കൂടുതൽ? ത്രില്ലറുകൾക്കാണോ കൂടുതൽ ത്രിൽ? ചോദ്യങ്ങൾക്കുള്ള ഉത്തരമായി കഥാകാരന്റെ മനോവ്യാപാരങ്ങളിലെ മായക്കാഴ്ചകളും ആകസ്മികതകളും പങ്കുവച്ച് ഹോർത്തൂസിന്റെ വേദിയെ ത്രില്ലടിപ്പിച്ച് മധുശങ്കർ മീനാക്ഷി, മാനുവൽ ജോർജ്, ഷംസുദ്ദീൻ മുബാറക്, ടി.പി.ശ്രീജേഷ് എന്നിവർ. ‘എഴുത്തിലെ ത്രില്ലും കഥ എന്ന ത്രില്ലറും’ എന്ന വിഷയത്തിലൂന്നിയുള്ള ചർച്ചയിലാണു നാലു പേരും ഒരുമിച്ചത്.
കോഴിക്കോട് ∙ ചില നേതാക്കൾ തന്നെ ബിജെപിയിലേക്കു ക്ഷണിച്ചെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി മലയാള മനോരമ ‘ഹോർത്തൂസ്’ വേദിയിൽ വെളിപ്പെടുത്തി.വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ സ്ഥാനത്തു തന്നെ ഇരുത്താൻ ചിലപ്പോൾ അവർ തയാറായിട്ടുണ്ടാകും. ഒരിക്കലും ബിജെപിക്കാരനാകാൻ സാധിക്കില്ലെന്ന് അവർക്കു മറുപടി നൽകിയെന്നു തരൂർ പറഞ്ഞു. വർഷങ്ങളോളം ഒരു രാഷ്ട്രീയത്തിൽ പ്രവർത്തിക്കുകയും എതിരാളികളെ വിമർശിക്കുകയും ചെയ്തശേഷം അവരുടെ അടുത്തേക്ക് എങ്ങനെ പോകാൻ സാധിക്കുമെന്നതു തനിക്കു മനസ്സിലാകുന്നില്ല.
കോഴിക്കോട് ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനു മൂന്നുമാസം തികയുമ്പോഴും ദുരിതബാധിതരെ പൂർണമായി സഹായിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നു ടി.സിദ്ദീഖ് എംഎൽഎ ചൂണ്ടിക്കാട്ടി. എന്തു പ്രകോപനം ഉണ്ടായാലും ദുരന്തത്തിൽ രാഷ്ട്രീയം കലരാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചെങ്കിലും പ്രതീക്ഷകൾ തെറ്റി – ‘വയനാട്: ദുരന്തഭൂമിയുടെ ശബ്ദം’ എന്ന പാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ∙ ഇന്ത്യ എല്ലാവരുടേതുമല്ല, ഹിന്ദുക്കളുടേതു മാത്രമെന്നു രാജ്യം ഭരിക്കുന്നവർതന്നെ പറയുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന് ശശി തരൂർ എംപി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നരേന്ദ്രമോദിയുടെ പ്രസംഗങ്ങളധികവും ഭരണഘടനാവിരുദ്ധമായിരുന്നു. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇങ്ങനെ പ്രസംഗിക്കുന്നതെന്നും എ.ബി.വാജ്പേയി ഈ ഭാഷയിലല്ല സംസാരിച്ചിട്ടുള്ളതെന്നും മലയാള മനോരമ ഹോർത്തൂസ് വേദിയിൽ ശശി തരൂർ ഓർമിപ്പിച്ചു. ഗോഡ്സേ മുൻ ആർഎസ്എസുകാരനായിരുന്നുവെന്നും ഗാന്ധിജി ഹിന്ദുക്കൾക്ക് എതിരാണെന്ന ആർഎസ്എസ് പാഠം 8 വയസ്സു മുതൽ കേട്ടാണു മോദി വളർന്നതെന്നും തരൂർ ആരോപിച്ചു.
കോഴിക്കോട് ∙ ഗാസയിലും യുക്രെയിനിലും ഉൾപ്പെടെയുള്ള സാധാരണ മനുഷ്യന്റെ ദുരിതം വളരെ ചുരുങ്ങിയ സമയം കൊണ്ടു നമ്മെ ബാധിക്കാതെയാകുന്നുണ്ടെന്നും ഇഷ്ടപ്പെടാത്ത യാഥാർഥ്യങ്ങൾ മറന്നു എന്നു സ്വയം വിശ്വസിപ്പിക്കാനാണു ഭൂരിഭാഗം പേരും ശ്രമിക്കുന്നതെന്നും ഛായാഗ്രാഹകനും സംവിധായകനുമായ വേണു. എഴുത്തുകാരൻ ഉണ്ണി ആറിനൊപ്പം ‘കാഴ്ചയും എഴുത്തും സർഗാനുഭവങ്ങളുടെ രണ്ടു ലോകങ്ങൾ’ എന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു വേണു.
നെഞ്ചിൽ കൈവച്ച് സന്തോഷം പങ്കിട്ടു. ശേഷം തലയുയർത്തി മുകളിലേക്ക് നോക്കി. ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വിവരം മനോരമ ഹോർത്തൂസ് കലാ– സാഹിത്യോത്സവത്തിലെ ചർച്ചാ വേദിയിൽ അപ്രതീക്ഷിതമായി അറിഞ്ഞപ്പോൾ ‘ഹിഗ്വിറ്റ’യുടെ കഥാകാരൻ വിജയഗോൾ നേടിയ ഫുട്ബോൾ താരത്തെപോലെ ആഹ്ലാദം കൊണ്ടു. കോഴിക്കോട് ബീച്ചിൽ ഹോർത്തൂസിലെ ‘മറ്റൊരു ഇന്ത്യ’ എന്ന ചർച്ചയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ഫെസ്റ്റിവൽ ഡയറക്ടർ കൂടിയായ എൻ.എൻ.മാധവന് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വിവരം പുറത്തു വന്നത്.
കോഴിക്കോട് ∙ ‘ഇന്റർനെറ്റ് ചരിത്രകാരൻമാരുടെ’ വ്യാജ ചരിത്ര നിർമിതികൾക്കു കിട്ടുന്ന പ്രചാരം യഥാർഥ ചരിത്രകാരൻമാർക്കും ചരിത്രപുസ്തക രചയിതാക്കൾക്കും കടുത്ത വെല്ലുവിളിയാണെന്നു ചരിത്രകാരി ഉപിന്ദർ സിങ്. ചരിത്രകാരിയായ റാണ സഫ്വിക്കൊപ്പം ഹോർത്തൂസിന്റെ വേദി പങ്കിടുകയായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മകൾ കൂടിയായ ഉപിന്ദർ.
എംടി എന്ന രണ്ടക്ഷരം മലയാളികൾക്ക് എന്തൊക്കെയാണെന്നു കേൾക്കുന്നതുതന്നെ ഒരനുഭവമാണ്. ആത്മാരാധനയ്ക്കു പകരം ആത്മനിന്ദ ഇത്ര ധീരതയോടെ എഴുതിയയാൾ എം.ടി.വാസുദേവൻനായരെപ്പോലെ വേറെ ഉണ്ടാകില്ലെന്നു കൽപറ്റ നാരായണൻ.
മുംബൈയിലെ സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി എന്നോട് ഒരാൾ ജാതി ചോദിക്കുന്നത്. രാജ് കപൂറിന്റെ മകൻ, പിൽക്കാലത്ത് ബോളിവുഡ് സെൻസേഷനായ ഋഷി കപൂറായിരുന്നു അത്– ‘ഏതാ നിന്റെ ജാതി?’ എന്നാണ് ഋഷി ചോദിച്ചത്. സ്കൂളിലെ ഒരു മത്സരത്തിൽ ഋഷിക്കെതിരെ ഞാനൽപം തിളങ്ങിനിന്നതിനു പിന്നാലെയായിരുന്നു പടിക്കെട്ടുകളിലൊന്നിൽ വച്ച് എന്നെ തടഞ്ഞ് അദ്ദേഹം അക്കാര്യം ചോദിച്ചത്. ‘ആർ യു എ ബ്രാഹ്മിൺ ഓർ സംതിങ്’ എന്നാണ് ചോദിച്ചത്. ഞാൻ ‘സംതിങ്’ കൂടിയാണോ എന്നെനിക്കറിയില്ല എന്നാണു ഞാൻ സരസമായി മറുപടി പറഞ്ഞത്. എന്താണ് മറുപടി കൊടുക്കേണ്ടതെന്ന് യഥാർഥത്തിൽ എനിക്കറിയില്ലായിരുന്നു. അതിനു പിന്നിലും ജീവിതവുമായി ബന്ധപ്പെട്ട ചില അനുഭവങ്ങളുണ്ട്. ഇന്ത്യയിൽ ദേശീയപ്രസ്ഥാനം ശക്തമായിരുന്ന കാലത്താണ് എന്റെ പിതാവും പ്രവർത്തിച്ചിരുന്നത്. പാലക്കാട് പഠിക്കുന്ന കാലത്ത് ഹൈസ്കൂൾ വരെ അദ്ദേഹത്തിന്റെ പേരിനൊപ്പം ജാതിപ്പേര് ഉണ്ടായിരുന്നു. അക്കാലത്ത് ഗാന്ധിജിയുടെ ഉൾപ്പെടെ വാക്കുകൾ കേട്ട് അദ്ദേഹം പേരിലെ ജാതിവാൽ ഉപേക്ഷിച്ചു, പേരിനൊപ്പം വീട്ടുപേര് മാത്രമാക്കി. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിശ്വാസപ്രമാണങ്ങളായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. ജാതി തനിയെ ഇന്ത്യയിൽനിന്ന് മാഞ്ഞു പോകുമെന്നാണ് നെഹ്റു പോലും അന്ന് വിശ്വസിച്ചിരുന്നത്. പിന്നീട് ഞങ്ങൾ ബോംബെയിലേക്ക് താമസം മാറി. അവിടത്തെ വീട്ടിൽ പല ജാതിയിലും മതത്തിലുമുള്ള കുട്ടികൾ എനിക്കൊപ്പം കളിക്കാൻ വരുമായിരുന്നു. എന്നാൽ അവരോടൊന്നും എന്റെ വീട്ടിലെ ആരും ജാതിയോ മതമോ ചോദിച്ചിട്ടില്ല. അതിനെപ്പറ്റി വീട്ടിലാരും സംസാരിച്ചിട്ടുമില്ല. എന്റെ 10–11 വയസ്സുവരെയൊന്നും എന്താണ് ജാതിയെന്നു പോലും എനിക്കറിയില്ലായിരുന്നു. മതവുമായി ബന്ധപ്പെട്ട് ചിലർ എന്തെല്ലാമോ പഠിക്കുന്നു, അതിൽ എന്തോ വ്യത്യാസങ്ങളൊക്കെ ഉണ്ടെന്നു മാത്രം അറിയാം. വീട്ടിൽ ജാതിയോ മതമോ ഒരു പ്രശ്നവുമായിരുന്നില്ല. ഋഷി കപൂർ എന്നോടു ജാതി ചോദിച്ചതിനെപ്പറ്റി ഞാൻ അച്ഛനോടു പറഞ്ഞു. എന്താണ് ജാതിയെന്നും ചോദിച്ചു.
മാനസികാരോഗ്യം ചർച്ചാവിഷയമാക്കിയ നോവൽ തിരസ്കരിക്കപ്പെട്ടത് 40 തവണയെന്ന് ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി പ്രീതി ഷെണോയ്. മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവത്തിന്റെ 'ഓൾ ദ് ലവ് യൂ ഡിസേർവ്' എന്ന സംവാദവേദിയിൽ പ്രഫ. ലതാ നായർക്കൊപ്പം സംസാരിക്കുകയായിരുന്നു പ്രീതി ഷെണോയ്.
എഴുത്തിന്റെ സ്വാതന്ത്ര്യത്തിന് അതിരുകൾ പാടില്ലെന്നും എഴുതുമ്പോൾ വേണ്ടത് ആന്തരിക സ്വാതന്ത്ര്യമാണെന്നും പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. മനോരമ ഹോർത്തൂസ് വേദിയിൽ പ്രമുഖ മലയാളി ചരിത്രകാരിയും ഫെമിനിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ജെ. ദേവികയുമായി നടത്തിയ
കോഴിക്കോട് ∙ വയനാട്ടിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ച് 3 മാസം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് നൽകേണ്ടത് എല്ലാം കൊടുത്തു തീർക്കാൻ അധികൃതർക്കായിട്ടില്ലെന്ന് ടി.സിദ്ദീഖ് എംഎൽഎ. ദുരന്തം സംഭവിച്ചതിനു പിന്നാലെ, എന്തു പ്രകോപനം ഉണ്ടായാലും വിഷയത്തില് രാഷ്ട്രീയം കലരാൻ അനുവദിക്കില്ലെന്ന്
ജീവിതം സഫലമാണെന്നും ഇനി ആഗ്രഹങ്ങളില്ലെന്നും മലയാളകഥയുടെ കുലപതി ടി. പത്മനാഭൻ. മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവത്തിന്റെ 'കഥയുടെ നളിനകാന്തി' എന്ന സംവാദവേദിയിലാണ് ടി.പത്മനാഭൻ മനസ്സു തുറന്നത്.
കോഴിക്കോട് ∙ കേരളത്തിൽ ഇടതുപക്ഷവും ഡൽഹിയിൽ എത്തിയാൽ വലതുപക്ഷവും ആകുന്ന എഴുത്തുകാരുണ്ടെന്ന് എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ. മലയാള മനോരമ ഹോർത്തൂസിൽ ‘പക്ഷഭേദമില്ലാത്ത വായന’ എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരം എഴുത്തുകാർക്കു കേരളത്തിൽനിന്നും ഡൽഹിയിൽനിന്നുമുള്ള ആനുകൂല്യങ്ങൾ കിട്ടും. അങ്ങനെ ഒരേസമയം രണ്ടോ അതിലധികമോ വഞ്ചികളിൽ സഞ്ചരിക്കുന്ന എഴുത്തുകാരുണ്ട്. ആത്മവഞ്ചനയെന്നാണ് അതിനെ പറയേണ്ടത്. എഴുത്തിന്റെ കാര്യത്തിൽ ഭരണകൂടത്തിനു കാര്യമില്ല. എഴുത്തിന്റെ സ്വാതന്ത്ര്യമെന്നത് എഴുത്തുകാരൻ സ്വയം നിശ്ചയിക്കുന്നതാണ്. അടിമത്തം വരിക്കണോ എന്നത് എഴുത്തുകാരനു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്∙ പുതിയ തലമുറയെ വായനയിലേക്ക് ആകർഷിക്കണമെങ്കിൽ അവരുടെ കഥ കൂടി പറയണമെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. മലയാള മനോരമ ഹോർത്തൂസിൽ ‘പുതുക്കപ്പെടുന്ന നേവലിസ്റ്റ്’ എന്ന ചർച്ചയിൽ കെ.എസ്.രവികുമാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ∙ ‘തിരകളേ... തിരകളേ... ഇവിടെയൊന്നു വന്നിട്ടുപോകൂ’ എന്നു ക്ഷണിക്കുന്നതിനു മുൻപുതന്നെ ഹരികുമാർ ശിവന്റെ വയലിൻതന്ത്രികളുടെ സ്വരം കേട്ടു കോഴിക്കോട്ടെ കടലാകെ കോരിത്തരിച്ചു. ‘അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം’ എന്ന ജോബ് മാസ്റ്ററുടെ, മലയാളി ഒരിക്കലും മറക്കാത്ത ഗാനം വയിലിനിൽ കേട്ടുതുടങ്ങിയപ്പോൾ
വേദി 1: ശംഖുപുഷ്പം ∙രാവിലെ 10.00–10.25 ∙10.30–11.30 വയനാട്: ദുരന്തഭൂമിയുടെ ശബ്ദം (സി.കെ.ശശീന്ദ്രൻ, ടി.സിദ്ദീഖ്,സി.കെ.നൂറുദ്ദീൻ, ജെ.ജെ.മനോജ്,നൗഫൽ മുണ്ടക്കൈ, ഷാനി പ്രഭാകരൻ) ∙1.00–1.55 നാളത്തെ കേരളം (മാത്യു കുഴൽനാടൻ, എ.എ.റഹീം,ശോഭ സുരേന്ദ്രൻ, വത്സലൻ വാതുശ്ശേരി, അയ്യപ്പദാസ്) ∙2.00– 3.00
കോഴിക്കോട്∙ ഹോർത്തൂസ് കടലിൽ അലിയാൻ അക്ഷരങ്ങളൊഴുകിയെത്തി. ഇന്നലെ കോഴിക്കോട് നഗരത്തിലെ ചരിത്രമുറങ്ങുന്ന വായനശാലകളിൽ പര്യടനം നടത്തി അക്ഷരപ്രയാണം സമാപിച്ചു. വിവിധ ജില്ലകൾ കടന്ന് ക്യാംപസുകളിലൂടെയും വായനശാലകളിലൂടെയും സഞ്ചരിച്ചാണ് അക്ഷര പ്രയാണം കോഴിക്കോട് നഗരത്തിൽ സമാപിച്ചത്. വിവിധയിടങ്ങളിൽ നിന്നു
കോഴിക്കോട്∙ കേരളത്തിന്റെ നവോത്ഥാന നായകനായ വാഗ്ഭടാനന്ദഗുരുദേവന്റെ ഓർമകളുള്ള എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ വായനശാലയിലായിരുന്നു അക്ഷരപ്രയാണത്തിന് ഏറ്റവും ഒടുവിൽ സ്വീകരണം നൽകിയത്. 85 വർഷത്തെ ചരിത്രമുള്ള വായനശാലയാണിത്.വായനശാലയിലേക്ക് ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് എത്തിയ അക്ഷരപ്രയാണത്തെ വായനശാലാ സെക്രട്ടറി
കോഴിക്കോട്∙ സന്മാർഗദർശിനി വായനശാലയിൽ ആയിരുന്നു അക്ഷരപ്രയാണ ജാഥയ്ക്ക് ഇന്നലെ ആദ്യത്തെ സ്വീകരണം. ഒ.ക.ഗൗരി, സുനിത ആനന്ദ്, ലിസ സിനി, ബീന ഗോപി, പി.ശാന്തി, കെ.വി.സരിത, ഒ.എസ്.ആവന്തിക, കെ.പി.ഹൃദിക, ആർ.കെ.അഞ്ജന, വൈഗ വിപിൻ എന്നിവർ സ്വാഗത നൃത്തം അവതരിപ്പിച്ചു. വൈഗ വിപിൻ കുച്ചിപ്പുഡിയും എസ്.ആവന്തിക,
കോഴിക്കോട്∙ മലയാള സഞ്ചാര സാഹിത്യത്തിന്റെ കുലപതി എസ്.കെ.പൊറ്റെക്കാട്ടിന്റെ തട്ടകത്തിൽ മനോരമ ഹോർത്തൂസിന്റെ അക്ഷര പ്രയാണത്തിന് ഊഷ്മളമായ വരവേൽപ്. പുതിയറ എസ്കെ സാംസ്കാരിക നിലയത്തിൽ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ടി.വി.രാമചന്ദ്രന്റെ നേതൃത്വത്തിൽ സാംസ്കാരിക കേന്ദ്രം ഭാരവാഹികളും പ്രവർത്തകരും ചേർന്ന്
കേരള നവോത്ഥാനത്തിൽ ഭാഷാപോഷിണിസഭ വഹിച്ച ചരിത്രപരമായ ഇടപെടലിനെ ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എ.ആർ.രാജരാജവർമ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, പുന്നശേരി നമ്പി നീലകണ്ഠശർമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേരളത്തിലെ ആദ്യ സാഹിത്യോത്സവം എന്നു പറയാവുന്ന കവിസമാജ സമ്മേളനം. കവിത മാത്രമല്ല സാഹിത്യം എന്ന ബോധ്യത്തിൽനിന്നാവണം എആറിന്റെ അധ്യക്ഷതയിൽ നടന്ന ആദ്യദിന യോഗത്തിൽത്തന്നെ ‘കവിസമാജം’ എന്ന പേരു മാറ്റണമെന്നു നിർദേശമുയർന്നു. കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ നിർദേശപ്രകാരം ‘ഭാഷാപോഷിണിസഭ’ എന്നു പേരു മാറ്റുന്നതായി പ്രഖ്യാപനമുണ്ടായി.
ആവിഷ്കാരസ്വാതന്ത്ര്യത്തിനായി സംഘം ചേർന്നു പോരാടേണ്ട അവസ്ഥയാണ് ഇന്ത്യയിൽ ഇന്നുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പലതും തുറന്നു പറയാനാവാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. മലയാള മനോരമ ഹോർത്തൂസ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്∙ പുതുപുസ്തകം തുറക്കുമ്പോഴത്തെ പുത്തൻ മണമാണ് കടലോരത്തെ കാറ്റിനിപ്പോൾ.ഹോർത്തൂസിനെത്തുന്ന അക്ഷരപ്രേമികൾക്കു പുസ്തകങ്ങളുമായി മടങ്ങാൻ മനോരമ ബുക്സ് ഒരുക്കുന്ന പുസ്തകശാല സന്ദർശിക്കാം. മലയാളത്തിലെയും രാജ്യാന്തരതലത്തിലെയും പ്രസാധകരുടെ 7,500 ടൈറ്റിലുകളിലായി 3 ലക്ഷത്തോളം പുസ്തകങ്ങൾ വിൽപനയ്ക്കുണ്ട്.
കണ്ടു കണ്ടു വലുതായ കടൽ സാക്ഷി, പല കോടി കാലടിപ്പാടുകൾ പതിഞ്ഞ മണൽത്തീരം സാക്ഷി; അക്ഷരങ്ങളുടെ, കലയുടെ, സംസ്കാരത്തിന്റെ കനലറിയാനും തണുവറിയാനും സാഹിത്യനഗരമുണർന്നു. ഇനിയുള്ള മൂന്നു പകൽ–രാവുകൾക്ക് ഉറക്കം തെല്ലു കുറയും. പുതുചിന്തകളിലേക്കു കണ്ണും കാതും മനസ്സും തുറന്ന് ആസ്വാദകർ കാറ്റുപോലലയും.
ഭാര്യയും ഭർത്താവുമൊന്നിച്ചാണ് ‘ഹോർത്തൂസി’ലെ ബിനാലെ പവിലിയൻ കാണാൻ പോകുന്നതെങ്കിൽ ‘എവിടെയാണ് നിങ്ങളുടെ അമ്മ ജീവിക്കുന്നത്? എവിടെയാണ് നിങ്ങളുടെ പ്രണയിനി ജീവിക്കുന്നത്?’ എന്ന ഇൻസ്റ്റലേഷനു സമീപം അൽപനേരമൊന്നു നിൽക്കണം.
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.