Activate your premium subscription today
ന്യൂഡൽഹി ∙ രേഖപ്പെടുത്തിയ വോട്ടും എണ്ണിയ വോട്ടും തമ്മിൽ തിരഞ്ഞെടുപ്പുഫലത്തെ ബാധിക്കാത്ത തരത്തിലുള്ള വ്യത്യാസമുണ്ടാകാമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് സംബന്ധിച്ച് കോൺഗ്രസ് നൽകിയ പരാതിക്കുള്ള മറുപടിയിലാണിതുള്ളത്. മഹാരാഷ്ട്രയിലെ വോട്ടർപട്ടികയിൽ നിയമവിരുദ്ധമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും വിശദമായ മറുപടിയിൽ പറയുന്നു.
മുംബൈ∙ തിരഞ്ഞെടുപ്പ് വിജയത്തിനു മൂന്നാഴ്ചയ്ക്കു ശേഷം മഹാരാഷ്ട്രയിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാഗ്പുരിലെ നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ 39 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. 19 പേർ ബിജെപിയിൽ നിന്നും 11 പേർ ശിവസേന ഷിൻഡെ വിഭാഗത്തിൽ നിന്നും 9 പേർ എൻസിപി വിഭാഗത്തിൽ നിന്നുമുള്ളവരാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
മുംബൈ ∙ തിരഞ്ഞെടുപ്പു ഫലം വന്ന് 20 ദിവസങ്ങൾ പിന്നിട്ടിട്ടും മന്ത്രിമാരെ നിശ്ചയിക്കാനോ വകുപ്പുകൾ വീതം വയ്ക്കാനോ മഹായുതിക്കു കഴിയാത്തതു സർക്കാരിനു നാണക്കേടാകുന്നു. മന്ത്രിസഭാ വികസനം നാളെ ഉണ്ടായേക്കുമെന്നാണു സൂചന. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളെ സന്ദർശിച്ചു.
മുംബൈ ∙ മന്ത്രിസഭാ വികസന ചർച്ചകൾക്കായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലെത്തി ബിജെപി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ആഭ്യന്തര വകുപ്പ് വേണമെന്ന ഷിൻഡെയുടെ ആവശ്യം അംഗീകരിക്കാനോ റവന്യു വകുപ്പ് വിട്ടുനൽകാനോ ബിജെപി തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 14ന് അന്തിമ തീരുമാനം ഉണ്ടായേക്കും.
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി മുൻ സ്പീക്കർ രാഹുൽ നർവേക്കറെ തിരഞ്ഞെടുത്തു. കൊളാബയിൽ നിന്നുള്ള ബിജെപി എംഎൽഎയായ നർവേക്കർ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. സ്പീക്കർ സ്ഥാനത്തേക്ക് ആരെയും മൽസരിപ്പിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. ഭരണപക്ഷത്തിനു വൻ ഭൂരിപക്ഷമുള്ളതിനാൽ സ്ഥാനാർഥിയെ നിർത്തുന്നതിൽ അർഥമില്ലാത്തതിനാലാണ് പിന്മാറ്റം.
മുംബൈ∙ മഹാരാഷ്ട്രയിൽ ഭരണത്തിലെത്തിയ മഹായുതി സഖ്യം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് നടത്തിയാണ് വിജയം കരസ്ഥമാക്കിയതെന്ന് ആരോപിച്ച് മഹാ വികാസ് അഘാഡി സഖ്യത്തിലെ എംഎൽഎമാർ നിയമസഭാ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. സഖ്യത്തിൽ നിന്ന് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച സമാജ്വാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ അബു അസ്മിയും റൈസ് ഷെയ്ഖും സത്യപ്രതിജ്ഞ ചെയ്തു.
മുംബൈ∙ മഹാ വികാസ് അഘാടി സംഖ്യത്തിൽ നിന്നു പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച് സമാജ്വാദി പാർട്ടി എംഎൽഎ അബു അസ്മി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം എംവിഎയുടെ സഖ്യകക്ഷിയായ ശിവസേന ഹിന്ദുത്വ അജണ്ട സ്വീകരിച്ചെന്ന് ആരോപിച്ചാണ് സമാജ്വാദി പാർട്ടി സഖ്യത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. മഹാരാഷ്ട്രയിൽ രണ്ടു എംഎൽഎമാരാണ് സമാജ്വാദി പാർട്ടിക്കുള്ളത്.
മുംബൈ∙ മഹാരാഷ്ട്രയിൽ നേടിയ വൻവിജയത്തിന്റെ കരുത്തിൽ മഹായുതി സഖ്യം അധികാരമേറ്റു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാം തവണയാണ് ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്. ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ, എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
മുംബൈ ∙ രാജ്യത്തിനുള്ള നാഗ്പുരിന്റെ സമ്മാനം: 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേവേന്ദ്ര ഫഡ്നാവിസിനെ ചൂണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിജെപി തൂത്തുവാരിയ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയെ നയിക്കാൻ 44 വയസ്സു മാത്രമുള്ള ഫഡ്നാവിസിനെ മോദിയും ഷായും ചേർന്ന് മുന്നോട്ടു നിർത്തിയപ്പോൾ മുതിർന്ന നേതാക്കൾ അദ്ഭുതപ്പെട്ടു. 10 വർഷത്തിനിപ്പുറം മുഖ്യമന്ത്രി കസേരയിലേക്കു മൂന്നാം വട്ടവും ഫഡ്നാവിസ് എത്തുന്നു. തന്ത്രപരമായ രാഷ്ട്രീയ നീക്കങ്ങളിലൂടെ ദേശീയ തലത്തിലും
മുംബൈ∙ മഹാരാഷ്ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് 5.30ന് സത്യപ്രതിജ്ഞ നടക്കുമെന്ന് ഫഡ്നാവിസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് മഹായുതി നേതാക്കൾ മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണനെ കണ്ടിരുന്നു. പിന്നാലെയാണു ഫഡ്നാവിസിനെ സർക്കാർ രൂപീകരിക്കാനായി ഗവർണർ ക്ഷണിച്ചത്.
മുംബൈ∙ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിന്റെ പേര് പാർട്ടി അംഗീകരിച്ചതായി മുതിർന്ന ബിജെപി നേതാവ്. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നിയമസഭാ കക്ഷിനേതാവിനെ തിരഞ്ഞെടുക്കാൻ ബിജെപി എംഎൽഎമാർ ഇന്നോ, നാളെയോ യോഗം ചേരുമെന്നും മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. ഇത് ജനകീയ സർക്കാരാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ചേർന്ന് മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും ഷിൻഡെ പറഞ്ഞ് മണിക്കൂറുകൾക്കകമാണ് ബിജെപി നേതാവ് മുഖ്യമന്ത്രിയായി ഫഡ്നാവിസിന്റെ പേര് അംഗീകരിച്ചെന്ന കാര്യം വ്യക്തമാക്കിയത്. ജൻമനാടായ സത്താറയിൽ നിന്ന് മുംബൈയിൽ തിരിച്ചെത്തിയ ഷിൻഡെ ഇന്നു സഖ്യകക്ഷി നേതാക്കളുമായുള്ള ചർച്ചയിൽ പങ്കെടുത്തേക്കും.
മുംബൈ∙ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് കാവൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ‘‘ഈ സർക്കാർ ജനകീയ സർക്കാരാണ്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അന്തിമ തീരുമാനം എടുക്കും. ബിജെപി എംഎൽഎമാർ യോഗം ചേരും. അവർ തീരുമാനിക്കും’’ – ഷിൻഡെ പറഞ്ഞു.
മുംബൈ∙ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനമൊഴിയുന്ന ഏക്നാഥ് ഷിൻഡെയ്ക്ക് രണ്ടു ദിവസമായി പനിയും തൊണ്ടയിൽ അണുബാധയുമാണെന്ന് ഡോക്ടർ. അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും കുടുംബ ഡോക്ടർ ആർ.എം. പത്രെ പറഞ്ഞു. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ സ്വന്തം ഗ്രാമത്തിൽ 4 ഡോക്ടർമാരുടെ സംഘം ഏകനാഥ് ഷിൻഡെയെ ചികിത്സിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ അവസാന മണിക്കൂറിൽ 76 ലക്ഷം വോട്ട് പോൾ ചെയ്തതിൽ ദുരൂഹതയുണ്ടെന്ന കോൺഗ്രസ് ആരോപണം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ ക്രമക്കേട് അടക്കം ഒട്ടേറെ സംശയങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മഹാരാഷ്ട്ര ഘടകം പരാതി നൽകിയതിനു പിന്നാലെയാണിത്. കോൺഗ്രസ് പ്രതിനിധിസംഘത്തെ 3ന് കൂടിക്കാഴ്ചയ്ക്ക് കമ്മിഷൻ ക്ഷണിക്കുകയും ചെയ്തു.
മുംബൈ∙ മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിനായി മുംബൈയിൽ ചേരാനിരുന്ന മഹായുതി സഖ്യത്തിന്റെ യോഗം റദ്ദാക്കി. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയുടെ യോഗവും അവസാന നിമിഷം ഉപേക്ഷിച്ചു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് ഏറെകുറെ ഉറപ്പായിരിക്കെയാണ് നാടകീയ സംഭവം. ഏക്നാഥ് ഷിൻഡെ സത്താറയിലെ തന്റെ ഗ്രാമത്തിലേക്ക് പോയെന്നും അദ്ദേഹം തിരിച്ചെത്തിയതിനു ശേഷം യോഗങ്ങൾ നടക്കുമെന്നുമാണ് വിവരം.
ന്യൂഡല്ഹി ∙ മഹാരാഷ്ട്രയില് സര്ക്കാര് രൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്ണായക യോഗം ഇന്ന് ഡല്ഹിയില്. നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപി സഖ്യം വന് വിജയം നേടിയെങ്കിലും സര്ക്കാര് രൂപീകരണം വൈകുന്ന പശ്ചാത്തലത്തിലാണ് യോഗം. മഹായുതി നേതാക്കളുമായാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി സ്ഥാനത്ത് വീതംവയ്പ് ഉണ്ടാകുമോ രണ്ട് ഉപമുഖ്യമന്ത്രിമാര് വേണമോ എന്ന കാര്യത്തിലും തീരുമാനമാവും.
റാഞ്ചി ∙ ജെഎംഎം നേതാവ് ഹേമന്ത് സോറൻ ഇന്ന് ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഹേമന്ത് സോറൻ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. റാഞ്ചിയിലെ മോർഹബാദി മൈതാനത്തു നടക്കുന്ന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ്
മുംബൈ∙ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച ബിജെപി തീരുമാനത്തെ പിന്തുണയ്ക്കുമെന്നും താൻ ഒരു തടസമാകില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചെന്നും ശിവസേന നേതാവും മുൻമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ. മഹാരാഷ്ട്രയിലേത് ജനങ്ങളുടെ വിജയമാണെന്നും ഷിൻഡെ പറഞ്ഞു. മഹായുതിക്ക് വലിയ വിജയം സമ്മാനിച്ച ജനങ്ങൾക്കും പൂർണ
ന്യൂഡൽഹി∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന ഓൺലൈൻ മാധ്യമമായ ‘ദ് വയറി’ന്റെ റിപ്പോർട്ട് തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. ‘ദ് വയർ’ പുറത്തുവിട്ടത് പോസ്റ്റൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇവിഎം വോട്ടുകളും പോസ്റ്റൽ വോട്ടുകളും വ്യത്യസ്തമായാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവിടുന്ന പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതെന്നും 5,38,225 പോസ്റ്റൽ വോട്ടുകൾ കണക്കാക്കാതെയുള്ള സംഖ്യയാണ് ഓൺലൈൻ മാധ്യമം പുറത്തുവിട്ടതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു.
മുംബൈ∙ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയാരെന്ന സസ്പെൻസ് ഒളിപ്പിച്ചുവച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രാജിവച്ചു. 14-ാം നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. വൻ വിജയം നേടിയ മഹായുതി സഖ്യത്തിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ ഇന്ന് അധികാരമേറ്റെടുക്കും. 288 അംഗ നിയമസഭയിൽ ബിജെപിക്ക് 132 അംഗങ്ങളുണ്ട്.
മുംബൈ∙ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമാൺ സേനയ്ക്ക് (എംഎൻഎസ്) തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി കാരണം പ്രാദേശിക പാർട്ടി സ്ഥാനവും ചിഹ്നവും നഷ്ടപ്പെട്ടേക്കും. മത്സരിച്ച 130 സീറ്റുകളിൽ ഒന്നിൽ പോലും വിജയിച്ചില്ലെന്നു മാത്രമല്ല രാജ് താക്കറെയുടെ മകൻ അമിത് കന്നിയങ്കത്തിൽ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു.
മുംബൈ∙ സ്വതന്ത്രരും ചെറുപാർട്ടികളും പ്രാദേശിക പാർട്ടികളും ആധിപത്യം പുലർത്തിയ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സ്ഥാനാർഥികൾ 28 സീറ്റിൽ മൂന്നാമതും ഒരു സീറ്റിൽ നാലാമതുമായി ഒതുങ്ങി. ബിജെപിയുടെ ബി ടീമെന്ന് കോൺഗ്രസ് ആരോപിക്കുന്ന ഉവൈസിയുടെ എഐഎംഐഎം 5 മണ്ഡലങ്ങളിൽ രണ്ടാമതെത്തി.
മുംബൈ∙ ഡൽഹി ഒഴികെയുള്ള ഇന്ത്യൻ നഗരങ്ങളില് സിഎൻജി വില വർധിച്ചു. കിലോയ്ക്ക് 2 രൂപയാണ് കൂട്ടിയത്. ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡൽഹിയിൽ വില വർധനവ് ഇല്ല. അതേസമയം ഡൽഹിയുടെ സമീപ പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിൽ വില വർധിച്ചിട്ടുണ്ട്. മുംബൈയിലും രാജ്യത്തെ മറ്റപ പല നഗരങ്ങളിലും സിഎൻജി വില കിലോഗ്രാമിന് 2 രൂപ വർധിപ്പിച്ചു. വില വർധനയുടെ കാരണം ഇതുവരെ കമ്പനികൾ വ്യക്തമാക്കിയിട്ടില്ല.
ഉപതിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഉടലെടുത്ത വാക്പോരുകളും സംസ്ഥാന ബിജെപിയിലെ ഭിന്നതകളുമാണ് ഇന്നത്തെ പ്രധാനവാർത്തകൾ. ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ. സി.കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വത്തിൽ അതൃപ്തി ഉണ്ടായിരുന്നെന്നും അക്കാര്യം സംസ്ഥാന നേതൃത്വത്തെ
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടിയിൽനിന്ന് പാഠം പഠിച്ച് ബിജെപിയും സഖ്യകക്ഷികളും ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തിയ വിവിധ ക്ഷേമപദ്ധതികളും രാഷ്ട്രീയ തന്ത്രങ്ങളുമാണ് മഹാരാഷ്ട്ര നിയമസഭയിൽ അവർക്ക് ചരിത്രവിജയം നേടിക്കൊടുത്തത്. പ്രതിവർഷം 2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള സ്ത്രീകൾക്ക് മാസംതോറും 1500 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു നൽകുന്ന ‘മുഖ്യമന്ത്രി ലാഡ്കി ബഹിൻ യോജന’യും ജനസംഖ്യയിൽ 80 ശതമാനത്തോളം വരുന്ന ഹിന്ദുവിഭാഗത്തെ ഏകീകരിക്കാൻ ആസൂത്രണം ചെയ്ത ‘ഏക് ഹേ തോ സേഫ് ഹെ’ (ഒന്നിച്ചുനിന്നാൽ നാം സുരക്ഷിതരാണ്), ‘ബഠേംഗെ തോ കഠേംഗെ’ (ഭിന്നിച്ചാൽ നശിക്കും) എന്നീ മുദ്രാവാക്യങ്ങളും എല്ലാ തിരഞ്ഞെടുപ്പു പ്രവചനങ്ങളും തെറ്റിച്ചു. ആകെയുള്ള 288 സീറ്റിൽ 235 എണ്ണം ബിജെപിയുടെ മഹായുതി സഖ്യം നേടി. സംഘടനാ മികവും ഘടകകക്ഷികൾക്കിടയിലെ ഏകോപനവും ആർഎസ്എസിന്റെ സജീവമായ ഇടപെടലും അവരുടെ വിജയം അനായാസമാക്കിയതായി കാണാം. ഏഴ് മാസം മുൻപു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റ് പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ നരേന്ദ്ര മോദി– അമിത് ഷാ കൂട്ടുകെട്ടിനെ മഹാരാഷ്ട്രയിലെ വോട്ടർമാർ ചെവിക്കു പിടിച്ചിരുത്തുകയായിരുന്നു. സംസ്ഥാനത്തെ നാൽപത്തിയെട്ടിൽ വെറും 18 സീറ്റ് മാത്രം അവർക്കു നൽകിയപ്പോൾ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാമുന്നണി 30 സീറ്റിൽ വിജയിച്ച് ശക്തമായ തിരിച്ചുവരവു നടത്തി. നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ,
മുംബൈ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പഠോളെ രാജിവച്ചെന്ന വാർത്തകൾ പുറത്തുവന്നു. പിന്നാലെ രാജിവച്ചിട്ടില്ലെന്ന വിശദീകരണവുമായി പഠോളെ രംഗത്തെത്തി. വാർത്തകൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദർഭ മേഖലയിൽ പാർട്ടിയിലേക്കു വോട്ടുകൾ വീഴ്ത്താൻ കെൽപ്പുള്ളയാളെന്നു പ്രതീക്ഷിച്ച പഠോളെ സ്വന്തം മണ്ഡലമായ സാകോലിയിൽ വെറും 208 വോട്ടുകൾക്കാണ് ജയിച്ചത്. ബിജെപിയുടെ അവിനാഷ് ആനന്ദറാവു ബ്രഹ്മാൻകർ ആയിരുന്നു എതിരാളി. മത്സരിച്ച 103 സീറ്റുകളിൽ ആകെ 16 ഇടത്തെ കോൺഗ്രസിന് ജയിക്കാനായുള്ളൂ.
മുംബൈ ∙ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസിനെ പിന്തുണച്ച് അജിത് പവാർ. ഫഡ്നാവിസിന്റെ മുഖ്യമന്ത്രി സ്ഥാനത്തെ എതിർക്കില്ലെന്ന് അജിത് പവാർ ബിജെപി നേതൃത്വത്തെ അറിയിച്ചു. ആദ്യ രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടിലാണ് ഏക്നാഥ് ഷിൻഡെ വിഭാഗം.
റാഞ്ചി∙ ജാർഖണ്ഡിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ 28നു നടത്തും. ഇന്ത്യ മുന്നണി പാർലമെന്ററി പാർട്ടി നേതാവായി ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറനെ തിരഞ്ഞെടുത്തു.
മുംബൈ∙ മഹാരാഷ്ട്ര മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്നു നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെ അഭ്യർഥിച്ച പശ്ചാത്തലത്തിൽ ഫഡ്നാവിസ്, ഷിൻഡെ, അജിത് പവാർ എന്നിവരുമായി കേന്ദ്രമന്ത്രി അമിത് ഷാ ഡൽഹിയിൽ ചർച്ച നടത്തും. അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം 3 പാർട്ടികളുടെയും എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. നിലവിലെ നിയമസഭയുടെ കാലാവധി നാളെ അർധരാത്രി തീരുന്നതിനാൽ അതിനകം സർക്കാർ രൂപീകരിക്കേണതുണ്ടെന്ന അനിവാര്യതയുമുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തേക്കു ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനു തന്നെയാണ് പ്രഥമപരിഗണന.
മുംബൈ∙ തിരഞ്ഞെടുപ്പിൽ ഈ തിരിച്ചടി പ്രതീക്ഷിച്ചതല്ലെന്നും പരാജയ കാരണങ്ങൾ പഠിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും എൻസിപി (ശരദ്) നേതാവ് ശരത് പവാർ. മഹാ വികാസ് അഘാഡി (ഇന്ത്യ) സഖ്യം തിരഞ്ഞെടുപ്പിൽ കൂടുതൽ ശക്തമായി പ്രവർത്തിക്കണമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘‘ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ഇന്ത്യാ സഖ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. കൂടുതൽ ശക്തമായ പ്രവർത്തനം നിയമസഭയിലേക്ക് നടത്തണമായിരുന്നു’’– പവാർ പിടിഐയോട് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാ വിജയം നേടിയ മഹായുതി സഖ്യം മഹാരാഷ്ട്രയിലും ഇന്ത്യാ സഖ്യം ജാർഖണ്ഡിലും സർക്കാർ രൂപീകരണ നീക്കങ്ങൾ ആരംഭിച്ചതാണ് ഇന്ന് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട വാർത്തകൾ. കേരളത്തിൽ ലോക്സഭാ–നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾ നടത്തിയ പ്രതികരണങ്ങളും വാർത്താപ്രാധാന്യം നേടി.
മുംബൈ∙ തിരഞ്ഞെടുപ്പിൽ മഹായുതി മുന്നണിക്ക് മഹാവിജയം ലഭിച്ചതോടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ ആരംഭിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകൾ നാളെ നടന്നേക്കാമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയോ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസോ മുഖ്യമന്ത്രിയാകാനാണ് സാധ്യത. കേവല ഭൂരിപക്ഷത്തിന് അടുത്ത് സീറ്റുകൾ നേടിയതിനാൽ ബിജെപിക്ക് സഖ്യകക്ഷികളെ കാര്യമായി ആശ്രയിക്കേണ്ടതില്ല. അതുകൊണ്ടു തന്നെ ദേവേന്ദ്ര ഫഡ്നാവിസിന് സാധ്യത കൂടുതലാണ്.
മുംബൈ∙ മഹാരാഷ്ട്രയിൽ ബിജെപി നേടിയ മിന്നും വിജയത്തിനു പിന്നിൽ ആർഎസ്എസിന്റെ നിർണായക ഇടപെടലുകളെന്ന് വിലയിരുത്തൽ. ജൂണിൽ പുറത്തുവന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നിരാശാജനകമായ പ്രകടനത്തെ തുടർന്നാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടുതൽ പങ്ക് വഹിക്കാൻ ആർഎസ്എസ് തീരുമാനിച്ചതെന്ന് മുതിർന്ന സ്വയംസേവകനും ദീർഘകാലം ആർഎസ്എസ് നിരീക്ഷകനുമായ ദിലീപ് ദിയോധർ പറഞ്ഞു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഡൽഹിയിലെ ബിജെപി നേതാക്കൾ, ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ്, ആർഎസ്എസ്-ബിജെപി കോ ഓർഡിനേറ്റർ അരുൺകുമാർ എന്നിവർ ഉൾപ്പെട്ട പ്രധാന ബിജെപി നേതാക്കളുടെ ഒരു ടീമാണ് അതുൽ ലിമായെക്കൊപ്പം ബിജെപിയുടെ വിജയത്തിനായി പ്രവർത്തിച്ചത്.
മുംബൈ∙ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന്റെ വിജയത്തിന് അടിത്തറ പാകിയത് ആർഎസ്എസിന്റെ ജോയിന്റ് ജനറൽ സെക്രട്ടറി അതുൽ ലിമായെ. ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനത്ത് ഭരണം നഷ്ടപ്പെടുന്നത് സംഘടനയുടെ സ്വാധീനത്തെയും പ്രത്യയശാസ്ത്ര ലക്ഷ്യങ്ങളെയും സാരമായി ബാധിക്കുമെന്നു മുൻകൂട്ടി കണ്ടാണ് അതുലിനെ ഇറക്കി ആർഎസ്എസ് കളംനിറഞ്ഞത്. മുംബൈ, പുണെ, നാഗ്പുർ തുടങ്ങിയ നഗര കേന്ദ്രങ്ങളിൽ വോട്ടർമാർക്കിടയിൽ വലിയ തോതിൽ പ്രചാരണം നടത്തി അവരെ ബിജെപിയിലേക്ക് എത്തിക്കുന്നതിൽ ആർഎസ്എസ് വഹിച്ച പങ്ക് ചെറുതല്ല. ജൂണിൽ പുറത്തുവന്ന ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിനു ശേഷമാണ് സംസ്ഥാനത്ത് ആർഎസ്എസ് കൂടുതൽ സജീവമായത്. നേതൃത്വം നൽകാൻ അതുലിനെ നിയോഗിച്ചതും ഈ സമയത്താണ്.
റാഞ്ചി∙ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറൻ രാജ്ഭവനിലെത്തി മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗത്തിനുശേഷമാണ് സോറൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. ജാർഖണ്ഡിൽ ഇന്ത്യാ സഖ്യത്തിന് ഭരണത്തുടർച്ച ലഭിച്ചിരുന്നു. ഇന്ത്യാ സഖ്യം അംഗബലം 47ല്നിന്ന് 56 ആക്കി. ബിജെപിക്ക് 21 സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേതിലും 4 സീറ്റ് കുറഞ്ഞു.
ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽപെട്ട് 5 മാസത്തോളം ജയിലിൽ കഴിയേണ്ടിവന്ന ഹേമന്ത് സോറന് (49) ഇതു മധുരപ്രതികാരമാണ്. ഇക്കൊല്ലം ജനുവരി 31നാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. തുടർന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. മുതിർന്ന നേതാവായ ചംപയ് സോറനാണു പകരം മുഖ്യമന്ത്രിയായത്. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ഹേമന്ത് വീണ്ടും മുഖ്യമന്ത്രിയായതോടെ പിണങ്ങിയ ചംപയ് സോറൻ ജെഎംഎം വിട്ടു ബിജെപിയിൽ ചേർന്നു. പിതാവ് ഷിബു സോറന്റെ അടുത്തയാളായിരുന്ന ചംപയ് സോറന്റെ പാർട്ടി മാറ്റം ഹേമന്തിനു കനത്ത ആഘാതമായിരുന്നു. സംസ്ഥാനത്തു കാര്യമായി നേതാക്കളില്ലാത്ത കോൺഗ്രസിനെ ഒപ്പംചേർത്തു പൊരുതിയ ഹേമന്ത് തന്നെയാണ് ഇന്ത്യാസഖ്യത്തിന്റെ വിജയശിൽപി. ഷിബു സോറന്റെ കിരീടം ഈ തിരഞ്ഞെടുപ്പുവിജയത്തിലൂടെ ജാർഖണ്ഡ് ജനത ഹേമന്തിന്റെ തലയിൽ ചാർത്തി.
മൂന്നാംദിവസം മുഖ്യമന്ത്രി പദത്തിൽനിന്നിറക്കിയവരെ നെടുകെ പിളർത്തി വീണ്ടും ഭരണത്തിൽ കയറിയ തന്ത്രജ്ഞനാണു ദേവേന്ദ്ര ഫഡ്നാവിസ്. ഉപമുഖ്യമന്ത്രി സ്ഥാനമെന്ന ഒരു ചുവടു പിന്നിലേക്കു മാറിയത്, വെറുതേയായില്ലെന്ന് ഉറപ്പിക്കുന്നതാണു തിരഞ്ഞെടുപ്പുഫലം. കേവലഭൂരിപക്ഷത്തിന് ഏതാനും സീറ്റ് മാത്രം പിന്നിൽ നിൽക്കുന്ന ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്കു മറ്റൊരു പേരുണ്ടാകില്ല.
ന്യൂഡൽഹി ∙ നുഴഞ്ഞുകയറ്റം ആദിവാസികളെ ഭൂരഹിതരാക്കുമെന്ന പ്രചാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ള താരപ്രചാരകർ, ആദിവാസികൾ ദൈവത്തെപ്പോലെ കാണുന്ന ബിർസ മുണ്ടയെ പ്രകീർത്തിച്ചുള്ള പ്രസംഗങ്ങൾ, നഗരങ്ങളെ ഇളക്കിമറിച്ച റോഡ് ഷോകൾ, ചംപയ് സോറനെ സ്വന്തം പാളയത്തിലെത്തിച്ച പൂഴിക്കടകൻ. എന്നിട്ടും ബിജെപിക്കു ജാർഖണ്ഡിൽ അധികാരം തിരിച്ചുപിടിക്കാൻ കഴിയാതിരുന്നതിന്റെ പ്രധാന കാരണം പ്രാദേശിക വികാരങ്ങൾ മനസ്സിലാക്കാതെ പോയതാണ്.
മുംബൈ ∙ ‘യഥാർഥ ശിവസേനയും എൻസിപിയും’ ഏതെന്ന് തെളിയിക്കാനുള്ള പോരാട്ടത്തിൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ ഉത്തരമായി. പരസ്പരം ഏറ്റുമുട്ടിയ 50 നിയമസഭാ മണ്ഡലങ്ങളിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷം 36 മണ്ഡലങ്ങളിലാണ് ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തെ പരാജയപ്പെടുത്തിയത്. 14 മണ്ഡലങ്ങളിൽ ഉദ്ധവ് പക്ഷത്തിനായിരുന്നു ജയം.
മുംബൈ ∙ മഹാരാഷ്ട്രയിൽ ഇളമുറക്കാരുടെ പോരാട്ടത്തിൽ തിളക്കമാർന്ന വിജയവുമായി ആദിത്യ താക്കറെ. വർളി നിയമസഭാ മണ്ഡലത്തിൽ നടന്ന താരപോരാട്ടത്തിൽ താക്കറെ കുടുംബത്തിലെ ഇളമുറക്കാരനായ മുൻ മന്ത്രി ആദിത്യ താക്കറെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് തുടർച്ചയായ രണ്ടാം തവണയും ജയിച്ചത്. കോൺഗ്രസിൽനിന്നു രാജിവച്ച് ശിവസേനാ
മുംബൈ ∙ അസ്ഥിരതയും അനിശ്ചിതത്വവും അരങ്ങുവാണ അഞ്ച് വർഷത്തെ രാഷ്ട്രീയ കാലാവസ്ഥയ്ക്കൊടുവിൽ മഹായുതി സഖ്യം കേവലഭൂരിപക്ഷം ഉറപ്പിക്കുമ്പോൾ വിജയത്തിലെ നായകനായി ദേവേന്ദ്ര ഫഡ്നാവിസ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു ശേഷം മാസങ്ങൾക്കുള്ളിൽ മുന്നണിയെ മിന്നുന്ന ജയത്തോടെ ഭരണത്തിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചവരിൽ ഒന്നമനാണ് ഫഡ്നാവിസ്. മഹായുതി സഖ്യം മിന്നുന്ന ജയം നേടുകയും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയും ചെയ്ത സാഹചര്യത്തിൽ 54 –കാരനായ ദേവേന്ദ്ര ഫഡ്നാവിസിന്റെ പേരാണ് സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയാകാൻ ഉയർന്നു കേൾക്കുന്നത്.
ഭരണഘടനാ സംരക്ഷണം, വോട്ടുധ്രുവീകരണം, സാമൂഹികനീതി തുടങ്ങിയ ‘ദേശീയ’ വിഷയങ്ങളുമായി മഹാവികാസ് അഘാഡി സഖ്യത്തിന്റെ (എംവിഎ) തിരഞ്ഞെടുപ്പു പ്രചാരണം മഹാരാഷ്ട്രയിൽ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. അതിനിടയിലാണ് ധാരാവി ഡവലപ്മെന്റ് പ്രോജക്ട് വിഷയം വീണുകിട്ടുന്നത്. പക്ഷേ, അപ്പോഴും ധാരാവിയിലെ സാധാരണക്കാരുടെ പ്രശ്നങ്ങളേക്കാൾ കോൺഗ്രസും ശിവസേന (ഉദ്ധവ് താക്കറെ) ഉൾപ്പെടെയുള്ള എംവിഎ സഖ്യ പാർട്ടികളും പ്രാധാന്യം നൽകിയത് പ്രോജക്ടുമായി ബന്ധപ്പെട്ടു കിടന്ന ഗൗതം അദാനിക്കായിരുന്നു. കേന്ദ്ര സർക്കാരും അദാനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ കത്തിക്കയറിയത്. ഈ വിവാദം കത്തിക്കയറവേ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡേയോട് ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർ അഭിപ്രായം ചോദിച്ചു. ഷിൻഡെയുടെ മറുപടി ഇങ്ങനെ: ‘‘ഏയ്, നിങ്ങളെന്താണീ പറയുന്നത്. മഹാരാഷ്ട്രയിൽ പ്രാദേശിക വിഷയങ്ങൾക്കേ പ്രാധാന്യമുള്ളൂ. ദേശീയ വിഷയങ്ങളൊന്നും ഇവിടെ വിലപ്പോവില്ല. ഈ സംസ്ഥാനത്ത് ഞങ്ങൾ ചെയ്തത് എന്താണെന്ന് ജനം കണ്ടതാണ്. അവർ ഞങ്ങൾക്കുതന്നെ വോട്ടും ചെയ്യും...’’. തിരഞ്ഞെടുപ്പു പ്രചാരണത്തിന് സംസ്ഥാനത്തെയാകെ ബാധിക്കുന്ന തരം വിഷയങ്ങള്ക്കു കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും കോൺഗ്രസും ഇന്ത്യാ സഖ്യവും മനസ്സിലാക്കിയേ തീരൂ. കാരണം, മഹാരാഷ്ട്രയിൽ അത്ര വലിയ പരാജയമാണ് എംവിഎ സഖ്യം നേരിട്ടിരിക്കുന്നത്. ആകെ മത്സരിച്ച 103 സീറ്റിൽ 16 ഇടത്തു മാത്രമാണ് കോൺഗ്രസ് ജയിച്ചത്. 2019ൽ 44 സീറ്റ് ജയിച്ചയിടത്താണിത്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 89 ഇടത്ത് മത്സരിച്ചപ്പോൾ ജയം 20 സീറ്റുകളിൽ മാത്രം. എൻസിപി ശരദ് പവാർ വിഭാഗവും പരാജയത്തിന്റെ കയ്പറിഞ്ഞു. മത്സരിച്ച 87 സീറ്റിൽ 10 ഇടത്തു മാത്രം ജയം. അതേസമയം, 148 സീറ്റിൽ മത്സരിച്ച ബിജെപി 132 ഇടത്തു ജയിച്ചു (2019ൽ 105 സീറ്റ്) ശിവസേന ഷിൻഡെ വിഭാഗം
മുംബൈ∙ മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാൻ ഒരു ഒരു പ്രതിപക്ഷ പാർട്ടിക്കും കഴിഞ്ഞേക്കില്ല. മഹാ വികാസ് അഘാഡി സഖ്യം ദയനീയ പരാജയം ഏറ്റുവാങ്ങിയ തിരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെയും എൻസിപി ശരദ് പവാർ വിഭാഗത്തിന്റെയും കോൺഗ്രസിന്റെയും ശക്തികേന്ദ്രങ്ങളിലേക്ക് കടന്നുകയറിയാണ്
ന്യൂഡൽഹി∙ ഭരണഘടനയിൽ വഖഫ് നിയമത്തിന് വ്യവസ്ഥയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ വോട്ട് ബാങ്ക് ഉയർത്താനാണ് ഇത് ചെയ്തത്. പ്രീണനത്തിനായി കോൺഗ്രസ് നിയമങ്ങൾ ഉണ്ടാക്കുകയായിരുന്നു. ഒരുകാലത്ത് കോൺഗ്രസ് ജാതി വിഭജനത്തിനെതിരെ സംസാരിച്ചിരുന്നു. എന്നാൽ ഇന്ന് ഈ കുടുംബം തന്നെയാണ് ജാതിയുടെ വിഷം
മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി സഖ്യം സംസ്ഥാനത്ത് നേടിയ വിജയത്തിൽ പ്രതീക്ഷ അർപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട നേതാക്കൾ ഞെട്ടലിൽ. നാലു മാസത്തിനിടെ ബിജെപിക്ക് എങ്ങനെയാണ് ഇത്രയധികം സീറ്റ് നേടാനായതെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ ചോദ്യം. ‘‘കോവിഡ് സമയത്ത് കുടുംബനാഥനെന്ന നിലയിൽ ഞാൻ പറയുന്നത് ശ്രദ്ധിച്ച മഹാരാഷ്ട്രയ്ക്ക് എങ്ങനെയാണ് എന്നോടിങ്ങനെ പെരുമാറാനായത് ? നാലു മാസത്തിനുള്ളിൽ അവർക്ക് എങ്ങനെയാണ് ഇത്രയധികം സീറ്റുകൾ നേടാനായത്? ഇത്തരമൊരു ഫലത്തിനായി അവർ എവിടെയാണ് മെഴുകുതിരി കത്തിച്ചത്?’’ – ഉദ്ധവ് താക്കറെ ചോദിച്ചു.
ഇന്ത്യൻ തിരഞ്ഞെടുപ്പു ചതുരംഗക്കളത്തിലെ ഏറ്റവും പ്രയാസമുള്ള കരുനീക്കങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലേത്. ഒന്നു രണ്ടായും രണ്ടു നാലായും പിരിഞ്ഞുപിരിഞ്ഞ് പാർട്ടികളുടെ എണ്ണം കൂടിയപ്പോൾ മഹാരാഷ്ട്രയുടെ തിരഞ്ഞെടുപ്പു കളത്തിലെ കരുനീക്കങ്ങളും കടുപ്പമേറിയതായിരുന്നു. ഒടുവിൽ കളി തീർന്നപ്പോൾ ജയം മഹായുതി സഖ്യത്തിന്. അഞ്ചു വർഷം മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിച്ച രണ്ടു പാർട്ടികൾ, നാലായി പിരിഞ്ഞ് രണ്ടു ചേരിയിൽനിന്നു പരസ്പരം പോരടിക്കുന്നതിനാണ് ഇത്തവണ മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡിയുടെ മുന്നേറ്റം കണ്ടു പകച്ചുപോയിടത്തുനിന്നാണു നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന്റെ തകർപ്പൻ തിരിച്ചുവരവ്. കിങ് ആരാകും, കിങ് മേക്കർ ആരാവും തുടങ്ങിയ തർക്കങ്ങൾ തിരഞ്ഞെടുപ്പു ഘട്ടത്തിലാകെ മുന്നണിയെ അലട്ടിയിരുന്നെങ്കിൽ ആശയക്കുഴപ്പങ്ങളെയെല്ലാം മറികടക്കുന്നതാണു തിരഞ്ഞെടുപ്പു ഫലം. അഴിമതിയും വിലക്കയറ്റവും കാർഷിക പ്രശ്നങ്ങളുമുയർത്തി വോട്ട് ചോദിച്ച മഹാവികാസ് അഘാഡിയെ മഹാരാഷ്ട്രയിലെ കർഷകരടക്കമുള്ള ജനത പുറന്തള്ളിയെന്നും ഫലം വ്യക്തമാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹായുതിക്ക് 17 സീറ്റും മഹാവികാസ് അഘാഡിക്കു 31 സീറ്റുമാണു ലഭിച്ചത്. തിരിച്ചടിയോടെ മഹായുതി പാഠം പഠിച്ചു. സ്ത്രീകളും കർഷകരും ന്യൂനപക്ഷവുമാണു കൈവിട്ടതെന്നു തിരിച്ചറിഞ്ഞു. സ്ത്രീകൾക്കു വേണ്ടി സർക്കാർ
കോട്ടയം ∙ മറാത്താ യുദ്ധം ദേശീയ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും ? ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് മൂന്നാമൂഴം ലഭിച്ചതിനു ശേഷം എല്ലാ കണ്ണുകളും മഹാരാഷ്ട്രയിലായിരുന്നു. പ്രതിപക്ഷ ഐക്യമായ ഇന്ത്യാ മുന്നണിയുടെ ശിൽപിയായ ശരദ് പവാറിന്റെ തട്ടകം. ഭരണം നടത്തുന്ന എൻഡിഎ മുന്നണിയുടെ ആശയ തലസ്ഥാനമായ ആർഎസ്എസിന്റെ ആസ്ഥാനമായ സംസ്ഥാനം. അതിലും ഉപരി സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്നാണ് രാഷ്ട്രീയ പാർട്ടികൾക്കുള്ള ഫണ്ട് ഒഴുകുന്നതും. ഇനി ഉടനെ നടക്കാനുള്ള ഡൽഹി തിരഞ്ഞെടുപ്പാണ്. എൻഡിഎയുടെയും ഇന്ത്യാ സഖ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പായി മഹാരാഷ്ട്രയും ജാർഖണ്ടും മാറുന്നതിനു കാരണം ഇവയാണ്.
ന്യൂഡൽഹി∙ മഹാരാഷ്ട്രയിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തോൽവി വിശദമായി വിശകലനം ചെയ്യുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. പിന്തുണ നൽകിയ സംസ്ഥാനത്തെ എല്ലാ വോട്ടർമാർക്കും പ്രവർത്തകരുടെ കഠിനാധ്വാനത്തിനും രാഹുൽ നന്ദി പറഞ്ഞു. ഇന്ത്യ സഖ്യത്തിനു വലിയ ജനവിധി
ന്യൂഡൽഹി∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) പ്രകടനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിൽ വികസനം വിജയിക്കുന്നുവെന്നാണ് മോദി എക്സിൽ കുറിച്ചത്.
ഹേമന്ദ് പാളയത്തില്നിന്ന് ചംപയ് സോറന് ഉള്പ്പെടെയുള്ള നേതാക്കളെ അടര്ത്തിയെടുത്തിട്ടും ജാര്ഖണ്ഡില് വീണ്ടും ബിജെപിക്കു പിഴച്ചു. എക്സിറ്റ് പോള് പ്രവചനങ്ങളെ കാറ്റില്പ്പറത്തി ജാര്ഖണ്ഡില് ജാര്ഖണ്ഡ് മുക്തി മോര്ച്ച (ജെഎംഎം) സര്ക്കാരിനു ഭരണത്തുടര്ച്ച. 81 സീറ്റുള്ള സംസ്ഥാനത്ത് 54 സീറ്റ്
മുംബൈ∙ മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം അധികാരം ഉറപ്പിച്ചതോടെ ഏക്നാഥ് ഷിൻഡെയുടെ പിൻഗാമിയായി ആര് മുഖ്യമന്ത്രിയാകും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ടെന്ന് രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. എന്നാൽ എല്ലാവരുമായും കൂടിയാലോചിച്ച ശേഷമേ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഖ്യ നേതാക്കളോട് നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.
മുംബൈ ∙ പരമ്പരാഗത സഖ്യങ്ങള് തകരുകയും പുതിയ സഖ്യങ്ങള് ഉദിക്കുകയും ചെയ്ത അഞ്ചു വർഷത്തിനു ശേഷം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന് തിളക്കമാർന്ന വിജയം. എക്സിറ്റ് പോൾ ഫലങ്ങളെ സാധൂകരിക്കുന്ന വിജയമാണ് മഹായുതി നേടിയത്. പിളർന്ന് രണ്ടു മുന്നണികളിലായി നിലകൊണ്ട ശിവസേനയ്ക്കും എൻസിപിക്കും നിർണായകമായിരുന്ന തിരഞ്ഞെടുപ്പിൽ ശിവസേന ഏകനാഥ് ഷിൻഡെ വിഭാഗവും എൻസിപി അജിത് പവാർ വിഭാഗവും കരുത്തറിയിച്ചു.
ന്യൂഡൽഹി ∙ മഹാരാഷ്ട്രയിൽ വോട്ടിനു വേണ്ടിയെത്തിച്ച പണം പിടികൂടിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, വക്താവ് സുപ്രിയ ശ്രിനതെ എന്നിവർക്കെതിരെ ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ വക്കീൽ നോട്ടിസ് അയച്ചു. 3 പേരും മാപ്പു പറയണമെന്നും ഇതു മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നുമാണ് ആവശ്യം.
മുംബൈ ∙ ജാർഖണ്ഡിൽ ഇന്ത്യാ മുന്നണി കുതിപ്പ് തുടരുന്നു. ഏറ്റവും ഒടുവിലെ ലീഡ് നില പുറത്തുവരുമ്പോൾ ഇന്ത്യാ സഖ്യം 49 സീറ്റുകളിലും എൻഡിഎ 30 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ലീഡ് നില പുറത്ത് വന്ന 288 സീറ്റുകളിൽ 220 ഇടത്ത് എൻഡിഎ സഖ്യം മുന്നിലാണ്. ഇതോടെ എൻഡിഎ അധികാരത്തിൽ എത്തുമെന്ന് ഉറപ്പായി. ഇന്ത്യാ സഖ്യം 57 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞാലുടൻ എംഎൽഎമാരെ ഹോട്ടലിലേക്കു മാറ്റാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായ മഹാ വികാസ് അഘാഡി തീരുമാനിച്ചു. അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, ജി. പരമേശ്വര എന്നിവരെ നിരീക്ഷകരായി കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ചു.
ന്യൂഡൽഹി ∙ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭകളിലേക്കും കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലെ 2 ലോക്സഭാ സീറ്റുകളിലേക്കും 48 നിയമസഭാ സീറ്റുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്നു രാവിലെ 8 മുതൽ.
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനു മണിക്കൂറുകൾ ശേഷിക്കെ മഹാരാഷ്ട്രയിലേക്കും ജാർഖണ്ഡിലേക്കും നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര എന്നിവരാണ് മഹാരാഷ്ട്രയിലെ നിരീക്ഷകർ.
മഹാഭാരത യുദ്ധം പോലൊരു തിരഞ്ഞെടുപ്പ്? മഹാരാഷ്ട്രയെക്കുറിച്ച് അങ്ങനെത്തന്നെ പറയേണ്ടി വരും. യുദ്ധഭൂമിയിൽ വില്ല് തൊടുക്കാനെടുത്തപ്പോൾ ശത്രുപക്ഷത്ത് ബന്ധുക്കളെയും ഗുരുക്കൻമാരെയും കണ്ട് ശരീരം തളർന്നത് അർജുനനാണ്. ഇതുപോലെ ഇരുപക്ഷത്തുമായി രണ്ട് എൻസിപി, രണ്ട് ശിവസേന പാർട്ടികളായി പിളർന്ന് മുഖാമുഖം നിന്ന് പോരാടുന്ന മഹാരാഷ്ട്രയിലെ നേതാക്കൾക്കും മനസ്സിൽ ധാർമിക ദുഃഖം തോന്നിക്കാണില്ലേ? മണ്ണിന്റെ മക്കൾ വാദം പറഞ്ഞ് വലുതായ ശിവസേനയാണ് ഇപ്പോൾ രണ്ടായി കോൺഗ്രസിനും ബിജെപിക്കും ഒപ്പം നിൽക്കുന്നത്. ഇതേ വിധിയാണ് രാഷ്ട്രീയത്തിൽ സ്വന്തം 'ക്ലോക്കിൽ' നല്ല സമയം നോക്കി കോൺഗ്രസ് കൂടാരം വിട്ടിറങ്ങിയ ശരദ് പവാറിനും സംഭവിച്ചത്. അധികാരരാഷ്ട്രീയം പാർട്ടികളെ സ്വന്തം അസ്തിത്വം മറന്നും എങ്ങനെ കൂട്ടുകാരാക്കുമെന്നും ശത്രുക്കളാക്കി പിരിക്കുമെന്നും മഹാരാഷ്ട്ര കാണിച്ചു തരുന്നു. സാമ്പത്തിക തലസ്ഥാനം, രാജ്യത്തെ മൂന്നാമത്തെ വലിയ സംസ്ഥാനം ഈ വിശേഷണങ്ങളുള്ള മഹാരാഷ്ട്രയിൽ ശിവസേന, എൻസിപി പിളർപ്പുകൾക്കു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. അതിനാൽതന്നെ രണ്ടിൽ നിന്നും പിളർന്നുണ്ടായ നാല് പാർട്ടികൾക്കും ഇത് അഭിമാന പോരാട്ടവുമായിരുന്നു. ഇവരിൽ ആരാണ് ‘ഒറിജിനൽ’ എന്നതിന് ജനം വോട്ടിലൂടെ വിധിപറയുന്നു. ഇതുകൊണ്ടെല്ലാം ഒട്ടേറെ പ്രത്യേകതയുള്ളതായിരുന്നു ഇക്കുറി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുപോലെ ഒരു കൂട്ടുകെട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ല. അതേസമയം മാസങ്ങൾക്കു മുൻപ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലംവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ അളക്കുന്നവരാണ് അധികവും. എന്നാൽ സീറ്റുകളുടെ എണ്ണം മാത്രം വച്ചുള്ള അളക്കലുകൾ വോട്ടിങ് ശതമാനത്തിലേക്ക് നീളുമ്പോൾ ഫലം പ്രവചനാതീതമാവും. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ നേർക്കുനേർ പോരാടുന്ന സഖ്യങ്ങൾ എങ്ങനെയാണ് രൂപപ്പെട്ടത്? അവരെങ്ങനെയാണ് പരസ്പര വൈരികളായി മാറിയത്? വിശദമായി പരിശോധിക്കാം.
ന്യൂഡൽഹി ∙ ജാർഖണ്ഡിൽ ഗ്രാമീണ മേഖലകളിൽ പോളിങ് ഉയർന്നതിൽ പ്രതീക്ഷയർപ്പിച്ച് ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യം. 2019 ലെ 65.18 ശതമാനത്തിൽ നിന്ന് ഇക്കുറി 67.55 ശതമാനമായാണു പോളിങ് ഉയർന്നത്. രണ്ടു ഘട്ടങ്ങളിലും പോളിങ് ഉയർന്ന മണ്ഡലങ്ങളിലധികവും ഗ്രാമീണ മേഖലകളിലാണ്. നഗരമേഖലകളിൽ ബിജെപിക്കും ഗ്രാമീണ മേഖലകളിൽ ജെഎംഎമ്മിനുമാണു സ്വാധീനമെന്നതാണ് ഇന്ത്യാസഖ്യത്തിനു പ്രതീക്ഷ നൽകുന്നത്. നാളെയാണു വോട്ടെണ്ണൽ. ആദ്യഘട്ടത്തിൽ 66.65%, രണ്ടാംഘട്ടത്തിൽ 68.45% എന്നിങ്ങനെയാണു പോളിങ്.
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഖാഡിയിലെ നേതാക്കൾ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് നേതാക്കളായ ബാലാസാഹെബ് തൊറാട്ട്, സതേജ് പാട്ടീൽ, ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എംപി, എൻസിപി ശരദ് പവാർ പക്ഷം സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെ എംപി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ എന്നിവർ തിരഞ്ഞെടുപ്പിനു വേണ്ടി 235 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ബിജെപി. വോട്ടിനു പണം നൽകിയെന്ന കേസിൽ ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്ഡെക്കെതിരെ കേസെടുത്തതിനു പിന്നാലെയാണിത്.
പാലക്കാട് നിയമസഭാ മണ്ഡലം, മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങൾ, ജാർഖണ്ഡിലെ 38 നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിലെ വോട്ടെടുപ്പ്, എക്സിറ്റ്പോള് ഫലം, വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ തഞ്ചാവൂരിൽ കൊലപ്പെടുത്തിയ സംഭവം, നിഖിൽ ചോപ്രയെ കൊച്ചി–മുസിരിസ് ബിനാലെ ക്യുറേറ്ററായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് തുടങ്ങിയ നിരവധി സംഭവങ്ങളാണ് കേരളത്തിലുണ്ടായത്.
മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനത്തിന്റെ വിധിയെഴുത്തു മാത്രമല്ല; രണ്ടു ശിവസേനകളുടെയും രണ്ട് എൻസിപികളുടെയും നിലനിൽപിന്റെ പോരാട്ടം കൂടിയാണ്. 288 സീറ്റിലേക്കു മത്സരം നടക്കുന്ന, രാജ്യത്തെ മൂന്നാമത്തെ വലിയ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ഭാവി എങ്ങോട്ടെന്ന സൂചനയും ലഭിക്കും. സഖ്യകക്ഷികളുടെ ചുമലിൽ താങ്ങിനിൽക്കുന്ന കേന്ദ്രസർക്കാരിനെ നയിക്കുന്ന എൻഡിഎയ്ക്കു ജയം അനിവാര്യം. ഇന്ത്യാസഖ്യത്തിന്റെ കെട്ടുറപ്പിനും ഫലം നിർണായകം. ബിജെപി, ശിവസേന (ഷിൻഡെ), എൻസിപി (അജിത് പവാർ) എന്നീ പാർട്ടികൾ ഉൾപ്പെടുന്ന മഹായുതിയും (എൻഡിഎ) കോൺഗ്രസ്, ശിവസേന (ഉദ്ധവ്), എൻസിപി (ശരദ് പവാർ) എന്നീ പാർട്ടികൾ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡിയും (ഇന്ത്യാസഖ്യം) തമ്മിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. അതിനാൽ, പോളിങ് ബൂത്തിലെത്തുന്ന മഹാരാഷ്ട്രയുടെ മനസ്സു വായിക്കാൻ പാടുപെടുകയാണ് തിരഞ്ഞെടുപ്പു വിശകലന വിദഗ്ധർ. അധികമാരും ഏതെങ്കിലും
മുംബൈ ∙ ആഴ്ചകൾ നീണ്ടുനിന്ന തീപ്പൊരി പ്രചാരണത്തിനൊടുവിൽ മഹാരാഷ്ട്രയിൽ ഇന്നു വോട്ടെടുപ്പ്. രാഷ്ട്രീയ പാർട്ടികളുടെ മത്സരിച്ചുള്ള ക്ഷേമപദ്ധതി പ്രഖ്യാപനങ്ങൾക്കും അവകാശവാദങ്ങൾക്കും നേതാക്കളുടെ വാക്പോരിനുമൊടുവിലാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡിയും ബിജെപി മുന്നണിയായ മഹായുതിയും ജനഹിതം തേടുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. മഹാരാഷ്ട്രയിൽ ആകെ 9 കോടി വോട്ടർമാരാണ് ഉള്ളത്.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 70.51% പോളിങ്. തപാൽ വോട്ട് ഉൾപ്പെടെ ചേർക്കുമ്പോൾ അന്തിമഫലത്തിൽ മാറ്റം വന്നേക്കും. ആകെയുള്ള 1,94,706 വോട്ടര്മാരിൽ 1,37,302 പേർ വോട്ട് ചെയ്തതെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മഹാരാഷ്ട്രയിലെ 288, ജാർഖണ്ഡിലെ 38 നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിലും ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും എൻഡിഎ മുന്നണിക്കാണു മുൻതൂക്കം പ്രവചിക്കുന്നത്. വയനാട് ലോക്സഭാ, ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെയും മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും ഫലം 23ന് പ്രഖ്യാപിക്കും.
ന്യൂഡൽഹി ∙ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ഇന്നു വൈകിട്ട് പൂർത്തിയായാലുടൻ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. വൈകിട്ട് 6 വരെയാണു പോളിങ്. ആറരയോടെ എക്സിറ്റ് പോൾ സൂചനകൾ വന്നുതുടങ്ങും. മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കും ജാർഖണ്ഡിൽ രണ്ടാം ഘട്ടമായി 38 നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഇന്നു പോളിങ്.
മുംബൈ ∙ മഹാരാഷ്ട്രയിൽ ബിജെപി തോൽവി ഉറപ്പിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് കള്ളപ്പണം വിതരണം ചെയ്യാൻ ഇറങ്ങിയതെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മഹാരാഷ്ട്ര എഐസിസി ഇൻചാർജുമായ രമേശ് ചെന്നിത്തല.
മുംബൈയിൽ ലൈംഗികത്തൊഴിലാളികളുടെ കേന്ദ്രമായ ചുവന്ന തെരുവിൽ തിരഞ്ഞെടുപ്പു രാഷ്ട്രീയം ഒരിക്കലും ചുവന്നിട്ടില്ല. ബിജെപിയെയും കോൺഗ്രസിനെയും മാറിമാറി ജയിപ്പിച്ചുപോന്ന ഇവിടെ ഇക്കുറി മത്സരം കോൺഗ്രസും ശിവസേന (ഷിൻഡെ)യും തമ്മിലാണ്. ഒന്നേകാൽ ലക്ഷത്തോളം വോട്ടർമാരുള്ള മുംബാദേവി നിയമസഭാ മണ്ഡലത്തിന്റെ ഒത്ത നടുക്കാണ് ചുവന്ന തെരുവെന്നു വിളിപ്പേരുള്ള കാമാത്തിപുര. 50 രൂപ കിട്ടിയാൽ പോലും ഒരാൾക്കു കിടക്ക വിരിക്കാൻ നിർബന്ധിതരായ ചുവന്ന തെരുവിലെ ലൈംഗികത്തൊഴിലാളികളെ സംബന്ധിച്ച് അതിജീവനം മാത്രമാണ് അവരുടെ രാഷ്ട്രീയം. മേൽവിലാസം തെളിയിക്കാനുള്ള രേഖകളൊന്നുമില്ലാത്തതിനാൽ ഭൂരിഭാഗം പേർക്കും ഇവിടെ വോട്ടവകാശമില്ല. പതിറ്റാണ്ടുകളായി അവസ്ഥയ്ക്ക് മാറ്റമില്ലെങ്കിലും കുടിവെള്ളം, ശുചിമുറി, മാലിന്യ സംസ്കരണം എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രശ്നങ്ങളായി ഇവർ ഉയർത്തുന്നു. ഒപ്പം ലൈംഗികത്തൊഴിലുമായി മുന്നോട്ടു പോകാൻ കഴിയാത്തവർക്ക് ജീവിതമാർഗം ഉണ്ടാക്കണമെന്നും. തിരഞ്ഞെടുപ്പ് ആരവങ്ങളെത്താത്ത കാമാത്തിപുരയിലെ കാഴ്ചകളിലൂടെ.
മുംബൈ∙ 5 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവായ വിനോദ് താവ്ഡെയെയാണ് മുംബൈ വിരാറിലെ ഒരു ഹോട്ടലിൽ നിന്ന് ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ പിടികൂടിയത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് സംഭവം. ഹോട്ടലിൽ
മുംബൈ ∙ മുംബൈയുടെ ഹൃദയഭാഗത്താണ് ധാരാവി. ഏഷ്യയിലെ ഏറ്റവും വലിയ ചേരി. ആകാശത്തു നിന്നു നോക്കിയാൽ ആയിരക്കണക്കിനു തകരപ്പാട്ടകൾ വിതറിയിട്ടിരിക്കുന്നതുപോലെ തോന്നും. ഓരോന്നും ഓരോ കുടിലുകൾ. ലക്ഷക്കണക്കിനു മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഭൂമി. അയ്യായിരത്തോളം ചെറുകിട വ്യവസായ സംരംഭങ്ങളുമുണ്ട് ധാരാവിയിൽ.
മുംബൈ∙ മൂന്നാഴ്ച നീണ്ടുനിന്ന പരസ്യപ്രചാരണത്തിനു സമാപനം. സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങവെ ആത്മവിശ്വാസത്തിൽ മുന്നണികൾ. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങൾ ഇന്നു നിശ്ശബ്ദ പ്രചാരണ ദിനത്തിൽ നടക്കും. പോളിങ് ബൂത്തിലേക്ക് പരമാവധി വോട്ടർമാരെ എത്തിക്കാനുള്ള ശ്രമത്തിലാണു പാർട്ടികൾ. തിരഞ്ഞെടുപ്പു കമ്മിഷനും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളുമെല്ലാം വോട്ടിങ് ശതമാനം ഉയർത്താനുള്ള പ്രചാരണങ്ങൾ സജീവമാക്കി.
നാഗ്പുർ ∙ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങിയ മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് കല്ലേറിൽ ഗുരുതര പരുക്ക്. എൻസിപി (ശരദ് പവാർ) ടിക്കറ്റിൽ മത്സരിക്കുന്ന മകൻ സലിൽ ദേശ്മുഖിന് വോട്ട് അഭ്യർഥിച്ചു മടങ്ങുന്നതിനിടെയാണ് കാറിനു നേരെ രൂക്ഷമായ കല്ലേറുണ്ടായത്. കാറിന്റെ മുൻ സീറ്റിൽ ഇരുന്ന അനിലിന്റെ തലയിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. വസ്ത്രവും രക്തത്തിൽ കുതിർന്നു.
മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി (എംവിഎ) വിജയിച്ചാൽ അതിൽ ഏറ്റവും അഭിമാനിക്കാൻ കഴിയുന്നൊരു നേതാവ് രമേശ് ചെന്നിത്തലയായിരിക്കും. പ്രവർത്തക സമിതിയംഗമെന്ന നിലയിൽ 10 മാസം മുൻപു മഹാരാഷ്ട്രയുടെ ചുമതല ഹൈക്കമാൻഡ് ഏൽപിച്ചപ്പോൾ മുതൽ ഇവിടെ നങ്കൂരമിട്ട ചെന്നിത്തല, പാർട്ടിയിലെ നേതാക്കളെയും മുന്നണി ഘടകകക്ഷികളെയും അസാമാന്യ നേതൃശേഷിയോടെയാണു കോർത്തിണക്കിയത്.
ന്യൂഡൽഹി ∙ ‘മണൽവാരൽ കേസിൽ പെട്ടാൽപോലും സാധാരണക്കാരുടെ കാര്യം പോക്കാണ്. പക്ഷേ, 5 മാസം ജയിലിൽ കിടന്ന ഹേമന്ത് സോറൻ തിരിച്ചെത്തി വീണ്ടും മുഖ്യമന്ത്രിയായി. ഹേമന്ത് സോറനു നിയമം ബാധകമല്ലേ?’ ഹസാരിബാഗ് സ്വദേശി സൂരജിന്റെ വാക്കുകളാണിത്. ഇതൊരു സൂചനയാണെങ്കിൽ ഇന്ത്യാസഖ്യത്തിനു ജാർഖണ്ഡ് എളുപ്പമല്ല. കോൺഗ്രസ് ദുർബലമാണെന്നതു തന്നെ പ്രധാന പ്രശ്നം. രണ്ടാംഘട്ട വോട്ടെടുപ്പു നാളെ നടക്കുമ്പോൾ, ജാർഖണ്ഡ് പ്രവചനാതീതമാണ്.
മുംബൈ ∙ മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല. സർക്കാർ രൂപീകരിക്കാൻ മറ്റുള്ളവരുടെ പിന്തുണ തേടേണ്ടി വരില്ല. ബിജെപി നയിക്കുന്ന മഹായുതി സഖ്യം ആഭ്യന്തര പ്രശ്നങ്ങളിൽ വലയുകയാണെന്നും സഖ്യകക്ഷികളെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ദേശീയ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ചെന്നിത്തല ആരോപിച്ചു.
രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. അവസരം നോക്കി കളംമാറുന്നവരിൽ ചിലർ വാഴും, ചിലർ വീഴും. അത്തരം കാഴ്ചകൾ ഒരുപാട് കണ്ട മണ്ണാണ് മഹാരാഷ്ട്രയിലേത്. 2019ലെ തിരഞ്ഞെടുപ്പിൽ ഒന്നായി നിന്നു മത്സരിച്ച ശിവസേനയും ബിജെപിയും ഭൂരിപക്ഷം നേടി. മുഖ്യമന്ത്രിക്കസേരയുടെ പേരിലെ തർക്കം ശിവസേനയെ എത്തിച്ചത് ബദ്ധവൈരികളായിരുന്ന കോൺഗ്രസിനും എൻസിപിക്കുമൊപ്പം. പിന്നാലെ ശിവസേനയെയും എൻസിപിഎയും പിളർത്തി ബിജെപി അധികാരം തിരികെപ്പിടിച്ചു. എങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനംകൊണ്ട് ബിജെപിക്ക് തൃപ്തിപ്പെടേണ്ടി വന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര, കോൺഗ്രസും ശരദ് പവാറിന്റെ എൻസിപിയും (എൻസിപി– ശരദ്ചന്ദ്ര പവാർ) ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയും (ശിവസേന യുബിടി) ഉൾപ്പെടുന്ന മഹാവികാസ് അഘാഡിക്കൊപ്പം നിന്നു. തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തി ബിജെപിയും ഷിൻഡെ വിഭാഗം ശിവസേനയും അജിത് പവാറിന്റെ എൻസിപിയും ഉൾപ്പെടുന്ന മഹായുതി സഖ്യവും അധികാരം തിരിച്ചുപിടിക്കാൻ മഹാവികാസ് അഘാഡിയും (എംവിഎ) പോരിനിറങ്ങുമ്പോൾ ഒരു കണക്കുകൂട്ടലിനും പിടിതരുന്നതല്ല ഈ നിയമസഭാ തിരഞ്ഞെടുപ്പ് .
മീരാറോഡ് (മുംബൈ) ∙ മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള സെല്ലിന്റെ ആഭിമുഖ്യത്തിൽ ബിജെപി സ്ഥാനാർഥി നരേന്ദ്ര മേത്തയുടെ പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുംബൈ ∙ അറബിക്കടലിലേക്കു കാൽനീട്ടിയിരിക്കുന്ന മണ്ഡലമാണ് മുംബൈയിലെ വർളി. മത്സ്യത്തൊഴിലാളികൾ ഏറെയുള്ള തീരമേഖല. ശിവസേനയുടെ ശക്തികേന്ദ്രം. അത്രയേറെ സുരക്ഷിതമായതിനാലാണ് 2019ൽ ആദിത്യ താക്കറെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു കാലുവച്ചപ്പോൾ വർളി സീറ്റ് തന്നെ നിശ്ചയിച്ചത്. താക്കറെ കുടുംബത്തിൽനിന്നു തിരഞ്ഞെടുപ്പുനേരിട്ട ആദ്യത്തെയാളാണ് പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ കൊച്ചുമകനായ ആദിത്യ.
മുംബൈ ∙ ഭരണപക്ഷമായ മഹായുതിയും പ്രതിപക്ഷമായ മഹാവികാസ് അഘാഡിയും നേർക്കുനേർ മത്സരിക്കുന്ന മഹാരാഷ്ട്രയിൽ വോട്ടു പിളർത്താൻ മറ്റു ചിലരും രംഗത്തുണ്ട്. ഡോ. ബി.ആർ.അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിയും (വിബിഎ) അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും പിടിക്കുന്ന വോട്ടുകൾ ഏതു മുന്നണിയെ തളർത്തുമെന്നതു പ്രവചനാതീതം.
ബഗോദർ ഒരു കനലാണ്. ജാർഖണ്ഡിൽ സിപിഎമ്മിന്റെയും സിപിഐയുടെയും ചുവപ്പുകൊടികൾ കാണാനാകുന്നിടം. സിപിഐ (എംഎൽ) തുടർച്ചയായി ജയിക്കുന്ന നിയമസഭാ മണ്ഡലം. ബിഹാറിന്റെ ഭാഗമായിരിക്കെ 1990ലാണ് ബഗോദറിൽ പാർട്ടിയുടെ വിജയഗാഥ തുടങ്ങിയത്. 1995ൽ സീറ്റ് നിലനിർത്തി. 2000ൽ ജാർഖണ്ഡ് സംസ്ഥാനം നിലവിൽവന്ന ശേഷവും തുടർച്ചയായി ജയിച്ചു. 2014ൽ തോറ്റെങ്കിലും 2019ൽ മണ്ഡലം തിരിച്ചുപിടിച്ചു.
കേരളത്തിൽ പരസ്പരം പൊരുതുന്ന സിപിഎമ്മും കോൺഗ്രസും കൈകോർത്തുപിടിച്ച് വോട്ടുതേടുന്ന കാഴ്ചയാണ് മഹാരാഷ്ട്രയിലെ ഡഹാണുവിലും. സംസ്ഥാനത്തു സിപിഎമ്മിന്റെ ഏക സിറ്റിങ് എംഎൽഎയായ വിനോദ് നിക്കോളെയുടെ പ്രചാരണത്തിൽ മഹാവികാസ് അഘാഡിയിലെ ഘടകകക്ഷികൾ രംഗത്തുണ്ട്.
സവാളയുടെയും തക്കാളിയുടെയും വിളവെടുപ്പുകാലമാണു നാസിക്കിൽ. അമിതമഴ കാരണം വിളവു കുറെ നശിച്ചെങ്കിലും വില കൂടിയതിന്റെ ആശ്വാസമുണ്ട് കർഷകർക്ക്. തിരഞ്ഞെടുപ്പുകാലമായതിനാൽ ഇവിടെ കർഷകവോട്ടിനും നല്ല വിലയാണ്. നാസിക്കിൽനിന്ന് അധികം ദൂരെയല്ല കൽവൺ മണ്ഡലം. സവാളയും തക്കാളിയും സ്ട്രോബറിയും പേരയ്ക്കയും കോളിഫ്ലവറുമെല്ലാം വഴിയരികിലെ തട്ടുകളിൽ നിരത്തിവച്ചു വിൽക്കുകയാണു കർഷകർ.
മുംബൈ ഭീകരാക്രമണ ദിവസം അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ 3 തവണ സ്യൂട്ട് മാറിയെന്ന വിവാദമുണ്ടായിരുന്നു. എപ്പോഴും നല്ല വസ്ത്രം ധരിച്ചുനടക്കണമെന്നു നിർബന്ധമുള്ള ശിവരാജ് പാട്ടീൽ അന്നു മാത്രമല്ല, ഇന്നു വെറുതേ വീട്ടിൽ ഇരിക്കുമ്പോഴും ദിവസം മൂന്നോ, നാലോ തവണ വസ്ത്രം മാറും. നല്ല വസ്ത്രവും പരന്ന വായനയും 90–ാം വയസ്സിലും അദ്ദേഹത്തിനു നിർബന്ധമാണ്.
ന്യൂഡൽഹി ∙ ജാർഖണ്ഡ് ഒന്നാംഘട്ട വോട്ടെടുപ്പിലെ നിശ്ശബ്ദ പ്രചാരണ ദിവസം പ്രകടനപത്രിക പുറത്തിറക്കിയതിനു കോൺഗ്രസിനെതിരെ ബിജെപി തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. 2019–ൽ മാതൃകാ പെരുമാറ്റ ചട്ടത്തിൽ (എംസിസി) കൊണ്ടുവന്ന ഭേദഗതി പ്രകാരം നിശ്ശബ്ദ പ്രചാരണ സമയത്തു പ്രകടനപത്രിക പ്രകാശനം പാടില്ല.
പഞ്ചസാര മില്ലുകൾ സമൃദ്ധമായ മഹാരാഷ്ട്രയിലെ ചായയ്ക്ക് അതിമധുരമാണ്. ചോദിക്കാതെതന്നെ പഞ്ചസാര വാരിക്കോരി ഇട്ടു തരും. ഇവിടെ കർഷകർക്കു രാഷ്ട്രീയ പാർട്ടികൾ കൊടുക്കുന്ന വാഗ്ദാനങ്ങളും അങ്ങനെയാണ്, വാരിക്കോരി. എന്നാൽ ഇതിൽ എത്രയെണ്ണം നടപ്പാകുന്നുണ്ടെന്നറിയാൻ അവിടുത്തെ കർഷകർക്കിടയിലൂടെ കുറച്ചുദൂരം ഒന്നു സഞ്ചരിച്ചാൽ മതി. എന്തും വിളയുന്നതാണു മഹാരാഷ്ട്രയുടെ മണ്ണ്. നെല്ലും കരിമ്പും ഓറഞ്ചും മുതൽ കടുകുവരെ പല വിളകൾ. ഇവിടുത്തെ രാഷ്ട്രീയത്തിലും അങ്ങനെയാണ്. ആരും ഏതു പാർട്ടിയിലേക്കും ചേക്കേറും. ഏതു പാർട്ടിയേയും പിളർത്തും. ഒരിക്കലും ചേരാത്തവർ ചേർന്നു സർക്കാരുണ്ടാക്കും. ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടവർ സർക്കാരുണ്ടാക്കാൻ നേരം മറുകണ്ടം ചാടും. അതുകൊണ്ടൊക്കെത്തന്നെ കർഷകരും ഗ്രാമീണരും തിരഞ്ഞെടുപ്പിനെക്കുറിച്ചു വലിയ ആവേശഭരിതരൊന്നുമല്ല. കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ഉണ്ടായ ഓളത്തിന്റെ പത്തിലൊന്നുപോലും ഇല്ല 288 നിയമസഭാ മണ്ഡലങ്ങളിലേക്കു തിരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിൽ. റാലികൾ നടക്കുന്ന കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസുകളിലും അല്ലാതെ
താനെ നഗരത്തിലെ കൂറ്റൻ ഹോർഡിങ്ങുകൾ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം ബാൽ താക്കറെയുടെയും ആനന്ദ് ദിഘെയുടെയും ചിത്രങ്ങളുള്ളവയാണ്. ഒരുകാലത്തു താനെയിൽ ശിവസേനയെന്നാൽ ആനന്ദ് ദിഘെയായിരുന്നു; ഷിൻഡെയുടെ രാഷ്ട്രീയഗുരു. എല്ലാ അർഥത്തിലും യഥാർഥ പിന്തുടർച്ചാവകാശി താനാണെന്നു തെളിയിക്കാനാണ് ഇപ്പോൾ ഷിൻഡെയുടെ ശ്രമം. എന്നാൽ, താനെയിലെ കോപ്രി- പാഞ്ച്പഖാഡി മണ്ഡലത്തിൽ ഷിൻഡെയ്ക്കെതിരെ ആനന്ദ് ദിഘെയുടെ അനന്തരവൻ കേദാർ ദിഘെയെ രംഗത്തിറക്കി ഷിൻഡെയുടെ എല്ലാ പിന്തുടർച്ചാവകാശവാദങ്ങളെയും വെല്ലുവിളിക്കുന്നു ഉദ്ധവ് താക്കറെയുടെ ശിവസേന. ഇത്തവണ മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ശിവസേനകളുടെ നിലനിൽപിന്റെ കൂടി പോരാട്ടമാണ്. യഥാർഥ ശിവസേന ഏതെന്നു തെളിയിക്കാനുള്ള മത്സരം.
റാഞ്ചി∙ ജാർഖണ്ഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ എല്ലാ കണ്ണുകളും മുൻ മുഖ്യമന്ത്രി ചംപയ് സോറൻ മത്സരിക്കുന്ന സെരായ്കെലയിൽ. ജാർഖണ്ഡ് മുക്തി മോർച്ച വിട്ട് ബിജെപിയിൽ ചേർന്ന ചംപയ് സോറനാണ് എൻഡിഎ സഖ്യത്തിന്റെ തുറുപ്പുചീട്ട്. സെരായ്കെലയിൽ ചംപയ് സോറനെതിരെ മത്സരിക്കുന്നത് ജെഎംഎമ്മിന്റെ ഗണേഷ് മഹാലിയാണ്.
വയനാട് \ ചേലക്കര∙ പ്രചാരണ കൊടുങ്കാറ്റിനൊടുവിൽ വയനാട്ടിലും ചേലക്കരയിലും ജനം വിധിയെഴുതി. വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള് ചേലക്കരയിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. വയനാട്ടിൽ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് ഉച്ചയ്ക്ക് ശേഷവും തുടര്ന്നു. പോളിങ് സമയം വൈകിട്ട് ആറിന് പൂര്ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കനുസരിച്ച് വയനാട്ടിൽ 64.53 ശതമാനമാണ് പോളിങ്.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു നൽകിയ ഞെട്ടൽ അപ്രതീക്ഷിതമായിരുന്നില്ലെന്ന് ഉറപ്പിക്കാൻ ജീവന്മരണ പോരാട്ടത്തിലുള്ള ഇന്ത്യാസഖ്യത്തിന് നിർണായകമായ ജാർഖണ്ഡിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്. സംസ്ഥാനത്തെ ആകെ 81 സീറ്റിൽ 43 ഇടത്തും ഇന്നു വോട്ടെടുപ്പ് പൂർത്തിയാകും.
ഞാൻ പുതിയകാലത്തെ അഭിമന്യുവാണ്, ഏതു ചക്രവ്യൂഹവും ഭേദിക്കാൻ എനിക്കു കഴിയും’– ബിജെപിയുടെ തിരഞ്ഞെടുപ്പു റാലികളിലെ സ്തുതിഗീതങ്ങൾക്കിടയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഈ പഞ്ച് ഡയലോഗുമുണ്ട്. മഹാവികാസ് അഘാഡിയുടെ മാത്രമല്ല, സ്വന്തം സഖ്യമായ മഹായുതിയുടെയും ചക്രവ്യൂഹം ഭേദിക്കേണ്ടതുണ്ട് ഫഡ്നാവിസിന്. കൂടുതൽ സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ പ്രതിപക്ഷത്തോടു മാത്രമല്ല, ശിവസേന(ഷിൻഡെ)യോടും എൻസിപി(അജിത് പവാർ)യോടും കൂടിയാണു ബിജെപിയുടെ മത്സരം. സഖ്യം ജയിച്ചാൽ ആരാകും മുഖ്യമന്ത്രിയെന്നുപോലും ആലോചിക്കാൻ കഴിയാത്ത അനിശ്ചിതാവസ്ഥയാണ് നിലവിൽ. സഖ്യത്തിലെ അസ്വാരസ്യം ഒഴിവാക്കാൻ, ഒരു തിരഞ്ഞെടുപ്പു റാലിയിലും ‘അടുത്ത മുഖ്യമന്ത്രി’യെന്നു ഫഡ്നാവിസിനെ വിശേഷിപ്പിക്കാതിരിക്കാനുള്ള ശ്രദ്ധ നേതാക്കൾ ചെലുത്തുന്നുണ്ട്. എങ്കിലും, മഹാരാഷ്ട്രയിലെ ആദ്യ ബിജെപി സർക്കാരിനെ നയിച്ച ഫഡ്നാവിസ് തന്നെയാണ് ഇത്തവണയും ബിജെപിയുടെ മുഖം. സംസ്ഥാനമാകെ ഓടി നടന്നുള്ള പ്രചാരണത്തിനിടയിൽ സ്വന്തം മണ്ഡലമായ സൗത്ത് വെസ്റ്റ് നാഗ്പുരിൽ വിരളമായി മാത്രമേ പ്രചാരണത്തിനിറങ്ങുന്നുള്ളൂ. അരലക്ഷത്തോളം വോട്ടിനു ജയിച്ച മണ്ഡലത്തിൽ കാര്യമായ വെല്ലുവിളിയില്ല. 2014ലും ഫഡ്നാവിസിനെതിരെ മത്സരിച്ചിട്ടുള്ള കോൺഗ്രസിന്റെ പ്രഫുല്ല ഗുഡാധേ പാട്ടീലാണു പ്രധാന എതിർസ്ഥാനാർഥി. ഇദ്ദേഹത്തിന്റെ പിതാവ് വിനോദ് ഗുഡാധേ പാട്ടീലായിരുന്നു നാഗ്പുർ ജില്ലയിലെ ആദ്യത്തെ ബിജെപി എംഎൽഎ. 1999ൽ ഫഡ്നാവിസിന്റെ കന്നിമത്സരത്തിനായി മണ്ഡലം ഒഴിഞ്ഞുകൊടുത്തു. പിതാവിന്റെ രാഷ്ട്രീയത്തിൽനിന്നു മാറിനടന്ന പ്രഫുല്ല പാട്ടീൽ ഇവിടെ കോൺഗ്രസിന്റെ കൗൺസിലറുമാണ്. ആദ്യവട്ടം 5 വർഷവും രണ്ടാം ടേമിൽ അഞ്ചുദിവസവും മുഖ്യമന്ത്രിയായിരുന്നു ഫഡ്നാവിസ്. കൂറുമാറ്റവും കുറുമുന്നണികളും പതിവായ മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ അനിശ്ചിതാവസ്ഥയ്ക്ക് ഇതിലും വലിയ തെളിവു വേണ്ട. നിയമസഭാംഗത്വത്തിന്റെ രജതജൂബിലിയിലെത്തിയ ദേവേന്ദ്ര ഫഡ്നാവിസിന്റെ ആറാം മത്സരമാണിത്. തോൽവിയറിയാത്ത അദ്ദേഹം അധികാരം പിടിച്ച് സുവർണതാരമാകുമെന്നാണു ബിജെപിയുടെ പ്രതീക്ഷ.
സ്വാതന്ത്ര്യസമര സേനാനി ആദിവാസി നേതാവ് ബിർസ മുണ്ട എല്ലാവരുടേതുമാണ്. പക്ഷേ, അദ്ദേഹം ജനിച്ച ഉളിഹാതു എന്ന ഗ്രാമത്തെ ആർക്കും വേണ്ട. ബിർസ മുണ്ടയുടെ വീരകഥ പറഞ്ഞാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതുതന്നെ. ജെഎംഎം നേതാക്കളും ഒട്ടും പിന്നിലല്ല. റാഞ്ചി വിമാനത്താവളം അടക്കം ഒട്ടേറെ സർക്കാർ സംരംഭങ്ങൾക്കു ബിർസ മുണ്ടയുടെ പേരാണ്. പക്ഷേ, കുംടി ജില്ലയിലെ ഉളിഹാതുവെന്ന ആദിവാസിഗ്രാമത്തിലെ വികസനം അവിടേക്കുള്ള റോഡിലൊതുങ്ങുന്നു.
റോഡരികിൽ തോരണംപോലെ കനാലുകൾ. നീണ്ടു കിടക്കുന്ന കരിമ്പിൻതോട്ടങ്ങൾ. ഇടവിട്ട് തലയുയർത്തിനിൽക്കുന്ന പഞ്ചസാര ഫാക്ടറികൾ. സത്താറ ജില്ലയിലെ കരാഡിന്റെ രാഷ്ട്രീയക്കോപ്പയിൽ പഞ്ചസാര പറ്റിപ്പിടിച്ചിരിപ്പുണ്ട്. കരിമ്പുകർഷകരും സഹകരണസംഘങ്ങളും അവയെ ആശ്രയിക്കുന്ന തൊഴിലാളികളും ചേരുന്നതാണ് ഇൗ േമഖലയുടെ ജീവിതചക്രം. കോൺഗ്രസിന് എന്നും മധുരം സമ്മാനിച്ചിട്ടുള്ള കരാഡ് സൗത്ത് മണ്ഡലത്തിൽ ഹാട്രിക് വിജയം തേടുകയാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ (78). അരനൂറ്റാണ്ടിലേറെയായി കോൺഗ്രസ് ജനപ്രതിനിധിയെ മാത്രം നിയമസഭയിലേക്ക് അയച്ച മണ്ഡലം. 16 വർഷം ലോക്സഭാംഗവും നെഹ്റു മന്ത്രിസഭയിൽ അംഗവുമായിരുന്ന ദാജിസാഹെബ് ചവാന്റെയും (ഡി.ആർ.ചവാൻ) ഏഴുവട്ടം എംപിയും കോൺഗ്രസ് (ഐ) സംസ്ഥാന പ്രസിഡന്റുമായിരുന്ന പ്രേമല ചവാന്റെയും മകനാണു പൃഥ്വിരാജ്. 1991, 96, 98 തിരഞ്ഞെടുപ്പുകളിൽ കരാഡിൽനിന്നു ലോക്സഭയിലെത്തിയ അദ്ദേഹം
കൂറുമാറ്റം, കുതിരക്കച്ചവടം തുടങ്ങി രാഷ്ട്രീയ അസ്ഥിരതയ്ക്കു പേരുകേട്ട ജാര്ഖണ്ഡ് വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിനു തയാറായിക്കഴിഞ്ഞു. വിധിയെഴുത്തിന് ഇനി മൂന്നു ദിവസം മാത്രം ബാക്കി. 2000ല് രൂപീകൃതമായ സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണിത്. ഒറ്റയ്ക്ക് ഒരു പാര്ട്ടിക്കു കേവലഭൂരിപക്ഷം നേടാനാകാത്ത സംസ്ഥാനം ഇതുവരെ ഭരിച്ചതെല്ലാം സഖ്യ സര്ക്കാരുകള്....
മുംബൈ∙ മുന്നണികളുടെ വാഗ്ദാനപ്പെരുമഴയിൽ അതിശയിച്ചു ജനം. പാർട്ടികളുടെ ഗാരണ്ടികൾക്കു പുറമേ മുന്നണികളും പ്രകടനപത്രിക പ്രഖ്യാപിച്ചിരിക്കുകയാണ്. ‘മഹാരാഷ്ട്രനാമ’ എന്ന പേരിലാണ് അഘാഡി ഇന്നലെ പുതിയ പ്രകടനപത്രിക പുറത്തിറക്കിയത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പൂർണമായ ആത്മവിശ്വാസം ഇല്ലാത്തതു മൂലമാണ് അടിക്കടി
ന്യൂഡൽഹി∙ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംവരണവിഷയം ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒബിസി–എസ്ടി–എസ്സി ഐക്യം തകർത്ത് സംവരണം തട്ടിയെടുക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി ആരോപിച്ചു. 1990ൽ ഒബിസി വിഭാഗങ്ങൾക്കു സംവരണം ലഭിച്ചതിനുശേഷം ലോക്സഭയിൽ
മുംബൈ∙ കാർഷിക പ്രശ്നങ്ങൾ രൂക്ഷമായ, കർഷക ആത്മഹത്യകൾ സജീവ ചർച്ചയായ മേഖലയാണ് വിദർഭ. പരുത്തി, സോയാബീൻ കൃഷികൾക്കു പേരുകേട്ടയിടം. പതിറ്റാണ്ടുകളായി കാർഷിക പ്രതിസന്ധി തന്നെയാണ് ഇവിടത്തെ പ്രധാന തിരഞ്ഞെടുപ്പു വിഷയം. മാറിവന്ന സർക്കാരുകൾക്കു വിദർഭയുടെ കണ്ണീരൊപ്പാനായിട്ടില്ലെന്നു ചുരുക്കം.
ന്യൂഡൽഹി ∙ ഹരിയാനയിൽ തോൽപിച്ച പല കാരണങ്ങളിലൊന്ന് ‘വല്യേട്ടൻ ഭാവ’മാണെന്ന് തിരിച്ചറിഞ്ഞ് ജാർഖണ്ഡിൽ പ്രാദേശികശക്തിയായ ജെഎംഎം മുഖ്യകക്ഷിയെന്നു സമ്മതിച്ചു ചേർന്നുനിൽക്കുകയാണ് കോൺഗ്രസ്. ഗോത്രമേഖലയിലെ സ്വീകാര്യത ഉൾപ്പെടെ ഒട്ടേറെ അനുകൂലഘടകങ്ങളുണ്ടെങ്കിലും ബിജെപി ഉയർത്തുന്ന വൻ മത്സരത്തിനു മുന്നിൽ കാലിടറുമോയെന്ന ഭയം കോൺഗ്രസ് ക്യാംപിലുണ്ട്. അതേസമയം, അത്തരം ആശങ്കകളില്ലെന്നു മാത്രമല്ല, ആത്മവിശ്വാസത്തിലുമാണ് ജെഎംഎം.
ന്യൂഡൽഹി∙ ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് മതാധിഷ്ഠിത സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാർഖണ്ഡിലെ പലാമുവിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുമ്പോഴാണ് അമിത് ഷായുടെ പരാമർശം. മുസ്ലിങ്ങൾക്ക് സംവരണം നൽകാമെന്ന് കോൺഗ്രസ് വാക്കു നൽകിയിട്ടുണ്ടെന്നും അമിത് ഷാ ആരോപിച്ചു.