Activate your premium subscription today
മുനമ്പം വിഷയത്തിൽ കെ.എം.ഷാജിയെ പിന്തുണച്ച് കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ പോസ്റ്റർ. പി.കെ.കുഞ്ഞാലിക്കുട്ടിക്കും വി.ഡി.സതീശനും പോസ്റ്ററിൽ വിമർശനം. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് പറയാൻ സതീശനെ ചുമതലപ്പെടുത്തിയ ആളെ പുറത്താക്കണമെന്നാണ് പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നത്. മുനവ്വറലി തങ്ങളെ വിളിക്കൂ ലീഗിനെ രക്ഷിക്കൂവെന്നും പോസ്റ്ററുകളിൽ പറയുന്നു
മലപ്പുറം∙ അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിനു എല്ലാവരെയും ഒരുമിച്ചിരുത്തി ചർച്ച തുടരാൻ സമസ്ത–മുസ്ലിം ലീഗ് നേതൃതല കൂടിയാലോചനയിൽ ധാരണ. നേതൃ സമിതിക്കു മുൻപാകെ ചർച്ചയ്ക്കെത്താനുള്ള നിർദേശം സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം തള്ളിയതു കല്ലുകടിയായെങ്കിലും സൗഹൃദാന്തരീക്ഷത്തിലാണു ഒരു മണിക്കൂറിലേറെ നീണ്ട ചർച്ച നടന്നത്. ലീഗ് അനുകൂല വിഭാഗം പരാതികളും ആവശ്യങ്ങളും സമിതിയെ അറിയിച്ചു.
സമൂഹത്തിൽ വിഭജനവും ഭീതിയും വളർത്തി മുസ്ലിം ലീഗ് വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുനമ്പം വഖഫ് ഭൂമിയാണെന്ന് ഒരു വിഭാഗം നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചത് സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടാണ്. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ലീഗിന്റെ ഉന്നത നേതാക്കൾ തന്നെ പരസ്യമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. വി.ഡി. സതീശനും യുഡിഎഫും മുനമ്പത്തുകാരെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ന്യൂഡൽഹി ∙ യുപിയിലെ സംഭലിൽ പൊലീസ് വെടിവയ്പിൽ 6 പേർ മരിച്ചതിനെക്കുറിച്ചു സമഗ്ര അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ലീഗ് എംപിമാരുടെയും യുപി സംസ്ഥാന നേതാക്കളുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ആവശ്യമുയർത്തിയത്. വെടിവയ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. വിഷയം ധരിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും കാണാൻ നടപടിയെടുക്കുമെന്നും യോഗം വ്യക്തമാക്കി.
കോഴിക്കോട് ∙ സിപിഎമ്മിനെ നേരിടാൻ കോലീബി സഖ്യമുണ്ടാക്കിയ കാലത്തുപോലും കൂടെക്കൂട്ടാത്ത ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ഇപ്പോൾ കൂടെ കൂട്ടാൻ തയാറായതാണു മുസ്ലിം ലീഗിൽ ഉണ്ടായ മാറ്റമെന്നും അതാണു താൻ ചൂണ്ടിക്കാട്ടിയതെന്നും അത് ആവർത്തിച്ചു പറയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സൗത്ത് ഏരിയ കമ്മിറ്റി ഓഫിസായ നായനാർ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലപ്പുറം∙ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം നടത്തിയ പ്രസ്താവന മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ലക്ഷ്യമിട്ടാണെന്ന വിമർശനവുമായി സമസ്ത നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെ സലാമിനെ തള്ളി മുസ്ലിം ലീഗ്. സലാമിന്റെ പരാമർശം ലീഗ് അംഗീകരിക്കുന്നില്ലെന്നും പ്രതികരണത്തിൽ മാന്യതയും അന്തസ്സും പുലർത്തുന്നതാണു പാർട്ടിനയമെന്നും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജിഫ്രി തങ്ങളെയല്ല, പിണറായി വിജയനെയാണ് ഉദ്ദേശിച്ചതെന്നു സലാം വിശദീകരിച്ചെങ്കിലും വിവാദം കെട്ടടങ്ങിയില്ല.
എഴുകോൺ (കൊല്ലം)∙ സാദിഖലി തങ്ങളെക്കുറിച്ചു പറഞ്ഞതിനു ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും വർഗീയ– തീവ്രവാദ ഭാഷയുമായി മുസ്ലിം ലീഗ് സിപിഎമ്മിന്റെ അടുത്തേക്കു വരരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പാണക്കാട് കുറെ തങ്ങൾമാരുണ്ട്. ആ തങ്ങൾമാരെക്കുറിച്ചൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രസിഡന്റായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചാണ്. സിപിഎം നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം ഇഎംഎസ് ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടിയതിനെ പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ വ്യക്തിപരമായ വിമർശനമായി കാട്ടിയുള്ള ദുഷ്പ്രചാരണത്തിലൂടെ യുഡിഎഫ് നേതാക്കളുടെ പരാജയഭയമാണ് പുറത്തുവരുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വൻഅട്ടിമറി ഭയക്കുന്ന പ്രതിപക്ഷ നേതാവും സംഘവും നുണപ്രചാരണത്തിലൂടെ രക്ഷാകവചം ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും വാർത്താക്കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ∙ മുസ്ലിം ലീഗിൽ ഒരു വിഭാഗം തീവ്രചിന്താഗതിക്കാരുമായി സഹകരിക്കുന്നെന്നും പാർട്ടി നേതൃത്വം അറിഞ്ഞോ അറിയാതെയോ അതിൽ വീഴുകയാണെന്നും മന്ത്രി സജി ചെറിയാൻ. ആർഎസ്എസിനു മുതലെടുപ്പിന് അവസരമാണ് ലീഗ് നൽകുന്നത്. ലീഗിൽ തിരുത്തൽ പ്രക്രിയയുണ്ടാകണം. ജാതീയ ചേരിതിരിവുണ്ടാക്കാൻ തിരഞ്ഞെടുപ്പിൽ ശ്രമം നടത്തുകയാണെന്നും സജി ചെറിയാൻ ആരോപിച്ചു.
മലപ്പുറം∙ ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സർക്കാരിനെതിരെ നിലപാടുമായി മുസ്ലിം ലീഗ്. സർക്കാർ പരിഹാരം വൈകിപ്പിക്കുന്നത് മറ്റു ശക്തികൾക്ക് ആയുധമാകുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം∙ ഇഹലോകത്തും പരലോകത്തും തന്നെ തോൽപ്പിക്കാൻ മുസ്ലിം ലീഗിനോ ലീഗ് നേതാവ് കെ.എം.ഷാജിക്കോ കഴിയില്ലെന്ന് കെ.ടി.ജലീൽ എംഎൽഎ. മലപ്പുറം ജില്ലയിലെ ഏതു മണ്ഡലത്തിലും തനിക്കെതിരെ മത്സരിക്കാൻ ഷാജി വെല്ലുവിളിച്ചതിനു മറുപടി പറയുകയായിരുന്നു ജലീൽ. ലീഗിൽനിന്ന് തന്നെ പുറത്താക്കാന് കരുക്കൾ നീക്കിയത് ഷാജിയാണെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ ജലീൽ വ്യക്തമാക്കി.
മലപ്പുറം ∙ മുസ്ലിം ലീഗുമായി അടുപ്പമുള്ള മതപണ്ഡിതൻ കോഴിക്കോട് വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയതിനു പിടിയിലായിട്ടുണ്ടെന്നു കെ.ടി.ജലീലിന്റെ ആരോപണം. ‘ഹജ് കർമം കഴിഞ്ഞു മടങ്ങുന്നതിനിടെ പുസ്തകത്തിന്റെ ചട്ടയിൽ ഒളിപ്പിച്ച് സ്വർണം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് കണ്ടെത്തിയത്. തുടർന്ന് ആഴ്ചകളോളം ജയിൽശിക്ഷ അനുഭവിച്ചു. ലീഗ് നിഷേധിച്ചാൽ മതപണ്ഡിതന്റെ പേരു വെളിപ്പെടുത്തും’– ജലീൽ പറഞ്ഞു.
മലപ്പുറം ∙ മുപ്പത് വെള്ളിക്കാശിന് ജലീൽ സമുദായത്തെ ഒറ്റിക്കൊടുത്തെന്ന് മുസ്ലിം ലീഗ്. കരിപ്പൂരില് സ്വര്ണം കടത്തി പിടിക്കപ്പെടുന്നവരില് 99 ശതമാനം മുസ്ലിം പേരുകാരെന്ന കെ.ടി. ജലീലിന്റെ പ്രസ്താവനക്കെതിരെ ലീഗ് രംഗത്തെത്തിയിരിക്കുന്നത്. പിആർ ഏജൻസി ക്വട്ടേഷൻ ജലീലിനെ ഏൽപ്പിച്ചിരിക്കുകയാണെന്ന് പി.കെ.
മലപ്പുറം ∙ സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഫത്വ (മതവിധി) പുറപ്പെടുവിക്കണമെന്ന തന്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലിം ലീഗ്–കോൺഗ്രസ് നേതാക്കൾ നടത്തിയ വിമർശനത്തിന് മറുപടിയുമായി കെ.ടി.ജലീൽ എംഎൽഎ. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തിൽ പിടികൂടപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽ ഉള്പ്പെടുന്നവരാണെന്ന് ജലീൽ പറഞ്ഞു.
കൊച്ചി∙ കെ.ടി.ജലീൽ മുസ്ലിം ലീഗിനെപ്പറ്റി പറഞ്ഞത് ശരിയായ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം തരാതരം പോലെ നിലപാട് മാറ്റുകയാണെന്നും ജലീൽ പറഞ്ഞതാണ് യാഥാർഥ്യമെന്നും സതീശൻ പറഞ്ഞു. ‘‘ലീഗിനെ എതിർത്ത കാലത്ത് വർഗീയ പാർട്ടിയാണെന്നാണ് സിപിഎം പറഞ്ഞത്. എന്നാൽ ഇതേ സിപിഎം ലീഗിന്റെ പിറകെ
മലപ്പുറം∙സ്വർണ്ണക്കടത്ത് പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്. എത്ര രാജ്യദ്രോഹ കുറ്റങ്ങൾ മലപ്പുറത്ത് റജിസ്റ്റർ ചെയ്തുവെന്നും എത്ര പേരെ ശിക്ഷിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പറയുന്നതിന് എന്ത് തെളിവാണ് ഉള്ളതെന്നും ജില്ലയിൽ നടന്ന പല സ്വർണം പൊട്ടിക്കൽ കേസുകളിൽ പിടിയിലായത് കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. വരും ദിവസങ്ങളിൽ മലപ്പുറത്തിനെതിരെ നടക്കുന്ന കള്ളപ്രചാരണത്തിനെതിരെ പ്രതിഷേധം ആളിക്കത്തുമെന്നും ലീഗ് വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുസ്ലിം ലീഗുമായുള്ള നീക്കുപോക്കു സാധ്യതാനീക്കം സിപിഎം ഉപേക്ഷിച്ചു. വെൽഫെയർ പാർട്ടി, എസ്ഡിപിഐ, ലീഗ് എന്നിവരെ ഇനിമുതൽ ഒരുപോലെ പരിഗണിച്ച് അവരുടെ രാഷ്ട്രീയം തുറന്നുകാട്ടാനാണു തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്നു ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ ലൈൻ പൊളിച്ചെഴുതാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
മലപ്പുറം∙ നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെ സ്വാഗതം ചെയ്തു മുസ്ലിം ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ മുണ്ടേരി. മാധ്യമങ്ങളിൽ വാർത്തയായതോടെ പോസ്റ്റ് പിൻവലിച്ചു. പി.വി.അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നും നാടിന്റെ നന്മയ്ക്കായി ഒരുമിച്ച് പോരാടാം എന്നും പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
ന്യൂഡൽഹി ∙ 2022–23 സാമ്പത്തികവർഷം തിരഞ്ഞെടുപ്പു കമ്മിഷനിൽ വെളിപ്പെടുത്തിയ ഉറവിടങ്ങളിൽനിന്ന് ബിജെപിക്കു സംഭാവനയായി ലഭിച്ചത് 719.86 കോടി രൂപ. കോൺഗ്രസിനു 79.92 കോടി രൂപ. ഇൗ കാലയളവിൽ സിപിഎമ്മിനു കിട്ടിയത് 6.02 കോടി രൂപയാണ്. സിപിഎമ്മിനു സംഭാവന നൽകിയ സ്വകാര്യ സ്ഥാപനങ്ങളിൽ മുന്നിൽ കിറ്റെക്സ് ആണ് – 30 ലക്ഷം രൂപ. 29 ലക്ഷം രൂപ നൽകിയ മുത്തൂറ്റ് ഫിനാൻസ് തൊട്ടടുത്തുണ്ട്. 12 ലക്ഷം രൂപ നൽകിയ ബയളോജിക്കൽ ഇ ലിമിറ്റഡ് ആണു മൂന്നാമതുള്ളത്.
കോഴിക്കോട് ∙ വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ഒന്നരക്കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. പൂർണമായും ദുരിതബാധിതരെന്നു സർക്കാർ പ്രഖ്യാപിച്ച 691 കുടുംബങ്ങൾക്ക് 15,000 രൂപ നാളെ മുതൽ വിതരണം ചെയ്യും. കടകൾ പൂർണമായി നഷ്ടപ്പെട്ട 40 വ്യാപാരികൾക്ക് 50000 രൂപ, ഉപജീവന മാർഗം നഷ്ടപ്പെട്ട 4 പേർക്ക് ടാക്സി, ജീപ്പ് എന്നിവയും 3 പേർക്ക് ഓട്ടോറിക്ഷയും നൽകും.
കോഴിക്കോട്∙ കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ ആണെന്ന് തെളിയിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. 25 ലക്ഷം രൂപയാണ് സമ്മാനമായി വടകര ബ്ലോക്ക് കമ്മിറ്റി പ്രഖ്യാപിച്ചത്. ആവശ്യമുള്ളവർക്ക് ഫോൺ പരിശോധിക്കാമെന്നും കമ്മിറ്റിയുടെ പോസ്റ്ററിൽ പറയുന്നു.
കോഴിക്കോട്∙ കാഫിർ വിവാദത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയ്ക്കെതിരെ വക്കീൽ നോട്ടീസ്. കാഫിർ പോസ്റ്റ് ആദ്യം പ്രചരിപ്പിച്ച ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണ് വക്കീൽ നോട്ടിസ് അയച്ചിരിക്കുന്നത്. തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് ആരോപിച്ചാണ് റിബേഷ് നോട്ടിസ് അയച്ചിരിക്കുന്നത്.
തൊടുപുഴ ∙ ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിനെതിരെ നിലപാട് കടുപ്പിച്ച് ജില്ലാ മുസ്ലിം ലീഗ് നേതൃത്വം. സി.പി.മാത്യു പങ്കെടുക്കുന്ന യുഡിഎഫ് യോഗങ്ങൾ ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കില്ലെന്നും ഇദ്ദേഹം ഇല്ലാത്ത പരിപാടികളിൽ പൂർണ പിന്തുണ നൽകുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ.ഷുക്കൂർ. ഇക്കാര്യം കോൺഗ്രസ്, മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവർ തങ്ങൾക്ക് അനുകൂലമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റിനെ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് സംസ്ഥാന നേതൃത്വത്തോട് മുസ്ലിം ലീഗ് ആവശ്യപ്പെട്ടതായാണ് സൂചന.
തൊടുപുഴ ∙ നഗരസഭയിൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പിന്തുണയിൽ സിപിഎമ്മിനു വിജയം. സിപിഎമ്മിന്റെ സബീന ബിഞ്ചു കോൺഗ്രസ് സ്ഥാനാർഥി ദീപക്കിനെ തോൽപിച്ച് നഗരസഭ ചെയർപഴ്സനായി. യുഡിഎഫ് 13, എൽഡിഎഫ് 12, ബിജെപി 8, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയർമാൻ സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസ്–മുസ്ലിം ലീഗ് ചർച്ച ഫലം കാണാത്തത്തിനെത്തുടർന്ന് ലീഗിന്റെ 5 കൗൺസിലർമാർ സിപിഎമ്മിന് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി.
∙മുസ്ലിം ലീഗ് പലതലങ്ങളിൽ ആശ്രയിച്ചിരുന്ന നേതാവായിരുന്നു കെ.കുട്ടി അഹമ്മദ്കുട്ടി. തീരദേശ മേഖല, പരിസ്ഥിതി, സംവരണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം അതതു സമയത്ത് അദ്ദേഹം പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. നന്നായി വായിച്ചിരുന്ന അദ്ദേഹത്തിന്റെ അറിവും ആശയങ്ങളും പാർട്ടിയുടെ നന്മയ്ക്കു വേണ്ടി വിനിയോഗിച്ചു.
താനൂര് ∙ മുസ്ലിം ലീഗ് നേതാവും മുന് മന്ത്രിയുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. മലപ്പുറത്ത് താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. 2004–2006 ഉമ്മന് ചാണ്ടി മന്ത്രിസഭയില് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന എക്സിക്യുട്ടീവ് അംഗമായ അദ്ദേഹം ലീഗിന്റെ മുന് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.
കൊച്ചി∙ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. എതിർ സ്ഥാനാർഥി സിപിഎം സ്വതന്ത്രൻ കെ.പി മുഹമ്മദ് മുസ്തഫ നൽകിയ ഹർജിയാണ് ജസ്റ്റിസ് സി.എസ്. സുധയുടെ ബെഞ്ച് തള്ളിയത്. സാങ്കേതിക കാരണങ്ങളുടെ പേരിൽ മണ്ഡലത്തിലെ 340
ന്യൂഡൽഹി ∙ വഖഫ് ബോർഡുകൾ, ട്രൈബ്യൂണലുകൾ തുടങ്ങിയവയുടെ അധികാരങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്തുന്നതാണു കേന്ദ്രസർക്കാർ ഇന്നു പാർലമെന്റിൽ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബിൽ. ബില്ലിനെതിരെ ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളുടെയും പിന്തുണ തേടാനാണു മുസ്ലിം ലീഗിന്റെ തീരുമാനം.
കോട്ടയം ∙ വഖഫ് നിയമങ്ങളിൽ മാറ്റംവരുത്തി സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്നു കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലപ്പുറം ∙ എറണാകുളത്ത് പാർട്ടി ജില്ലാ ക്യാംപിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനെതിരെ നടപടി വേണ്ടെന്ന നിലപാടിൽ ലീഗ് നേതൃത്വം. പ്രസംഗം മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതിൽ സലാം ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചുവെന്നാണ് നേതൃത്വത്തിന്റെ നിലപാട്. സലാം സുന്നി ആശയത്തെ പരിഹസിച്ചുവെന്നും നടപടി വേണമെന്നും സമസ്തയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
മലപ്പുറം ∙ മലബാർ സംസ്ഥാനം സംബന്ധിച്ച സമസ്ത നേതാവിന്റെ പ്രസ്താവന മുൻനിർത്തി, മുസ്ലിം ലീഗിനെതിരെ സിപിഎം പാർട്ടി പത്രത്തിൽ വന്ന ലേഖനം ‘ചുക്കും ചുണ്ണാമ്പും തരിച്ചറിയാൻ കഴിയാത്തതിന്റെ പ്രശ്നം’ എന്നു തിരിച്ചടിച്ചു മുസ്ലിം ലീഗ് മുഖപത്രം. മലബാർ സംസ്ഥാനമാക്കണമെന്നു ലീഗ് ഒരിടത്തും ഉന്നയിച്ചിട്ടില്ലെന്നും അങ്ങനെയൊരു ചർച്ച പോലും ഉണ്ടായിട്ടില്ലെന്നും ‘ചന്ദ്രിക’യുടെ എഡിറ്റോറിയൽ പേജിൽ വന്ന ലേഖനത്തിൽ പറയുന്നു.
തിരുവനന്തപുരം ∙ മലബാർ സംസ്ഥാന രൂപീകരണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎമ്മിനെതിര മുഖപ്രസംഗവുമായി മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക. മലബാർ സംസ്ഥാനം രൂപീകരിക്കണമെന്ന് മുസ്ലിം ലീഗ് എവിടെയും ആവശ്യപ്പെട്ടിട്ടില്ലെന്നു ലേഖനത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം ലീഗിനെതിരെ സിപിഎം മുഖപത്രമായ
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലിം ലീഗിനെതിരെ ആക്രമണവും ആരോപണവും കടുപ്പിച്ച് സിപിഎം. പാർട്ടി പത്രത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ എഴുതിയ ലേഖനത്തിൽ മതരാഷ്ട്രവാദം പ്രചരിപ്പിക്കാനുള്ള ദൗത്യം ലീഗ് ഏറ്റെടുത്തുവെന്നാണ് ആരോപണം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും ലീഗിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ തുടർച്ചയായിട്ടാണ് ലേഖനത്തിലെ വിമർശനങ്ങൾ.
മലപ്പുറം ∙ സിപിഎം കേരളത്തിൽ നടത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണം ബിജെപിക്കു സഹായകമാകുന്നുവെന്നു മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സിപിഎം വിതയ്ക്കുന്നതു ബിജെപിയാണു കൊയ്യുന്നത്. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിനു പകരം ബിജെപി എങ്ങനെ ജയിച്ചുവെന്നും വോട്ട് വർധിപ്പിച്ചുവെന്നും എല്ലാവരും പരിശോധിക്കണമെന്നും മുസ്ലിം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യ്ക്കു നൽകിയ അഭിമുഖത്തിൽ സാദിഖലി തങ്ങൾ പറഞ്ഞു.
തിരുവനന്തപുരം∙ യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥിയായി ഹാരിസ് ബീരാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് വരണാധികാരിയും
ന്യൂഡൽഹി∙ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി ഹാരിസ് ബീരാൻ പൗരത്വ നിയമഭേദഗതി ഉള്പ്പെടെ പാര്ട്ടിയുടെ മുഴുവന് കേസുകളും ഡല്ഹി കേന്ദ്രീകരിച്ചു സുപ്രീംകോടതിയില് ഏകോപിപ്പിക്കുന്ന അഭിഭാഷകനാണ്. പല
തിരുവനന്തപുരം∙ സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി. തിരുവനന്തപുരത്തു നടന്ന മുസ്ലിം ലീഗ് നേതൃയോഗത്തിലാണ് ഹാരിസ് ബീരാനെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. ഇക്കാര്യം മുസ്ലിം ലീഗ് നേതൃത്വം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഹാരിസ്
മലപ്പുറം∙ രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള മുസ്ലിം ലീഗ് നേതൃയോഗം ഇന്നു ചേരാനിരിക്കെ, ഹാരിസ് ബീരാൻ എന്ന ഒറ്റപ്പേരിലേക്ക് പാർട്ടി നേതൃത്വം എത്തിയതായി സൂചന. ഇന്നു രാവിലെ 10ന് തിരുവനന്തപുരത്താണു നേതൃയോഗം. നിയമസഭാ സമ്മേളനം ഇന്നു തുടങ്ങുന്നതിനാൽ പാർട്ടി എംഎൽഎമാർക്കു കൂടി പങ്കെടുക്കാനുള്ള സൗകര്യം
മലപ്പുറം ∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സർക്കാരിനെയും നിശിതമായി വിമർശിച്ചും മുസ്ലിം ലീഗിനെ അഭിനന്ദിച്ചും ‘സമസ്ത’ മുഖപത്രത്തിന്റെ മുഖപ്രസംഗം. ലീഗും സമസ്തയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ചൂണ്ടിക്കാട്ടുന്ന എസ്വൈഎസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ലേഖനവും പത്രത്തിന്റെ എഡിറ്റോറിയൽ പേജിലുണ്ട്.
പാനൂർ∙ കണ്ണൂർ പാനൂരിൽ ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കുന്നതിൽ വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക്. റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കുന്നതിനാണ് വിലക്ക്. അച്ചടക്കത്തോടെയുള്ള ആഘോഷം മതിയെന്നും ആവേശത്തിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്നുമാണ് വിലക്കിന് കാരണമായി പറയുന്നത്.
കോഴിക്കോട്∙ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് മുസ്ലിം ലീഗിലേക്ക് പോകുമെന്ന് ശൂന്യതയിൽ നിന്ന് വാർത്തയുണ്ടാക്കിയവർ തന്റെ ചരിത്രവും പശ്ചാത്തലവും ശരിക്കു പഠിക്കാത്തവരാണെന്ന് അഹമ്മദ് ദേവർകോവിൽ എംഎൽഎ. എല്ലാവരും പിഎംഎ സലാമാണെന്ന ധാരണ തെറ്റാണെന്നും എംഎൽഎ പറഞ്ഞു. ‘‘വിദ്യാർഥി ഫെഡറേഷനിലൂടെ രാഷ്ട്രീയത്തിലെത്തിയ താൻ
മലപ്പുറം∙ തിരഞ്ഞെടുപ്പു കാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ‘സമസ്ത ഫാക്ടർ’ മലപ്പുറത്തും പൊന്നാനിയിലും ഏശിയില്ല. സമസ്തയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ് മറികടക്കാനായി മുസ്ലിം ലീഗ് കാണിച്ച ജാഗ്രത രണ്ടു മണ്ഡലങ്ങളിലും അവരുടെ ഭൂരിപക്ഷം വർധിപ്പിക്കുകയും ചെയ്തു. പരമ്പരാഗതമായി ഇടതുപക്ഷത്തോടു ചേർന്നുനിൽക്കുന്ന കാന്തപുരം വിഭാഗത്തിന്റെ ഉൾപ്പെടെയുള്ള വോട്ട് നേടാനുള്ള ലീഗ് ശ്രമം വിജയിച്ചുവെന്നതിനും വൻ ഭൂരിപക്ഷം തെളിവാകുന്നു.
മലപ്പുറം∙യുഡിഎഫിന്റെ പൊന്നാപുരം കോട്ടയെന്ന വിശേഷണം അരക്കിട്ടുറപ്പിച്ച് മലപ്പുറം ജില്ല. മലപ്പുറം, പൊന്നാനി മണ്ഡലങ്ങൾ വൻ ഭൂരിപക്ഷത്തോടെ മുസ്ലിം ലീഗ് നിലനിർത്തി. ഇതിനു പുറമേ, വയനാട്ടിൽ രാഹുൽ ഗാന്ധി നേടിയ കൂറ്റൻ ഭൂരിപക്ഷത്തിൽ മലപ്പുറത്തെ നിയമസഭാ മണ്ഡലങ്ങളായ ഏറനാടിന്റെയും നിലമ്പൂരിന്റെയും വണ്ടൂരിന്റെയും മികച്ച സംഭാവനയുണ്ട്.
കോഴിക്കോട്∙ കുവൈത്ത് സിറ്റി യോഗത്തിനിടെയുണ്ടായ സംഘർഷത്തിൽ മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാം അടക്കമുള്ള നേതാക്കളെ തടഞ്ഞുവച്ച സംഭവത്തിൽ
തിരുവനന്തപുരം∙ പ്ലസ് വണ് സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മലബാറിലെ സീറ്റ് ക്ഷാമം തീര്ക്കാന് നടപടി വേണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയെ കണ്ട് വിശദമായി ചര്ച്ച നടത്തിയെന്നും സര്ക്കാര് പറഞ്ഞ
മലപ്പുറം∙ യുഡിഎഫിൽ മുസ്ലിം ലീഗിനു നൽകുന്ന രാജ്യസഭാ സീറ്റിൽ പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കില്ല. കുഞ്ഞാലിക്കുട്ടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റുചുമതലകൾ നിർവഹിക്കാനുള്ളതുകൊണ്ടാണ് പിന്മാറ്റം. അതേസമയം, ഇത്തവണ മുസ്ലിം ലീഗ് സ്ഥാനാർഥി പുതുമുഖമായിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
ന്യൂഡൽഹി ∙ രാജ്യത്തെ വടക്ക്, തെക്ക് എന്നിങ്ങനെയോ സാമ്പത്തിക അസമത്വം, ഭാഷ, സംസ്കാരം എന്നിവയുടെ അടിസ്ഥാനത്തിലോ വിഭജിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതിനാലാണ് അവരുടെ പ്രകടനപത്രിയിൽ മുസ്ലിം ലീഗിന്റെ ആശയം പ്രതിഫലിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതെന്ന് തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ മറുപടിയിൽ ബിജെപി വ്യക്തമാക്കി.
കോഴിക്കോട്∙ മുസ്ലിം ലീഗിന്റെ രാജ്യസഭ സീറ്റ് സംബന്ധിച്ചു ചർച്ച സജീവമാകുന്നു. ജൂലൈയിൽ ഒഴിവു വരുന്ന സീറ്റിലേക്ക് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ.സലാം, യൂത്ത് ലീഗ് ദേശീയ ജന.സെക്രട്ടറി ഫൈസൽ ബാബു എന്നിവർ അടക്കമുള്ളവരുടെ പേരുകളാണ് സജീവ പരിഗണനയിൽ. ജൂലൈയിൽ ഒഴിവു വരുന്ന ഒരു സീറ്റ് ലീഗിനു നൽകാമെന്ന് ലോക്സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് യുഡിഎഫിൽ ധാരണയായിരുന്നു.
കോഴിക്കോട്∙ രാഹുല് ഗാന്ധി റായ്ബറേലിയില് മത്സരിക്കുന്നതു ഭീരുത്വമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായ കെ.സുരേന്ദ്രന്. രാഹുല് ആളുകളെ പറ്റിക്കുന്ന ഇരട്ടത്താപ്പ് രാഷ്ട്രീയം കാണിച്ചുവെന്നും സുരേന്ദ്രന് ആരോപിച്ചു. രണ്ടുമണ്ഡലത്തില് മത്സരിക്കുന്നുണ്ടെങ്കില് രാഹുല് ഗാന്ധി ആര്ജവത്തോടെ അക്കാര്യം പറയണമായിരുന്നു. വോട്ടെടുപ്പു കഴിയുന്നതുവരെ മറച്ചുവച്ചത് വയനാട്ടുകാരെ കബളിപ്പിക്കലാണ്. രണ്ടിടത്ത് ജയിച്ചാലേ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരികയുള്ളൂവെന്നും രാഹുല് ഗാന്ധി രണ്ടിടത്തും ജയിക്കും എന്ന അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്∙ രാഹുൽ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാടിനു പുറമെ റായ്ബറേലിയിലും മത്സരിക്കുന്നതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. രണ്ട് സീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യമാണെന്നും കഴിഞ്ഞതവണ പ്രധാനമന്ത്രിയും രണ്ട് സീറ്റിൽ മത്സരിച്ചുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
കോഴിക്കോട്∙ സംഘടനാ നടപടി നേരിട്ട 'ഹരിത' നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം നൽകി. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ്സംസ്ഥാന സെക്രട്ടറി ആയി നിയമിച്ചു. മുഫീദ തസ്നിയെ ദേശീയ വൈസ് പ്രസിഡന്റായും, നജ്മ തബ്ഷിറയെ ദേശീയ സെക്രട്ടറിസ്ഥാനത്തേക്കുമാണ് നിയമിച്ചത്. 'ഹരിത' വിവാദ കാലത്ത് നടപടി നേരിട്ട എംഎസ്എഫ്
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 12 സീറ്റുകളിൽ വരെ വിജയസാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. മുസ്ലിം ലീഗിന്റെ സീറ്റുകളും വയനാടും ഒഴികെ മലബാറിലെ എല്ലാ സീറ്റുകളും ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. ഇതിൽ 10 എണ്ണം സിപിഎമ്മിന്റെയും രണ്ടെണ്ണം സിപിഐയുടെയും സീറ്റുകളാണ്. അതേസമയം സിറ്റിങ് സീറ്റായ ആലപ്പുഴയും മറ്റൊരു ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) മത്സരിക്കുന്ന കോട്ടയവും നഷ്ടമായേക്കുമെന്നും പാർട്ടി വിലയിരുത്തുന്നു.
കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു വ്യക്തമാക്കി സമസ്ത കേരള ജംഇയ്യത്തുല് ഉലമ. സമസ്തയും മുസ്ലിം ലീഗും തമ്മിലും അണികൾ തമ്മിലുമുള്ള പ്രത്യേക ബന്ധത്തിനു തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള് പരത്തുകയും ചെയ്യുന്ന അനാവശ്യ പ്രചാരണങ്ങള് എല്ലാവരും ഒഴിവാക്കണമെന്നും നേതാക്കൾ പറഞ്ഞു.
കാഞ്ഞങ്ങാട്∙ അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാലും സിപിഎം സങ്കടപ്പെടേണ്ടതില്ലെന്നും പാര്ട്ടിക്ക് പറ്റിയ ചിഹ്നം ബോംബ് ആണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘കാലത്തിന് അനുസരിച്ചുള്ള പുതിയ ചിഹ്നമാണ് ബോംബ്.
മലപ്പുറം∙ വണ്ടൂരിൽ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ കൊടി വീശിയതുമായി ബന്ധപ്പെട്ട് എംഎസ്എഫ്–കെഎസ്യു പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. എ.പി. അനിൽ കുമാർ എംഎൽഎ അടക്കം പങ്കെടുത്ത യോഗത്തിനു ശേഷം നടന്ന സംഗീതനിശയിൽ എംഎസ്എഫ് പ്രവർത്തകർ മുസ്ലിം ലീഗിന്റെയും എംഎസ്എഫിന്റെയും കൊടി വീശിയത് കെഎസ്യു പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചത്.
കോഴിക്കോട്∙ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച മുസ്ലിം ലീഗ് പ്രവർത്തകന് എതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ അസ്ലം വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതി. ഗ്രൂപ്പിലെ
ന്യൂഡൽഹി ∙ അയൽരാജ്യങ്ങളിൽ മതപീഡനത്തിനിരയാകുന്ന ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചുള്ളതാണു പൗരത്വ നിയമമെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം തെറ്റാണെന്നു മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. നിയമത്തിലെ പിഴവുകൾ വ്യക്തമാക്കി ലീഗിന്റെ വാദം രേഖാമൂലം കൈമാറി. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ധൃതിപിടിച്ചു ചട്ടം വിജ്ഞാപനം ചെയ്തതിനെയാണു ലീഗ് അടക്കമുള്ള പ്രധാന ഹർജിക്കാർ ഇടക്കാല അപേക്ഷയിലൂടെ ചോദ്യം ചെയ്യുന്നത്.
കോഴിക്കോട്∙ എംഎസ്എഫ്–ഹരിത നേതാക്കള്ക്ക് എതിരായ അച്ചടക്ക നടപടികൾ അവസാനിപ്പിച്ച് മുസ്ലിം ലീഗ്. നടപടികൾക്കു വിധേയരായവർ ലീഗ് സംസ്ഥാന
തിരുവനന്തപുരം∙ മുസ്ലിം ലീഗ് ഉറച്ച നിലപാടുള്ള പാർട്ടിയാണെന്നും എപ്പോഴും ചാടിക്കളിക്കാറില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. സിപിഎമ്മിനെക്കാൾ ഇന്ത്യാ മുന്നണിക്കു വേണ്ടി പോരാടുന്നത് മുസ്ലിം ലീഗ് ആണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.
ന്യൂഡൽഹി ∙ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന് 46–ാം ദിവസമാണ് വോട്ടെണ്ണൽ. തീയതി പ്രഖ്യാപനം മുതൽ തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകുന്നതുവരെ 80 ദിവസം. ചരിത്രത്തിലെ രണ്ടാമത്തെ നീണ്ട തിരഞ്ഞെടുപ്പു കാലയളവാണ് ഇത്തവണത്തേത്. 1951–52 ൽ ആയിരുന്നു ഏറ്റവും കൂടുതൽ ദൈർഘ്യം – ഏകദേശം 4 മാസം.
കോഴിക്കോട്∙ കേരളം ഉള്പ്പെടെ വിവിധ സംസ്ഥാനങ്ങളില് ഏപ്രില് 26ന് (വെള്ളിയാഴ്ച) വോട്ടെടുപ്പ് നടത്താന് തീരുമാനിച്ചതിനെതിരെ മുസ്ലിം ലീഗിനു പിന്നാലെ സമസ്തയും രംഗത്ത്. വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്കു മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള ജം ഇയ്യത്തുല് ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല് സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ്. ഏപ്രിൽ 26 വെള്ളിയാഴ്ച വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിങ്
ചെന്നൈ∙ മുസ്ലിം ലീഗ് നേതാവും എംപിയുമായ നവാസ് ഖനിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. ഖനിയുടെ ഉടമസ്ഥതയിലുള്ള എസ്ടി കുറിയറിന്റെ ഓഫിസുകളിലാണ് ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. നിലവിൽ രാമനാഥപുരം എംപിയായ നവാസ് ഖനി, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഇവിടെനിന്ന് ജനവിധി തേടാനിരിക്കെയാണ് ഇ.ഡി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്.
ന്യൂഡൽഹി / തിരുവനന്തപുരം / മലപ്പുറം ∙ പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് എൽഡിഎഫും യുഡിഎഫും ശക്തമായി രംഗത്തിറങ്ങിയെങ്കിലും യോജിച്ചുളള സമരത്തിനു പകരം പരസ്പരം മത്സരിച്ചുള്ള എതിർപ്പാകും കേരളത്തിൽ ഉയരുക. നിയമത്തോടുള്ള എതിർപ്പിൽ മറുകൂട്ടർക്ക് ആത്മാർഥതക്കുറവുണ്ടെന്ന് ഇരുമുന്നണികളും ആരോപിക്കുന്നു. നിയമത്തെ ശക്തിയുക്തം എതിർക്കുമെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി മുൻപ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാത്തതിലെ ആത്മാർഥതക്കുറവ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നു. കേസിൽപെട്ടവരിൽ കൂടുതലും ഇടതുമുന്നണി പ്രവർത്തകരാണെന്നാണ് സിപിഎമ്മിന്റെ മറുപടി.
മലപ്പുറം ∙ പൗരത്വ നിയമം നടപ്പാക്കിയതിനെതിരെ നിയമപരമായും ഇന്ത്യ മുന്നണിയിലെ കക്ഷികളോടൊപ്പം യോജിച്ച പ്രക്ഷോഭങ്ങളിലൂടെയും പോരാടുമെന്ന് മുസ്ലിം ലീഗ്. പൗരത്വനിയമം തിരക്കിട്ട് നടപ്പാക്കില്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ തന്നെ നൽകിയ സത്യവാങ്മൂലം ലംഘിച്ചും പാർലമെന്റിനെ പോലും അറിയിക്കാതെയുമാണ് ഇപ്പോൾ പ്രാബല്യത്തിലാക്കിയത്. അത് നിയമവിരുദ്ധമാണ്. വിഷയത്തിൽ സിപിഎമ്മുമായി കേരളത്തിൽ ഒന്നിച്ചുള്ള സമരത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ ആര് സമരം ചെയ്താലും പിന്തുണയ്ക്കുമെന്നും നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി എന്നിവർ പറഞ്ഞു.
കോഴിക്കോട്∙ ആത്മാർത്ഥത ഉണ്ടെങ്കിൽ മുഖ്യമന്ത്രി മാസ് ഡയലോഗ് നിർത്തി ഡബിൾ റോൾ അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിപി.കെ.ഫിറോസ്. സിഎഎയുമായി ബന്ധപ്പെട്ടു മുൻപ് നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ എടുത്ത കേസുകൾ സംസ്ഥാന സർക്കാർ പിൻവലിക്കുമെന്ന് പറഞ്ഞെങ്കിലുംപിൻവലിച്ചില്ല. പൊതുമുതൽ
മലപ്പുറം∙ പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറിപി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഹർജി ഫയൽ ചെയ്തത്. കോടതിയിൽ നിലവിലുള്ള കേസിന്റെ പ്രധാന ഹർജിക്കാരാണ് മുസ്ലിം ലീഗ്. കേന്ദ്രസർക്കാർ കോടതിയിലെ ഉറപ്പ്
ഭരണഘടനയുടെ അഞ്ചാം വകുപ്പു പ്രകാരം 3 വിഭാഗം ആളുകൾക്കാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനാവുക: 1. ഇന്ത്യൻ ഭൂപരിധിയിൽ ജനിച്ചവർ. 2. ഇന്ത്യയിൽ ജനിച്ച മാതാപിതാക്കളുടെ മക്കൾ. 3. ചുരുങ്ങിയത് 5 വർഷമായി ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർ. ജനനം, പൈതൃകം, റജിസ്ട്രേഷൻ, ഭൂപരിധിയിലെ താമസം, നിയമനടപടികളിലൂടെയുള്ള പൗരത്വസ്വീകരണം തുടങ്ങിയവയാണ് ഒരാൾക്കു പൗരത്വം ലഭിക്കാൻ പൗരത്വനിയമമനുസരിച്ചുള്ള മാർഗങ്ങൾ.
കോഴിക്കോട്∙ പൗരത്വ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം നിലനിൽക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സുപ്രീം കോടതിയിലുള്ള ഒരു വിഷയത്തെ മറികടന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കുന്നതിൽ കാര്യമില്ല. മുസ്ലിം ലീഗ് കോടതിയിൽ തന്നെ ഇതിനെ ചോദ്യം ചെയ്യും.
ഇബടപ്പം ആരു ജയിക്കുംന്നാലോചിച്ച് തല പുണ്ണാക്കണ്ട കാര്യൊന്നുംല്ല. ഭൂരിപക്ഷം കൂട്വോ കൊറയോന്ന് നോക്ക്യാ മതി’. ‘ആർക്ക്...’? ‘ഇ.ടിക്ക്. അല്ലാണ്ടാർക്ക്...’ പെരിന്തൽമണ്ണയിൽനിന്നു മലപ്പുറത്തേക്കുള്ള വഴിയരികിലെ പൊരിവെയിലിൽ ഓറഞ്ചു വിൽക്കുന്ന ഇബ്രാഹിംകുട്ടിയുടെ വാക്കുകളാണിത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രമൊന്നും വിശദമായി അദ്ദേഹത്തിനറിയില്ല. മുൻപു ജയിച്ച ചിലരുടെ പേരുകളറിയാം.
മലപ്പുറം∙ യുഡിഎഫിൽ മുസ്ലിം ലീഗിന്റെ ഹോംഗ്രൗണ്ടാണ് മലപ്പുറം ലോക്സഭാ മണ്ഡലം. ഒരു പന്ത് നീട്ടിയടിച്ചാൽ ചെന്നുവീഴാവുന്ന 7 നിയമസഭാ മണ്ഡലങ്ങളിലും ലീഗിന്റെ എംഎൽഎമാർ. പക്ഷേ, ഈ പച്ചപ്പിനിടയിലും 2004 ൽ മഞ്ചേരി മണ്ഡലമായിരുന്നപ്പോൾ ലീഗിനേറ്റ അപ്രതീക്ഷിത തോൽവിയുടെ കറ മറഞ്ഞുകിടപ്പുണ്ട്. അതിലാണ് എൽഡിഎഫിന്റെ പ്രതീക്ഷയും. പയറ്റിത്തെളിഞ്ഞ മുസ്ലിം ലീഗ് ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ യുഡിഎഫിനായും കന്നിയങ്കത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് എൽഡിഎഫിനായും പോരാടുന്നു. എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കോഴിക്കോട് ∙ മലബാറിൽ സിപിഎമ്മും മുസ്ലിം ലീഗും തമ്മിലുള്ള അവിശുദ്ധസഖ്യം മറനീക്കി പുറത്തുവന്നുവെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. 6 സീറ്റിൽ വരെ മത്സരിക്കാൻ ലീഗിന് അർഹതയുണ്ടെന്നാണ് എൽഡിഎഫ് കൺവീനർ പറഞ്ഞത്. പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ മത്സരിക്കില്ലെന്ന പറഞ്ഞയാൾ എൽഡിഎഫ് സ്ഥാനാർഥിയായി. ഇ.ടി. മത്സരിക്കില്ലെന്നു സിപിഎം നേതാക്കൾ സ്ഥാനാർഥിക്ക് ഉറപ്പു നൽകിയിരുന്നു. ഇ.ടി. മത്സരിക്കില്ലെന്നു സിപിഎം എങ്ങനെ നേരത്തേ അറിഞ്ഞു? തിരഞ്ഞെടുപ്പിനുശേഷം ലീഗും സിപിഎമ്മും പരസ്യമായ ബാന്ധവത്തിലേക്കു പോകും.
മലപ്പുറം ∙ നാലരപ്പതിറ്റാണ്ടായി മുസ്ലിം ലീഗ് ലോക്സഭയിലേക്കു ചാരിവച്ച കോണിയാണു പൊന്നാനി. 1977നുശേഷം ലീഗ് സ്ഥാനാർഥിയല്ലാതെ മറ്റൊരാൾ ഇവിടെനിന്നു ഡൽഹിയിലേക്കു വണ്ടികയറിയിട്ടില്ല. തിരഞ്ഞെടുപ്പുകളരിയിൽ ലീഗിനെ തളയ്ക്കാൻ ഇടതുപക്ഷം പലവട്ടം പൂഴിക്കടകൻ പ്രയോഗിച്ചെങ്കിലും ഫലം കണ്ടില്ല. പഴയ അടവു പുതിയ കുപ്പിയിലാക്കിയാണ് ഇത്തവണ പരീക്ഷണം. ലീഗിന്റെ മുൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.എസ്.ഹംസ മത്സരിക്കുന്നത് സിപിഎം ചിഹ്നത്തിൽ. കോട്ട കാക്കാൻ ലീഗ് ഇറക്കിയിരിക്കുന്നത് അങ്കങ്ങൾ പലതുകണ്ട എം.പി.അബ്ദുസ്സമദ് സമദാനിയെ. കഴിഞ്ഞതവണ ഒരുലക്ഷത്തിലേറെ വോട്ടു നേടിയ ബിജെപി സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല.
തിരുവനന്തപുരം∙ ജൂലൈയിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിനു നൽകുമെന്നും ഇതിനുശേഷമുള്ള ഒഴിവ് കോൺഗ്രസ് എടുക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഇക്കാര്യത്തിൽ ലീഗുമായി ധാരണയായി. ഭരണം ലഭിക്കുകയാണെങ്കിൽ ലീഗിനു 2 രാജ്യസഭാ സീറ്റ് ഉറപ്പാക്കും. യുഡിഎഫിലെ സീറ്റുവിഭജനചർച്ച പൂർത്തിയായതായി സതീശൻ പറഞ്ഞു. 16 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ലീഗിനു മൂന്നാം സീറ്റിന് അർഹതയുണ്ടെങ്കിലും നൽകാൻ നിർവാഹമില്ല. യുഡിഎഫിന്റെ 3 രാജ്യസഭാംഗങ്ങളും ഒരേ സമുദായക്കാരാകുമെന്ന വിമർശനത്തെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, കോൺഗ്രസ് ലോക്സഭയിലേക്കു 16 സീറ്റിൽ മത്സരിക്കുന്നുണ്ടെന്നും അക്കാര്യം പരിശോധിച്ചാൽ ഇതിനു മറുപടിയാകുമെന്നും സതീശൻ പറഞ്ഞു.
മലപ്പുറം ∙ കേരളത്തിലെ സിറ്റിങ് എംപിമാരെ മണ്ഡലംമാറ്റി മത്സരിപ്പിക്കാൻ മുസ്ലിം ലീഗ് തീരുമാനം. ഇ.ടി.മുഹമ്മദ് ബഷീർ മലപ്പുറത്തും എം.പി.അബ്ദുസ്സമദ് സമദാനി പൊന്നാനിയിലും മത്സരിക്കും. ഇ.ടി. പൊന്നാനിയിലെയും സമദാനി മലപ്പുറത്തെയും സിറ്റിങ് എംപിമാരാണ്. കേരളത്തിന് പുറത്ത് പാർട്ടിയുടെ ഏക സിറ്റിങ് എംപിയായ നവാസ് ഗനി തമിഴ്നാട്ടിലെ രാമനാഥപുരത്ത് വീണ്ടും ജനവിധി തേടും. യുഡിഎഫിലെ ധാരണയുടെ ഭാഗമായി ജൂലൈയിൽ ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർഥിയെ പിന്നീട് തീരുമാനിക്കും. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗമാണ് തീരുമാനമെടുത്തത്. തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയുടെ ഭാഗമായ ലീഗിന് അവിടെ ഒരു രാജ്യസഭാ സീറ്റ് ലഭിക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്ന് നേതാക്കൾ അറിയിച്ചു.
മലപ്പുറം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിറ്റിങ് എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും എം.പി.അബ്ദുസമദ് സമദാനിയും സീറ്റുകൾ വച്ചുമാറി മത്സരിക്കും.
മലപ്പുറം ∙ ലോക്സഭാ സ്ഥാനാർഥി നിർണയത്തിനായി മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗം നാളെ പാണക്കാട്ട് ചേരും. ലോക്സഭയിലേക്ക് മൂന്നാം സീറ്റിനു പകരമായി കോൺഗ്രസ് മുന്നോട്ടുവച്ച രാജ്യസഭാ സീറ്റെന്ന വാഗ്ദാനം അംഗീകരിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം യോഗശേഷമുണ്ടാകും. കോൺഗ്രസുമായി ഉഭയകക്ഷി ചർച്ച നടത്തിയ നേതാക്കൾ ഇന്ന് പാണക്കാട്ടെത്തി സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളെ വിശദാംശങ്ങൾ അറിയിക്കും. ഇത് നാളെ പാർലമെന്ററി ബോർഡ് യോഗത്തിൽ ചർച്ചചെയ്ത ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം.
തിരുവനന്തപുരം ∙ കോൺഗ്രസ്–മുസ്ലിം ലീഗ് യോഗത്തിൽ മൂന്നാം ലോക്സഭാ സീറ്റ് കേന്ദ്രീകരിച്ചുള്ള ചർച്ച, രാജ്യസഭാ സീറ്റിലേക്കു മാറിയപ്പോൾ കോൺഗ്രസ് മുന്നോട്ടുവച്ചത് 2027ലും 2028ലുമായി ലീഗിനു രണ്ടു രാജ്യസഭാ സീറ്റ് എന്ന വാഗ്ദാനം. ഭരണം കിട്ടിയാൽ 2027ലെയും 2028ലെയും 6 ഒഴിവുകളിലായി 4 പേരെ ജയിപ്പിക്കാൻ യുഡിഎഫിനു കഴിയുമെന്നും ഇതിൽ രണ്ടെണ്ണം ലീഗിനെന്നുമുള്ള ഫോർമുലയായിരുന്നു കോൺഗ്രസിന്റേത്. എന്നാൽ ഭാവിയിലെ ഒഴിവു കണ്ട് ഇപ്പോൾ പിൻമാറാൻ കഴിയില്ലെന്നും നൽകുന്നെങ്കിൽ ഈ ജൂലൈയിലെ ഒഴിവു തന്നെ വേണമെന്നും ലീഗ് നിർബന്ധം പിടിച്ചു.
പത്തനംതിട്ട ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നിൽ കൂടുതൽ സീറ്റുകൾക്ക് അവകാശമുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുസ്ലിം ലീഗിനെ വട്ടം കറക്കുകയാണ്. യുഡി എഫിൽ ലീഗിന് അർഹതപ്പെട്ട പരിഗണന ലഭിക്കുന്നില്ല. കോൺഗ്രസ് അവരെ ഭയപ്പെടുത്തുകയാണ്. ഇക്കാര്യം മുസ്ലിം ലീഗ് അണികൾ മനസ്സിലാക്കും. റാന്നിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി / തിരുവനന്തപുരം ∙ മുസ്ലിം ലീഗിനു മൂന്നാം ലോക്സഭാ സീറ്റില്ല. പകരം രാജ്യസഭാ സീറ്റ് എന്ന വാഗ്ദാനം സ്വീകരിക്കാൻ ലീഗിൽ ധാരണയായി. നാളെ നേതൃയോഗത്തിനു ശേഷം സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തീരുമാനം പ്രഖ്യാപിക്കും. ഹൈക്കമാൻഡിന്റെ അനുമതി ആവശ്യമാണെന്നും അന്തിമ തീരുമാനം ഇന്ന്
കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനുവേണ്ടി കോൺഗ്രസുമായി നടത്തിയ ചർച്ച തൃപ്തികരമെന്ന് മുസ്ലിം ലീഗ് അവകാശപ്പെട്ടെങ്കിലും, സീറ്റ് ലഭിക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ഇരു പാർട്ടികളുടെയും നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ, മുസ്ലിം ലീഗിനു മൂന്നാം സീറ്റ് നൽകുന്ന കാര്യത്തിൽ കോൺഗ്രസ് ബുദ്ധിമുട്ട് അറിയിച്ചതായാണു സൂചന. മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് എന്ന നിർദേശം മുസ്ലിം ലീഗിനു മുൻപിൽ കോൺഗ്രസ് വച്ചതായും റിപ്പോർട്ടുണ്ട്. രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദേശം ചൊവ്വാഴ്ചത്തെ ലീഗ് യോഗം ചർച്ച ചെയ്യും.
കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനായി കോൺഗ്രസുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഫെബ്രുവരി 27ന് പാണക്കാട് നേതൃയോഗം ചേർന്ന് യോഗതീരുമാനങ്ങൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസുമായി വീണ്ടും ചർച്ച വേണ്ടിവരുമെന്ന് തോന്നുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിന്മേലുള്ള കോൺഗ്രസ്–ലീഗ് ചർച്ച തുടങ്ങി. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, യുഡിഎഫ് കണ്വീനര് എം.എം. ഹസന്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര് എംപി, പി.എം.എ. സലാം എന്നിവര് യോഗത്തില് പങ്കെടുക്കുന്നുണ്ട്.
കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന് മൂന്നാം സീറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷ എന്ന് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. തീരുമാനം നീട്ടിക്കൊണ്ടുപോകരുത്. രാജ്യസഭാസീറ്റ് ചോദിച്ചിട്ടില്ലെന്നും നാളത്തെ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ‘‘നാളെ കോൺഗ്രസും
ആലപ്പുഴ∙ മൂന്നാം സീറ്റ് ചോദിക്കാനുള്ള അർഹതയും അവകാശവും മുസ്ലിം ലീഗിനുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ‘‘ലീഗ് ഒരു സീറ്റുകൂടി ചോദിക്കുന്നതിൽ തെറ്റില്ല. ശക്തമായ മത്സരം നടത്തുന്നതിന് വേണ്ടി കൂട്ടായ തീരുമാനങ്ങളുമായി മുന്നോട്ട് പോകും. ചോദ്യങ്ങളും ചർച്ചകളുമുണ്ടാകും. പരസ്പരം വിട്ടുവീഴ്ച
തിരുവനന്തപുരം∙ മൂന്നാം ലോക്സഭാ സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം പറഞ്ഞുതീർക്കുമെന്ന ശുഭാപ്തി വിശ്വാസം ലീഗ്–കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിക്കുന്നെങ്കിലും പോംവഴി ആയിട്ടില്ല. ഹൈക്കമാൻഡ് ഇടപെടാതെ തന്നെ പ്രശ്നപരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. നാളെ ഇരുപാർട്ടികളും സംസാരിക്കും.
തിരുവനന്തപുരം∙ സംസ്ഥാനത്തെ 23 വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മും മുസ്ലിം ലീഗും സിപിഐയും കരുത്തു തെളിയിച്ചപ്പോൾ, കോൺഗ്രസിനും ബിജെപിക്കും തിരിച്ചടി. 6 സിറ്റിങ് സീറ്റിൽ മത്സരിച്ച് ആറിലും വിജയിച്ച മുസ്ലിം ലീഗാണു യുഡിഎഫിനെ പരുക്കില്ലാതെ രക്ഷിച്ചത്. എൽഡിഎഫിനൊപ്പം സീറ്റ് നില (10–10) പിടിക്കാൻ യുഡിഎഫിനെ സഹായിച്ചതു ലീഗിന്റെ പ്രകടനമാണ്. 7 സീറ്റുണ്ടായിരുന്ന കോൺഗ്രസ് നാലിൽ ഒതുങ്ങി. ഉപതിരഞ്ഞെടുപ്പിന്റെ ഫലമായി എറണാകുളം ജില്ലയിലെ നെടുമ്പാശേരി പഞ്ചായത്തിൽ എൽഡിഎഫിനു ഭരണം ലഭിച്ചപ്പോൾ, പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം പഞ്ചായത്തിൽ അവർക്കു കേവല ഭൂരിപക്ഷം നഷ്ടമായി.
മലപ്പുറം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂന്നാം സീറ്റു വേണമെന്ന ആവശ്യത്തിൽനിന്ന് പിറകോട്ടു പോയിട്ടില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. നേരത്തേയുള്ള നിലപാടിൽ മാറ്റമില്ല. യുഡിഎഫിന്റെ സ്ഥാനാർഥി നിർണയ ചർച്ചകൾ മുറയ്ക്കു നടക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരുവനന്തപുരം∙ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് അവകാശവാദത്തിൽ കെപിസിസിയുടെ സമരാഗ്നി ജാഥയ്ക്കിടെ അനൗദ്യോഗിക ചർച്ച. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണു ചർച്ച നടത്തിയത്. ലോക്സഭയിലേക്കു മൂന്നാം സീറ്റ് അല്ലെങ്കിൽ രാജ്യസഭാ സീറ്റ് എന്ന ആവശ്യം ലീഗ് ശക്തമായി മുന്നോട്ടുവച്ചു. അവകാശവാദം തള്ളിയില്ലെങ്കിലും ധർമസങ്കടത്തിലാക്കുന്ന സാഹചര്യം കോൺഗ്രസ് വിശദീകരിച്ചു. ഔദ്യോഗികമായ രണ്ടാംഘട്ട ചർച്ച രണ്ടു ദിവസത്തിനകം ഓൺലൈനായി നടന്നേക്കും. അതിനുമുൻപ് ഇരു പാർട്ടികൾക്കും പരുക്കില്ലാത്ത ഫോർമുല കണ്ടെത്താനാണു ശ്രമം.
കോട്ടയം∙ ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങള് തമ്മിൽ കയ്യാങ്കളി. മുസ്ലിം ലീഗിലെ കെ.സുനിൽ കുമാറിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയിലെ തെക്കേക്കരയിലെ കശാപ്പുശാല സ്ഥിതി ചെയ്തിരുന്ന സ്ഥലം മിനി സിവിൽ സ്റ്റേഷന് വിട്ടുകൊടുക്കാൻ കൗൺസിൽ അംഗങ്ങൾ തീരുമാനിച്ച ശേഷം സിപിഎം അംഗം
കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തെച്ചൊല്ലി യുഡിഎഫിൽ കലഹമുണ്ടാകില്ലെന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി. ലീഗിന്റെ ആവശ്യം ന്യായമാണ്. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചു. ഇതിൽ തീരുമാനമുണ്ടായാൽ സീറ്റ് വിഭജനം പൂർത്തിയാകും. രാഹുൽ ഗാന്ധി വയനാട്ടിൽ
തിരുവനന്തപുരം ∙ യുഡിഎഫ് ലോക്സഭാ സ്ഥാനാർഥി സീറ്റ് വിഭജനം നീളും. കോൺഗ്രസ്–ലീഗ് ചർച്ച പൂർത്തിയാകാത്തതാണു കാരണം. മൂന്നാം സീറ്റ് ആവശ്യത്തിൽനിന്നു ലീഗ് പിൻവാങ്ങിയിട്ടില്ല. ബുധനാഴ്ച യുഡിഎഫ് യോഗം നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവച്ചു. ബുധനാഴ്ച ഇവിടെ ചേർന്ന ലീഗ് സെക്രട്ടേറിയറ്റ് യോഗം മൂന്നാം സീറ്റിൽ വിട്ടുവീഴ്ച വേണ്ടെന്നാണു തീരുമാനിച്ചത്. ആലപ്പുഴ ഒഴിച്ച് എല്ലാം യുഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ ആയതിനാൽ കയ്യിലുള്ള സീറ്റ് വിട്ടുകൊടുക്കുന്നതിന്റെ പരിമിതിയാണു കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നാണു നേതാക്കൾ പറയുന്നത്.
മലപ്പുറം ∙ 3 തിരഞ്ഞെടുപ്പുകളിലായി പൊന്നാനി ലോക്സഭാ മണ്ഡലം ഇടതു മുന്നണിക്കു പരീക്ഷണശാലയാണ്. ലീഗിന്റെ പൊന്നാനിക്കോട്ടയിൽ വിള്ളൽ വീഴ്ത്താനുള്ള സമവാക്യമാണ് ഇടതുമുന്നണി അന്വേഷിക്കുന്നത്. ആ ലക്ഷ്യത്തിനടുത്തെത്തിയത് വി.അബ്ദുറഹിമാനെ മുന്നിൽ നിർത്തിയപ്പോഴാണ്, 2014 ൽ. ലീഗിന്റെ ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കാൽലക്ഷം വോട്ടായിരുന്നു. 1977ന് ശേഷം ഏറ്റവും ചെറിയ ഭൂരിപക്ഷം. വീണ്ടുമൊരു ലോക്സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുമ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചോദ്യം ഉയരുന്നു: പൊന്നാനി അങ്കത്തിനു വീണ്ടും വി.അബ്ദുറഹിമാൻ വരുമോ?
കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ 3 സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം യുഡിഎഫ് ചർച്ച ചെയ്യുമെന്നും വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നാൽ കോൺഗ്രസ് അതിനും തയാറാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വയനാട്ടിൽ രാഹുൽഗാന്ധി തന്നെ മത്സരിക്കണമെന്നാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. സമരാഗ്നി 3 ജില്ല പിന്നിട്ടപ്പോൾ ജനങ്ങൾ പകർന്ന ആത്മവിശ്വാസം ചെറുതല്ല. പ്രധാനമന്ത്രി വിളിച്ച വിരുന്നിൽ എൻ.കെ.പ്രേമചന്ദ്രൻ പങ്കെടുത്തതിൽ തെറ്റില്ല. ബിഎംഎസ് യോഗത്തിൽ പങ്കെടുക്കാൻ എളമരം കരീം ഡൽഹിയിൽ നിന്ന് പാലക്കാട്ട് പറന്നെത്തിയതിൽ സിപിഎം നടപടിയെടുക്കാത്തത് എന്തു കൊണ്ടാണെന്നും സുധാകരൻ ചോദിച്ചു.
ന്യൂഡൽഹി∙ കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി ഡൽഹിയിൽ പ്രതിഷേധം നടത്തുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി മുസ്ലിം ലീഗ് എംപി. സമരം ആരംഭിക്കുന്നതിനു തൊട്ടുമുൻപാണ്, മുസ്ലിം ലീഗിന്റെ രാജ്യസഭാ എംപി പി.വി. അബ്ദുൽ വഹാബ് കേരള ഹൗസിൽ എത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
തിരുവനന്തപുരം ∙ പാർട്ടിതല ചർച്ച പൂർത്തിയായില്ലെന്നു മുസ്ലിം ലീഗ് അറിയിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫ് സീറ്റ് വിഭജന പ്രഖ്യാപനം നീട്ടിവച്ചു. 14നു ചേരുന്ന യുഡിഎഫ് യോഗം തീരുമാനം അന്തിമമാക്കും. ലീഗ് മൂന്നാമതൊരു സീറ്റ് ചോദിക്കുകയും തങ്ങളുടെ സിറ്റിങ് സീറ്റുകളിൽ ഒന്ന് വിട്ടു കൊടുക്കുന്നതിലെ പ്രയാസം കോൺഗ്രസ് നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.
മലപ്പുറം ∙ ലോക്സഭയിലേക്ക് മൂന്നാം സീറ്റെന്ന അവകാശവാദത്തിൽ വിട്ടുവീഴ്ച ചെയ്യണമെങ്കിൽ രാജ്യസഭാ സീറ്റ് അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കാൻ മുസ്ലിം ലീഗ്. ഇന്ന് കോൺഗ്രസുമായി നടത്തുന്ന രണ്ടാംഘട്ട ഉഭയകക്ഷി ചർച്ചയിൽ ആവശ്യം ഉന്നയിക്കും. ഈ വർഷം പകുതിയോടെ കേരളത്തിൽ നിന്ന് 3 രാജ്യസഭാ സീറ്റുകൾ
മലപ്പുറം ∙ അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാൻ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്ന പരാമർശത്തിൽ മുസ്ലിം ലീഗ്
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. എപ്പോഴും പറയുന്ന പോലയല്ല ഇത്തവണ സീറ്റ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം ∙ യുഡിഎഫ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ആദ്യവട്ട ചർച്ചകൾ പൂർത്തിയായി. സിഎംപി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളുമായി കോൺഗ്രസ് നേതൃത്വം ഇന്നലെ സംസാരിച്ചു. ലോക്സഭാ സീറ്റ് ആവശ്യപ്പെടുന്നില്ലെന്നും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നു സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോണും ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജനും വെവ്വേറെ ചർച്ചകളിൽ ആവശ്യപ്പെട്ടു. ദേശീയ തലത്തിലാണ് താൻ പ്രവർത്തിക്കുന്നതെന്ന് ദേവരാജൻ ചൂണ്ടിക്കാട്ടി. രാജ്യസഭയിൽ കേരളത്തിനു വേണ്ടി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനാകുമെന്ന് ജോണും പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഉചിതമായ അവസരത്തിൽ ഈ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്നു കോൺഗ്രസ് മറുപടി നൽകി. ഇതോടെ യുഡിഎഫിലെ എല്ലാ പാർട്ടികളുമായും കോൺഗ്രസ് ആശയവിനിയമം നടത്തി. മുസ്ലിം ലീഗുമായും കേരള കോൺഗ്രസു(ജോസഫ്)മായും വീണ്ടും ചർച്ച നടത്തും. അഞ്ചാം തീയതി സീറ്റ് ധാരണ പ്രഖ്യാപിക്കും.