Activate your premium subscription today
ന്യൂഡൽഹി ∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു സുതാര്യമാണോയെന്നു സംശയം പ്രകടിപ്പിച്ച് സാമൂഹികപ്രവർത്തകരും മുൻ സിവിൽ സർവീസ് ഓഫിസർമാരുമടക്കം 200 േപർ തിരഞ്ഞെടുപ്പു കമ്മിഷനു തുറന്ന കത്തയച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെപ്പറ്റി ഉയർന്ന സംശയങ്ങളുടെ അടിസ്ഥാനത്തിൽ, വോട്ടിങ്ങിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.
ശ്രീനഗർ ∙ ജമ്മു കശ്മീർ നിയമസഭയിലേക്ക് 5 അംഗങ്ങളെ ലഫ്. ഗവർണർ നാമനിർദേശം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അതേസമയം, ഇതു ചോദ്യം ചെയ്ത് കോൺഗ്രസ് വക്താവ് രവീന്ദർ ശർമ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി ഡിസംബർ 5ന് പരിഗണിക്കും.
ശ്രീനഗർ ∙ നാഷനൽ കോൺഫറൻസ് (എൻസി) മുതിർന്ന നേതാവും മുൻ മന്ത്രിയും 7 തവണ എംഎൽഎയുമായ അബ്ദുൽ റഹിം റാഥർ ജമ്മു കശ്മീർ നിയമസഭയുടെ സ്പീക്കറാകും. ഡപ്യൂട്ടി സ്പീക്കർ സ്ഥാനം കീഴ്വഴക്കമനുസരിച്ച് മുഖ്യ പ്രതിപക്ഷമായ ബിജെപിക്കു നൽകാനും തീരുമാനമായി.
ന്യൂഡൽഹി ∙ ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്നി (54) സത്യപ്രതിജ്ഞ ചെയ്തു. 2 വനിതകളടക്കം 13 അംഗ മന്ത്രിസഭയും അധികാരമേറ്റു. വാല്മീകി ജയന്തി ദിനമായ ഇന്നലെ പഞ്ച്കുലയിൽ നടന്ന ചടങ്ങിൽ ഗവർണർ ബന്ദാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഇതര സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുത്തു.
‘‘നോക്കൂ, പുറത്തു നിൽക്കുന്ന പലരും എൻഎസ്യു പിള്ളാരായി വന്നവരാണ്. 10 വർഷത്തിലേറെയായി അധികാരത്തിനു പുറത്തു നിന്ന് അവർ പൊലീസിന്റെ അടി കൊള്ളുന്നു. ഇനിയുമൊരഞ്ചു വർഷം അവരെ ഞാനെങ്ങനെ പിടിച്ചു നിർത്തും’’. ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു രണ്ടായിരത്തിൽപരം വോട്ടുകൾക്കു തോറ്റ കോൺഗ്രസ് സ്ഥാനാർഥി കഴിഞ്ഞദിവസം കുമാരി സെൽജയുടെ ഡൽഹിയിലെ ഓഫിസിൽ വച്ചു കണ്ടപ്പോൾ പരിഭവപൂർവം പറഞ്ഞു. പഴി മുഴുവൻ ഭൂപീന്ദർ സിങ് ഹൂഡയ്ക്കും മകൻ ദീപേന്ദർ സിങ് ഹൂഡയ്ക്കും ചൊരിഞ്ഞ് അദ്ദേഹം തുടർന്നു. ‘‘അവർ പറഞ്ഞവർക്ക് ടിക്കറ്റ് നൽകിയില്ലെന്നതു പോട്ടെ. ‘ബാപ്–ബേഠ’ ഹെലികോപ്ടറിൽ പറന്നു നടന്നു. ഒരു ഓട്ടോറിക്ഷ പോലും സെൽജയ്ക്ക് വിട്ടു നൽകാൻ പിസിസി തയാറായില്ല. സ്വന്തമായി ഹെലികോപ്ടറെടുത്താണ് സെൽജ പാർട്ടിക്കായി പ്രചാരണത്തിന് ഇറങ്ങിയത്’’. ആ വാക്കുകളിലുണ്ട്, ഹരിയാനയിലെ കോൺസിൽ സംഭവിച്ചിരിക്കുന്ന വിടവിന്റെ ആഴം. സെൽജയെക്കുറിച്ചു ചോദിച്ചാൽ ഹൂഡ വിഭാഗം നേതാക്കൾ അവരേതെന്നു സംശയം ചോദിക്കും. പ്രചാരണത്തിനിടെ രണ്ടാഴ്ച വീട്ടിലിരുന്ന് അതിനു പ്രചാരണം നൽകി പാർട്ടിയെ പ്രതിരോധത്തിലാക്കിയ ആളല്ലേ സെൽജയെന്ന് പരിഹാസ രൂപേണ മറുപടിയും തരും. തോൽവിയിലും ഹരിയാനയിൽ അന്യോന്യം പഴിചാരൽ തുടരുകയാണ് ഭൂപീന്ദർ ഹൂഡ സംഘവും കുമാരി സെൽജ സംഘവും. കുമാരി സെൽജയുടെ ഡൽഹി വസതിയിൽ അവരുടെ
ഹരിയാന തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനു പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ് ജാർഖണ്ഡിലെ പ്രശ്നങ്ങൾ. അടുത്തിടെ നടത്തിയ നേതൃമാറ്റം വഴി ജാതിസമവാക്യം അനുകൂലമാകുമെന്നു പ്രതീക്ഷിച്ച പാർട്ടിക്കുള്ളിൽ പുതിയ വടംവലി രൂപപ്പെട്ടുകഴിഞ്ഞു. സമുദായം തിരിഞ്ഞുള്ള ഗ്രൂപ്പുപോരാട്ടമാണ് ഹരിയാനയിൽ പാർട്ടിക്കു തിരിച്ചടിയായത്. മഹാരാഷ്ട്രയ്ക്കൊപ്പം വൈകാതെ ജാർഖണ്ഡിലും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസിനു തലവേദന. ജാർഖണ്ഡിസ് ജെഎംഎം സഖ്യസർക്കാരിൽ ഭാഗമാണ് കോൺഗ്രസ്. 2021 മുതൽ പാർട്ടി അധ്യക്ഷനായിരുന്ന രാജേഷ് താക്കൂറിനെ മാറ്റി 2024 ഓഗസ്റ്റിലാണു കേശവ് കമലേഷിനെ ചുമതല ഏൽപിച്ചത്. മഹ്തോ കുർമികളെ ഒപ്പം നിർത്താനാണ് ആ വിഭാഗത്തിൽ നിന്നുള്ള കമലേഷിനെ അധ്യക്ഷനാക്കിയത്. മഹ്തോ ഉൾപ്പെടെ
ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനുപിന്നാലെ സർക്കാർ രൂപീകരണത്തിന് ഒമർ അബ്ദുല്ലയുടെ നാഷനൽ കോൺഫറൻസ് (എൻസി) സഖ്യം ഒരുങ്ങുന്നതിനിടെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചത്. ആറു വർഷമായി ജമ്മു കശ്മീർ കേന്ദ്രഭരണത്തിനു
ശ്രീനഗർ∙ രാഷ്ട്രപതിയുടെ ഭരണം പിൻവലിക്കുന്നതിൽ സാങ്കേതിക കാരണങ്ങളാലുള്ള കാലതാമസം കാരണമാണു ജമ്മു കശ്മീരിലെ സത്യപ്രതിജ്ഞ നീളുന്നതെന്നു നിയുക്ത മുഖ്യമന്ത്രി ഒമർ അബ്ദുല്ല വ്യക്തമാക്കി. രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നതിനുള്ള കാബിനറ്റ് തീരുമാനം രാഷ്ട്രപതിക്ക് പോയിട്ടുണ്ട്. ഇനി ഇത് ആഭ്യന്തര മന്ത്രാലയത്തിലേക്ക് പോകും. ഇന്ന് ഉത്തരവ് വന്നാൽ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ചണ്ഡിഗഡ്∙ ഹരിയാനയിൽ ബിജെപി മന്ത്രിസഭ 17ന് രാവിലെ 10ന് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കൾ പങ്കെടുക്കുമെന്നു കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നയാബ് സിങ് സെയ്നി വ്യാഴാഴ്ച (ഒക്ടോബർ 17) ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര മന്ത്രിമാരും മുതിര്ന്ന ബിജെപി നേതാക്കളും ചടങ്ങില് സംബന്ധിക്കും. നേരത്തെ 15ന് സത്യപ്രതിജ്ഞ എന്നാണ് അറിയിച്ചതെങ്കിലും പ്രധാനമന്ത്രിയുടെ
മുംബൈ∙ തിരഞ്ഞെടുപ്പിനു മുൻപ് ചെറുവിഭാഗങ്ങളെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒബിസി വിഭാഗത്തിന്റെ നോൺ ക്രീമിലെയർ വാർഷിക വരുമാന പരിധി എട്ടു ലക്ഷം രൂപയിൽനിന്ന് 15 ലക്ഷം രൂപയായി ഉയർത്തണമെന്നു മഹാരാഷ്ട്ര മന്ത്രിസഭാ യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
‘ഉപജാപങ്ങളുടെ ആധിക്യത്തിലൂടെ സ്വന്തം വിജയം തട്ടിത്തെറിപ്പിക്കുന്ന ചരിത്രം കോൺഗ്രസിന് സ്വന്തമാണ്’– പ്രമുഖ ഇംഗ്ലിഷ് ദിനപത്രം ഹരിയാനയിൽ സംഭവിക്കാനിടയുള്ള കാര്യം ഓർമിപ്പിച്ച് ഇങ്ങനെ എഴുതിയത് ആഴ്ചകൾക്കു മുൻപേയാണ്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഒന്നുകൂടി ഈ സിദ്ധാന്തത്തെ ആവർത്തിച്ചുറപ്പിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുടെ അതേ മാതൃകയിൽ തിരഞ്ഞെടുപ്പു യുദ്ധം നയിച്ച് കോൺഗ്രസ് ഇളിഭ്യരായി. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സർവേ ഫലങ്ങൾ കോൺഗ്രസിനെ വിജയിപ്പിച്ചിരുന്നുവല്ലോ. യഥാർഥ ഫലം വരുമ്പോൾ ആപ്പ് വലിച്ചൂരിയ കുരങ്ങന്റെ അവസ്ഥ സൃഷ്ടിക്കപ്പെടുന്നത് ഇത് മൂന്നാംവട്ടമാണ്. ഹരിയാനയിൽ ബിജെപിയുടെ വിജയമല്ല, കോൺഗ്രസിന്റെ പരാജയമാണ് ചർച്ച ചെയ്യപ്പെട്ടത്. ഹിന്ദി ഹൃദയഭൂമിയിലെ ഒരു വിജയമാണ് കോൺഗ്രസ് തട്ടിത്തെറിപ്പിച്ചത്. ഹരിയാനയുടെ 57 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പാർട്ടി തുടർച്ചയായി മൂന്നാംതവണയും അധികാരത്തിലെത്തിയത്. സെപ്റ്റംബർ 3ന് തിരഞ്ഞെടുപ്പ് ചൂടുപിടിച്ചുവരുന്നതിനിടയിലാണ് കോൺഗ്രസിലെ പ്രധാന ദലിത് മുഖങ്ങളിൽ ഒന്നായ കുമാരി സെൽജയെ ഒരു കോൺഗ്രസ് നേതാവ്
നിർണായക പ്രാധാന്യമുള്ളതാണ് രണ്ടു തിരഞ്ഞെടുപ്പുഫലങ്ങളും. ജമ്മു കശ്മീരിന്റെ പ്രത്യേകപദവിയും സംസ്ഥാനപദവിയും എടുത്തുകളഞ്ഞശേഷം നടത്തുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്നിലാക്കിയാണു നാഷനൽ കോൺഫറൻസ്– കോൺഗ്രസ് സഖ്യം ജനാധിപത്യത്തിനു കിരീടം ചാർത്തുന്നത്. ഹരിയാനയിലാവട്ടെ, പത്തു വർഷത്തെ തുടർഭരണത്തോടുള്ള ജനവിരുദ്ധവികാരം തോൽവിയിലേക്കു വഴികാണിക്കുമെന്ന പ്രവചനങ്ങൾ തെറ്റിച്ചാണു ബിജെപിയുടെ ഹാട്രിക് വിജയം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി വോട്ടെണ്ണൽ കഴിയുമ്പോൾ പതിവായി കിട്ടിയിരുന്ന ചീത്തപ്പേര് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടാതിരുന്നപ്പോൾ ഞെട്ടിയത് വോട്ടിങ് മെഷീനായിരിക്കും (ഇവിഎം). എന്നാൽ ഇത് അധികനാൾ നീണ്ടില്ല. കേവലം നാലു മാസം കഴിഞ്ഞ് ഹരിയാനയിലെ വോട്ടെണ്ണിയപ്പോൾ വീണ്ടും ഇവിഎം പ്രതിക്കൂട്ടിലായി. എല്ലാവരും കൂടി വീണ്ടും വോട്ടിങ് യന്ത്രത്തെ നാണം കെടുത്തുകയാണ്. സത്യത്തിൽ വോട്ടിങ് മെഷീൻ എന്തു പിഴച്ചു? അറിയില്ല... എന്തായാലും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു ഫലം വോട്ടിങ് മെഷീന് പിന്നെയും പേരുദോഷമുണ്ടാക്കിയെന്നതിൽ മറുചോദ്യമില്ല. തങ്ങളുടെ തോൽവിയുടെ കാരണം വോട്ടിങ് മെഷീനിലെ കുഴപ്പങ്ങളാണെന്നാണ് കോൺഗ്രസ് വാദിക്കുന്നത്. വോട്ടിങ് മെഷീനെ പ്രതിചാരി മുൻപ് പല തവണ ഉന്നയിച്ച ആരോപണങ്ങൾ സുപ്രീം കോടതി തീർപ്പോടെ ഏറക്കുറെ കെട്ടടങ്ങിയതായിരുന്നു. എന്നാൽ വീണ്ടും തീയും പുകയുമായി സംശയങ്ങള് പുറത്തു വരികയാണ്. ഹരിയാനയിലെ ഫലം നോക്കിയാൽ വോട്ടിങ് മെഷീനാണോ വോട്ടർമാരാണോ ‘കുഴപ്പക്കാർ’ എന്ന് സംശയിക്കാതെ തരമില്ല. തോറ്റവരും ജയിച്ചവരും പോർവിളി നടത്തുമ്പോൾ ഇരുകൂട്ടരേയും ജനം ഒരുപോലെ കൈകാര്യം ചെയ്തെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ബിജെപി സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നിട്ടും ശക്തമായ പ്രചാരണം നടത്തിയ പാർട്ടി എങ്ങനെ തോറ്റു? ഈ ചിന്തയാണ് കോൺഗ്രസിനെ കുഴക്കുന്നത്. എന്നാൽ ഇതെല്ലാം കോൺഗ്രസിന്റെ
ന്യൂഡൽഹി∙ ഹരിയാനയിലെ തോൽവി വിലയിരുത്താനായി ചേർന്ന യോഗത്തിൽ നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി. നേതാക്കൾ അവരുടെ താൽപര്യത്തിന് ആദ്യ പരിഗണന നൽകിയെന്നും പാർട്ടി താൽപര്യം രണ്ടാമതായെന്നുമാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. തിരഞ്ഞെടുപ്പ് തോൽവി പഠിക്കാനായി അന്വേഷണ സമിതി രൂപീകരിക്കുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
ന്യൂഡൽഹി ∙ ഹരിയാനയിൽ ബിജെപിയുടെ വിജയത്തിനു നേതൃത്വം നൽകിയ മുഖ്യമന്ത്രി നായബ് സിങ് സെയ്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. മുഖ്യമന്ത്രിയായി സെയ്നി തുടരുമെന്നും ജാതിസമവാക്യങ്ങൾ പാലിക്കാൻ ഒന്നോ രണ്ടോ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നുമാണു സൂചന. സർക്കാർ രൂപീകരണ ചർച്ചയ്ക്കായി ബിജെപിയുടെ കേന്ദ്ര നിരീക്ഷകർ അടുത്ത ദിവസം ഹരിയാനയിലെത്തും.
ന്യൂഡൽഹി ∙ നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ ഹരിയാനയിലെ കോൺഗ്രസിൽ ഭൂപീന്ദർ ഹൂഡയ്ക്കും മകൻ ദീപേന്ദർ ഹൂഡയ്ക്കും (ബി–ഡി ഗാങ്) എതിരെ പടയൊരുക്കം.
ന്യൂഡൽഹി ∙ ഹരിയാനയിലെ ബിജെപി വിജയത്തിൽ ആർഎസ്എസിനും കാര്യമായ പങ്കുണ്ട്. സ്ഥാനാർഥിനിർണയത്തിലും പ്രചാരണത്തിലുമടക്കം ആർഎസ്എസിന്റെ ഇടപെടലുകൾ നിർണായകമായി. പ്രചാരണത്തിൽനിന്ന് ആർഎസ്എസ് അകന്നുനിന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാക്കിയ ബിജെപി ഹരിയാനയിൽ തെറ്റു തിരുത്തി. തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്കു നേരിടാൻ ബിജെപിക്കു പ്രാപ്തിയുണ്ടെന്ന് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു പ്രഖ്യാപിച്ചത് ആർഎസ്എസിനെ പിണക്കിയിരുന്നു.
ഹരിയാനയിലെ ടോഷൻ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ബൻസിലാലിന്റെ കൊച്ചുമക്കൾ ഏറ്റുമുട്ടിയപ്പോൾ വിജയം പെൺപക്ഷത്ത്. ബൻസിലാലിന്റെ മകൻ സുരേന്ദർ സിങ്ങിന്റെയും ബിജെപി എംപി കിരൺ ചൗധരിയുടെയും മകൾ ബിജെപി സ്ഥാനാർഥി ശ്രുതിയാണ് കോൺഗ്രസിനു വേണ്ടി മത്സരിച്ച ബന്ധുവായ അനിരുദ്ധ് ചൗധരിയെ 14,257 വോട്ടുകൾക്കു തോൽപിച്ചത്.
മുംബൈ ∙ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ പിന്നിൽനിന്ന ശേഷം ശക്തമായ തിരിച്ചുവരവിലൂടെ ഹരിയാനയിൽ നേടിയ മിന്നുംവിജയം, വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആത്മവിശ്വാസം പകരും. കർഷക സമരം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, അഗ്നിവീർ പ്രക്ഷോഭം തുടങ്ങിയ വിഷയങ്ങൾ ആളിക്കത്തിയ ഹരിയാനയിൽ
ബിജെപിയുടെ സ്വതന്ത്രതന്ത്രം ഹരിയാനയിൽ വിജയിച്ചു; ജമ്മു കശ്മീരിൽ പരാജയപ്പെട്ടു. ജമ്മു കശ്മീരിലെ സഖ്യവിജയത്തിൽ പരിമിത പങ്കാളിത്തം മാത്രമുള്ള കോൺഗ്രസ്, പരാജയപ്പെട്ട ശൈലി മാറ്റാൻ ഇനിയും പഠിച്ചില്ലെന്നതിന്റെ തെളിവായി ഹരിയാന ഫലം. ലോക്സഭാ തിരഞ്ഞെടുപ്പിലെ നഷ്ടത്തിനുശേഷം ഹരിയാനയിലെ ജയം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അത്യാവശ്യമായിരുന്നു. ബിജെപിയുടെ വിജയഗ്രാഫ് താഴേക്ക് എന്നതു പാർട്ടിയുടെയും നേതൃത്വത്തിന്റെയും ശൈലിയെ പരസ്യമായി വിമർശിക്കാൻ പലരും ആയുധമാക്കുന്ന സ്ഥിതിയായിരുന്നു. നിയന്ത്രണച്ചരട് തിരിച്ചുപിടിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നതിന്റെ സൂചനകളുമുണ്ടായി. ഹരിയാനയിൽ ഇത്തവണ ഭരണം നഷ്ടപ്പെടാമെന്നു ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപേ തിരിച്ചറിഞ്ഞതാണ്. കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രിയെ മാറ്റി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പകുതി സീറ്റും നഷ്ടപ്പെട്ടു. നിയമസഭ നഷ്ടപ്പെടുമെന്നു പാർട്ടി ഉറപ്പിച്ചു. ലോക്സഭയിൽ നഷ്ടഫലത്തിനു കാരണമായ ഉത്തരേന്ത്യൻ വിഷയങ്ങളിൽ പലതും ഹരിയാനയിലേതുകൂടിയായിരുന്നു. ഭരണവിരുദ്ധ വികാരത്തെ
ന്യൂഡൽഹി ∙ ഹരിയാനയിൽ കോൺഗ്രസ് ജയിക്കുമെന്നു ലോകം മുഴുവൻ പറഞ്ഞപ്പോൾ അതിൽ മയങ്ങി വീണുപോയതാരാണ്? കോൺഗ്രസ് തന്നെയെന്നുത്തരം. ബിജെപിയുമായി ഒപ്പത്തിനൊപ്പം വോട്ടുപിടിച്ചിട്ടും എന്തുകൊണ്ടു നമ്മൾ തോറ്റുവെന്നു കോൺഗ്രസുകാർ പോലും പരസ്പരം ചോദിക്കുന്നു. ലളിതമായൊരു മറുപടി അതിനില്ല. അമിത ആത്മവിശ്വാസവും കയറൂരിവിട്ട പ്രാദേശിക നേതൃത്വവും പ്രധാന കാരണങ്ങളായി.
ന്യൂഡൽഹി ∙ ബിജെപിയുടെ സ്വതന്ത്രതന്ത്രം ഹരിയാനയിൽ വിജയിച്ചു; ജമ്മു കശ്മീരിൽ പരാജയപ്പെട്ടു. ജമ്മു കശ്മീരിലെ സഖ്യവിജയത്തിൽ പരിമിത പങ്കാളിത്തം മാത്രമുള്ള കോൺഗ്രസ്, പരാജയപ്പെട്ട ശൈലി മാറ്റാൻ ഇനിയും പഠിച്ചില്ലെന്നതിന്റെ തെളിവായി ഹരിയാന ഫലം. ലോക്സഭാ തിരഞ്ഞെടുപ്പിലെ നഷ്ടത്തിനുശേഷം ഹരിയാനയിലെ ജയം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അത്യാവശ്യമായിരുന്നു. ബിജെപിയുടെ വിജയഗ്രാഫ് താഴേക്ക് എന്നതു പാർട്ടിയുടെയും നേതൃത്വത്തിന്റെയും ശൈലിയെ പരസ്യമായി വിമർശിക്കാൻ പലരും ആയുധമാക്കുന്ന സ്ഥിതിയായിരുന്നു. നിയന്ത്രണച്ചരട് തിരിച്ചുപിടിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നതിന്റെ സൂചനകളുമുണ്ടായി.
ന്യൂഡൽഹി ∙ പതിറ്റാണ്ടിനുശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്, സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്തുമാറ്റിയശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്, ലഡാക്കിനെ ജമ്മു കശ്മീരിൽനിന്നു വേർതിരിച്ചശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്, സംസ്ഥാനപദവി മാറ്റി കേന്ദ്രഭരണപ്രദേശമാക്കിയ ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്. ഇവയ്ക്കെല്ലാം പുറമേ, നിയന്ത്രണരേഖയിലെ വെടിവയ്പിനെയോ താഴ്വരയിലെ പാക്ക്–നിയന്ത്രിത ഭീകരരുടെ കുതന്ത്രങ്ങളെയോ കാര്യമായി ഭയപ്പെടാതെയുള്ള തിരഞ്ഞെടുപ്പുമാണ് ജമ്മു കശ്മീരിൽ നടന്നത്. ജയിച്ചതാര്, തോറ്റതാര് എന്നതിനെക്കാൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയത്തിനു പ്രാധാന്യം നൽകിയുള്ള തിരഞ്ഞെടുപ്പ്.
ന്യൂഡൽഹി ∙ ‘തിരഞ്ഞെടുപ്പുകളിൽ അമിത ആത്മവിശ്വാസം പാടില്ലെന്നതാണ് ഈ തിരഞ്ഞെടുപ്പു നൽകുന്ന ഏറ്റവും വലിയപാഠം’. ഹരിയാനയിലെ വലിയ തോൽവിക്കും ജമ്മു കശ്മീരിലെ ഒറ്റസീറ്റ് ജയത്തിനും പിന്നാലെ ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ നടത്തിയ പ്രതികരണത്തിൽ എല്ലാം വ്യക്തം. ഹരിയാനയിൽ നഗരമേഖലയിലുൾപ്പെടെ മികച്ച പ്രകടനം പ്രതീക്ഷിച്ച പാർട്ടി അമ്പേ പരാജയമായി.
ന്യൂഡൽഹി ∙ ‘ടീം’ പതറിയപ്പോഴും നിശ്ചയദാർഢ്യത്തോടെ നിന്നാണു വിനേഷ് ഫോഗട്ട് രാഷ്ട്രീയകളത്തിൽ കന്നി മെഡലണിഞ്ഞത്. ഒരുഘട്ടത്തിൽ കോൺഗ്രസിനു വിജയം അപ്രാപ്യമെന്നു തോന്നിച്ച ജുലാനയിൽ വിനേഷ് ബിജെപിയുമായി നേർക്കുനേർ പോരാടി 6015 വോട്ടുകൾക്കു ജയിച്ചു.
ന്യൂഡൽഹി ∙ ഹരിയാനയിൽ ബിജെപിയുടേതു ‘സെയ്നിക’ വിജയം. മോദിപ്രഭാവം ഇല്ലാതെ, മുഖ്യമന്ത്രി നായബ് സിങ് സെയ്നിയുടെ നേതൃത്വത്തിലാണു ബിജെപി ഗോദയിലിറങ്ങിയത്. കർഷക രോഷം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, തൊഴിലില്ലായ്മ, അഗ്നിവീർ പദ്ധതിക്കെതിരായ വികാരം തുടങ്ങിയ പ്രതികൂല ഘടകങ്ങൾക്കൊപ്പം സീറ്റ് നിഷേധിക്കപ്പെട്ട വിമതരുടെ പ്രതിഷേധം കൂടിയായതോടെ യുദ്ധം തുടങ്ങും മുൻപു തന്നെ തോറ്റതായി വിലയിരുത്തലുണ്ടായി.
തമ്മിലടിച്ച് ഹൂഡ–സെൽജ ഭൂപീന്ദർ ഹൂഡ ചിന്തിച്ചിടത്താണ് ഹരിയാനയിൽ കോൺഗ്രസ് നിന്നത്. ഹൈക്കമാൻഡിന്റെ നിർദേശങ്ങൾ പോലും നടപ്പാകാൻ പ്രയാസമുണ്ടായി. ഇന്ത്യാസഖ്യമായി മത്സരിക്കാനുള്ള നിർദേശം ഉദാഹരണം. ഹൂഡയുടെ ഏകപക്ഷീയ തീരുമാനങ്ങളിൽ മുറിവേറ്റ്, അതൃപ്തി പരസ്യമാക്കിയിറങ്ങിയതും കുമാരി സെൽജയാണ്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും റദ്ദാക്കിയ കേന്ദ്ര നടപടിയോടുള്ള ജനങ്ങളുടെ പ്രതികരണമായാണു തിരഞ്ഞെടുപ്പുഫലം പൊതുവേ വിലയിരുത്തപ്പെടുന്നത്. ജമ്മു മേഖലയിലേറെയും ബിജെപിക്കൊപ്പം നിന്നപ്പോൾ കശ്മീർ ബിജെപി വിരുദ്ധ പക്ഷത്താണു വോട്ട് ചെയ്തത്. പിഡിപിക്കു ശക്തി ചോർന്നപ്പോൾ, നാഷനൽ കോൺഫറൻസ് (എൻസി) മികച്ച വിജയം നേടി. ജമ്മു മേഖലയിൽ കോൺഗ്രസിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല.
ന്യൂഡൽഹി ∙ 37 വർഷത്തിനുശേഷം ഹരിയാനയിലെ കർഷകമണ്ണിൽ വീണ്ടും വിളവു കൊയ്യാൻ മോഹിച്ച സിപിഎമ്മിനു ദയനീയ തോൽവി. ഭിവാനി സീറ്റിൽ ഇന്ത്യാസഖ്യം സ്ഥാനാർഥിയായ സിപിഎം ജില്ലാ സെക്രട്ടറി ഓം പ്രകാശ് ബിജെപിയുടെ സിറ്റിങ് എംഎൽഎയും മുൻ മന്ത്രിയുമായ ഗണശ്യാം സരഫിനോടു 32,714 വോട്ടുകൾക്കു പരാജയപ്പെട്ടു. 34,373 വോട്ടേ ഓം പ്രകാശിനു നേടാനായുള്ളൂ. സഖ്യധാരണപ്രകാരം സംസ്ഥാനത്തു സിപിഎമ്മിനു കോൺഗ്രസ് നൽകിയ ഏക സീറ്റായിരുന്നു ഭിവാനി. കോൺഗ്രസ് വിമതൻ അഭിജിത് ലാൽ സിങ് 15,810 വോട്ടു നേടി.
ന്യൂഡൽഹി ∙ ഹരിയാനയിൽ ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ തലവേദനയായിരുന്നു വിമതർ. സീറ്റ് നൽകാത്തതിനെത്തുടർന്ന് ഇരുപാർട്ടികളുമായി ഇടഞ്ഞു സ്വതന്ത്രരായി മത്സരിച്ചവരിൽ 3 പേരാണു വൻ വിജയം നേടിയത്. ഇതിൽ 2 പേർ ബിജെപി വിമതരും ഒരാൾ കോൺഗ്രസ് വിമതനുമാണ്.
ന്യൂഡൽഹി ∙ പാർട്ടി രൂപീകരണത്തിനു ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പിൽ മിന്നുംജയത്തോടെ ഹരിയാനയിലെ സർക്കാർ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ജെജെപി 5 വർഷത്തിനുശേഷം ഒരു ശതമാനം വോട്ടുപോലും നേടാനാകാതെ തകർന്നടിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലും ഏറക്കുറെ സമാനപരാജയമാണ് പാർട്ടി നേരിട്ടത്.
ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ കോൺഗ്രസ് സ്ഥാനാർഥിത്വം നിഷേധിച്ച വിമതരായ 2 പേർക്ക് വിജയം നേടാനായി. നാഷനൽ കോൺഫറൻസിന്റെ വിമതരായി മത്സരിച്ചവരിൽ 2 പേരും ജയിച്ചു. ഷോപിയാൻ മണ്ഡലത്തിൽ 2014 ൽ 7000 വോട്ടുകൾക്ക് വിജയിച്ച ഷബീർ അഹമ്മദ് കുള്ള, നാഷനൽ കോൺഫറൻസ് സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിച്ച് 1207 വോട്ടുകൾക്ക് വിജയിച്ചു. എൻസി സ്ഥാനാർഥി ഇവിടെ രണ്ടാമതെത്തി. താനമാണ്ടി മണ്ഡലത്തിൽ 6179 വോട്ടുകൾക്ക് വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി മുസാഫിർ ഇഖ്ബാൽ ഖാനും എൻസി സീറ്റ് നൽകാതെ വന്നതോടെയാണ് സ്വതന്ത്രന്റെ കുപ്പായമണിഞ്ഞത്.
ന്യൂഡൽഹി∙ ഹരിയാന തിരഞ്ഞെടുപ്പിലെ ബിജെപിയുടെ അട്ടിമറി വിജയത്തിൽ നിന്നും പഠിച്ച പാഠം തിരഞ്ഞെടുപ്പുകളിൽ അമിത ആത്മവിശ്വാസം പാടില്ലെന്നാണെണ് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഹരിയാന തിരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ കനത്ത തോൽവിക്ക് പിന്നാലെയാണ് കേജ്രിവാളിന്റെ പ്രതികരണം. ഡൽഹിയിൽ ആപ്പിന്റെ മുൻസിപ്പൽ കൗൺസിലർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ തിരഞ്ഞെടുപ്പുകളെ ചുറുചുറുക്കോടെയും അതീവ ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും കേജ്രിവാൾ പറഞ്ഞു.
ഒക്ടോബർ 5നു വൈകിട്ട് എക്സിറ്റ് പോൾ ഫലം വന്നതിനു പിന്നാലെ മാധ്യമ പ്രവർത്തകർ ഹരിയാന പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിങ് ഹൂഡയോടു ചോദിച്ചു– ‘ആരായിരിക്കും കോൺഗ്രസിന്റെ മുഖ്യമന്ത്രി?’. ദലിത് നേതാവ് കുമാരി സെൽജ മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മർദം ചെലുത്തുന്നുവെന്ന വാർത്ത പ്രചാരംകൊണ്ട സാഹചര്യത്തിലായിരുന്നു ചോദ്യം. ഹൂഡയുടെ മറുപടി ഇങ്ങനെ: ‘ഞാൻ തളർന്നിട്ടില്ല, വിരമിച്ചിട്ടുമില്ല...’ പക്ഷേ, തിരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ ഹൂഡയുടെ അഭിപ്രായം തേടി വന്ന മാധ്യമപ്രവർത്തകരെല്ലാം കണ്ടു, ഹൂഡ തളർന്നിരുന്നു. സജീവരാഷ്ട്രീയത്തിൽനിന്ന് ഇനി വിരമിക്കുമോയെന്ന ചോദ്യം മാത്രം ബാക്കി. 77 വയസ്സായി ഹൂഡയ്ക്ക്. മകൻ നാൽപത്തിയാറുകാരൻ ദീപേന്ദർ സിങ് ഹൂഡ നേതൃനിരയിലേക്ക് ഉയർന്നു വന്നുകൊണ്ടിരിക്കുന്നു. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തീരുമാനിക്കാനും തന്ത്രങ്ങളൊരുക്കാനും കോൺഗ്രസിന് ഒരൊറ്റ മുഖമേ ഉണ്ടായിരുന്നുള്ളൂ; അതിനാൽത്തന്നെ വരുംനാളുകളിൽ പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും ഹൂഡയ്ക്ക് നേരിടേണ്ടി വരിക ചോദ്യങ്ങളുടെ കൂരമ്പുകളായിരിക്കും. 2019നെ അപേക്ഷിച്ച് കോൺഗ്രസിന് നാലു സീറ്റിന്റെ മാത്രം ഭൂരിപക്ഷമാണ് ഹൂഡയ്ക്ക് ഇത്തവണ നേടിക്കൊടുക്കാനുമായത്. 2019ൽ മോദി തരംഗത്തെ മറികടന്ന് ഹൂഡ നേടിയ 31 സീറ്റ് കോൺഗ്രസിന് ആശ്വാസനത്തിനും അപ്പുറമായിരുന്നു. എന്നാൽ 2024ൽ സാഹര്യങ്ങളെല്ലാം അനുകൂലമായിട്ടും അത് മുതലെടുക്കാൻ എന്തുകൊണ്ടാണ് ഹൂഡയ്ക്കു സാധിക്കാതിരുന്നതെന്ന ചോദ്യം ശക്തമാണ്. കോൺഗ്രസ് വോട്ടുകൾ എവിടെനിന്നാണ് ചോർന്നതെന്ന് ഒരുപക്ഷേ ബിജെപി ക്യാംപ് പോലും അദ്ഭുതംകൂറുന്നുണ്ടാകും. ഹൂഡയുടെ ഹരിയാന തന്ത്രങ്ങൾ
ന്യൂഡൽഹി∙ ഹരിയാനയിലെ ജനത പുതിയ ഇതിഹാസം കുറിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് ഡൽഹി ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിയാനയിലെ വിജയം ജനാധിപത്യത്തിന്റെ വിജയമാണ്. ജമ്മു കശ്മീരിൽ ഏറ്റവും കൂടുതൽ വോട്ട് ശതമാനം
‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തെ ഹരിയാന കൈവിട്ടിരിക്കുന്നു. പ്രവചനങ്ങളെയെല്ലാം അട്ടിമറിച്ച് പരസഹായമില്ലാതെ ഭരിക്കാൻ ബിജെപിക്ക് ഹരിയാന ഹാട്രിക് വിജയം നൽകുമ്പോൾ, പതിറ്റാണ്ടുകളായുള്ള കാലുമാറ്റ രാഷ്ട്രീയത്തിന്റെ പേരുദോഷത്തിനു കൂടിയാണ് അന്ത്യമാവുന്നത്. കോൺഗ്രസിന്റെ മുന്നേറ്റം പ്രവചിച്ച എക്സിറ്റ് പോളുകളെയെല്ലാം നിഷ്പ്രഭമാക്കിയാണ് ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം. ജമ്മു കശ്മീരിലെ ഭേദപ്പെട്ട പ്രകടനവും ബിജെപിക്ക് ആശ്വാസം നൽകുമ്പോൾ, ഹരിയാനയിലെ പരാജയം കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയാണ്. എക്സിറ്റ് പോളുകൾ ഒരിക്കൽ കൂടി തകർന്നു വീഴുന്നതും ഹരിയാനയിൽ കണ്ടു. 2014ൽ നേടിയ 47 സീറ്റും മറികടന്ന് വ്യക്തമായ ഭൂരിപക്ഷം ഹരിയാനയിൽ ഉറപ്പിക്കാനായത് നരേന്ദ്ര മോദിക്കും ബിജെപി നേതൃത്വത്തിനും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. തൊട്ടടുത്ത് തലസ്ഥാനമായ ഡൽഹിയിൽ 2025ലും മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഈ വർഷവും നടക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിക്കു കൂടുതൽ കരുത്തും ആത്മവിശ്വാസവും പകരുന്നതുകൂടിയാണ് ഹരിയാനയിലെ തുടർച്ചയായ മൂന്നാം ജയം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ തകർന്നടിഞ്ഞ ബിജെപി മാസങ്ങൾക്കിപ്പുറം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കരുത്തുകാട്ടിയതെങ്ങനെയാണ്? ഗ്രൂപ്പ് പോരാണോ കോൺഗ്രസിന് വിനയായത്?
ന്യൂഡൽഹി∙ പാർട്ടി ദേശീയ കൺവീനറായ അരവിന്ദ് കേജ്രിവാളിന്റെ സംസ്ഥാനമായ ഹരിയാനയിൽ ആം ആദ്മി പാർട്ടിക്ക് നിയമസഭയിൽ പൂജ്യം സീറ്റ്. ജമ്മു കശ്മീരിൽ ആദ്യമായി പാർട്ടി അക്കൗണ്ട് തുറന്നു. ദോഡ സീറ്റിലാണ് എഎപി സ്ഥാനാർഥി മെഹ്രാജ് മാലിക് വിജയിച്ചത്. 4538 വോട്ടുകൾക്കാണ് ബിജെപിയിലെ ഗജയ് സിങ് റാണയെ പരാജയപ്പെടുത്തിയത്.
രണ്ടു സംസ്ഥാനങ്ങളിലും എക്സിറ്റ് പോളുകളെ അമ്പേ നാണംകെടുത്തിയ വമ്പൻ ട്വിസ്റ്റിൽ ഞെട്ടിയത് കോൺഗ്രസ്. ആദ്യ ഒന്നര – രണ്ടു മണിക്കൂറിൽ ഹരിയാനയിൽ ലീഡ് നിലയിൽ വ്യക്തമായ ആധിപത്യം കാണിച്ച കോൺഗ്രസ് വെറും അരമണിക്കൂർ കൊണ്ടു പിന്നിലേക്കു പോയി. ജമ്മു കശ്മീരിൽ തൂക്കുസഭയെന്ന പ്രവചനങ്ങൾ കാറ്റിൽപറത്തി നാഷനൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സ്വതന്ത്രരെ ഇറക്കി ബിജെപി നടത്തിയ കളിയിൽ പിഡിപിക്ക് അടിതെറ്റിയെങ്കിലും അവിടെ നാഷനൽ കോൺഫറൻസ് (എൻസി)– കോൺഗ്രസ് സഖ്യം അധികാരം പിടിച്ചു.
പത്ത് വർഷം അധികാരത്തിൽ ഇരുന്നതിന്റെ ഭരണവിരുദ്ധ വികാരം ഒരു വശത്ത്, മാസങ്ങൾക്ക് മുൻപേ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി മറുവശത്ത്. എക്സിറ്റ് പോളുകൾ പോലും തള്ളിപ്പറഞ്ഞതോടെ പ്രതിസന്ധിയിലായതിന്റെ തളർച്ച മറ്റൊരു വശത്ത്. തിരിച്ചടികൾ ഉണ്ടായിട്ട് പോലും ഹരിയാന ബിജെപിയും അതിന് നേതൃത്വം നൽകിയ നായിബ് സിങ് സെയ്നിയും നടത്തിയ തിരിച്ചുവരവ് അവിശ്വസനീയമെന്നേ പറയാൻ സാധിക്കൂ
ശ്രീനഗർ∙ ബിജ്ബെഹ്റ, പിഡിപിയുടെ ശക്തികേന്ദ്രം, മുഫ്തി കുടുംബത്തിന്റെ ഉരുക്കുകോട്ട...ആ സീറ്റിൽ നിന്നാണ് മുഫ്തി കുടുംബത്തിലെ ഇളമുറക്കാരി കന്നിയങ്കത്തിനിറങ്ങി തോൽവിയേറ്റുവാങ്ങിയത്.നാഷണൽ കോൺഫറൻസിന്റെ ബഷീർ അഹമ്മദ് ഷാ വീരിയോടാണ് ഇൽത്തിജ മുഫ്തി പരാജയപ്പെട്ടത്. ‘‘ജനവിധി അംഗീകരിക്കുന്നു, ബിജ്ബെഹ്റയിലെ
കർഷകരുടെ തഴമ്പിച്ച കരങ്ങൾ കൊണ്ടുള്ള ‘അടി’യായിരിക്കും ബിജെപിക്ക് ഹരിയാനയിൽ കിട്ടുകയെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം ഒരേപോലെ പാളി. 32നപ്പുറത്തേയ്ക്ക് ഒരു എക്സിറ്റ് പോൾ ഫലവും ബിജെപിക്ക് സീറ്റ് പ്രവചിച്ചിരുന്നില്ല. എന്നാൽ ഒക്ടോബർ 8ന് ഉച്ചയ്ത്ത് രണ്ടര വരെയുള്ള കണക്ക് പ്രകാരം 49 സീറ്റുണ്ട് ബിജെപിയുടെ അക്കൗണ്ടിൽ. 46 സീറ്റ് മതി കേവലഭൂരിപക്ഷത്തിന്. ബിജെപിക്ക് ഹാട്രിക് വിജയവുമായി ഒറ്റയ്ക്ക് ഹരിയാന ഭരിക്കാമെന്നു ചുരുക്കം. ഗുസ്തി താരങ്ങൾ കൂടി കോണ്ഗ്രസിനോടൊപ്പം ചേർന്നതോടെ പ്രചാരണ വഴികളിൽ അപകടം മണത്തതാണ് ബിജെപി. അപ്പോഴും നേതാക്കളുടെ പ്രതീക്ഷ 90 സീറ്റുകളിൽ മത്സരിക്കാനിറങ്ങിയ 1031 പേരിലേക്ക് വോട്ടുകൾ പലവഴി ചിതറും എന്നതായിരുന്നു. കോൺഗ്രസിലേക്കു മാത്രം എതിർ വോട്ടുകൾ കേന്ദ്രീകരിക്കരുത് എന്ന തന്ത്രത്തിനാണ് ഹരിയാനയിൽ തുടക്കം മുതൽ ബിജെപി ശ്രദ്ധ വച്ചത്. നീണ്ട പത്തു വർഷത്തെ ഭരണം സ്വാഭാവികമായി നൽകിയ ഭരണവിരുദ്ധത ഹാട്രിക് എന്ന ലക്ഷ്യത്തിന് തടസ്സമാവരുതെന്ന നിർബന്ധവും ബിജെപിക്കുണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പോടെ ഒരു നേട്ടം കൂടി ബിജെപി ഹരിയാനയിൽ സ്വന്തമാക്കി. മോദി തരംഗം മാത്രമല്ല ജയിക്കാനുള്ള ഏകവഴിയെന്ന് ബിജെപി അടിവരയിട്ട് തെളിയിച്ച ഫലം കൂടിയാണ് ഹരിയാനയിലേത്. കഴിഞ്ഞ പത്തുവർഷമായി തിരഞ്ഞെടുപ്പ് ഫലം വിശദീകരിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് 'മോദി തരംഗം'. ഈ അളവുകോല് വച്ചുള്ള ഉയർച്ച താഴ്ചകളിൽ ഹരിയാന നൽകുന്ന കൃത്യത മറ്റൊരു സംസ്ഥാനത്തിനും നൽകാനാവില്ല. 2014ൽ മോദി തരംഗത്തിൽ രാജ്യഭരണം പിടിച്ച അതേവർഷമാണ് ഹരിയാനയിൽ ആദ്യമായി ബിജെപി ഒറ്റയ്ക്ക് അധികാരം പിടിക്കുന്നത്. 2009ലെ നാല് സീറ്റില് നിന്നും 2014ലെ 47 സീറ്റുകളിലേക്കുള്ള വളർച്ചയെ മോദി മാജിക് എന്നാണ് രാജ്യം വിശേഷിപ്പിച്ചത്. 2019ലാവട്ടെ ലോക്സഭ തിരഞ്ഞെടുപ്പില് പത്തിൽ പത്തും നൽകി ഹരിയാന കൂടെ നിന്നു. എന്നാൽ 2024ൽ പാതി മനസ്സ് മാത്രം നൽകി അഞ്ചുസീറ്റിലേക്ക് ജയം ഒതുക്കി. ഇതോടെയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ ജയിക്കാൻ മോദി തരംഗം മാത്രം
ചണ്ഡിഗഡ് ∙കുരുക്ഷേത്ര യുദ്ധത്തിൽ അഭിമന്യുവിനെ വരിഞ്ഞുമുറുക്കിയ പത്മവ്യൂഹത്തെ ഓർമിപ്പിക്കുന്നതായിരുന്നു ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഹാട്രിക് വിജയ തന്ത്രം. ലോക്സഭാ തിരഞ്ഞെടുപ്പ് സൃഷ്ടിച്ച അനുകൂല സാഹചര്യം മുതലെടുത്ത് സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തുമെന്ന പ്രതീതി കോൺഗ്രസ് സൃഷ്ടിച്ചെങ്കിലും, നിർണായക ഘട്ടത്തിൽ കാര്യങ്ങൾ കൈവിട്ടുപോയി. ‘എല്ലാം ഹൂഡ’ എന്ന കോൺഗ്രസ് തന്ത്രവും പാളിയതോടെ ഹിന്ദി ഹൃദയഭൂമിയിൽ താമര വാടാതെ ബിജെപി കാത്തു. എന്താണു ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടിയായത്?
തുടക്കം മുതൽ മേൽക്കയ്യുള്ള എതിരാളിയെ അവസാന ഘട്ടത്തിൽ മലർത്തിയടിച്ച് വിജയം പിടിച്ചെടുക്കുന്ന അതേ മെയ്വഴക്കത്തോടെ, രാഷ്ട്രീയ ഗോദയിലെ കന്നിപ്പോരാട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ടിന് ഐതിഹാസിക വിജയം. ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റത്തിൽ ഹരിയാനയിൽ കോൺഗ്രസ് പ്രതീക്ഷകൾ തകിടം മറിഞ്ഞെങ്കിലും, തോൽപിക്കേണ്ട എതിരാളികളുടെ പട്ടികയിൽ ബിജെപി ഒന്നാമത് എഴുതിവച്ചിരുന്ന വിനേഷ് ഫോഗട്ട് അസാമാന്യ പോരാട്ടവീര്യത്തോടെ ജയിച്ചുകയറി.
ശ്രീനഗർ∙ കശ്മീരിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാക്കൾ. 10 സീറ്റുകളിൽ സ്വതന്ത്രർ ലീഡ് ചെയ്യുന്നതു മുന്നിൽക്കണ്ടാണു നീക്കം. തൂക്കുസഭ അധികാരത്തിലെത്തിയാൽ സ്വതന്ത്രന്മാരുടെ നിലപാടു നിർണായകമാകും. ഇതു മുൻകൂട്ടി കണ്ടാണ് ബിജെപി വലവീശും മുന്നേ കോൺഗ്രസിന്റെ ക്യാംപ് അപ്രതീക്ഷിത നീക്കങ്ങൾ നടത്തുന്നത്.
ന്യൂഡൽഹി∙ ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയത്തിലേക്ക്. 90 സീറ്റിൽ 50 ഇടത്തും ബിജെപി ലീഡ് നിലനിർത്തുന്നു. കോൺഗ്രസ് 34 സീറ്റിലാണ് മുന്നിലുള്ളത്. ബിജെപി പാളയത്തിൽ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. വൈകിട്ട് പാർട്ടി ജനറൽ സെക്രട്ടറിമാരുടെ അടിയന്തര യോഗം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ വിളിച്ചു ചേർത്തിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറിൽ കുത്തനെ ഇടിയുകയായിരുന്നു.
ന്യൂഡൽഹി ∙ എക്സിറ്റ് പോൾ ഫലങ്ങൾ ശരിയായി വന്നാൽ കോൺഗ്രസിലെ ഭൂപീന്ദർ ഹൂഡ ഹരിയാനയിൽ മൂന്നാംവട്ടം മുഖ്യമന്ത്രിയാകും. ഹൈക്കമാൻഡ് തീരുമാനിക്കുമെന്നു നേതാക്കൾ ആവർത്തിച്ചുപറയുമ്പോഴും ഭൂപീന്ദർ ഏറക്കുറെ ഉറപ്പിച്ചുവെന്നതു കോൺഗ്രസിലെ രഹസ്യം.
ന്യൂഡൽഹി ∙ മുഖ്യമന്ത്രിയാകാനില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ ഒരു നേതാവേ ഇക്കുറി ജമ്മു കശ്മീരിൽ ഉള്ളൂ– നാഷനൽ കോൺഫറൻസ് ചെയർമാൻ ഫാറൂഖ് അബ്ദുല്ല. ഭരണം ഇന്ത്യാസഖ്യത്തിനു ലഭിക്കുകയും എൻസി സർക്കാരിനെ നയിക്കുകയും ചെയ്താൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി മകനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മാത്രമേയുള്ളുവെന്ന് അർഥം.
ന്യൂഡൽഹി ∙ ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്നു രാവിലെ 8ന് തുടങ്ങും. എക്സിറ്റ് പോളുകൾ ഹരിയാനയിൽ ഭൂരിപക്ഷവും ജമ്മു കശ്മീരിൽ ബിജെപി ഇതര പാർട്ടികൾക്കു മുൻതൂക്കവും പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിലാണു കോൺഗ്രസ്. അതേസമയം, രണ്ടിടത്തും ബിജെപി പ്രതീക്ഷ കൈവിട്ടിട്ടില്ല. 90 വീതം സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്.
തൊണ്ണൂറാം മിനിറ്റ്. ഫുട്ബോളിൽ ഏറെ നെഞ്ചിടിപ്പുയർത്തുന്ന സമയം. അവസാനത്തെ മിനിറ്റിൽ ഗോളടിച്ചു ജയിച്ച എത്രയെത്ര മത്സരങ്ങൾ! തൊണ്ണൂറാം മിനിറ്റിന്റെ ആ നെഞ്ചിടിപ്പ് സമ്മാനിച്ചുകൊണ്ടാണ് രണ്ടിടത്ത് ഒക്ടോബർ എട്ടിനു തിരഞ്ഞെടുപ്പു ഫലം വരുന്നത്. ഹരിയാനയിലും ജമ്മു കശ്മീരിലും. രണ്ടിടത്തും 90 മണ്ഡലങ്ങൾ വീതമായത്
പത്തു വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന തരത്തിലുള്ള എക്സിറ്റ് പോൾ ഫലങ്ങളാണ് കഴിഞ്ഞ ദിവസം ഹരിയാനയില് പുറത്തു വന്നത്. എക്സിറ്റ് പോളുകൾ പലപ്പോഴും ഒരു പാർട്ടിക്കു മാത്രം ഭൂരിപക്ഷം പ്രവചിക്കാറില്ല. എന്നാൽ ഹരിയാനയിൽ ഇത്തവണ പുറത്തു വന്ന ആറ് എക്സിറ്റ് പോളുകളും സൂചിപ്പിക്കുന്നത് കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ്. അതു ശരിയായാൽ ഹിന്ദി ഹൃദയഭൂമിയിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുമ്പോൾ ബിജെപിക്ക് എവിടെയാണ് അടിപതറിയത്?
ന്യൂഡൽഹി ∙ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ എട്ടിനു നടക്കാനിരിക്കെ, 5 അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള ലഫ്റ്റനന്റ് ഗവർണറുടെ നീക്കം ജമ്മു കശ്മീരിൽ പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തി.
ചണ്ഡിഗഡ് ∙ വോട്ടു ചെയ്യാൻ എംപി എത്തിയത് കുതിരപ്പുറത്ത്. ബൂത്തിലെത്തിയ എംഎൽഎയുടെ ഷർട്ടും പാന്റ്സും വലിച്ചുകീറി മുൻ എംഎൽഎ. ചിരിയും പോർവിളിയുമൊക്കെ നിറഞ്ഞതായിരുന്നു ഹരിയാനയിലെ വോട്ടെടുപ്പ്. കുരുക്ഷേത്രയിലെ ബിജെപി എംപിയും വ്യവസായിയുമായ നവീൻ ജിൻഡലാണു വോട്ടുചെയ്യാൻ കുതിരപ്പുറത്തെത്തിയത്.
ന്യൂഡൽഹി∙ ‘‘ഈ തിരഞ്ഞെടുപ്പോടെ ജമ്മു കശ്മീർ മൂന്നു കുടുംബങ്ങളുടെ ഭരണം അവസാനിപ്പിക്കും. അബ്ദുല്ല കുടുംബത്തിന്റെയും, മുഫ്തി കുടുംബത്തിന്റെയും നെഹ്റു–ഗാന്ധി കുടുംബത്തിന്റെയും’’- ജമ്മു കശ്മീരിലെ മെന്ധറിൽ നടന്ന പൊതുറാലിയിൽ അമിത് ഷാ പറഞ്ഞതിങ്ങനെ. ഈ അവകാശവാദത്തിന് വെല്ലുവിളി ഉയർത്തുന്നതാണ് എക്സിറ്റ്പോൾ ഫലങ്ങൾ.
ന്യൂഡൽഹി∙ 2014ൽ നരേന്ദ്ര മോദി സർക്കാർ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതിനു പിന്നാലെയാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അതുവരെ സംസ്ഥാനത്ത് അധികാരം പിടിച്ചിട്ടില്ലാത്ത ബിജെപി ആദ്യമായി അധികാരത്തിലെത്തുന്നത് അന്നാണ്. അതുവരെ ഇന്ത്യൻ നാഷണൽ ലോക്ദളും കോൺഗ്രസും മാറി മാറി ഭരിച്ചിരുന്ന
ന്യൂഡൽഹി∙ ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലം ഇന്ന് അറിയാം. ഹരിയാനയിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിനു തൊട്ടുപിന്നാലെയാകും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുക. രാത്രി 7 മണിയോടെ എക്സിറ്റ് പോൾ ഫലങ്ങൾ അറിയാനാകുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചണ്ഡിഗഢ്∙ ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 2.03 കോടി വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുക. ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാടുന്ന സംസ്ഥാനത്ത്, ജാതിസമവാക്യങ്ങൾ വോട്ടാകുമോയെന്നാണ് കാത്തിരിക്കുന്നത്. 90 അംഗ നിയമസഭയിൽ നിലവിൽ ബിജെപിക്ക് 40 അംഗങ്ങളും കോൺഗ്രസിന് 31 അംഗങ്ങളുമാണ് ഉള്ളത്.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണരംഗത്ത് അത്യധ്വാനം ശീലമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മറികടന്നിരിക്കുകയാണ് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. നാളെ വോട്ടെടുപ്പു നടക്കുന്ന ഹരിയാനയിലും വോട്ടെടുപ്പു പൂർത്തിയായ ജമ്മു കശ്മീരിലും പ്രചാരണരംഗത്ത് കൂടുതൽ സജീവമായത് രാഹുലാണ്. ഹരിയാനയിൽ മാത്രം 8 റാലികളിൽ രാഹുൽ പ്രസംഗിച്ചു.
ന്യൂഡൽഹി ∙ ഹരിയാനയിൽ 5 വർഷം മുൻപു കോൺഗ്രസ് വിട്ട അശോക് തൻവറിനെ വോട്ടെടുപ്പിനു തൊട്ടുമുൻപു നാടകീയമായി മടക്കിയെത്തിച്ചത് കൃത്യമായ പദ്ധതിയനുസരിച്ചാണ്. മടങ്ങിയെത്താനുള്ള താൽപര്യം നേരത്തേ തൻവർ അറിയിച്ചിരുന്നെങ്കിലും പരസ്യപ്രചാരണം അവസാനിക്കുന്നതിനു തൊട്ടുമുൻപുള്ള സമയം തിരഞ്ഞെടുത്തത് കോൺഗ്രസിലെ ചില നേതാക്കളുടെ നിർദേശപ്രകാരമാണ്.
ന്യൂഡൽഹി ∙ ഹരിയാനയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടി റാലിയിലും പിന്നീട് അമിത്ഷായുടെ യോഗത്തിലും പ്രസംഗിച്ച് ഒരു മണിക്കൂർ തികയും മുൻപ് മുൻ ലോക്സഭാംഗം അശോക് തൻവർ കോൺഗ്രസിൽ ചേർന്നു. രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വേദിയിലെത്തിയാണു തൻവർ പിന്തുണ അറിയിച്ചത്. സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഭൂപീന്ദർ ഹൂഡ എന്നിവർ ചേർന്ന് തൻവറിനെ സ്വീകരിച്ചു.
ന്യൂഡൽഹി ∙ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ 63.88% പേർ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. പുരുഷ വോട്ടർമാരിൽ 64.68% പേരും വനിതാ വോട്ടർമാരിൽ 63.04% പേരും ട്രാൻസ്ജെൻഡറുകളിൽ 43.86% പേരും വോട്ട് ചെയ്തു. മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിൽ 40 സീറ്റുകളിലേക്കു നടന്ന പോളിങ് 69.69% ആണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 58.58 % പേരും 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 65.84% പേരുമാണു വോട്ടു രേഖപ്പെടുത്തിയത്.
ന്യൂഡൽഹി∙ നാലാൾ കേൾക്കെയാണെങ്കിൽ കർഷകൻ കൂടിയാണെന്നു പറയാനേ ഹരിയാനയിലെ ഏതു രാഷ്ട്രീയക്കാരനും. ഉപപ്രധാനമന്ത്രിയായിരിക്കെ ഔദ്യോഗികവസതിയിൽ ഹരിയാനക്കാരൻ ദേവിലാൽ പശുത്തൊഴുത്തുണ്ടാക്കിയതും നാലാൾ കാണട്ടെയെന്നു കരുതിത്തന്നെ. കർഷകരും അവരുടെ പ്രശ്നങ്ങളും ചേർന്നെഴുതുന്ന ഹരിയാന തിരഞ്ഞെടുപ്പുവിധിക്കുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും.
ന്യൂഡൽഹി ∙ ഹരിയാനയിലെ വൈക്കോലും രാഷ്ട്രീയവും തമ്മിലൊരു ബന്ധമുണ്ട്. രണ്ടും പുകയുന്നതു ഹരിയാനയിലാണെങ്കിലും ഉരുണ്ടുകൂടുന്നതു ഡൽഹിക്കു മുകളിലാണ്. കർഷക സമരം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, തൊഴിലില്ലായ്മ ഇവയ്ക്കെല്ലാം പുറമേ വിമത സ്ഥാനാർഥികളുടെ ശല്യവും. പ്രശ്നങ്ങളാൽ പുകയുകയാണു ബിജെപി. സ്വതന്ത്രരായി മത്സരിക്കുന്ന മുൻ മന്ത്രി അടക്കം 8 നേതാക്കളെയാണ് ബിജെപി കഴിഞ്ഞദിവസം പാർട്ടിയിൽനിന്ന് പുറത്താക്കിയത്.
ശ്രീനഗർ∙ ജമ്മു കശ്മീർ മുൻ മന്ത്രിയും ബിജെപി നേതാവുമായ സയ്യിദ് മുഷ്താഖ് ബുഖാരി (75) അന്തരിച്ചു. പൂഞ്ച് ജില്ലയിലെ പാമ്രോട്ട് സുരൻകോട്ട് ഏരിയയിലുള്ള വീട്ടിൽ ഇന്നു രാവിലെയാണ് അന്ത്യം. സുരൻകോട്ട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു.
ന്യൂഡൽഹി/ജമ്മു ∙ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത് 60.27% പേർ. മൂന്നാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പു നടന്ന ഇന്നലെ വൈകിട്ട് 7 വരെയുള്ള കണക്കാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 58.58 % പേരാണു വോട്ടുചെയ്തത്.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ മൂന്നാമത്തേതും അവസാനഘട്ടത്തിലേതുമായ വോട്ടെടുപ്പ് പൂർത്തിയായി. ഏഴു ജില്ലകളിലെ 40 സീറ്റുകളിലേക്കു നടന്ന വോട്ടെടുപ്പിൽ 65.65 പോളിങ് ശതമാനം രേഖപ്പെടുത്തി. സാമ്പാ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് (73.45 %) രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് ബാരാമുള്ളയിലാണ് (55.73 %) രേഖപ്പെടുത്തിയത്.
90 നിയമസഭ സീറ്റുകൾ, 1031 മത്സരാർഥികൾ! നിയമസഭാ തിരഞ്ഞെടുപ്പു ചൂടിലേക്ക് കടക്കുന്ന ഹരിയാനയിൽ അവസാന കരുനീക്കങ്ങൾക്ക് ഒരുങ്ങുകയാണ് മുന്നണികൾ. ഭരണം സ്വപ്നം കാണുന്ന കോൺഗ്രസിനും ബിജെപിക്കും ഇക്കുറി പ്രധാന വെല്ലുവിളിയാവുന്നത് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ സ്വതന്ത്രരായി മത്സരിക്കുന്ന വിമത സ്ഥാനാർഥികളാണ്. മുൻ മന്ത്രിമാർ മുതൽ വർഷങ്ങളായി ഒരേ പാർട്ടി ടിക്കറ്റിൽ മത്സരിച്ചു ജയിക്കുന്ന മുതിർന്ന നേതാക്കൾ വരെ ഉൾപ്പെട്ടതാണ് ആ പട്ടിക. സിറ്റിങ് എംഎൽഎമാരായിരുന്ന പലരും കുറഞ്ഞത് 15 മണ്ഡലങ്ങളിലെങ്കിലും കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് സർവേകൾ പറയുന്നു. ത്രികോണ മത്സരത്തിൽ കഴിഞ്ഞ രണ്ടു തവണയും ഭാഗ്യം ബിജെപിക്ക് ഒപ്പമായിരുന്നെങ്കിലും എൻഡിഎ ഒറ്റക്കെട്ടായി മത്സരിക്കുന്നില്ല എന്നതും പുതിയ സഖ്യങ്ങളുടെ രൂപീകരണവും ബിജെപിക്ക് വെല്ലുവിളിയാണ്. മറുഭാഗത്ത് ഇന്ത്യാ മുന്നണിയിലെ വിയോജിപ്പുകളും ഗ്രൂപ്പ് പോരാട്ടവും കോൺഗ്രസിനും തലവേദനയാകുന്നു. തിരഞ്ഞെടുപ്പിൽ ഇക്കുറി നിർണായകമാവുക എന്തെല്ലാമാണ്? ഹരിയാനയിൽ ആർക്കാണ് മുൻതൂക്കം? ഒക്ടോബർ 8നു തിരഞ്ഞെടുപ്പു ഫലം വരുമ്പോൾ ആരുടെ മുഖത്തായിരിക്കും പുഞ്ചിരി വിരിയുക? വായിക്കാം, വിശദമായ തിരഞ്ഞെടുപ്പു വിശകലനത്തിന്റെ രണ്ടാം ഭാഗം.
ശ്രീനഗർ∙ രാജ്യം ഉറ്റുനോക്കുന്ന ജമ്മു കശ്മീർ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്നലെ അവസാനിച്ചു. അവസാനഘട്ട വോട്ടെടുപ്പ് ഒക്ടോബർ ഒന്നിനു നടക്കും. ജമ്മു മേഖലയിലെ ജമ്മു, ഉധംപുർ, സാംബ, കഠ്വ, കശ്മീർ മേഖലയിലെ ബാരാമുള്ള, ബന്ദിപ്പോര, കുപ്വാര എന്നിങ്ങനെ 7 ജില്ലകളിലാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ
കഠ്വ∙ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ കഠ്വയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഒക്ടോബർ അഞ്ചിനു നിയമസഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ ഹരിയാനയിൽ തെളിയുന്ന ചിത്രം, കാര്യങ്ങൾക്ക് ഒരു തെളിച്ചവുമില്ല എന്നതാണ്. രാഷ്ട്രീയമായി കണക്കുകൂട്ടലുകൾ ആകെ തകിടം മറിക്കുന്ന രീതിയിൽ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു എന്നു പറയാവുന്ന അവസ്ഥയാണ് പ്രധാന കക്ഷികളായ ബിജെപിയിലും കോൺഗ്രസിലും. ഇരു പാർട്ടികളും വിചാരിച്ചതിലേറെ വിമതർ രംഗത്തു വന്നതും പുതിയ രാഷ്ട്രീയ മുന്നണികൾ രംഗത്ത് എത്തിയതുമാണ് ഈ സ്ഥിതി സംജാതമാക്കിയത്. എൻഡിഎ മുന്നണി ഇല്ലാതായത് ബിജെപിയുടെയും എഎപിയുമായി സഖ്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടത് കോൺഗ്രസിന്റെയും സാധ്യതകളെ എങ്ങനെ ബാധിക്കും എന്നതും പ്രവചനാതീതമായി തുടരുന്നു. ചരിത്രം പരിശോധിച്ചാൽ ത്രികോണ മത്സരമാണു ഹരിയാന നിയമസഭയിലേക്കു കൂടുതലും നടന്നിട്ടുള്ളത്. 2009 മുതലുള്ള തിരഞ്ഞെടുപ്പിൽ ഇത് ഏറ്റവും സഹായിച്ചതു ബിജെപിയെ ആണ്. കഴിഞ്ഞ രണ്ടു തവണയും ഭരണം നേടാൻ ഇതിലൂടെ ബിജെപിക്കു സാധിച്ചു. എന്നാൽ ഇത്തവണ കാര്യങ്ങൾ ബിജെപിക്ക് അത്ര സുഗമമാകണമെന്നില്ല. ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐഎൻഎൽഡി) മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയുമായി (ബിഎസ്പി) ചേർന്നുള്ള സഖ്യം, ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിയും (ജെജെപി) ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായുള്ള (എഎസ്പി) സഖ്യം എന്നിവയ്ക്കു പുറമേ ആം ആദ്മി പാർട്ടിയും (എഎപി) ഭൂരിപക്ഷം സീറ്റുകളിലും മത്സരത്തിനുണ്ട്. ഇതും ബിജെപിയുടെയും കോണ്ഗ്രസിന്റെയും സാധ്യതകളെ എങ്ങനെയായിരിക്കും ബാധിക്കുക എന്നത് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.
ന്യൂഡൽഹി ∙ ബിജെപിയിൽ ചേരുമെന്നതുൾപ്പെടെ അഭ്യൂഹങ്ങൾ തള്ളി ഹരിയാനയിലെ മുതിർന്ന നേതാവ് കുമാരി സെൽജ കോൺഗ്രസ് വേദിയിൽ മടങ്ങിയെത്തി. ഇന്നലെ ഹരിയാനയിലെ കർണാലിൽ തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയ രാഹുൽ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട സെൽജ, മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കായും പ്രചാരണം നടത്തി. രണ്ടാഴ്ച നീണ്ട നിശ്ശബ്ദതയ്ക്കു ശേഷമാണു മടങ്ങിവരവ്.
ശ്രീനഗർ ∙ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 56% പോളിങ്. കശ്മീരിലെ 15 മണ്ഡലത്തിലും ജമ്മുവിലെ 11 ഇടത്തും ആയി 6 ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷനുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാൻദെർബാൽ മണ്ഡലത്തിലും വോട്ടെടുപ്പ് നടന്നു.
ന്യൂഡൽഹി ∙ പത്തു വർഷത്തിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്. ആറ് ജില്ലകളിലെ 26 സീറ്റുകളിലേക്കാണ് മത്സരം. 11 എണ്ണം ജമ്മു മേഖലയിൽ നിന്നും 15 എണ്ണം കശ്മീരിൽ നിന്നുമാണ്. 26 ലക്ഷം വോട്ടർമാരാണുള്ളത്. 239 സ്ഥാനാർഥികളും.
∙ ‘അമ്മേ, പയ്യന്നൂരിലൊക്കെ ചുവപ്പു കൊടിയും അരിവാൾ ചുറ്റികയും ധാരാളം കാണാമല്ലോ. ഇവിടെ അതൊന്നുമില്ലല്ലോ’. മകൾ ഭാവന വർഷങ്ങൾക്കു മുൻപ് പയ്യന്നൂർ സ്വദേശിനി ബേബിയോടു പറഞ്ഞതാണിത്. ഹരിയാനയിലെ സോർബി ഗ്രാമവും അടുത്തു തന്നെയുള്ള ഹൻസി പട്ടണവും കേരളവും തമ്മിലൊരു ബന്ധമുണ്ട്. ഇവിടങ്ങളിലെ ഒട്ടേറെ അമ്മമാർ കേരളത്തിൽ നിന്നുള്ളവരാണ്. വർഷങ്ങൾക്കു മുൻപ് ഇവിടത്തുകാരെ വിവാഹം കഴിച്ചെത്തിയവർ. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഹരിയാനയെപ്പറ്റി ഈ മലയാളികൾക്കു പറയാനേറെയുണ്ട്.
ഒക്ടോബർ 5ന് ഹരിയാന നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള 1031 സ്ഥാനാർഥികളിൽ ആകെയുള്ളത് 51 വനിതകൾ മാത്രം. ആകെയുള്ള സ്ഥാനാർഥികളുടെ 5 ശതമാനം പോലും വനിതാ സ്ഥാനാർഥികളില്ല. 1,559 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചതിൽ, സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, 1221 പേരുടെ സ്ഥാനാർഥിത്വമാണ് സാധുവാണെന്ന് കണ്ടെത്തിയത്. ഇതിൽ നിന്ന് കുറച്ച് പേർ കൂടി പിന്മാറി. ഇതോടെയാണ് മത്സരരംഗത്ത് 51 വനിതൾ മാത്രം അവശേഷിച്ചത്.
ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാൾ അപ്രതീക്ഷിതമായി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമ്പോൾ അത് കൃത്യമായി കണക്കുകൂട്ടിയുള്ള തന്ത്രമായി കണക്കാക്കാതിരിക്കാനാകില്ല. രാജ്യതലസ്ഥാനമായ ഡൽഹിയിലും പഞ്ചാബിലും നടത്തിയ പോരാട്ടങ്ങളിലെ മികവിന് പേരുകേട്ട കേജ്രിവാൾ തന്റെ രാജിയിലൂടെയും ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തെ ഇളക്കി മറിക്കുകയാണ്. മാസങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ കേജ്രിവാളിന്റെ നീക്കത്തെ വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ആദ്യകാല പ്രതാപത്തിന്റെ തിളക്കത്തിലല്ല ഡൽഹിയിൽ ഇപ്പോൾ എഎപി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എഎപിയുടെ രാഷ്ട്രീയ ഗുണങ്ങളിൽ കാര്യമായ ഇടിവുണ്ടായി. ഇതിൽ പ്രധാനം രാഷ്ട്രീയ നേതൃത്വത്തെ വിടാതെ പിന്തുടരുന്ന വിവാദങ്ങളാണ്. അഴിമതിക്കെതിരെ രൂപപ്പെട്ട പാർട്ടിക്ക് പൊതുജനപിന്തുണ കുറയുന്നു. അഴിമതി ആരോപണങ്ങളോടും മുൻനിര നേതാക്കളുടെ ജയിൽവാസത്തോടും പൊതുജനങ്ങൾക്കിടയിൽ സമ്മിശ്രപ്രതികരണമുയരുമ്പോൾ കേജ്രിവാളിന്റെ രാജിപ്രഖ്യാപനമുയർത്തുന്ന ഒരു ചോദ്യമുണ്ട്. പാർട്ടിയുടെ അടിത്തറ വീണ്ടെടുക്കാൻ കേജ്രിവാൾ നടത്തുന്ന അറ്റകൈ പ്രയോഗമാണോ ഇതെന്നതാണ് ആ ചോദ്യം.
ജമ്മു കശ്മീരിലെ രണ്ടും മൂന്നും ഘട്ടം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തി അമിത് ഷാ. കോൺഗ്രസിനും നാഷണൽ കോൺഫറൻസിനും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിക്കും എതിരെ രൂക്ഷമായ ആക്രമണമാണ് അമിത് ഷാ നടത്തിയത്. പതിവുപോലെ മൂന്നുകുടുംബങ്ങൾ എന്ന വിശേഷണം ഉയർത്തിത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ന്യൂഡൽഹി∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രകടനപത്രിക പുറത്തിറക്കി. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ ഹരിയാന മഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ബൻ എന്നിവരും ഖർഗെയ്ക്കൊപ്പം ഡൽഹിയിലെ കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് സന്നിഹിതരായിരുന്നു.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ജനങ്ങൾ വർഷങ്ങളായി കാത്തിരുന്ന സമയം ആഗതമായി. മൂന്നുഘട്ടങ്ങളായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പോളിങ് പുരോഗമിക്കുന്നു. കശ്മീരിലെ പതിനാറും ജമ്മുവിലെ എട്ടും ഉൾപ്പെടെ 24 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ആദ്യഘട്ടത്തിൽ നടക്കുക. 23.27 ലക്ഷം വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിൽ അതീവ സുരക്ഷയിലാണു വോട്ടെടുപ്പ്.
ഇടതുചൂണ്ടുവിരലിൽ ഒരു ദശാബ്ദത്തിനുശേഷം മഷി പുരട്ടാനൊരുങ്ങുകയാണ് ജമ്മു കശ്മീർ. 10 വർഷത്തിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്നതുമാത്രമല്ല പ്രത്യേക അധികാരങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള, പുതുക്കിയ അതിർത്തി നിർണയത്തിനു ശേഷമുള്ള, ജമ്മു കശ്മീരിൽ ജനാധിപത്യം സെപ്റ്റംബർ 30നകം പുനഃസ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം പാലിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്.
ശ്രീനഗർ ∙ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് ആറു വരെ 59 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. പോളിങ് സമാധാനപരമായിരുന്നു എന്നും അനിഷ്ട സംഭവങ്ങള് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ഒരു ദശകത്തിനു ശേഷമാണു ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻ പോകുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ 2019ലെ കേന്ദ്ര നടപടിയിലുള്ള ഹിതപരിശോധനയാകും ഈ തിരഞ്ഞെടുപ്പെന്നു കരുതുന്നവരേറെയാണ്. പ്രത്യേകപദവി നഷ്ടമായതോടെ ജമ്മു കശ്മീർ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തു. കശ്മീരിന്റെ രാഷ്ട്രീയദിശ നിർണയിക്കപ്പെടുന്ന ഈ തിരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടം നാഷനൽ കോൺഫറൻസ് (എൻസി)– കോൺഗ്രസ് സഖ്യവും ബിജെപിയും തമ്മിലാണ്. ഭീകരപ്രവർത്തനത്തിനു സാമ്പത്തിക സഹായം നൽകിയെന്ന പേരിൽ 2019 മുതൽ തിഹാർ ജയിലിൽ കഴിയുന്ന എൻജിനീയർ റഷീദിന്റെ അവാമി ഇത്തിഹാദ് പാർട്ടി (എഐപി)യാണ് ശ്രദ്ധേയമായ ഒരു ഘടകം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമുല്ലയിൽനിന്നു റഷീദ് സ്വതന്ത്രനായി ജയിച്ചതോടെയാണ് എഐപിക്കു രാഷ്ട്രീയപ്രാധാന്യമേറിയത്. മെഹ്ബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), ജെകെഅപ്നി പാർട്ടി (ജെകെഎപി), പീപ്പിൾസ് കോൺഫറൻസ് (പിസി), ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) എന്നീ പ്രമുഖ കക്ഷികളും ജനവിധി തേടുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു ശ്രദ്ധേയഘടകം ജമാ അത്തെ ഇസ്ലാമിയുടെ
ചണ്ഡിഗഡ്∙ ഹരിയാനയിലെ ജുലാന അസംബ്ലി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ രാജ്യാന്തര ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു. പരമ്പരാഗത ദുപ്പട്ട വേഷത്തിലാണ് വിനേഷ് ഫോഗട്ട് ജുലാനയിലെ ഗ്രാമങ്ങളിൽ വോട്ട് തേടി എത്തുന്നത്. പ്രചാരണത്തിന് എത്തുന്ന തന്നെ ജുലാനയുടെ മരുമകളായി ഗ്രാമീണർ സ്വീകരിക്കുകയാണെന്നും വിനേഷ് പറയുന്നു.
ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ പുൽവാമ, കുൽഗാം, ഷോപ്പിയാൻ, അനന്ത്നാഗ് തുടങ്ങിയ തന്ത്രപ്രധാന പ്രദേശങ്ങളിൽ ആദ്യഘട്ടമായ നാളെയാണു വോട്ടെടുപ്പ്. എൻജിനീയർ റഷീദിന്റെ അവാമി ഇത്തിഹാദ് പാർട്ടിയും (എഐപി) കശ്മീരിലെ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയും കൈകോർക്കാൻ അവസാന നിമിഷം തീരുമാനിച്ചത് സമവാക്യങ്ങളിൽ മാറ്റമുണ്ടാക്കുമോ എന്ന ആകാംക്ഷ ശക്തം.
ന്യൂഡൽഹി ∙ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ. കശ്മീർ മേഖലയിലെ പതിനാറും ജമ്മു മേഖലയിലെ എട്ടും ഉൾപ്പെടെ 24 മണ്ഡലങ്ങളിലാണ്, ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുത്ത്. ഏതാനും ദിവസം മുൻപും ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തിൽ മേഖലയിലെങ്ങും സുരക്ഷ ശക്തമാണ്.
ശ്രീനഗർ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസും ജമ്മു കശ്മീരിനെ വീണ്ടും ഭീകരവാദത്തിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണു കോൺഗ്രസിനെതിരെ ആരോപണവുമായി അമിത് ഷാ രംഗത്തെത്തിയത്.
ശ്രീനഗർ ∙ കോൺഗ്രസ്-നാഷനൽ കോൺഫറൻസ് സഖ്യവും ബിജെപിയും തമ്മിലുള്ള പോരാട്ടം വ്യക്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യാസഖ്യം ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുമ്പോൾ ബിജെപി അത് തടയാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനഗർ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെ ജമ്മുവിലെ അഖ്നുർ മേഖലയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈനികർ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പ്രകോപനമില്ലാതെ വെടിവയ്പ് നടത്തി. ഏറ്റുമുട്ടലിൽ ഒരു അതിർത്തി രക്ഷാസേന (ബിഎസ്എഫ്) ഉദ്യോഗസ്ഥനു പരുക്കേറ്റു.
ന്യൂഡൽഹി∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ടിനെതിരെ ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയെ ഇറക്കി ബിജെപി. ജുലാന മണ്ഡലത്തിൽ നിന്നാണ് ഇരുവരും ജനവിധി തേടുന്നത്. ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടപ്പോഴാണ് യോഗേഷിന്റെ പേരും ഉൾപ്പെട്ടത്.
ന്യൂഡൽഹി ∙ ഹരിയാനയിൽ കോൺഗ്രസുമായി സഖ്യചർച്ചകൾ പുരോഗമിക്കുന്നതിനിടെ സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ച് ആം ആദ്മി പാർട്ടി. 20 സ്ഥാനാർഥികളുള്ള ആദ്യപട്ടികയാണ് തിങ്കളാഴ്ച എഎപി പുറത്തുവിട്ടത്. ഇതോടെ ഹരിയാനയിൽ കോൺഗ്രസിന് എഎപി കൈകൊടുക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
ജമ്മു ∙ പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല നടത്തിയ പരാമർശത്തിൽ രൂക്ഷ മറുപടിയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ‘നമ്മൾ അഫ്സൽ ഗുരുവിനു പൂമാല ഇടണമായിരുന്നോ?’ എന്നായിരുന്നു രാജ്നാഥിന്റെ ചോദ്യം. ജമ്മു കശ്മീരിലെ റംബാനിൽ ബിജെപിയുടെ
ചണ്ഡിഗഡ്∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യസാധ്യത ചർച്ചകൾ പരാജയമെന്ന് വിവരം. നാളെ സ്ഥാനാർഥിളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. സംസ്ഥാനത്തെ 50 നിയമസഭാ സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
ന്യൂഡൽഹി ∙ ജയിച്ചാലും ഇല്ലെങ്കിലും മത്സരശേഷം റഫറിയുടെ കൈകോർത്തുപിടിച്ച് ആദരവോടെ നിൽക്കുന്നവരാണു ഗുസ്തിതാരങ്ങൾ. കോൺഗ്രസിൽ ചേർന്നശേഷം മാധ്യമങ്ങൾക്കു മുന്നിൽ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനൊപ്പം കൈകൾ ഉയർത്തിപ്പിടിച്ചു നിന്ന രാജ്യാന്തര ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും രാഷ്ട്രീയത്തിലും തോൽക്കില്ലെന്നു പ്രഖ്യാപിച്ചു.
ചണ്ഡിഗഡ്∙ പാർട്ടിയിലെ ചേരിപ്പോര് രൂക്ഷമായതോടെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കുന്നത് വൈകുന്നു. നേരത്തേ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഡൽഹിയിൽ ചേർന്നിരുന്നെങ്കിലും സ്ഥാനാർഥി പട്ടിക അന്തിമമാക്കാൻ സാധിച്ചിരുന്നില്ല. സംസ്ഥാന നേതൃത്വത്തിൽ നിന്നുള്ള പരാതികളെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വീണ്ടും ചേരും.
ന്യൂഡൽഹി ∙ ഭരണം പിടിക്കാമെന്ന പ്രതീക്ഷ പുലർത്തുമ്പോഴും ഹരിയാനയിൽ കോൺഗ്രസിന് ഗ്രൂപ്പ് പോര് ആശങ്കയായി. ഗ്രുപ്പുതിരിഞ്ഞു നടത്തിയ റാലികൾക്കു പിന്നാലെ സമൂഹമാധ്യമ പ്രചാരണത്തിലും ഐക്യമില്ലായ്മ പ്രകടം. കോൺഗ്രസ് ഔദ്യോഗികമായി പുറത്തുവിടുന്ന വിഡിയോകളിലും ചിത്രങ്ങളിലും നിറഞ്ഞുനിൽക്കുന്നതു
ചണ്ഡീഗഡ്∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു തീയതി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന് കത്തെഴുതി ബിജെപി. തിരഞ്ഞെടുപ്പു ദിനമായ ഒക്ടോബർ 1നു മുൻപും ശേഷമുള്ള അവധി ദിനങ്ങൾ ചൂട്ടിക്കാട്ടിയാണു ബിജെപിയുടെ ഹരിയാന ഘടകം നേതാവ് മോഹൻ ലാൽ ബഡോലി കത്ത് അയച്ചത്.
ഗുസ്തി ഗോദയിലും പുറത്തും എന്നും പോരാട്ടത്തിന്റെ തീപ്പൊരിയാണ് വിനേഷ് ഫോഗട്ട്. എതിരാളികളെ ഇടിച്ചിടുമ്പോഴും വനിതാ ഗുസ്തി താരങ്ങളോടു മോശമായി പെരുമാറിയ റസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ സമരത്തിനിറങ്ങിയപ്പോഴും ഒളിംപിക്സ് വേദിയിലുമെല്ലാം കണ്ടത് ഒരേ ചൂട്; ഒരേ തലയെടുപ്പ്.
ഒക്ടോബർ 5: ഹരിയാനയുടെ നെഞ്ചിടിപ്പേറ്റുന്ന ദിനം. രാജ്യതലസ്ഥാനമായ ഡൽഹിയുമായി ചേർന്നുകിടക്കുന്ന ഹരിയാനയിൽ വോട്ടെടുപ്പ് അന്നാണ്. ഒക്ടോബർ എട്ടിന് ഫലവുമെത്തും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള പത്തിൽ 5 സീറ്റു വീതമാണ് എൻഡിഎയ്ക്കും ഇന്ത്യാ സഖ്യത്തിനും ലഭിച്ചത്. 2019ൽ പത്തിൽ പത്തു സീറ്റിലും എൻഡിഎ ജയിച്ചിരുന്നുവെന്നും ഓർക്കണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ നഷ്ടമായ പ്രതാപം തിരികെ പിടിക്കാൻ ബിജെപി ഇതിനോടകം ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അതേസമയം, പത്തുവർഷത്തെ ആലസ്യത്തിൽനിന്ന് ഉണർന്ന കോൺഗ്രസിനും ലോക്സഭാ തിരഞ്ഞെടുപ്പുഫലം നൽകിയ ആവേശം വളരെ വലുതാണ്. ഇരുശക്തികളും തുല്യനിലയിലായിരിക്കുന്ന ഗോദയിൽ ആര് ആരെ മലർത്തിയടിക്കുമെന്നാണ് ഗുസ്തിയുടെ നാടായ ഹരിയാന ഉറ്റുനോക്കുന്നതും. കോൺഗ്രസിന്റെയും ബിജെപിയുടെയും ശക്തി– ദൗർബല്യങ്ങൾ എന്തെല്ലാമാണ്? ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്ന് ബിജെപി പഠിച്ച പാഠങ്ങൾ എന്തെല്ലാമാണ്? ലോക്സഭയിലെ മുന്നേറ്റം കോൺഗ്രസിന് എത്രമാത്രം ആത്മവിശ്വാസം പകരുന്നുണ്ട്? വിശദമായി വിലയിരുത്തുകയാണിവിടെ.
ന്യൂഡൽഹി∙ ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ മൂന്നു ഘട്ടമായാണു തിരഞ്ഞെടുപ്പ്. ആദ്യഘട്ടം സെപ്റ്റംബർ 18ന്. സെപ്റ്റംബർ 25നാണു രണ്ടാം ഘട്ടം. ഒക്ടോബർ 1നു മൂന്നാംഘട്ട തിരഞ്ഞെടുപ്പും നടക്കും. ഒക്ടോബർ 4നാണു വോട്ടെണ്ണല്.